1 GBP = 93.00 INR                       

BREAKING NEWS

പിഞ്ചോമനയുടെ കൊലപാതകത്തില്‍ മാതാപിതാക്കള്‍ പരസ്പരം പഴിചാരുമ്പോള്‍ പൊലീസ് അന്വേഷണം ശാസ്ത്രീയ വഴിയില്‍; കടല്‍ഭിത്തിക്കരികില്‍ കുട്ടിയുടെ മൃതദേഹം കൊണ്ടുപോയി ഉപേക്ഷിച്ച വ്യക്തിയുടെ വസ്ത്രത്തില്‍ കടലില്‍ നിന്നുള്ള വെള്ളമോ ഉപ്പിന്റെ അംശമോ മണല്‍തരികളോ ഉണ്ടാകുമെന്ന് നിഗമനം; ഇക്കാര്യങ്ങള്‍ കണ്ടെത്താന്‍ ഫോറന്‍സിക് പരിശോധന നടത്തും; ശരണ്യയുടെ കിടക്ക വിരിയടക്കമുള്ള സാധനങ്ങള്‍ ഫൊറന്‍സിക് പരിശോധനക്ക് അയച്ചു; ശരണ്യയും പ്രണവും തമ്മിലുള്ള കുടുംബപ്രശ്നങ്ങളും തിരക്കി അന്വേഷണ സംഘം

Britishmalayali
kz´wteJI³

കണ്ണൂര്‍: കണ്ണൂര്‍ തയ്യിലിലെ കടലില്‍ തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ഒന്നരവയസുകാരന്റേതു കൊലപാതകമെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ശാസ്ത്രീയ അന്വേഷണം നടത്താന്‍ പൊലീസ്. കുട്ടിയുടെ തലക്കേറ്റ ക്ഷതത്തെത്തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. കുട്ടിയുടെ മൂര്‍ദ്ധാവിലേറ്റ ക്ഷതമേറ്റിട്ടുണ്ട്. മരണകാരണമാകാവുന്നതാണ് ഈ ക്ഷതം. ഈക്ഷതം എങ്ങനെ ഉണ്ടായി എന്നതാണ് പൊലീസ് അന്വേഷിക്കുന്നത്. വീട്ടില്‍ വച്ചാണ് അതോ കടപ്പുറത്തു വച്ചാണ് കൊലപാതകം നടത്തിയതെന്ന് സ്ഥിരീകരിക്കാന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

അതേസമയം മാതാപിതാക്കളിലേക്ക് സംശയം നീണ്ടതോടെ ഇവര്‍ പരസ്പ്പരം പഴിചാരുന്ന അവസ്ഥയാണുള്ളത്. അതുകൊണ്ട് തന്നെ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനാണ് ഒരുങ്ങുന്നത്. കടല്‍ഭിത്തിക്കരികില്‍ കുട്ടിയെ കൊണ്ടുപോയ വ്യക്തിയുടെ വസ്ത്രത്തില്‍ കടലില്‍ നിന്നുള്ള വെള്ളമോ ഉപ്പിന്റെ അംശമോ മണല്‍തരികളോ ഉണ്ടാകും. അതുകൊണ്ട് തന്നെ ശാസ്ത്രീയ പരീക്ഷണം നടത്താന്‍ ഒരുങ്ങുകയാണ്. ഫോറന്‍സിക് സംഘം വീട്ടില്‍ പരിശോധന നടത്തിയിട്ടുണ്ട്. ഫോറന്‍സിക് പരിശോധനയുടെ ഭാഗമായി ശരണ്യയുടെ കിടക്കവിരിയടക്കമുള്ള സാധനങ്ങള്‍ ഫൊറന്‍സിക് പരിശോധനക്ക് അയച്ചിരിക്കയാണ്. വീട്ടില്‍ മൂന്നാമത് ഒരാളുടെ സാന്നിധ്യം ഉണ്ടോ എന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്.

തയ്യില്‍ കൊടുവള്ളി ഹൗസില്‍ ശരണ്യ -പ്രണവ് ദമ്പതികളുടെ മകന്‍ വിയാന്റെ മൃതദേഹമാണ് തയ്യില്‍ കടപ്പുറത്ത് ഇന്നലെ കണ്ടെത്തിയത്. കുട്ടിയുടെ മാതാപിതാക്കളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. നേരത്തെ ബന്ധുക്കളും നാട്ടുകാരും കുട്ടിയെ കൊലപ്പെടുത്തിയത് പിതാവാണെന്ന് പറഞ്ഞിരുന്നെങ്കിലും ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. മാതാപിതാക്കള്‍ ഇരുവരും കുട്ടിയെ കൊലപ്പെടുത്തിയതിനെക്കുറിച്ച് പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. അച്ഛന്റെയും, അമ്മയുടേയും മൊഴികളിലെ വൈരുദ്ധ്യം ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇരുവരും വിവാഹമോചനത്തിന്റെ വക്കില്‍ ആയിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. കുടുംബപ്രശ്നങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.

അച്ചന്റെയും, അമ്മയുടേയും മൊഴികളിലെ വൈരുധ്യം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇരുവരേയും പൊലീസ് കൂടുതല്‍ ചോദ്യം ചെയ്യുന്നത്. കുട്ടി അമ്മയോടൊപ്പമാണ് ഉറങ്ങാന്‍ കിടന്നതെന്നും പുലര്‍ച്ചെ മൂന്നുമണിക്ക് കുഞ്ഞ് കരഞ്ഞപ്പോള്‍ ശരണ്യ ഉറക്കിയെന്നുമാണ് പ്രണവിന്റെ മൊഴി. എന്നാല്‍ കുഞ്ഞ് ഉണര്‍ന്നശേഷം, ശ്രദ്ധിക്കണമെന്ന് പ്രണവിനോട് പറഞ്ഞിരുന്നതായി ശരണ്യ പറയുന്നു. ശരണ്യയ്ക്ക് മറ്റു വിവാഹാലോചനകള്‍ നടന്നിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ വിവാഹങ്ങള്‍ക്ക് കുഞ്ഞു തടസ്സമായതു കൊണ്ട് ഇല്ലാതാക്കിയോ എന്നതാണ് ഉയരുന്ന സംശയം.

