1 GBP = 93.00 INR                       

BREAKING NEWS

ആയിരക്കണക്കിന് രൂപ ചെലവുണ്ടെന്ന് അറിഞ്ഞെങ്കില്‍ ഭക്ഷണം വേണ്ടെന്നു വച്ചേനെ; സര്‍ക്കാരിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കണ്ട എന്ന കരുതി മറ്റ് അതിഥികള്‍ക്ക് നല്‍കിയ ഫൈവ് സ്റ്റാര്‍ താമസ സൗകര്യം നിരസിച്ചിരുന്നു; ആദ്യ ദിവസം നിയമസഭാ മന്ദിരത്തിനകത്തു വച്ചു നടന്ന ഒത്തുചേരല്‍ വളരെ വൈകിയതു കൊണ്ടാണ് ഭക്ഷണം കഴിച്ചത്; ആരോ സ്‌പോണ്‍സര്‍ ചെയ്ത ഭക്ഷണമെന്നാണു കരുതിയത്; കഴിച്ചത് തിരിച്ചെടുക്കാന്‍ നിര്‍വ്വാഹമില്ലാത്തതു കൊണ്ട് 2500 രൂപ തിരിച്ചടയ്ക്കും; ഫേസ്ബുക്ക് പോസ്റ്റുമായി സോഹന്‍ റോയ്

Britishmalayali
kz´wteJI³

തിരുവനന്തപുരം: രണ്ടാം ലോക കേരളസഭയിലെ പ്രതിനിധികളുടെ ഭക്ഷണത്തിനും താമസത്തിനും വന്‍തുക ചെലവായെന്ന കണക്കുകള്‍ പുറത്തുവന്നതിന് പിന്നാലെ സര്‍ക്കാറിനെ വെട്ടിലാക്കിയ പ്രതികരണവുമായി സഭയില്‍ പങ്കെടുത്ത സംവിധായകനും ഏരീസ് ഗ്രൂപ്പ് സിഇഒയുമായ സോഹന്‍ റോയ്. ഭക്ഷണത്തിന് വേണ്ടി ഇത്രയധികം തുക ചെലവാക്കിയെങ്കില്‍ ആ പണം താന്‍ തിരികെ നല്‍കാന്‍ തയ്യാറാണെന്ന് സോഹന്‍ റോയി പ്രതികരിച്ചു. ആയിരക്കണക്കിനു രൂപ ചെലവു വരുന്നതാണ് നല്‍കിയ ഭക്ഷണമെന്നറിഞ്ഞിരുന്നുവെങ്കില്‍ അത് വേണ്ടെന്ന് വച്ചേനെയെന്നും താന്‍ വരുത്തിയ നഷ്ടം നികത്തുന്നതിനായി രണ്ടായിരത്തി അഞ്ഞൂറ് രൂപ സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കാന്‍ ആഗ്രഹിക്കുന്നുവെന്നും സോഹന്‍ റോയ് ഫേസ്ബുക്കില്‍ കുറിച്ചു.

സര്‍ക്കാരിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കണ്ട എന്ന കരുതി മറ്റ് അതിഥികള്‍ക്ക് നല്‍കിയ ഫൈവ് സ്റ്റാര്‍ താമസ സൗകര്യം നിരസിച്ചിരുന്നു, ആദ്യ ദിവസം രാത്രിയില്‍ നിയമസഭാ മന്ദിരത്തിനകത്തു വച്ചു നടന്ന ഒത്തുചേരല്‍ വളരെ വൈകിയതു കൊണ്ട് നിന്ന് ഭക്ഷണം കഴിച്ചു. ആരോ സ്‌പോണ്‍സര്‍ ചെയ്ത ഭക്ഷണമെന്നാണു കരുതിയതെന്നും അഞ്ഞൂറു രൂപയ്ക്കു താഴെ അതു നല്‍കാന്‍ കഴിയുന്ന നിരവധി കാറ്ററിങ് കമ്പനികള്‍ കേരളത്തിലുണ്ടെന്നും കുറിപ്പില്‍ പറയുന്നു.

ആയിരക്കണക്കിനു രൂപ ചിലവു വരുമെന്നറിഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും വേണ്ടെന്നു വയ്ക്കുമായിരുന്നു. കഴിച്ചതിനി തിരിച്ചെടുക്കാന്‍ നിര്‍വ്വാഹമില്ലാത്തതു കൊണ്ട് ജനങ്ങള്‍ക്ക് ഞാന്‍ വരുത്തിയ നഷ്ടം നികത്തുന്നതിലേക്കായി രണ്ടായിരത്തി അഞ്ഞൂറു രൂപ സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കാന്‍ ആഗ്രഹിക്കുന്നു. തിരിച്ചു വാങ്ങാന്‍ വകുപ്പില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കുന്നതായിരിക്കും- സോഹന്‍ റോയ് വ്യക്തമാക്കി.

