1 GBP = 93.00 INR                       

BREAKING NEWS

അഹമ്മദാബാദിലെ ചേരി നിവാസികളെ പൂര്‍ണമായും ഒഴിപ്പിക്കാന്‍ ശ്രമം; അമേരിക്കന്‍ പ്രസിഡന്റിന്റെ വരവിനോട് അനുബന്ധിച്ച് മതില്‍ നിര്‍മ്മാണത്തിന് പിന്നാലെ വിവാദമായി ചേരി ഒഴിപ്പിക്കലും; ഏഴു ദിവസത്തിനകം ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം ലഭിച്ചതായി ചേരി നിവാസികള്‍; കിടക്കാന്‍ മറ്റിടമില്ലെന്ന് പറഞ്ഞപ്പോള്‍ എങ്ങോട്ടു വേണമെങ്കിലും പൊയ്‌ക്കോളൂ എന്നാണ് അധികൃതര്‍ പറഞ്ഞതെന്ന് നാട്ടുകാര്‍; 'നമസ്തേ ട്രംപി'നായി അഹമ്മദാബാദിനെ അമേരിക്കയാക്കാന്‍ ശ്രമിക്കുമ്പോള്‍ അടിമുടി ക്രൂരത

Britishmalayali
kz´wteJI³

അഹമ്മദാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഗുജറാത്ത് സന്ദര്‍ശിക്കുമ്പോള്‍ അതിന് വേണ്ടി ചിലവു വരുന്നത് 100 കോടിയില്‍ അധികം രൂപയാണെന്ന വിവരങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു. മോദിയുടെ ഗുജറാത്ത് അമേരിക്കയെ പോലെ വികസിതമാണെന്ന് കാണിക്കാനുള്ള കണ്‍കെട്ടു വിദ്യകളാണ് എങ്ങും നടക്കുന്നത്. അഹമ്മദാബാദിനെ അമേരിക്ക ആക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ട്രംപ് ചേരികള്‍ കാണാതിരിക്കാന്‍ വേണ്ടി മതിലു കെട്ടിയതിന് പിന്നാലെ ചേരി നിവാസികളെ ഒഴിപ്പിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.

ഏഴ് ദിവസത്തിനകം വീട് വിട്ടൊഴിയാന്‍ അഹമ്മദാബാദ് കോര്‍പ്പറേഷന്‍ നോട്ടിസ് നല്‍കി. ട്രംപും-മോദിയും പങ്കെടുക്കുന്ന നമസ്തേ ട്രംപ് പരിപാടിയുമായി ഇതിനു ബന്ധമില്ലെന്നാണു കോര്‍പ്പറേഷന്റെ വിശദീകരണം. അതിനിടെ മതിലിന്റെ നിര്‍മ്മാണം താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്നു ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചേരി നിവാസികള്‍ കയ്യേറി താമസിക്കുന്നത് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ഭൂമിയാണെന്നും ടൗണ്‍ പ്ലാനിംഗിന്റെ ഭാഗമായാണു നടപടിയെന്നും കോര്‍പ്പറേഷന്‍ പറയുന്നു. ഏഴു ദിവസത്തിനകം ഇവര്‍ ഒഴിഞ്ഞു പോകണം. എങ്ങോട്ടു വേണമെങ്കിലും പൊയ്‌ക്കോളൂ എന്നാണ് അധികൃതര്‍ പറയുന്നതെന്നു ചേരി നിവാസികള്‍ പറയുന്നു. കുറഞ്ഞതു നാല് പേരെങ്കിലും അടങ്ങുന്ന ഓരോ കുടുംബവും താല്‍ക്കാലികമായി എവിടെ അന്തിയുറങ്ങുമെന്ന് അറിയാതെ ദുരിതത്തിലാണ്.

