1 GBP = 92.00INR                       

BREAKING NEWS

പൊലീസ് നവീകരണത്തിന്റെ പേരില്‍ നടന്നത് വന്‍ ധൂര്‍ത്ത്: 1.10 കോടിരൂപ വിലയുള്ള ബുള്ളറ്റ് പ്രൂഫ് കാറുകള്‍ വാങ്ങാന്‍ ഉത്തരവിട്ട് ഡിജിപി; ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കാതെയുള്ള നടപടിയില്‍ ആഭ്യന്തരവകുപ്പിന്റെ ഉത്തരവ്; സര്‍ക്കാര്‍ അംഗീകാരം നല്‍കിയത് തുടര്‍ പരിശോധനകള്‍ ഇല്ലാതെ; ചട്ടലംഘനങ്ങള്‍ക്ക് കുടപിടിച്ച് സര്‍ക്കാരും

Britishmalayali
kz´wteJI³

തിരുവനന്തപുരം: ചട്ടങ്ങള്‍ ലംഘിച്ച് ബുള്ളറ്റ് പ്രൂഫ് കാറുകള്‍ ടെണ്ടര്‍ വിളിക്കാതെ വാങ്ങിയത് ഡിജിപിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നെന്ന് വ്യക്തമാക്കുന്ന ഉത്തരവ് പുറത്ത്. പൊലീസിന് സേന നവീകരണത്തിന്റെ പേരില്‍ നടന്ന ധൂര്‍ത്തിന് സര്‍ക്കാരിന്റെ മൗനസമ്മതമുണ്ടായിരുന്നെന്നാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. ടെന്‍ഡര്‍ വിളിക്കാതെ ചട്ടങ്ങള്‍ ലംഘിച്ചാണ് 1.10 കോടി രൂപ ചെലവില്‍ കേരള പൊലീസിന് രണ്ട് ബുള്ളറ്റ് പ്രൂഫ് കാറുകള്‍ വാങ്ങാന്‍ ഡിജിപി ലോകനാഥ് ബെഹ്റ ഉത്തരവ് നല്‍കിയത്. എന്നാല്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കതെയുള്ള ഡിജിപിയുടെ നടപടി സ്വീകരിച്ച് പിന്നീട് ആഭ്യന്തരവകുപ്പ് ഉത്തരവും പുറത്തിറക്കി ഫലത്തില്‍ ഡിജിപി നടത്തിയ ചട്ടലംഘനങ്ങള്‍ക്ക് സര്‍ക്കാരും കൂട്ട് നിന്നെന്ന് വ്യക്തം.

ഹിന്ദുസ്ഥാന്‍ മോേട്ടഴ്സില്‍ നിന്ന് മിറ്റ്സുബിഷി പജേറോ സ്‌പോര്‍ട്‌സ് വാഹനം രണ്ടെണ്ണം വാങ്ങണമെന്ന ഉത്തരവാണ് ഡി.ജി.പി പുറപ്പെടുവിച്ചത്. ഇതിന് എത്ര തുകയാണ് വേണ്ടതെന്നും, മുന്‍കൂറായി 30 ശതമാ?നം കമ്പനിക്ക് നല്‍കണമെന്നുമുള്ള കാര്യങ്ങള്‍ ഉത്തരവില്‍ ഡി.ജി.പി വ്യക്തമാക്കിയിരുന്നു. ഇതിനായി ഡിജിപി ചൂണ്ടിക്കാട്ടിയിരുന്നത് കാര്‍ വാങ്ങുന്നതിന് ഓപണ്‍ ടെന്‍ഡര്‍ വിളിക്കുമ്പോള്‍ കാലതാമസം നേരിടും, സുരക്ഷയെ ബാധിക്കും എന്നീ കാരണങ്ങളായിരുന്നു. ഇതോടപ്പെം ഇവയ്ക്ക് വില കുറവെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, 1,100400 രൂപ ചെലവില്‍ രണ്ട് കാറുകള്‍ വാങ്ങാന്‍ എല്ലാ ചട്ടങ്ങളും ലംഘിച്ച് ഡിജിപി പുറപ്പെടുവിച്ച ഉത്തരവിനെ സാധുകരിക്കുകയായിരുന്നു സര്‍ക്കാര്‍ ചെയ്തത്.

