1 GBP = 93.00 INR                       

BREAKING NEWS

ഡെന്നീസ് കൊടുങ്കാറ്റ് ഇളക്കി വിട്ട പോളാര്‍ ചുഴി ബ്രിട്ടനിലേക്ക്; ഇന്ന് രാത്രി യുകെ തണുത്തു വിറയ്ക്കും; 72 മണിക്കൂര്‍ മഞ്ഞു വീഴ്ചയ്ക്ക് സാധ്യത

Britishmalayali
kz´wteJI³

യുകെയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടുത്ത കാറ്റുകളും മഴയും വെള്ളപ്പൊക്കവുമെത്തിച്ച ഡെന്നീസ് കൊടുങ്കാറ്റിന്റെ ശേഷിപ്പെന്നോണം ഈ കൊടുങ്കാറ്റ് ഇളക്കി വിട്ട പോളാര്‍ ചുഴി ബ്രിട്ടനിലേക്ക് വരുന്നുവെന്ന് മുന്നറിയിപ്പ് ശക്തമായി. ഇതിനെ തുടര്‍ന്ന് ഇന്ന് രാത്രി യുകെ കിടുകിടാ തണുത്ത് വിറയ്ക്കുമെന്നും പ്രവചനമുണ്ട്. ഇതിനെ തുടര്‍ന്ന് 72 മണിക്കൂര്‍ തുടര്‍ച്ചയായി മഞ്ഞ് വീഴുമെന്നും മുന്നറിയിപ്പുണ്ട്. ഡെന്നീസ് കാരണമുണ്ടായിരിക്കുന്ന വെള്ളപ്പൊക്കമടക്കമുളള ദുരിതങ്ങളില്‍ നിന്നും നാശനഷ്ടങ്ങളില്‍ നിന്നും രാജ്യം കരകയറുന്നതിന് മുമ്പേയാണ് ഇത്തരത്തില്‍ കടുത്ത ശൈത്യവും രാജ്യത്തെ വിഴുങ്ങാനെത്തുന്നതെന്നത് കടുത്ത ആശങ്കയ്ക്കാണ് വഴിമരുന്നിട്ടിരിക്കുന്നത്.

ഇത്തരത്തില്‍ രാജ്യമാകമാനം ഹിമപാതം രൂക്ഷമാകാനുള്ള സാധ്യത പരിഗണിച്ച് മെറ്റ് ഓഫീസ് രണ്ട് യെല്ലോ വാണിംഗുകളാണ് ഉയര്‍ത്തിയിരിക്കുന്നത്. സ്‌കോട്ട്ലന്‍ഡിന്റെ ഭാഗങ്ങളില്‍ ഇന്നലെ വൈകുന്നേരം ആറു മണി മുതല്‍ ഇന്നു രാവിലെ 11 മണി വരെയാണ് ഈ മുന്നറിയിപ്പ് ബാധകമാകുന്നത്. സൗത്ത് വെസ്റ്റ് സ്‌കോട്ട്ലന്‍ഡില്‍ ഈ അവസരത്തില്‍ രണ്ടിഞ്ച് വരെ മഞ്ഞ് വീഴ്ചയുണ്ടാകുമെന്നാണ് ഡബ്ല്യൂഎക്സ് ചാര്‍ട്സില്‍ നിന്നും സ്നോ ചാര്‍ട്ടുകള്‍ പ്രവചിക്കുന്നത്. ഇതിന്റെ ഭാഗമായി സ്‌കോട്ട്ലന്‍ഡിന്റെ മിക്ക ഭാഗങ്ങളിലും താപനില പൂജ്യം ഡിഗ്രിയായി ഇടിഞ്ഞ് താഴുകയും ചെയ്യും.

അറ്റ്ലാന്റിക്കില്‍ നിന്നും വരുന്ന ന്യൂനമര്‍ദം കാരണമാണ് ഇത്തരത്തില്‍ തണുത്ത കാലാവസ്ഥയും കാറ്റുള്ള കാലാവസ്ഥയും രാജ്യത്തുണ്ടാകാന്‍ കാരണമെന്നും ഇത്തരത്തിലുള്ള തണുത്ത വായു യുകെയിലെത്തിയ പാടെ നിന്ന് പോകുന്നുവെന്നും ചുഴിയായി രൂപാന്തരപ്പെടുന്നുവെന്നും ഇതിനെ പോളാര്‍ ചുഴിയെന്ന് വിശേഷിപ്പിക്കാമെന്നു മെറ്റ് ഓഫീസ് വിവരിക്കുന്നു. ഇതിനെ തുടര്‍ന്ന് വെയില്‍സില്‍ ബുധനാഴ്ചയും വ്യാഴാഴ്ചയും തുടര്‍ച്ചയായി മഴയുണ്ടാകുമെന്നും മെറ്റ് ഓഫീസ് മുന്നറിയിപ്പേകുന്നു. അതിനാല്‍ നിലവിലെ വെള്ളപ്പൊക്ക ഭീഷണി തുടരുമ്പോഴും നോര്‍ത്ത് ഓഫ് ഇംഗ്ലണ്ടില്‍ ബുധനാഴ്ചയും വ്യാഴാഴ്ചയും കടുത്ത മഴയുണ്ടാകാന്‍ സാധ്യതയേറെയാണെന്നും അത്  സ്ഥിതിഗതികളെ കൂടുതല്‍ വഷളാക്കുമെന്നും മെറ്റ് ഓഫീസ് മുന്നറിയപ്പുണ്ട്.

ഹെര്‍ഫോര്‍ഡില്‍ വൈയെ നദി കരകവിഞ്ഞതിനെ തുടര്‍ന്ന് ഇവിടെ നിന്നും നിരവധി പേരെയാണ് അടിയന്തിരമായ ഒഴിപ്പിച്ചിരിക്കുന്നത്. ഡെന്നീസ് കൊടുങ്കാറ്റ് കാരണം 420 പ്രോപ്പര്‍ട്ടികളില്‍ വെള്ളം കയറിയെന്നും 18,500 പേര്‍ സംരക്ഷണയിലുണ്ടെന്നും ഇത് ഇനിയും വര്‍ധിച്ചേക്കാമെന്നുമാണ് മെറ്റ് ഓഫീസ് എക്സിക്യൂട്ടീവ് ഡയറക്ടറായ ജോണ്‍ കുര്‍ട്ടിന്‍ പറയുന്നത്. സിയാറ കൊടുങ്കാറ്റ് കാരണം 800 കെട്ടിടങ്ങള്‍ വെള്ളത്തിലായെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു. ഇത്തരം പ്രദേശങ്ങളില്‍ ഇനി ഹിമപാതം കൂടിയുണ്ടായാല്‍ അത് കടുത്ത ദുരിതത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം പ്രവചിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category