1 GBP = 93.00 INR                       

BREAKING NEWS

തയ്യില്‍ കടപ്പുറത്തെ കുഞ്ഞു വിയാന്റെ മരണം ക്രൂരമായ കൊലപാതകം; തലയ്ക്കേറ്റ ക്ഷതം മരണത്തിന് കാരണമായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; കൊലപ്പെടുത്തിയ ശേഷമാണ് കടല്‍ ഭിത്തിയില്‍ ഉപേക്ഷിച്ചതാണെന്ന് കണ്ടെത്തല്‍; കണ്ണില്‍ ചോരയില്ലാത്ത കൃത്യം നിര്‍വ്വഹിച്ച് മാതാപിതാക്കളില്‍ ഒരാളെന്നും സൂചന; പൊലീസ് കസ്റ്റഡിയില്‍ ഉള്ള അച്ഛനും അമ്മയും പരസ്പ്പരം പഴിചാരുന്നു; പുലര്‍ച്ചെ വീട്ടില്‍ ഉറങ്ങിക്കിടന്ന ഒന്നര വയസുകാരനെ കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ ചുരുള്‍ ഉടന്‍ അഴിയും

Britishmalayali
kz´wteJI³

കണ്ണൂര്‍: കണ്ണൂര്‍ തയ്യില്‍ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം കടലില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കുന്നത്. തലയ്ക്കേറ്റ ക്ഷതം കൊണ്ടാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കുഞ്ഞ് മുങ്ങി മരിച്ചതല്ലെന്ന് ഇതോടെ വ്യക്തമായി. സംഭവത്തില്‍ കൊലയാളികള്‍ മാതാപിതാക്കളില്‍ ഒരാളാണെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം. കുഞ്ഞിന്റെ അച്ഛനാണ് കൊല നടത്തിയതെന്ന ആരോപണം യുവതിയുടെ ബന്ധുക്കള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും പൊലീസ് ഇക്കാര്യം പൂര്‍ണമായും സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍, ആരാണ് ക്രൂരമായ കൊലപാതകം നടത്തിയതെന്ന് ഇന്ന് വ്യക്തമാകുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

തയ്യില്‍ കൊടുവള്ളി ഹൗസില്‍ ശരണ്യ-പ്രണവ് ദമ്പതികളുടെ മകന്‍ ഒന്നര വയസ്സുകാരന്‍ വിയാന്റെ മൃതദേഹമാണ് തയ്യില്‍ കടപ്പുറത്ത് കണ്ടെത്തിയത്. അതിനിടെ കുഞ്ഞിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തി. പ്രണവും ശരണ്യയും തമ്മില്‍ ദാമ്പത്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും കുട്ടിയെ മാതാപിതാക്കള്‍ ശ്രദ്ധിക്കാറില്ലെന്നും ബന്ധു ആരോപിച്ചു. ഇവര്‍ തമ്മിലുള്ള തര്‍ക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന സൂചനയുണ്ട്. എന്നാല്‍ രണ്ട് പേരും പരസ്പ്പരം പഴിചാരുന്ന അവസ്ഥയാണ് ഉള്ളത്.

ഞായറാഴ്ച്ച രാത്രി ഉറക്കി കിടത്തിയ കുട്ടിയെ രാവിലെ ആറു മണിയോടെ കാണാതാകുകയായിരുന്നുവെന്നാണ് കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയത്. കുട്ടിയും പിതാവും മുറിയിലെ കട്ടിലിലും കുട്ടിയുടെ അമ്മ ഹാളിലുമാണ് കിടന്നാണ് ഉറങ്ങിയത്. അടച്ചു പൂട്ടിയിട്ടിരുന്ന മുറിയില്‍ നിന്നാണ് കുഞ്ഞിനെ കാണാതായത്. പുലര്‍ച്ചെ മൂന്ന് മണിക്ക് കുട്ടി ഉണര്‍ന്നിരുന്നു. പിന്നീട് കുഞ്ഞിനെ അച്ഛനൊപ്പം ഉറക്കിക്കിടത്തിയ ശേഷമാണ് അമ്മ ഉറങ്ങിയത്.

തെരച്ചിലില്‍ കടല്‍ത്തീരത്ത് കടലില്‍ കരിങ്കല്‍ ഭിത്തികള്‍ക്കിടയില്‍ നിന്ന് 11 മണിയോടെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. മലര്‍ന്നു കിടന്ന നിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം. കണ്ണിന്റെ ഭാഗത്ത് പൊട്ടല്‍ ഉണ്ട്. കുട്ടിയുടെ അച്ഛനും അമ്മയും അമ്മയുടെ അമ്മയും അമ്മയുടെ ആങ്ങളയും ഉള്‍പ്പെടുന്ന നാലുപേരാണ് ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നത്. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ സംഭവ സമയം വീട്ടില്‍ ഉണ്ടായിരുന്നവരെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. കുട്ടിയുടേതു കൊലപാതകമാണെന്ന് സൂചനയുള്ളതായി അമ്മയുടെ ബന്ധുക്കള്‍ ആരോപിച്ചു.

