1 GBP = 93.00 INR                       

BREAKING NEWS

മരം ബോണറ്റില്‍ വീണ നിമിഷം ഓട്ടോമാറ്റിക് ബ്രേക്ക് കാര്‍ നിര്‍ത്തിച്ചു; രക്ഷപ്പെട്ടത് രണ്ട് കുടുംബങ്ങള്‍; ടെസ്ലയുടെ മോഡല്‍ എക്സ് സൂപ്പര്‍ സ്റ്റാറായതിങ്ങനെ

Britishmalayali
kz´wteJI³

ടെല്‍സയുടെ മോഡല്‍ എക്സ് എന്ന കാര്‍ യുകെയില്‍ ഒറ്റ ദിവസം കൊണ്ട് സൂപ്പര്‍സ്റ്റാറായിരിക്കുകയാണ്. ഡെന്നീസ് കൊടുങ്കാറ്റിന്റെ ഭാഗമായി ഓടിക്കൊണ്ടിരുന്ന കാറിന് മേല്‍ മരം വീണപ്പോള്‍ ഓട്ടോമാറ്റിക് ബ്രേക്കിനാല്‍ നിര്‍ത്തിച്ച് ഈ കാര്‍ രണ്ടു കുടുംബങ്ങളെ രക്ഷിച്ചതിലൂടെയാണ് ഈ ബ്രാന്‍ഡിന് പരക്കെ കൈയടി ലഭിച്ചിരിക്കുന്നത്. ഫെബ്രുവരി 15ന് സ്റ്റര്‍മിസ്റ്റര്‍ മാര്‍ഷാല്‍ ഗ്രാമത്തിനടുത്തായിരുന്നു അത്ഭുതകരമായ സംഭവം അരങ്ങേറിയത്. 86,000 പൗണ്ട് വിലയുള്ള ഈ കാറോടിച്ചിരുന്നത് ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടാന്റായ ലോറന്‍സ് സാന്‍ഡേര്‍സനായിരുന്നു.

മോഡല്‍ എക്സ് ഇലക്ട്രിക് സലൂണ്‍ കാര്‍ കടന്ന് പോകുമ്പോള്‍ കാറ്റില്‍ ഒരു ഓക്ക് മരം ഇതിന് മുകളിലേക്ക് വീണപ്പോഴായിരുന്നു ഓട്ടോമാറ്റിക്ക് ബ്രേക്കിനാല്‍ കാര്‍ നില്‍ക്കുകയും മരം ബോണറ്റില്‍ താങ്ങി നിര്‍ത്തപ്പെടുകയും യാത്രക്കാര്‍ രക്ഷപ്പെടുകയും ചെയ്തിരുന്നത്. 400 വര്‍ഷം പഴക്കമുള്ള മരമാണ് കാറിന്റെ ബോണറ്റില്‍ താങ്ങി നിര്‍ത്തപ്പെട്ടിരുന്നത്. ഇതിലൂടെ കാറിന്റെ മേല്‍ക്കൂര തകര്‍ന്ന് യാത്രക്കാര്‍ മരിക്കാതെ സംരക്ഷിക്കപ്പെടുകയായിരുന്നു. ഓട്ടോമാറ്റിക് ബ്രേക്ക് തന്നെയും കുടുംബത്തെയും അത്ഭുതകരമായി രക്ഷിക്കുകയായിരുന്നുവെന്നാണ് എസെക്സിലെ ബ്രെന്റ് വുഡിലുള്ള സാന്‍ഡേര്‍സന്‍ വെളിപ്പെടുത്തുന്നത്.

ഇതേ പോലെ മരം വീഴുമ്പോള്‍ എതിര്‍ ഭാഗത്ത് നിന്നും വന്ന ഇതേ മോഡലിലുള്ള മറ്റൊരു കാറും ഓട്ടോമാറ്റിക് ബ്രേക്കിട്ട് അതിലെ യാത്രക്കാരെയും രക്ഷിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. കാറിലുണ്ടായിരുന്ന സാന്‍ഡേര്‍സന്റെ ഭാര്യ അന്ന, മക്കളായ 12 വയസുള്ള മാക്സ്, ഒമ്പത് വയസുള്ള ഇസബെല്ല, മൂന്ന് വയസുള്ള റെക്സ് എന്നിവരും തലനാരിഴക്കാണ് മരണത്തില്‍ നിന്നും രക്ഷപ്പെട്ടിരിക്കുന്നത്. ഡോര്‍സെറ്റില്‍ ഹോളിഡേക്കെത്തിയതായിരുന്നു ഈ കുടുംബം. എതിര്‍ ഭാഗത്ത് നിന്നും വന്ന മറ്റെ ടെസ്ലില്‍ നാല് പേരാണുണ്ടായിരുന്നത്. ഇവര്‍ക്കു പരുക്കേറ്റിട്ടില്ല.

സംഭവത്തിന് ശേഷം രണ്ട് കുടുംബങ്ങളും സമീപത്തെ ഒരു വീട്ടില്‍ അല്‍പനേരം വിശ്രമിച്ചിരുന്നു. മരം വീണതിനെ തുടര്‍ന്ന് എ 31 ഇരു ഭാഗത്തേക്കും അടച്ചിട്ടിരുന്നു. ചെറിയ പരുക്ക് ഭാര്യക്കുണ്ടായെങ്കിലും തങ്ങള്‍ രക്ഷപ്പെട്ടത് മഹാഭാഗ്യമാണെന്നാണ് സാന്‍ഡേര്‍സന്‍ പറയുന്നത്. ഇതൊരു അത്ഭുതമാണെന്നും അദ്ദേഹം ആവര്‍ത്തിക്കുന്നു. മരം ചാഞ്ഞ് വരുന്നത് തങ്ങള്‍ കണ്ടിരുന്നുവെന്നും  ഓട്ടോമാറ്റിക് ബ്രേക്ക് പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് ഇത് ബോണറ്റില്‍ താങ്ങി നിര്‍ത്തപ്പെടുകയായിരുന്നുവെന്നും അദ്ദേഹം വിശദീകരിക്കുന്നു. കാറുകള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചെങ്കിലും യാത്രക്കാര്‍ രക്ഷപ്പെട്ടതില്‍ ആശ്വാസം രേഖപ്പെടുത്തി നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category