പ്രണവ് വീട്ടില്‍ വരുന്നത് ശരണ്യയുടെ പിതാവ് വിലക്കിയിരുന്നു. അദ്ദേഹം വീട്ടില്‍ ഇല്ലാത്ത തക്കം നോക്കിയാണ് ഞായറാഴ്ച രാത്രി പ്രണവ് എത്തിയത്. ഈ കുടുംബപ്രശ്നങ്ങള്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. സമീപവാസികളുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തും. സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ കടുത്ത രോഷം അണപൊട്ടുകയാണ്. പാതി കുടിച്ച പാല്‍കുപ്പി, അവന്റെ ഓമനകളായ കളിപ്പാട്ടങ്ങള്‍, സദാ തലയില്‍ ചൂടുന്ന അവന്റെ തൊപ്പിയും വസ്ത്രങ്ങളും. തയ്യിലെ വീട്ടില്‍ വിയാന്റെ ഒരോ സാധനങ്ങളും നോക്കി കരയുകയാണ് ബന്ധുക്കളും നാട്ടുകാരും.

വിവാഹം കഴിഞ്ഞെങ്കിലും ശരണ്യ അധികനാളും സ്വന്തം വീട്ടില്‍ തന്നെയായിരുന്നു താമസം. ഇതിനാല്‍ വിയാന്‍ പരിസരവാസികള്‍ക്കും പ്രിയപ്പെട്ടവനായിരുന്നു. കുട്ടിയെ കാണാതായതു മുതല്‍ നാട്ടുകാരാണ് തിരച്ചിലിനു നേതൃത്വം നല്‍കിയത്. സംഘം തിരിഞ്ഞു പല പ്രദേശങ്ങളിലായി തിരച്ചില്‍ നടത്തി. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടു പോയതായിരിക്കുമെന്നു കരുതി ബൈക്കില്‍ ദൂരപ്രദേശങ്ങളില്‍ പോലും നാട്ടുകാര്‍ തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ അവര്‍ അറിയുന്നില്ലല്ലോ മാതാപിതാക്കളും ചോരക്കുരുതിയില്‍ കണ്ണിയായെന്ന്. മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്തതിലൂടെയാണ് ചോരക്കുരുതിയുടെ കഥ പുറം ലോകം അറിഞ്ഞത്.

ഇന്നലെ രാവിലെ 9നു മൃതദേഹം കണ്ടെത്തിയതോടെ തയ്യില്‍ കടപ്പുറത്തേക്കു ജനമൊഴുകിയാണ് എത്തിയത്. കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്നു തന്നെയായിരുന്നു നാട്ടുകാരുടെ പ്രതികരണം. പ്രതിയെ കടപ്പുറത്ത് എത്തിക്കാതെ മൃതദേഹം കൊണ്ടു പോകാന്‍ അനുവദിക്കില്ലെന്നു പറഞ്ഞു സ്ത്രീകള്‍ ബഹളമുണ്ടാക്കി. പ്രതിയെ അറസ്റ്റ് ചെയ്തു എന്ന് പ്രചാരണമുണ്ടായതോടെ നാട്ടുകാര്‍ സംഘം ചേര്‍ന്ന് സിറ്റി സ്റ്റേഷനില്‍ എത്തിയെങ്കിലും പൊലീസ് അനുനയിപ്പിച്ചു പിരിച്ചു വിട്ടു. മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ പരിസരവാസികള്‍ മുഴുവന്‍ പൊട്ടിക്കരയുകയായിരുന്നു.വിയാന്‍ അച്ഛനില്‍ നിന്ന് ക്രൂരതകള്‍ നേരിട്ടിരുന്നതായി ബന്ധുക്കള്‍ പറയുന്നു. പ്രണയിച്ചു വിവാഹിതരായ പ്രണവും ശരണ്യയും തമ്മില്‍ അടുത്തകാലത്തായി പ്രശ്‌നങ്ങളുണ്ടായിരുന്നു. കുഞ്ഞിനെ ചൊല്ലി പലപ്പോഴും ഇവര്‍ തര്‍ക്കിച്ചിരുന്നതായും ബന്ധുക്കള്‍ പറയുന്നു. പുറത്തു പോകുമ്പോഴോ ബന്ധുവീടുകള്‍ സന്ദര്‍ശിക്കുമ്പോഴോ കുഞ്ഞിനെ കൊണ്ടുപോകാറില്ല.

ശരണ്യയുടെ അച്ഛന്‍ വല്‍സലനും അമ്മ റീനയുമാണു വിയാനെ വളര്‍ത്തിയിരുന്നത്. ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചിരുന്നു. ശരണ്യയ്ക്കു മറ്റു വിവാഹാലോചനകളും നടന്നിരുന്നു. പ്രണവിനെ ശരണ്യയുടെ വീട്ടില്‍ താമസിക്കാന്‍ അനുവദിക്കാറില്ല. എന്നാല്‍, ഞായറാഴ്ച വൈകിട്ടോടെ ശരണ്യയുടെ വീട്ടിലെത്തിയ പ്രവീണ്‍ ഇവിടെ താമസിക്കാന്‍ നിര്‍ബന്ധം പിടിക്കുകയായിരുന്നു എന്നാണു ബന്ധുക്കള്‍ പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category