മൂന്ന് മണിക്ക് കുട്ടിക്ക് പാല് കൊടുത്ത് ഉറക്കിയതാണെന്നും ആറര മണിയോടെ കുട്ടിയെ കാണാതായെന്നുമാണ് പറയുന്നത്. അകത്തുനിന്ന് പൂട്ടിയ വീട്ടില്‍ നിന്ന് കുട്ടിയെ കാണാതാവാനുള്ള യാതൊരു സാധ്യതയുമില്ല. കുട്ടിയെ ശ്രദ്ധിക്കണമെന്ന് പറഞ്ഞതാണ്. നേരം വെളുക്കുന്നത് വരെ മുറിയുടെ വാതില്‍ തുറന്നിട്ടില്ല. അപ്പോള്‍ പിന്നെ എങ്ങനെയാണ് കുട്ടിയെ കാണാതാവുക?' എന്നും ശരണ്യയുടെ ബന്ധുവായ യുവാവ് പറഞ്ഞു. സംഭവം കൊലപാതകമാണെന്ന് സംശയിക്കുന്നുവെന്നും പ്രണവ് കൊലപ്പെടുത്തിയെന്നാണ് സംശയമെന്നും ബന്ധുക്കള്‍ പറഞ്ഞു.

കടലിലേക്ക് ഇറങ്ങിനില്‍ക്കുന്ന കരിങ്കല്‍ ഭിത്തികള്‍ക്കിടയിലായിരുന്നു മൃതദേഹം. പ്രണവ്-ശരണ്യ ദമ്പതിമാര്‍ക്കിടയില്‍ ഏറെനാളായി അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നതായാണ് ബന്ധുക്കളുടെ മൊഴി. ഇതിനാല്‍ കുട്ടിയെ കൊലപ്പെടുത്തിയതാകാമെന്നാണ് ഇവരുടെ സംശയം. കൂടുതല്‍ അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളു. ബന്ധുക്കളുടെ ആരോപണത്തില്‍ നടപടി ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. ബന്ധുക്കള്‍ പരാതിയുമായി എത്തിയതോടെയാണ് മരണത്തില്‍ ദുരൂഹതയേറുന്നത്.

കുട്ടി വീടിനുള്ളില്‍ ഉണ്ടായിരുന്നുവെന്നും രാവിലെ വരെ വീടിന്റെ കതകുകള്‍ ഒന്നും തുറന്നിരുന്നില്ലെന്നും ബന്ധുവായ സിജിത്ത് പറയുന്നു. അച്ഛനായ പ്രണവിനൊപ്പമാണ് കുട്ടി കിടന്നതെന്നും അമ്മ ചൂട് കാരണം വീടിന്റെ ഹാളില്‍ കിടന്നുവെന്നും കുഞ്ഞിന്റേതുകൊലപാതകമാണെന്ന് താന്‍ സംശയിക്കുന്നുവെന്നും സിജിത്ത് പറയുന്നുണ്ട്. രാവിലെ മൂന്ന് മണിക്ക് കുഞ്ഞ് എഴുന്നേറ്റുവെന്നും ശേഷം പ്രണവിനൊപ്പം കിടത്തിയുറക്കുകയായിരുന്നുവെന്ന് ശരണ്യയും പറഞ്ഞു. കുട്ടിയുടെ മരണത്തില്‍ നാട്ടുകാര്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. വീട്ടില്‍ ഉറങ്ങിക്കിടന്ന കുട്ടി എങ്ങനെയാണു കടലില്‍ എത്തിയതെന്ന് ചോദിച്ചാണ് ഇവരുടെ പ്രതിഷേധം.

തയ്യിലില്‍ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കടല്‍ത്തീരത്ത് കണ്ടെത്തിയ സംഭവത്തില്‍ മാതാപിതാക്കള്‍ പൊലീസ് കസ്റ്റഡിയില്‍. വീട്ടില്‍ നിന്ന് 100 മീറ്റര്‍ അകലെയാണ് മൃതദേഹം കിട്ടിയ പാറക്കൂട്ടം. ഇതോടെ കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് ഉറപ്പിച്ചു. അച്ഛനേയും, അമ്മയേയും കസ്റ്റഡിയിലെടുത്ത് കണ്ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്യകയാണ് ഇപ്പോള്‍. ശരണ്യയും, പ്രണവും തമ്മില്‍ സ്ഥിരമായി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസും നാട്ടുകാരും പറയുന്നു. കുട്ടിയുടെ മരണവുമായി ശരണ്യയ്ക്കൊ പ്രണവിനോ ബന്ധമുണ്ടാകാം എന്ന നിഗമനത്തിലാണ് അന്വേഷണസംഘം. ഫൊറന്‍സിക് വിദഗ്ദ്ധര്‍ വീട്ടില്‍ പരിശോധന നടത്തി. വിയാന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്കു മാറ്റി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category