1 GBP = 93.00 INR                       

BREAKING NEWS

പാര്‍ട്ടിയെ വളര്‍ത്താന്‍ ചെറുവിരല്‍ അനക്കില്ലെങ്കിലും സ്ഥാനമോഹികള്‍ക്ക് കോണ്‍ഗ്രസില്‍ യാതൊരു കുറവുമില്ല; ഈ വര്‍ഷം ഒഴിവു വരുന്ന രാജ്യസഭാ സീറ്റു പിടിക്കാന്‍ കോണ്‍ഗ്രസില്‍ ചരടുവലി തുടങ്ങി; സീറ്റുകളില്‍ കണ്ണുവെച്ച് ജ്യോതിരാദിത്യ സിന്ധ്യ, രണ്‍ദീപ് സിങ് സുര്‍ജേവാല തുടങ്ങിയവര്‍; മുതിര്‍ന്നവര്‍ മാറി നില്‍ക്കണമെന്ന ആവശ്യവും ശക്തം; സര്‍പ്രൈസായി പ്രിയങ്ക ഗാന്ധിയെ രാജ്യസഭയില്‍ എത്തിക്കാനും കരുനീക്കങ്ങള്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പു ഫലം വന്നതോടെ കോണ്‍ഗ്രസിന്റെ ഭാവിയെന്ത് എന്ന ചര്‍ച്ചകള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സജീവ ചോദ്യമായി ഉയര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസിനെ വളര്‍ത്തിയെടുക്കാന്‍ വേണ്ട പരിശ്രമങ്ങള്‍ വേണമെന്ന ആവശ്യം ശക്തമാകുമ്പോഴും അതിനൊന്നും പലരും ഒരുക്കമല്ല. അതേസമയം സ്ഥാനങ്ങള്‍ എങ്ങനെ ലഭിക്കുമെന്ന ചോദ്യമാണ് ഉയരുന്നത്. ഈവര്‍ഷം ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകള്‍ സ്വന്തമാക്കാന്‍ വേണ്ടിയുള്ള ചരടുവലികള്‍ കോണ്‍ഗ്രസിനുള്ളില്‍ ശക്തമായിട്ടുണ്ട്.

ഈ വര്‍ഷം ഒഴിയുന്ന 68 സീറ്റുകളില്‍ 19 എണ്ണം നിലവില്‍ കോണ്‍ഗ്രസിന്റേതാണ്. എല്ലാവരെയും വീണ്ടും വിജയിപ്പിക്കാനുള്ള സാഹചര്യം നിലവിലില്ലാത്തതിനാല്‍, ആരെയൊക്കെ അയയ്ക്കണമെന്ന കാര്യത്തില്‍ ചര്‍ച്ച സജീവമായി. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നായി 8 സീറ്റുകള്‍ വിജയിക്കാമെന്നാണു കണക്കുകൂട്ടല്‍. ഒഴിവുവരുന്ന ആന്ധ്ര, തെലങ്കാന, മേഘാലയ, അസം, യുപി എന്നിവിടങ്ങളില്‍ കാര്യമായ പ്രതീക്ഷയില്ല.

മുതിര്‍ന്ന നേതാക്കളായ മോത്തിലാല്‍ വോറ, മധുസൂദന്‍ മിസ്ത്രി, കുമാരി ഷെല്‍ജ, ദിഗ്വിജയ് സിങ്, ബി.കെ. ഹരിപ്രസാദ്, എം വി രാജീവ് ഗൗഡ, രാജ് ബബ്ബര്‍, പി.എല്‍. പുനിയ എന്നിവരുടെ കാലാവധി വരും മാസങ്ങളില്‍ അവസാനിക്കും. സീറ്റുകള്‍ മുഴുവന്‍ മുതിര്‍ന്നവര്‍ക്കു നല്‍കുന്നതിനെ ഒരു വിഭാഗം എതിര്‍ക്കുന്നു. ജ്യോതിരാദിത്യ സിന്ധ്യ, രണ്‍ദീപ് സിങ് സുര്‍ജേവാല, ആര്‍.പി.എന്‍. സിങ് എന്നിവര്‍ സീറ്റിനു രംഗത്തുണ്ട്.

