1 GBP = 92.00INR                       

BREAKING NEWS

ബ്രിട്ടീഷ് രാജകുടുംബത്തെ വിടാതെ വിവാഹമോചന വാര്‍ത്തകള്‍ തുടരുന്നു; ഒരാഴ്ചത്തെ ഇടവേളയ്ക്കിടെ രണ്ടാമത്തെ ഡൈവോഴ്സ് വാര്‍ത്തയും പുറത്ത്; മാര്‍ഗററ്റ് രാജകുമാരിയുടെ മകനെ ഭാര്യ ഉപേക്ഷിച്ചത് ജോലിയോടാണ് കൂടുതല്‍ സ്നേഹം എന്നാരോപിച്ച്

Britishmalayali
kz´wteJI³

ലിസബത്ത് രാജ്ഞിയുടെ സഹോദരി മാര്‍ഗററ്റിന്റെ പുത്രനായ ഡേവിഡ് ലിന്‍ലെയെ ഭാര്യ സെറീന ഉപേക്ഷിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്ത പുറത്തു വന്നു. ഒരാഴ്ച ഇടവേളയ്ക്കിടെ രണ്ടാമത്തെ ഡൈവോഴ്സ് വാര്‍ത്തയാണ് രാജകുടുംബവുമായി ബന്ധപ്പെട്ട് പുറത്തു വന്നിരിക്കുന്നത്. മാര്‍ഗററ്റ് രാജകുമാരിയുടെ മകനെ ഭാര്യ ഉപേക്ഷിച്ചത് ജോലിയോടാണ് ഡേവിഡിന് കൂടുതല്‍ സ്നേഹം എന്നാരോപിച്ചാണ്. ചുരുക്കിപ്പറഞ്ഞാല്‍ ബ്രിട്ടീഷ് രാജകുടുംബത്തെ വിടാതെ പിന്തുടരുകയാണ് വിവാഹ മോചന വാര്‍ത്തകള്‍. 25 വര്‍ഷത്തെ വൈവാഹിക ജീവിതത്തിന് ശേഷമാണ് ഈ വിവാഹ മോചനം സംഭവിച്ചിരിക്കുന്നത്.

പേര് കേട്ട് ഹൈ എന്‍ഡ് ഫര്‍ണിച്ചര്‍ കമ്പനിയായ ദി ഏള്‍-ഡേവിഡ് ആംസ്ട്രോംഗ്-ജോണ്‍സിന്റെ ഉടമയാണ് ഡേവിഡ്. തങ്ങളുടെ വിവാഹ ജീവിതത്തിന് അന്ത്യമായെന്ന് ഡേവിഡും സെറീനയും ഔദ്യോഗികമായി കരാറിലെത്തിയെന്നാണ് ഈ ദമ്പതികളുമായി ബന്ധപ്പെട്ട ഉറവിടം വെളിപ്പെടുത്തുന്നത്. ഈ അവസരത്തില്‍ തങ്ങളുടെയും കുടുംബത്തിന്റെയും സ്വകാര്യതയെ മാനിക്കണമെന്ന് ഇരുവരും പത്രമാധ്യമങ്ങളോട് അപേക്ഷിച്ചിട്ടുമുണ്ട്. രാജ്ഞിയുടെ മുതിര്‍ന്ന പേരക്കുട്ടിയായ പീറ്റര്‍ ഫിലിപ്പും ഭാര്യ ഓട്ടവും തമ്മില്‍ വേര്‍പിരിഞ്ഞുവെന്ന വാര്‍ത്ത ഒരാഴ്ച മുമ്പായിരുന്നു പുറത്ത് വന്നിരുന്നത്.

അതിന്റെ ഞെട്ടലില്‍ നിന്നും കൊട്ടാരം മുക്തി നേടുന്നതിന് മുമ്പാണ് വീണ്ടുമൊരു വിവാഹ മോചന വാര്‍ത്ത എത്തിയിരിക്കുന്നത്.1993ല്‍ വിവാഹിതരായ ഡേവിഡ് ലിന്‍ലെ- സെറീന ദമ്പതികള്‍ക്ക് രണ്ട് കുട്ടികളാണുള്ളത്. ഇരുവരുടെയും വേര്‍പിരിയലില്‍ മറ്റാരും ഇടപെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഡേവിഡ് തന്റെ ബിസിനസ് ആവശ്യാര്‍ത്ഥം അധികമായി വിദേശയാത്രകള്‍ നടത്തുന്നതാണ് ഇവര്‍ പിരിയാനുള്ള ഒരു കാരണമായി എടുത്ത് കാട്ടപ്പെടുന്നതെന്നാണ് സുഹൃത്തുക്കള്‍ വെളിപ്പെടുത്തുന്നത്. അതായത് തന്നെക്കാള്‍ ഡേവിഡിന് ജോലിയോടാണ് കൂടുതല്‍ സ്നേഹമെന്നാണ് സെറീന ആരോപിക്കുന്നത്.

തന്റെ പിതാവിന്റെ പരമ്പരാഗത ബിസിനസ് ഡേവിഡ് അദ്ദേഹം 2017ല്‍ മരിച്ചതിന് ശേഷം ഏറ്റെടുത്ത് നടത്തുകയായിരുന്നു. റോയല്‍ കാര്‍പെന്റര്‍ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. ബ്രിട്ടീഷ് രാജകുടുംബത്തിലെ 21-ാമത് കിരീടാവകാശിയാണ് ഡേവിഡ്. ഫര്‍ണിച്ചറിനെക്കുറിച്ചും വീടുകള്‍ മോടിപിടിപ്പിക്കുന്നതിനെ കുറിച്ചും ധാരാളം പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള ഡേവിഡ് ഇതിനെ കുറിച്ച് പ്രഭാഷണങ്ങള്‍ നടത്തുന്നതിനായി ലോകം ചുറ്റാറുമുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category