1 GBP = 93.00 INR                       

BREAKING NEWS

കേരളത്തിന്റെ കസവു സാരിയടക്കം ചുറ്റി സുന്ദരിമാര്‍ റാംപിലെത്തിയപ്പോള്‍ ലണ്ടന്‍ ഫാഷന്‍ വീക്കില്‍ തിളങ്ങി ഇന്ത്യാ ഡേ; ബ്രിട്ടനില്‍ ഇനി സാരികള്‍ സ്റ്റാറുകളായേക്കാം

Britishmalayali
kz´wteJI³

ണ്ടന്‍ ഫാഷന്‍ വീക്കിനോട് അനുബന്ധിച്ച് ശനിയാഴ്ച ആഘോഷിച്ച ഇന്ത്യ ഡേ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ സാരികളുടെ സാന്നിധ്യത്താല്‍ വര്‍ണാഭമായി. വടക്കെ ഇന്ത്യയില്‍ നിന്നുമെത്തിയ കാശ്മീരി, ഫുല്‍കാരി സാരികളും  പശ്ചിമ ബംഗാളില്‍ നിന്നെത്തിയ കാന്ത, ബലുചാരി സാരികളും ഗുജറാത്തില്‍ നിന്നെത്തിയ ഗട് ചോല സാരിയും മഹാരാഷ്ട്രയില്‍ നിന്നെത്തിയ പൈത്താനിയും തമിഴ് നാട്ടില്‍ നിന്നെത്തിയ കാഞ്ചീവരം സാരികളും കേരളത്തില്‍ നിന്നെത്തിയ കസവ് സാരിയും ഈ മേളയ്ക്ക് വര്‍ണവൈവിധ്യങ്ങളേകിയിരുന്നു. ഇത്തരം വൈവിധ്യമാര്‍ന്ന സാരികളണിഞ്ഞ് തിളങ്ങി സുന്ദരിമാര്‍ റാംപില്‍ ഒഴുകി നടന്നിരുന്നു. ലണ്ടനിലെ ഫാഷന്‍ ഷോകളില്‍ ഇനി സാരികള്‍ സ്റ്റാറുകളായി തിളങ്ങാനുള്ള വഴിയാണിതിലൂടെ ഒരുങ്ങുന്നത്.

ലണ്ടനിലെ ഇന്ത്യന്‍ ഹൈകമ്മീഷന്‍ സംഘടിപ്പിച്ച ഇന്ത്യാഡേയില്‍ ഇത്തരം വൈവിധ്യമാര്‍ന്ന സാരികള്‍ ധരിച്ച സുന്ദരിമാര്‍ ക്യാറ്റ് വാക്ക് നടത്തി പരക്കെ കൈയടി നേടുകയും ചെയ്തിരുന്നു. ഇന്ത്യന്‍ സ്ത്രീകളുടെ ദൈനം ദിന ജീവിതത്തിന്റെ ഭാഗമായുള്ള ജീവിക്കുന്ന സാംസ്‌കാരിക പാരമ്പര്യത്തിന്റെ പ്രദര്‍ശനമായിരുന്നു ഇതെന്നും തന്റേത് അടക്കമുള്ള വ്യക്തിഗത വാര്‍ഡോബുകളിലെ നിരവധി സാരികള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിരുന്നുവെന്നുമാണ് യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായ രുചി ഘനശ്യാം വെളിപ്പെടുത്തുന്നത്. സാരി നെയ്യുന്ന നെയ്ത്തുകാരെയും കലാകാരന്‍മാരെയും ആദരിക്കുന്നതിന് വേണ്ടിയാണിത് നടത്തിയെന്നും ഇത് തൊഴിലിനെ ആദരിക്കുന്ന ചടങ്ങായിരുന്നുവെന്നും രുചി വിശദീരിക്കുന്നു.

ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിനും അവരവരുടേതായ പാരമ്പര്യവും സംസ്‌കാരവും എടുത്ത് കാട്ടുന്ന സാരികളുണ്ടെന്നും ഇവയ്ക്കോരോന്നിനും വ്യത്യസ്തമായ നെയ്ത്ത് ശൈലിയാണുള്ളതെന്നും രുചി പറയുന്നു. വ്യത്യസ്തമായ സാങ്കേതിക വിദ്യ അനുവര്‍ത്തിച്ചാണ് ഓരോ സാരിയും നെയ്തെടുക്കുന്നതെന്നും അതിനാല്‍ ഇതൊരു ക്രിയാത്മക പ്രവര്‍ത്തനമാണെന്നും ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വിശദീകരിക്കുന്നു. യുകെയിലെ എല്ലാ ചടങ്ങുകള്‍ക്ക് സാരി ധരിച്ച് മാതൃക കാട്ടുന്ന രുചി ഘനശ്യാം തന്നെയാണ് ഈ മേള സംഘടിപ്പിക്കുന്നതിന് മുന്നിട്ടിറങ്ങിയത്.

ലണ്ടനിലെ മുഖ്യധാരാ ഫാഷന്‍ ഇവന്റുകളില്‍ സാരികളുടെ സാന്നിധ്യമുറപ്പ് വരുത്തുന്നതിനായിട്ടായിരുന്നു ഇന്ത്യന്‍ ഡേ നടത്താന്‍ പദ്ധതിയിട്ടത്.  ഇന്ത്യയിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനില്‍ നിന്നും യുവ ഇന്ത്യന്‍ ഡിസൈനര്‍മാരുടെ സാരികള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള മഹത്തായ അവസരമായി മാറിയിരുന്നു ലണ്ടനിലെ ഈ ചടങ്ങ്. ലണ്ടനിലെ സ്‌കൂള്‍ ഓഫ് ട്രെന്റ്സിന്റെ പിന്തുണയോടെയാണീ പരിപാടി നടത്തിയിരിക്കുന്നത്. ഇന്ത്യന്‍ ടെക്സ്‌റ്റൈല്‍ രംഗത്തെ സമ്പന്നമായ വൈവിധ്യം ഈ സാരികളിലൂടെ വെളിപ്പെട്ടിരുന്നുവെന്നാണ് ഇന്ത്യന്‍ ടെക്സ്‌റ്റൈല്‍സ് വകുപ്പ് മന്ത്രി സ്മൃതി ഇറാനി പ്രതികരിച്ചിരിക്കുന്നത്. സ്മൃതിയുടെ ഇത് സംബന്ധിച്ച വീഡിയോ സന്ദേശം ലണ്ടനിലെ ഈ ഇവന്റില്‍ പ്ലേ ചെയ്തിരുന്നു.

സാരിയെന്നത് ഒരു വെറും തുണിയല്ലെന്നും മറിച്ച് അത് ഇന്ത്യന്‍ ടെക്സ്‌റ്റൈല്‍ രംഗത്തിന്റെ പ്രൗഢതയാണ് വിളിച്ചോതുന്നതെന്നും സ്മൃതി എടുത്തു കാട്ടിയിരുന്നു. യുകെ ഫോറിന്‍ മിനിസ്റ്റര്‍ ലോര്‍ഡ് ടാരിക് അഹമ്മദ്, ഇസ്രായേലി അംബാസിഡറായ മാര്‍ക്ക് റെഗെവ്, ബംഗ്ലാദേശി ഹൈ കമ്മീഷണറായ സൈദ തസ്നീം എന്നിവയും ലണ്ടന്‍ ഫാഷന്‍ വീക്കിലെ ഇന്ത്യന്‍ ഡേയില്‍ പങ്കെടുക്കാനെത്തിയിരുന്നു. വെള്ളിയാഴ്ച തുടങ്ങിയ പരിപാടി ചൊവ്വാഴ്ച സമാപിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category