1 GBP = 93.00 INR                       

BREAKING NEWS

ഇരുചക്ര വാഹനത്തില്‍ പുരുഷനും സ്ത്രീയുമെത്തി ചാക്കുകെട്ട് വലിച്ചെറിഞ്ഞത് പൂജ സാധനങ്ങളുടെ അവശിഷ്ടങ്ങള്‍ എന്ന് പറഞ്ഞ്; ചൂണ്ടയിട്ടിരുന്ന യുവാക്കള്‍ സംശയം പ്രകടിപ്പിച്ചത് പൊലീസിന് വന്‍ തെളിവായി; കമ്പത്ത് ശരീര വെട്ടി നുറുക്കി ഉപേക്ഷിക്കപ്പെട്ടത് തമിഴ്‌നാട് സ്വദേശി വിഘ്നേശ്വരന്റെ മൃതദേഹം; തലയും കാലും കൈയും വെട്ടിനുറുക്കി കൊലപ്പെടുത്തിയത് മാതാവും സഹോദരനും; കൊലയ്ക്ക് കാരണം കഞ്ചാവ് ഉപയോഗവും സ്വഭാവദൂഷ്യമെന്നും അമ്മയുടെ മൊഴി

Britishmalayali
kz´wteJI³

കുമളി: തമിഴ്നാട്ടിലെ കമ്പത്തിന് സമീപം കൈയും കാലും തലയും വേര്‍പേട്ട നിലയില്‍ യുവാവിന്റെ മൃതദേഹം ചാക്കില്‍ ഉപേക്ഷിച്ച സംഭവത്തില്‍ മാതാവും സഹോദരനും കസ്റ്റഡിയില്‍. കമ്പം സ്വദേശി വിഘ്‌നേശ്വരന്റെ മൃതദേഹമാണ് കഴിഞ്ഞ ദിവസം ചാക്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. വിഘ്‌നേശ്വരന്റെ സ്വഭാവദൂഷ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സെല്‍വി പൊലീസിനോട് മൊഴി നല്‍കിയിരിക്കുന്നത്. 

മയക്കുമരുന്നിന് അടിമയായിരുന്നു വിഘ്‌നേശ്വരനെന്നും, ഇതും കുടുംബപ്രശ്‌നങ്ങളുമാണ് കൊലപാതകം നടത്താന്‍ പ്രേരിപ്പിച്ചതെന്നുമാണ് പ്രതി പൊലീസിനോട് പറയുന്നത്. വെട്ടി മാറ്റിയ വിഘ്‌നേശ്വരന്റെ തല ഒരു കിണറ്റില്‍ നിന്നും കണ്ടെത്തി. കൈയും കാലും മറ്റൊരിടത്ത് കുളത്തില്‍ ഉപേക്ഷിച്ചുവെന്നും സെല്‍വി പറഞ്ഞു. ഇതു കണ്ടെത്താന്‍ ഇന്നു തിരച്ചില്‍ നടത്തും.

ഞായറാഴ്ച രാത്രി പത്ത് മണിയോടെ കമ്പം ചുരുളി റോഡരികില്‍ തൊട്ടമന്‍ തുറൈ എന്ന സ്ഥലത്താണ് മൃതദേഹം കണ്ടത്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് വെള്ളം കൊണ്ടു പോകുന്ന കനാലിന്റെ സമീപത്തായി ചൂണ്ടയിട്ടു കൊണ്ടിരുന്നവരാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി ഒന്‍പത് മണിക്ക് ശേഷം ഇരുചക്ര വാഹനത്തില്‍ ഒരു പുരുഷനും സ്ത്രീയും എത്തി ചാക്കുകെട്ട് വലിച്ചെറിഞ്ഞതായി ചൂണ്ടയിട്ടിരുന്നവര്‍ പറഞ്ഞു. എന്താണ് വലിച്ചെറിഞ്ഞത് എന്ന് ചോദിച്ചപ്പോള്‍ വീട്ടില്‍ പൂജ നടത്തിയതിനു ശേഷം മിച്ചമുള്ള പൂജാ സാധനങ്ങള്‍ കളയാനെത്തിയതാണ് എന്നു മറുപടി നല്‍കിയ ശേഷം മടങ്ങി.

സംശയം തോന്നിയ ഇവര്‍ തോട്ടില്‍ നിന്ന് ചാക്കെടുത്ത് അഴിച്ചു നോക്കിയപ്പോളാണ് കൈയും കാലുകളും തലയുമറ്റ പുരുഷന്റെ മൃതദേഹം ചാക്കില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചു. ഇരുവരേയും അവിടെ മുന്‍പ് കണ്ടിട്ടില്ലെന്നും, തമിഴിലാണ് സംസാരിച്ചതെന്നും ചൂണ്ടയിട്ടവര്‍ പറഞ്ഞു. തുടര്‍ന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുചക്ര വാഹനവും, പ്രതികളെയും പിടികൂടുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category