ഈ മാസം ഈ മാസം 24,25 തീയതികളിലാണ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം. സന്ദര്‍ശനവേളയില്‍ അഹമ്മദാബാദിലെ ചേരി കാണാതിരിക്കാനല്ല സുരക്ഷ ഉറപ്പാക്കാനാണ് മതില്‍ പണിതതെന്നായിരുന്നു ഗുജറാത്ത് സര്‍ക്കാരിന്റെ വിശദീകരണം. ഗുജറാത്തെന്നാല്‍ അമേരിക്ക പോലെ വികസിച്ചതാണെന്ന വ്യാജപ്രചാരണം സത്യമാക്കാനെന്ന പോലെ ചേരികളും ദരിദ്രജീവിതങ്ങളും മറച്ചുവയ്ക്കാനാണ് ഏഴടിയോളം ഉയരത്തില്‍ മതില്‍ പണിയുന്നതെന്ന വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്. മോദി യുഎസ് സന്ദര്‍ശിച്ചപ്പോള്‍ നടത്തിയ ഹൗഡി മോദി പരിപാടിക്കു സമാനമായ രീതിയില്‍ കെം ഛോ ട്രംപ് (ഹൗ ആര്‍ യു ട്രംപ്) പരിപാടിയും ലക്ഷങ്ങളെ പങ്കെടുപ്പിച്ചു റോഡ് ഷോയും നടത്താനാണു മോദിയും വിജയ് രുപാണി സര്‍ക്കാരും ലക്ഷ്യമിടുന്നത്.

മൂന്നുമണിക്കൂര്‍ മാത്രം ഗുജറാത്തില്‍ ചെലവഴിക്കുന്ന ട്രംപ് കടന്നു പോകുന്ന വഴികളില്‍ കോടികള്‍ മുടക്കിയുള്ള ഒരുക്കങ്ങള്‍ ഇതിനോടകം തന്നെ പൂര്‍ത്തിയായിരുന്നു. ട്രംപ് കടന്നു പോകുന്ന വഴികളിലെ പാന്മസാല കടകള്‍ സീല്‍ ചെയ്തതായും വഴിയിലെ തെരുവ്‌നായ്ക്കളെ പൂട്ടിയിടാന്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. കൂടാതെ ട്രംപ് കടന്നു പോകുന്ന വഴികള്‍ മോടിപിടിപ്പിക്കാനാണ് കോടികള്‍ ചിലവഴിക്കുന്നത്. കോടികള്‍ ചെലവഴിച്ചുള്ള ഒരുക്കള്‍ ഇതിനോടകം പൂര്‍ത്തിയായി.

ഫെബ്രുവരി 24 നാണ് ട്രംപ് ഇന്ത്യയിലെത്തുന്നത്. ഇന്ത്യയിലെത്തുന്ന ട്രംപ് മൂന്ന് മണിക്കൂറോളം ഗുജറാത്തില്‍ ചെലവഴിക്കും. ട്രംപിന്റെ വരവിനോടു അനുബന്ധിച്ച് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തിനു സമീപമുള്ള മൂന്ന് പാന്‍ കടകള്‍ (മുറുക്കാന്‍ കട) പൊലീസ് സീല്‍ ചെയ്തതായാണ് റിപ്പോര്‍ട്ട്. ഏതാനും ദേശീയ മാധ്യമങ്ങളാണ് ഇതു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വിമാനത്താവളത്തിനു അടുത്തുള്ള മൂന്ന് പാന്‍ കടകള്‍ പൂട്ടി സീല്‍ ചെയ്തതായി അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ആരോഗ്യവകുപ്പ് അറിയിച്ചു. അടുത്തൊരു ഉത്തരവ് ലഭിക്കുന്നതുവരെ പാന്‍ ഷോപ്പുകള്‍ അടഞ്ഞുകിടക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. റോഡുകളും ചുമരുകളും വൃത്തിയായി സൂക്ഷിക്കണമെന്നും നഗരത്തിലെ റോഡിലും കടകളുടെ ചുമരുകളിലും പാന്‍ മസാല ചവച്ച് തുപ്പരുതെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ട്രംപ് കടന്നുപോകുന്ന വഴിയെല്ലാം വൃത്തിയായിരിക്കാന്‍ വേണ്ടിയാണ് പാന്‍ കടകള്‍ സീല്‍ ചെയ്തത്.

ഇതുകൂടാതെ ട്രംപ് പോകുന്ന വഴിയിലെ തെരുവ്‌നായ്ക്കളെ പൂട്ടിയിടാനും തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. അലഞ്ഞുതിരിഞ്ഞു നടക്കുന്ന പട്ടികളെ കൂട്ടിലടയ്ക്കാന്‍ അധികൃതര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അഹമ്മദാബാദില്‍ പുതുതായി നിര്‍മ്മിച്ച മൊട്ടേറ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ട്രംപിന് കൂറ്റന്‍ സ്വീകരണമൊരുക്കുന്നത്. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളം മുതല്‍ മോട്ടേരയിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം വരെ റോഡ്‌ഷോ നടക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category