1 GBP = 93.00 INR                       

BREAKING NEWS

ചൈനീസ് കപ്പല്‍ പിടിച്ചെടുത്ത ഇന്ത്യന്‍ നടപടിയില്‍ പാക്കി സ്ഥാന് ഞെട്ടല്‍; മിസൈല്‍ വിക്ഷേപണ യന്ത്രങ്ങളുമായി പോയ കപ്പല്‍ പിടികൂടിയത് കറാച്ചി തുറമുഖത്ത് എത്താന്‍ 350 കിലോമീറ്റര്‍ മാത്രം ദൂരം അവശേഷിക്കവേ; ഡിആര്‍ഡിഒ ഉദ്യോഗസ്ഥരും ആണവ ശാസ്ത്രജ്ഞരും കപ്പലില്‍ പരിശോധന നടത്തിയത് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിനുള്ള ഉപകരണങ്ങളാണോ എന്ന് ഉറപ്പിക്കാന്‍; പാക്കിസ്ഥാന്‍ മിസൈല്‍ ശേഖരത്തിലുള്ള എം 11 മിസൈലുകള്‍ക്കുള്ള ചൈനീസ് സഹായവും ഇന്ത്യന്‍ സംശയങ്ങള്‍ ബലപ്പെടുത്തുന്നു

Britishmalayali
kz´wteJI³

അഹമ്മദാബാദ്: കറാച്ചി തുറമുഖത്തോട് അടുക്കാന്‍ 350 കിലോ മീറ്റര്‍ മാത്രം അവശേഷിക്കവേയാണ് ചൈനീസ് കപ്പല്‍ ഇന്ത്യന്‍ നേവി അധികൃതര്‍ പിടികൂടിയത്. മിസൈല്‍ വിക്ഷേപണ സാമഗ്രികളുമായി പോയ കപ്പലാണ് ഇന്ത്യന്‍ നാവിക സേന പിടികൂടിയത് എന്നതാണ് പുറത്തുവരുന്ന വിവരം. ഇന്ത്യന്‍ നടപടി പാക്കിസ്ഥാനെയും ചൈനയെയും ഒരുപോലെ ഞെട്ടിച്ചിട്ടുണ്ട്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ കാര്യങ്ങള്‍ എന്ന നിലയിലാണ് കപ്പല്‍പിടികൂടി കണ്ട്ല തുറമുഖത്ത് എത്തിച്ച് പരിശോധിച്ചത്. ഓട്ടോക്ലേവെന്ന് തെറ്റിദ്ധരിപ്പിച്ച് ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണത്തിന് ഉപയോഗിക്കുന്ന യന്ത്രങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കപ്പല്‍ പിടിച്ചെടുത്തതെന്നാണ് ഇന്ത്യയുടെ വിശദീകരണം.

പാക്കിസ്ഥാന്റെ മിസൈല്‍ ശേഖരത്തില്‍ നല്ലൊരു പങ്കും ചൈനീസ് സഹായത്തോടെ ഉള്ളതാണ് ആണവശേഷിയുള്ള എം 11 മിസൈല്‍ സാങ്കേതിക വിദ്യ പാക്കിസ്ഥാന് ലഭിച്ചത് ചൈനയില്‍ നിന്നുമാണ്. അതുകൊണ്ടു കൂടിയാണ് ചൈനീസ് കപ്പലില്‍ ഉള്ളത് മിസൈല്‍ വിക്ഷേപണ വസ്തുക്കളാണെന്ന് ഇന്ത്യ സംശയിച്ചതും. അടുത്തകാലത്ത് ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷണം അടക്കം നടത്തി ഇന്ത്യ കരുത്തു കാണിച്ചിരുന്നു. ഇതിനുള്ള മറുപടി നല്‍കാനുള്ള ശ്രമങ്ങളുമായാണ് പാക്കിസ്ഥാന്‍ ശ്രമിക്കുന്നതും. അതുകൊണ്ട് തന്നെയാണ് ഇക്കാര്യത്തില്‍ ഇന്ത്യന്‍ നേവി കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നത്.

