1 GBP = 93.00 INR                       

BREAKING NEWS

കോളേജ് യൂണിയന്‍ ചെയര്‍മാന്മാരുടെ ലണ്ടന്‍ യാത്ര: സാമ്പത്തിക പ്രതിസന്ധിക്കിടെ ഒന്നേ കാല്‍ കോടി ചെലവില്‍ നടത്തുന്ന യുകെ പരി ശീലനത്തിന് സര്‍ക്കാരിന്റെ പച്ചക്കൊടി

Britishmalayali
kz´wteJI³

തിരുവനന്തപുരം: സര്‍ക്കാര്‍ ചെലവില്‍ കോളജ്, സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്മാരുടെ വിദേശയാത്ര രണ്ട് സംഘങ്ങളായി. 30 അംഗ ആദ്യസംഘം മാര്‍ച്ച രണ്ടിന് പുറപ്പെടും. മാര്‍ച്ച ആറ് വരെ ഇംഗ്ലണ്ടിലെ കാര്‍ഡിഫ് സര്‍വകലാശാലയില്‍ പരിശീലനം. 29 അംഗ രണ്ടാം സംഘ സന്ദര്‍ശനം മാര്‍ച്ച് 23 മുതല്‍ 27 വരെയാണ്.

ഒപ്പം പോകുന്ന അദ്ധ്യാപകരെ തെരഞ്ഞെടുക്കുന്നത് വിവാദമായതോടെ കോളേജ് വിദ്യാഭ്യാസ വകുപ്പിലെ മുതിര്‍ന്ന് ഉദ്യോഗസ്ഥരെയും രണ്ട് ഗവ. കോളേജ് പ്രിന്‍സിപ്പല്‍മാരെയുമാണ് ഉള്‍പ്പെടുത്തിയത്. ഉന്നത് വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ് ആയിരുക്കും സംഘത്തെ നയിക്കുക. കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ വി വിഗ്‌നേശ്വരിയും ലീഡി പദ്ധതി കോ ഓഡിനേറ്റര്‍ ഡോ കെ രതീഷും സംഘത്തിലുണ്ടാകും.

മാര്‍ച്ച് രണ്ടിന് തിരിക്കുന്ന ആദ്യസംഘത്തെ കോളേജ് വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ ഡോ കെകെ സുമ, തിരുവനന്തപുരം യൂണിവേഴ്സിററി കോളേജ് പ്രിന്‍സിപ്പല്‍ കെ മണി, മാര്‍ച്ച് 23 ന് പുറപ്പെടുന്ന സംഘത്തെ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ കെ സതീഷ് പേരാമ്പ്ര സികെജി മെമോറിയല്‍ ഗവ കോളേജ് പ്രിന്‍സിപ്പല്‍ #ാേ കെ വല്‍സല എന്നിവര്‍ അനുഗമിക്കും. പട്ടികയിലേക്ക് കോളേജ് അദ്ധ്യാപകരില്‍ നിന്ന് വന്‍ സമ്മര്‍ദ്ദം ഉയര്‍ന്നതോടെയാണ് ഉയര്‍ന്ന് ഉദ്യോഗസ്ഥരെയും പ്രിന്‍സിപ്പല്‍മാരെയും പരിഗണിക്കാന്‍ തീരുമാനിച്ചത്.

കണ്ണൂര്‍ എംജി, നുവാല്‍സ്, മലയാളം, കുസാറ്റ് സ്‌കൂള്‍ ഓറഫ് ലീഗല്‍ സ്റ്റഡീസ് എന്നീ സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്മാരും 54 ഗവ കോളേജ് യൂണിയന്‍ ചെയര്‍മാന്മാരുമാണ് സംഘത്തിലുള്ളത്. കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്മാരും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഉള്‍പ്പെടെ 12 ഗവ കോളേജ് യൂണിയന്‍ ചെയര്‍മാന്മാരും പട്ടികയില്‍ ഇല്ലെന്നുള്ളതും ഏറെ ശ്രദ്ധേയമാണ്. ക്രിമിനല്‍കേസ് പ്രതികളായവര്‍, പാസ്പോര്‍ട്ടില്ലാത്തവര്‍ തുടങ്ങിയവരെയാണ് പരിഗണിക്കാതിരുന്നത്. സംഘാംഗങ്ങള്‍ക്ക് പുറപ്പെടും മുമ്പ് ബ്രിട്ടീഷ് കൗണ്‍സില്‍ സഹായത്തോടെ പരിശീലനം നല്‍കാന്‍ കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കൂടാതെ യൂണിയന്‍ ചെയര്‍മാന്മാരെ യാത്രയ്ക്ക് എതിര്‍പ്പുകള്‍ തള്ളി കോളേജ് യൂണിയന്‍ ചെയര്‍മാന്മാരുടെ യുകെ പരിശീലനവുമായി സര്‍ക്കാര്‍ മുന്നോട്ട തന്നെയാണെന്നാണ് സൂചന. യാത്രക്കായി തെരഞ്ഞെടുക്കപ്പെട്ട 54  സര്‍ക്കാര്‍ കോളേജ് ചെയര്‍മാന്മാരുടെ പട്ടിക പുറത്തിറക്കിയിരുന്നു. രണ്ട് സംഘമായി അടുത്തമാസമാണ് ഒന്നേകാല്‍ കോടി ചെലവിട്ടുള്ള യാത്രയും പരിശീലനവും നടക്കുന്നത്.

സാമ്പത്തിക പ്രതിസന്ധിക്കിടെ കോളേജ് യൂണിയന്‍ ചെയര്‍മാന്മാരെ കാര്‍ഡിഫ് സര്‍വ്വകലാശാലയില്‍ സര്‍ക്കാര്‍ ചെലവില്‍ പരിശീലനത്തിന് വിടുന്നത്. സര്‍ക്കാരിന്റെ ധൂര്‍ത്തെന്ന് പറഞ്ഞ് പ്രതിപക്ഷം നീക്കത്തെ എതിര്‍ത്തെങ്കിലും പിന്മാറില്ലെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി കെടി ജലീല്‍ വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. ഇതിന് ശേഷം പ്രതിപക്ഷം രംഗതെത്തിയതോടെ വന്‍ വിവാദത്തിന് വഴിവെച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category