1 GBP = 93.00 INR                       

BREAKING NEWS

ആരോഗ്യനില തൃപ്തികരമെങ്കിലും തുടരുന്നത് മെഡിക്കല്‍ ഐസിയുവില്‍ തന്നെ; അണലി വിഷം ബാധിച്ചത് രക്തചംക്രമണത്തെ ആയതിനാല്‍ അതിജാഗ്രത തുടരണമെന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍; ഇപ്പോഴും രക്തം കട്ടപിടിക്കുനന നിലയിലേക്ക് മാറാത്തത് ചികിത്സയില്‍ നേരിടുന്ന വെല്ലുവിളി; വാര്‍ഡിലേക്ക് മാറ്റുന്ന കാര്യം ഇന്ന് ചേരുന്ന മെഡിക്കല്‍ ബോര്‍ഡ് തീരുമാനിക്കും; വാവാ സുരേഷിന് വേണ്ടി പ്രാര്‍ത്ഥനയുമായി ആരാധക ലോകം

Britishmalayali
kz´wteJI³

തിരുവനന്തപുരം: രക്ത അണലിയുടെ കടിയേറ്റതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാവാ സുരേഷിനെ വാര്‍ഡിലേക്ക് മാറ്റുന്ന കാര്യത്തില്‍ തീരുമാനമായില്ല. വാവ സുരേഷിന്റെ ആരോഗ്യനില ചൂണ്ടിക്കാട്ടി ഇന്നലെ മറുനാടന്‍ നല്‍കിയ വാര്‍ത്ത വന്‍ ഒച്ചപ്പാട് സൃഷ്ടിച്ചിരുന്നു. ആരോഗ്യനിലയിലെ ആശങ്കകള്‍ അധികരിച്ചതോടെ ഇന്നലെ ഉച്ചയ്ക്ക് മെഡിക്കല്‍ ബോര്‍ഡ് കൂടുകയും ചെയ്തിരുന്നു. പക്ഷെ ഐസിയുവില്‍ തന്നെ വാവയെ നിലനിര്‍ത്താനാണ് തീരുമാനം വന്നത്. ഇന്നും ഉച്ചയ്ക്ക് മുന്‍പ് മെഡിക്കല്‍ ബോര്‍ഡ് ചേരുന്നുണ്ട്. ഐസിയുവില്‍ തന്നെ വാവയെ നിലനിര്‍ത്തണോ അതോ വാര്‍ഡിലേക്ക് മാറ്റണോ എന്ന തീരുമാനം ഇന്ന് മെഡിക്കല്‍ ബോര്‍ഡ് കൈക്കൊള്ളും. ഇന്നലെ മെഡിക്കല്‍ ബോര്‍ഡ് കൂടിയെങ്കിലും വാവ സുരേഷിന്റെ പൊതു സ്ഥിതിയാണ് വിലയിരുത്തിയത്. ഇന്നും ഉച്ചയ്ക്ക് മുന്‍പ് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരുന്നുണ്ട്. വാവയുടെ ആരോഗ്യ സ്ഥിതി വിലയിരുത്തിയ ശേഷം വാര്‍ഡിലേക്ക് മാറ്റണോ എന്ന കാര്യം ഉച്ചയ്ക്ക് മുന്‍പ് മെഡിക്കല്‍ ബോര്‍ഡ് കൂടി തീരുമാനമെടുക്കുമെന്നു മെഡിക്കല്‍ കോളെജ് ആര്‍എംഒ ഡോക്ടര്‍ മോഹന്‍ റോയി മറുനാടന്‍ മലയാളിയോട് പറഞ്ഞു.

വാവയുടെ കാര്യത്തില്‍ നിലവില്‍ പേടിക്കേണ്ട അവസ്ഥയില്ലെന്ന് ആര്‍എംഒ പറഞ്ഞു. അണലിയുടെ വിഷമാണ് വാവയ്ക്ക് ഏറ്റത്. സ്വാഭാവികമായും ബ്ലഡ് കട്ടപിടിക്കാനുള്ള കാര്യത്തില്‍ വിഷമതകള്‍ വരും. രണ്ടു തരത്തില്‍ പാമ്പിന്‍ വിഷം മനുഷ്യ ശരീരത്തെ ബാധിക്കുന്നുണ്ട്. ഒന്ന് നാഡീവ്യൂഹത്തെ ബാധിക്കുന്ന വിഷം. രണ്ടാമത് രക്തചംക്രമണത്തെ ബാധിക്കുന്ന വിഷം. അണലിയുടെ വിഷം രക്തക്കുഴലുകളെയും രക്തം കട്ട പിടിക്കാനുള്ള കഴിവിനെയുമാണ് പ്രധാനമായും ബാധിക്കുന്നത്. ഇതാണ് വാവാ സുരേഷ് നേരിടുന്ന പ്രശ്നം. അതുകൊണ്ട് തന്നെയാണ് സുരേഷിനെ മെഡിക്കല്‍ ഐസിയുവില്‍ നിലനിര്‍ത്തുന്നത്-ആര്‍എംഒ പറയുന്നു.