ഡിജിപി അയച്ച കത്തില്‍ ഒരു തുടര്‍പരിശോധനയും ഇല്ലാതെ സര്‍ക്കാര്‍ അംഗീകാരം നല്‍കുകയായിരുന്നു. സര്‍ക്കാരന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ഡിജിപി സ്വന്തം നിലയ്ക്കാണ് കാര്‍ വാങ്ങാന്‍ ഉത്തരവിട്ടതെന്ന്  സാധൂകരിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് തന്ന വ്യക്തമാക്കുന്നു. ഡിജിപിയുടെ വിശദീകരണങ്ങള്‍ വെള്ളം തൊടാതെ വിഴുങ്ങികൊണ്ടുള്ളതാണ് കാര്‍ വാങ്ങാന്‍ അനുമതി നല്‍കികൊണ്ടുള്ള ഉത്തരവും. പൊലീസ് നവീകരണത്തിന് ഭാഗമായി 1.10 കോടി രൂപ കാറുകള്‍ക്ക് അനുവധിക്കുകയും 30 ശതമാനം തുക മുന്‍കൂറായി അനുവധിത്തക് സാധുകരിക്കുക.യും ചെയ്തുകൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവ്. പൊലീസ് സേനയ്ക്ക് ബുള്ളററ് പ്രൂഫ് കാറുകള്‍ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചിരുന്നു. അതിന് പിന്നാലെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതും.

അതേസമയം, പൊലീസ് സ്റ്റേഷനുകളിലേക്ക് മഹീന്ദ്ര ബൊലേറോ ജീപ്പുകള്‍ വാങ്ങിയതിലും ദുരൂഹത നിലനില്‍ക്കുന്നുണ്ട്. മലിനീകരണത്തോത് കൂടുതലായതിനാല്‍, അടുത്ത മാസം 31ന് ശേഷം വിറ്റഴിക്കാനാകാത്ത ബിഎസ് 4 ഇനത്തില്‍പ്പെട്ട 202 ജീപ്പുകളാണ് അടുത്തിടെ വാങ്ങിയത്. ഇത് കമ്പനിയെ സഹായിക്കാനാണെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഈ മാസം 6 നാണ് 202 മാഹേന്ദ്ര ബോലേറോ ജീപ്പുകള്‍ മുഖ്യമന്ത്രി സേനക്ക് കൈമാറിയത്. ഒരു സ്റ്റേഷനില്‍ രണ്ട് ജീപ്പുകളാക്കുന്നതിന്റെ ഭാഗമായാണ് ജീപ്പുകള്‍ വാങ്ങിയതെന്നാണ് പൊലീസ് പറയുന്നത്. പക്ഷെ വാങ്ങിയ ജീപ്പുകള്‍ മുഴുവന്‍ കേന്ദ്രത്തിന്റെ വായുമലിനീകരണ തോത് അനുസരിച്ചുള്ള ഭാരത് സ്റ്റേജ് 4 ജീപ്പുകള്‍. ഇത്തരം വാഹനങ്ങള്‍ മാര്‍ച്ച് 31 വരെ മാത്രമേ രജിസ്റ്റര്‍ ചെയ്യാനാകൂ.

ഏപ്രില്‍ ഒന്ന് മുതല്‍ ഭാരത് 6 വാഹനങ്ങള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്യാനാകുക. രജിസ്ട്രേഷന്‍ കാലാവധി തീരാന്‍ പോകുന്ന തരം വാഹനങ്ങള്‍ എന്തിന് വാങ്ങിക്കൂട്ടി എന്നതാണ് പ്രശ്നം. കൈവശമുള്ള ബിഎസ് 4 വാഹനങ്ങള്‍ പല കമ്പനികളും ഇപ്പോള്‍ വന്‍തോതില്‍ വില കുറച്ച് വിറ്റഴിക്കുകയാണ്. കമ്പനിയുടെ സ്റ്റോക്ക് തീര്‍ക്കാനാണോ പൊലീസ് വന്‍ തോതില്‍ ബിഎസ് 4 വാഹനങ്ങള്‍ വാങ്ങിയതെന്ന ആരോപണങ്ങള്‍ നിലനില്‍ക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category