1 GBP = 93.00 INR                       

BREAKING NEWS

മലയാളി നഴ്സുമാരുടെ പെരുമ ഉയര്‍ത്തിയ മൂന്ന് പേര്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ആദരം; വുഹാന്‍ രക്ഷാദൗത്യത്തില്‍ പങ്കാളികളായ ശരത് പ്രേം, അജോ ജോസ്, മനു ജോസഫ് എന്നിവര്‍ക്ക് പുരസ്‌ക്കാരം സമ്മാനിച്ചത് മന്ത്രി ഹര്‍ഷവര്‍ദ്ധന്‍; കൊറോണ ബാധിത മേഖലയായ വുഹാനില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ എയര്‍ ഇന്ത്യാ വിമാനത്തില്‍ ദൗത്യവുമായി പോകാന്‍ പലരും മടിച്ചപ്പോള്‍ സധൈര്യം മുന്നോട്ടു വന്നത് ഈ മലയാളി മിടുക്കര്‍; കൊറോണയെ പൊരുതി തോല്‍പ്പിച്ച കേരളീയര്‍ രാജ്യത്തിന് മാതൃകയാകുമ്പോള്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: കേരളത്തില്‍ കൊറോണ ബാധിച്ച രണ്ട് രോഗികളും അസുഖം ഭേദമായി ജീവിതത്തിലേക്ക് കടന്നു കഴിഞ്ഞു. ചൈന പോലും തോറ്റിടത്താണ് കേരളം വിജയിച്ചത്. രോഗവ്യാപനം തടയുന്നതിലും കേരളം മികവു കാട്ടുകയായിരുന്നു. ആരോഗ്യ കേരളം ഇത്തരത്തില്‍ അഭിമാനമാകുമ്പോള്‍ തന്നെ ഒരു പറ്റം മലയാളി നഴസുമാരരെ രാജ്യം ആദരിക്കുകയും ചെയ്തു. കൊറോണ ബാധിത മേഖലയായ വുഹാനില്‍ നിന്നും ഇന്ത്യക്കാരെ രക്ഷിക്കാനുള്ള രക്ഷാദൗത്യത്തില്‍ പങ്കാളികളായ മൂന്നു മലയാളി നഴ്സുമാരെയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ആദരിച്ചത്.

ഡല്‍ഹി ആര്‍എംഎല്‍ ആശുപത്രി നഴ്സുമാരായ വൈക്കം സ്വദേശി ശരത് പ്രേം, തൃശൂരില്‍ നിന്നുള്ള അജോ ജോസ്, സഫ്ദര്‍ജങ് ആശുപത്രിയിലെ വയനാട് സ്വദേശി മനു ജോസഫ് എന്നിവരാണ് ആദരമേറ്റു വാങ്ങിയത്. ഇവര്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധനില്‍ നിന്നും പുരസ്‌ക്കാരം ഏറ്റുവാങ്ങി. കൊറോണ ഭീതിയില്‍ ചൈനയില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ ഗവണ്‍മെന്റ് കൃത്യസമയത്താണ് ഇടപെട്ടത്. എയര്‍ ഇന്ത്യയുടെ രണ്ട് വിമാനങ്ങളിലായി എഴുന്നൂറോളം പേരെ സര്‍ക്കാര്‍ ഇന്ത്യയിലെത്തിച്ചു. ഇവര്‍ പ്രത്യേക കേന്ദ്രത്തില്‍ നിരീക്ഷണത്തിലാണ്. ബാക്കിയുള്ളവരെക്കൂടി രാജ്യത്ത് തിരികെ എത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ചൈനയില്‍ നിന്ന് ഇന്ത്യക്കാരെ കൊണ്ടുവരാനുള്ള വളരെ പ്രധാനപ്പെട്ട ദൗത്യത്തിലാണ് മൂന്ന് മലയാളി നഴ്‌സുമര്‍ ഉണ്ടായിരുന്നത്. ശരത്തും, അജോയും. മുമ്പ് നേപ്പാളിലും ഇന്ത്യോനേഷ്യയിലും ഭൂകമ്പ രക്ഷാപ്രവര്‍ത്തനങ്ങളിലും ശ്രീലങ്കന്‍ ഭീകരാക്രമണത്തിന് ശേഷമുള്ള രക്ഷാപ്രവര്‍ത്തനത്തിലും പങ്കാളികളായ ഇവരുടെ സേവനം ഇന്ത്യന്‍ സംഘത്തിന് വലിയ മുതല്‍ക്കൂട്ടായിരുന്നു. നിപ്പാ കാലത്തും 2018ലെ പ്രളയകാലത്തും ഇവര്‍ കേരളത്തിലും സഹായഹസ്തവുമായി എത്തിയിരുന്നു.

തൃശൂര്‍ പറമ്പൂര്‍ സ്വദേശിയാണ് അജോ. വൈക്കം ചെമ്പ് സ്വദേശിയാണ് ശരത്ത്. കൊറോണവൈറസ് ഭീതിയുടെ പ്രഭവകേന്ദ്രമായ വുഹാനില്‍നിന്ന് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാനുള്ള ദൗത്യത്തില്‍ പലരും പിന്‍വാങ്ങിയപ്പോഴാണ് ഇവര്‍ ധൈര്യസമേതം മുന്നോട്ടു വന്നത്. ഒരു മടിയും ആശങ്കയുമില്ലാതെ പ്രത്യേക വിമാനത്തില്‍ പുറപ്പെട്ടു ഇവര്‍. 2012 ല്‍ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ വന്നകാലം മുതല്‍ ഇരുവരും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ രക്ഷാദൗത്യങ്ങളുടെ ഭാഗമാണ്.
എയിംസില്‍ അസി. നഴ്സിങ് സൂപ്രണ്ടായി വിരമിച്ച അമ്മ ആനിയുടെ അനുഭവപാഠങ്ങളാണു തൃശൂര്‍ പറമ്പൂര്‍ സ്വദേശിയായ അജോയുടെ കരുത്ത്. വൈക്കം ചെമ്പ് സ്വദേശിയായ ശരത്തിന്റെ ഭാര്യ സിമി എയിംസിലെ നഴ്‌സാണ്. വുഹാന്‍ രക്ഷാദൗത്യം കഴിഞ്ഞെത്തിയ അജോക്കും ശരത്തും രണ്ടാഴ്ച്ചത്തേക്ക് ജോലിക്ക് പോയിരുന്നില്ല. മുന്‍കരുതലിന്റെ ഭാഗമായി ഇവര്‍ മാറിത്താമസിക്കുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category