രക്ത അണലിയുടെ കടിയേറ്റതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാവാ സുരേഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് മറുനാടന്‍ വാര്‍ത്തയ്ക്ക് ശേഷം കൂടിയ മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തിയിരുന്നു. മെഡിക്കല്‍ ബോര്‍ഡു ചേര്‍ന്ന് സുരേഷിന്റെ ആരോഗ്യ വിവരം വിലയിരുത്തുകയായിരുന്നു. ഡോക്ടര്‍മാരോട് സംസാരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നുണ്ടെങ്കിലും വാവ സുരേഷ് ഗുരുതരാവസ്ഥയില്‍ ആയിരുന്നു. രക്തം കട്ടപിടിക്കാത്ത അവസ്ഥയാണ് ഡോക്ടര്‍മാരെ ആശങ്കപ്പെടുത്തിയത്. എന്നാല്‍, ഉച്ചയ്ക്ക് ശേഷം ഈ നിലയില്‍ നേരിയ മാറ്റം സംഭവിച്ചിട്ടുണ്ടെന്നാണ് മെഡിക്കല്‍ ബോര്‍ഡ് വിശദമായ പരിശോധനകള്‍ക്ക് ശേഷം വിലയിരുത്തിയത്.

വാവാ സുരേഷിന്റെ ശരീരം മരുന്നുകളോട് പ്രതികരിച്ചു തുടങ്ങിയതാണ് ഡോക്ടര്‍മാര്‍ക്കും ആശ്വാസം നല്‍കുന്ന കാര്യം. അതേസമയം ഐസിയുവില്‍ തന്നെ തുടരാനാണ് മെഡിക്കല്‍ ബോര്‍ഡ് തീരുമാനം എടുത്തതെന്ന് മെഡിക്കല്‍ ബോര്‍ഡ് തലവന്‍ ഡോ. എം.എസ്. ഷര്‍മ്മദ് മറുനാടന്‍ മലയാളിയോട് ഇന്നലെ വ്യക്തമാക്കിയിരുന്നു. ഉടന്‍ വാര്‍ഡിലേക്ക് മാറ്റുന്ന കാര്യം ഇപ്പോള്‍ ആലോചനയില്‍ ഇല്ല. അപകട സാധ്യത നില പൂര്‍ണമായും തരണം ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ ഐസിയുവില്‍ തന്നെ വാവ സുരേഷ് തുടരുമെന്നും അദ്ദേഹം അറിയിച്ചു.

അതിനിടെ ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ഫേസ്ബുക്ക് പേജില്‍ അദ്ദേഹത്തിന്റെ ആരോഗ്യ നില സംബന്ധിച്ച പോസ്റ്റു വന്നിട്ടുണ്ട്. സുരേഷിന്റെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നവര്‍ ഒഫീഷ്യല്‍ പേജിലാണ് ആരോഗ്യ സംബന്ധിച്ച വിവരം ഇട്ടത്. പേടിക്കേണ്ടതായി ഒന്നും തന്നെ ഇല്ല. ആരോഗ്യ നിലയില്‍ പുരോഗതി ഉള്ളതിനാല്‍ ഉടന്‍ തന്നെ വാര്‍ഡിലേക്ക് മാറ്റുമെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റില്‍ അവകാശപ്പെട്ടിരിക്കുന്നത്. എംഡിഐസിയുവില്‍ ആയതുകൊണ്ട് ആണ് ഞാന്‍ ഇതുവരെ ഒന്നും പങ്കുവെക്കാതെ ഇരുന്നത്. വാര്‍ഡിലേക്ക് വന്നതിനു ശേഷം എന്റെ ആരോഗ്യ പുരോഗതികള്‍ ഈ പേജിലൂടെ അപ്‌ഡേറ്റ് ചെയ്യുമെന്നും വാവയുടെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നവര്‍ പോസ്റ്റിലൂടെ അറിയിക്കുന്നു.