ഫെബ്രുവരി മൂന്നിനാണ് കപ്പല്‍ പിടികൂടി കണ്ട്‌ല തുറമുഖത്ത് എത്തിച്ചത്. ഡി.ആര്‍..ഡി.ഒ ഉദ്യോഗസ്ഥരും ആണവ ശാസ്ത്രജ്ഞരും കപ്പലില്‍ പരിശോധന നടത്തി. ആണവ ശാസ്ത്രജ്ഞരും കപ്പല്‍ പരിശോധിക്കും, അതേസമയം കപ്പലിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയിട്ടില്ല. ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലെ യാങ്ട്‌സെ നദീ തുറമുഖത്ത് നിന്നാണ് കപ്പല്‍ കറാച്ചിയിലെ ഖാസിം തുറമുഖത്തേക്ക് പുറപ്പെട്ടത്. ഹോങ്കോങ്ങിന്റെ പതാകയുമായെത്തിയ കപ്പലിന് ഡാ സ്യു യുന്‍ എന്നാണ് പേര്. പാക്കിസ്ഥാനും ചൈനയും തമ്മിലുള്ള ആയുധ ഇടപാടിന്റെഭാഗമായാണ് കപ്പല്‍ പുറപ്പെട്ടതെന്നാണ് ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ സംശയം.അതേസമയം, മിസൈല്‍ വിക്ഷേപണ ഉപകരണങ്ങള്‍ അല്ല കപ്പലിലുള്ളതെന്നും ജലശുദ്ധീകരണ യന്ത്ര സാമഗ്രികളാണെന്നുമാണ് കപ്പല്‍ അധികൃതരുടെ വാദം.

സംഭവത്തെ വളരെ ഗൗരവമായാണ് രാജ്യസുരക്ഷ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരും ഇന്റലിജന്‍സും കാണുന്നത്. ചൈനയിലെ ഷിയാങ്സു പ്രവിശ്യയിലെ യാങ്ട്സെ നദീ തുറമുഖത്ത് നിന്നാണ് കപ്പല്‍ പുറപ്പെട്ടിരിക്കുന്നത്. 166 മീറ്റര്‍ നീളമുള്ള കപ്പലിന് 28, 341 ടണ്‍ ശേഷിയും 27 മീറ്റര്‍ വീതിയും ഉണ്ട്. കാര്‍ഗില്‍ യുദ്ധസമയത്തും ഓട്ടോക്ലവുകളുമായി പുറപ്പെട്ട ഉത്തരകൊറിയന്‍ കപ്പല്‍ ഇന്ത്യ പിടിച്ചെടുത്തിരുന്നു.

അതേസമയം അടുത്തകാലത്ത് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ തമ്മില്‍ മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. 3500 കിലോമീറ്റര്‍ ദൂരപരിധിയുള്ള കെ4 ബലിസ്റ്റിക് മിസൈല്‍ പരീക്ഷണവും വിജയമായിരുന്നു. ഡിഫന്‍സ് റിസേര്‍ച്ച് ആന്‍ഡ് ഡിഫന്‍സ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) ആണ് മിസൈല്‍ വികസിപ്പിച്ചത്. ഐഎന്‍എസ് അരിഹന്ത് മുങ്ങിക്കപ്പലിലാണ് മിസൈല്‍ ഉപയോഗിക്കുക.
ഇന്ത്യന്‍ മിസൈല്‍ പരീക്ഷണത്തിന് മറുപടിയായി അണ്വായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള 290 കിലോമീറ്റര്‍ ദൂരദൈര്‍ഘ്യമുള്ള ഗസ്‌നവി മിസൈല്‍ പാക്കിസ്ഥാന്‍ വീണ്ടും പരീക്ഷിക്കുകയും ചെയ്തിരുന്നു. ഇന്ത്യക്കെതിരെയുള്ള നയതന്ത്ര ശ്രമങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ രാജ്യാന്തര ശ്രദ്ധ കൊണ്ടുവരികയാണ് പാക്കിസ്ഥാന്റെ ശ്രമമെന്നാണ് സൂചന.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category