പാര്‍ട്ടി അധികാരത്തിലുള്ള മധ്യപ്രദേശില്‍ നിന്നു ദിഗ്വിജയ് സിങ്ങിനെയും സിന്ധ്യയെയും ജയിപ്പിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷ. അതിനിടെ, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ മധ്യപ്രദേശില്‍ നിന്നു രാജ്യസഭയിലേക്ക് അയയ്ക്കണം എന്ന ആവശ്യവും ഉയരുന്നുണ്ട്. മുന്‍ പിസിസി പ്രസിഡന്റ് അരുണ്‍ യാദവ് അടക്കമുള്ള സംസ്ഥാന നേതാക്കളാണ് ഈ ആവശ്യം ഉയര്‍ത്തിയത്.

പ്രിയങ്ക പാര്‍ലമെന്ററി രംഗത്തേക്ക് കടന്നു വരണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഏറെ നാളായുള്ള ആവശ്യമാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് കത്ത് വരാണസിയില്‍ മോദിക്കെതിരെ പ്രിയങ്ക മത്സരിക്കുമെന്ന അഭ്യൂഹം വരെയുണ്ടായി. അജയ് റായല്‍ സ്ഥാനാര്‍ത്ഥി ആയതോടെയാണ് ആഭ്യൂഹത്തിനു വിരാമമായത്. അപ്പോഴും പ്രിയങ്ക പാര്‍ലമെന്ററി രംഗത്തേക്ക് കടന്നു വരണമെന്ന ആവശ്യം ശക്തമായിതുടര്‍ന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ പ്രിയങ്കയെ രാജ്യസഭയിലേക്ക് അയക്കാനുള്ള ചര്‍ച്ചകള്‍ സജീവമായെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

ഛത്തിസ്ഗഡില്‍ നിന്നോ മധ്യപ്രദേശില്‍ നിന്നോ രാജ്യസഭയിലേക്ക് അയക്കാനാണ് നീക്കം. കോണ്‍ഗ്രസിന് മൂന്നില്‍ രണ്ടു ഭൂരിപക്ഷമുള്ള ഛത്തീസ്ഗഡില്‍ ഏപ്രിലില്‍ രണ്ടു സീറ്റുകള്‍ ഒഴിയും. മധ്യപ്രദേശില്‍ മൂന്നും. ഇരു സംസ്ഥാനങ്ങളില്‍ നിന്നും രണ്ടുവീതം പേരെ ഉപരിസഭയില്‍ എത്തിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കും. പ്രിയങ്കയുടെ സാന്നിധ്യം എന്‍ഡിഎയ്ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ പാര്‍ട്ടിക്ക് കൂടുതല്‍ കരുത്തുപകരുമെന്നാണ് കണക്കുകൂട്ടല്‍. രാജ്യസഭാ പ്രവേശനം തെരെഞ്ഞടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള ചവിട്ടുപടിയാണെന്നും നേതൃത്വം വിലയിരുത്തുന്നു.

നിലവില്‍ കിഴക്കന്‍ യുപിയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക സംസ്ഥാനത്തെ വിവിധ വിഷയങ്ങളില്‍ ഇടപെട്ട് സജീവമായി രംഗത്തുണ്ട്. പൗരത്വ നിയമഭേദഗതിക്കെതിരായ സമരത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്കു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും അവരുടെ വീടുകള്‍ സന്ദര്‍ശിച്ചും പാര്‍ട്ടിയെ സജ്ജമാക്കാനുള്ള ശ്രമത്തിലാണ് അവര്‍. അതേസമയം രാജ്യസഭയില്‍ പ്രിയങ്ക എത്തുന്നത് ആത്മഹത്യാപരമാണെന്ന വിലയിരുത്തലും ഉയരുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category