വാവാ സുരേഷിന്റെ കാര്യത്തില്‍ അദ്ദേഹം സംസാരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഡോക്ടര്‍മാര്‍ ഭയക്കുന്നത് ആന്തരിക സ്രാവത്തെയാണ്. രക്ത അണലി കടിച്ചാല്‍ രക്തം കട്ടപിടിക്കാത്ത അവസ്ഥയുണ്ടായിരുന്നു. രക്തക്കുഴലുകളെയും രക്തം കട്ട പിടിക്കാനുള്ള കഴിവിനെയുമാണ് ഈ ഇനത്തിലുള്ള പാമ്പുകളുടെ വിഷം പ്രധാനമായും ബാധിക്കുന്നത്. പാമ്പു കടിയേറ്റ ശേഷം വാവാ സുരേഷിന്റെ രക്തം കട്ടപിടിച്ചിരുന്നില്ല. രക്തം കട്ടപിടിക്കാത്ത അവസ്ഥ വരുമ്പോള്‍ ആന്തരിക രക്തസ്രാവത്തിനുള്ള സാധ്യതകള്‍ വളരെയധികം കൂടുതലാണെന്നതായിരുന്നു ഡോക്ടര്‍മാരെ ആശങ്കപ്പെടുത്തിയ കാര്യം.

വാവയുടെ കാര്യത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് അധികൃതര്‍ പറഞ്ഞത് വാവയുടെ ശരീരം മരുന്നുകളോട് പ്രതികരിച്ചിരുന്നില്ല എന്നതാണ്. ഇതായിരുന്നു അദ്ദേഹത്തിന്റെ ആരോഗ്യ കാര്യത്തില്‍ ആശങ്കപ്പെടുത്തിയ കാര്യം. ആന്തരിക രക്തസ്രാവം തടയാനുള്ള എല്ലാ ഒരുക്കങ്ങളുമാണ് വാവയുടെ കാര്യത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അധികൃതര്‍ നടത്തിയിരിക്കുന്നത്. ഇത് പതിയെ ആണെങ്കിലും ഫലിച്ചു തുടങ്ങി എന്നതാണ് ഡോക്ടര്‍മാര്‍ക്ക് ആശ്വാസമാകുന്ന കാര്യം. അതേസമയം ആന്തരിക രക്തസ്രാവം വന്നാല്‍ വാവയുടെ ജീവന്‍ അപകടത്തിലാകുമെന്ന ഭയം നിലനില്‍ക്കുകയും ചെയ്യുന്നു.

രക്ത അണലി എന്ന വിഷപാമ്പാണ് വാവാ സുരേഷിനെ കടിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു സംഭവം. നിരന്തരം പാമ്പിന്റെ കടിയേറ്റിട്ടുള്ളതിനാല്‍ ശരീരത്തില്‍ അതിനുള്ള പ്രതിരോധശേഷി ഉണ്ടായിരിക്കുന്നതാണ് വാവാ സുരേഷിന്റെ ജീവനെ തല്‍കാലം രക്ഷിച്ചു നിര്‍ത്തിയത്. പത്തനാപുരത്ത് ഒരു വീട്ടില്‍ നിന്ന് അണലിയെ പിടിക്കുന്നതിനിടെ വാവ സുരേഷിന് അത്യാഹിതം ഉണ്ടായത്. പാമ്പിനെ ചാക്കിലാക്കിയതിനുശേഷം ചിലര്‍ പാമ്പിനെ വീണ്ടും പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് അതിനെ പുറത്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സുരേഷിന്റെ കൈപ്പത്തിയില്‍ കടിയേറ്റത്. സംഭവം നടന്ന ഉടന്‍ തന്നെ ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഉഗ്രവിഷമുള്ള അണലിയുടെ കടിയേറ്റതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന വാവാ സുരേഷിന് ആയുരാരോഗ്യ സൗഖ്യം നേര്‍ന്ന് മണ്ണാറശാല കുടുംബാംഗങ്ങള്‍ സന്ദേശം അയച്ചിരുന്നു. മണ്ണാറശാല കുടുംബാംഗം എസ് നാഗദാസാണ് ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാര്‍ത്ഥിച്ചുകൊണ്ടുള്ള സന്ദേശം അയച്ചത്.

വലതുകയ്യിലെ വിരലിലാണ് പാമ്പിന്റെ കടിയേറ്റത്. കടിയേറ്റ സുരേഷ് അത് കാര്യമായെടുത്തിരുന്നില്ല. പിന്നീട് മൂന്നര മണിക്കൂര്‍ കഴിഞ്ഞാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വാവാ സുരേഷിനായി മണ്ണാറശാല അടക്കമുള്ള നാഗക്ഷേത്രങ്ങളില്‍ ആരാധകര്‍ നേര്‍ച്ചകളും സമര്‍പ്പിക്കുന്നുണ്ട്. വീട്ടില്‍ നിന്നും കുപ്പിയിലാക്കിയ അണലിയെ നാട്ടുകാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വാവാ പുറത്തെടുക്കുകയായിരുന്നു. ഇതിനിടെയാണ് വാവയുടെ കൈയില്‍ കടിയേറ്റത്. കൈയിലുണ്ടായിരുന്ന മരുന്നുപയോഗിച്ച് പ്രഥമിക ശൂശ്രൂഷയ്ക്ക് ശേഷം ഉച്ചയ്ക്ക് ശേഷം വാവ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റാകുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category