രണ്ടാം ലോക കേരള സഭയില്‍ പ്രതിനിധികളുടെ ഭക്ഷണത്തിനും താമസത്തിനും മാത്രം 83 ലക്ഷത്തിലധികം രൂപയാണ് ചെലവായതെന്ന കണക്കുള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ജനുവരി ഒന്ന് മുതല്‍ മൂന്ന് വരെ തിരുവനന്തപുരത്തുവച്ചായിരുന്നു പരിപാടി. ഭരണപക്ഷത്ത് നിന്നുള്ള നിയമസഭ-ലോകസഭ അംഗങ്ങള്‍ക്ക് പുറമെ 178 പ്രവാസി പ്രതിനിധികളാണ് പങ്കെടുത്തത്. ഒരാളുടെ പ്രഭാത ഭക്ഷണത്തിന് വേണ്ടി മുടക്കിയത് 550 രൂപയിലധികമാണ് (550+ നികുതി). ഉച്ചഭക്ഷണത്തിന് 1900+നികുതി, രാത്രി ഭക്ഷണത്തിന് 1700+നികുതി എന്നിങ്ങനെയാണ് കണക്കുകള്‍. 700 പേര്‍ക്കാണ് ഈ നിരക്കില്‍ ഉച്ചഭക്ഷണം ഏര്‍പ്പെടുത്തിയത്. 600 പേര്‍ക്ക് അത്താഴവും 400 പേര്‍ക്ക് പ്രഭാതഭക്ഷണവും ഒരുക്കിയിരുന്നു.

അവസാന നിമിഷം കോവളം റാവിസ് ഗ്രൂപ്പിന് കൈമാറിയ ഭക്ഷണ കരാറിന് മാത്രം അര കോടിയിലേറെ രൂപയാണ് ചെലവായത്. ആഡംബര ഹോട്ടലിലായിരുന്നു പ്രതിനിധികളുടെ താമസം. സമ്മേനത്തില്‍ ചില പ്രതിനിധികള്‍ നേരത്തെ എത്തിയെന്നും ചിലര്‍ വൈകി മാത്രമാണ് മടങ്ങിയതെന്നും പുറത്തുവന്ന ഹോട്ടല്‍ ബില്ലുകള്‍ വ്യക്തമാക്കുന്നു. ലോക കേരള സഭയില്‍ പങ്കെടുക്കാനെത്തിയ പ്രതിനിധികളുടെ താമസത്തിനും ഭക്ഷണത്തിനും മാത്രമായി ചിലവഴിച്ചത് 83 ലക്ഷം രൂപയാണ്. ഭക്ഷണത്തിനു വേണ്ടി മൂന്നുദിവസത്തേക്ക് അറുപതുലക്ഷത്തോളം രൂപ ചെലവാക്കിയിട്ടുണ്ട്. താമസത്തിന് 23ലക്ഷത്തോളം രൂപയും ചിലവഴിച്ചു. 47 രാജ്യങ്ങളില്‍ നിന്നുള്ള 351 പ്രതിനിധികളാണ് ലോക കേരള സഭയില്‍ പങ്കെടുത്തതായി സംഘാടകര്‍ അവകാശപ്പെട്ടത്.

താമസവും ഭക്ഷണവുമെല്ലാം പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നായിരുന്നു. പ്രഭാതഭക്ഷണത്തിന് മാത്രമായി ഒരാള്‍ക്ക് ചെലവായത് 550രൂപയും ടാക്‌സുമാണ്. ഉച്ചഭക്ഷണത്തിന് 1900+നികുതി, രാത്രിഭക്ഷണത്തിനു 1700രൂപ+നികുതി എന്നിങ്ങനെയാണ് കണക്ക്. ഫൈവ് സ്റ്റാര്‍ ഫുഡ് ആയതിനാലാണ് ഇത്രയും ഉയര്‍ന്നതുക ചെലവായത്. 700പേര്‍ക്കാണ് ഈ നിരക്കില്‍ ഉച്ചഭക്ഷണം ഏര്‍പ്പെടുത്തിയത്. 600 പേര്‍ക്ക് അത്താഴവും 400 പേര്‍ക്ക് പ്രഭാതഭക്ഷണവും ഈ നിരക്കില്‍ ഒരുക്കിയിരുന്നു. സര്‍ക്കാര്‍ ഗസ്റ്റ് ഹൗസുകള്‍,മാസ്‌കറ്റ് ഹോട്ടല്‍, തിരുവനന്തപുരത്തെ വന്‍കിട ഹോട്ടലുകള്‍ എന്നിവിടങ്ങളിലാണ് പ്രതിനിധികള്‍ക്കു വേണ്ടി താമസസൗകര്യം ഒരുക്കിയിരുന്നത്.

കോവളം റാവീസില്‍ നിന്നാണ് പ്രതിനിധികള്‍ക്കുള്ള ഭക്ഷണം എത്തിച്ചത്. ലോക കേരള സഭ നടന്ന നിയമസഭാ സമുച്ചയത്തിനകത്ത് തന്നെ ഇന്ത്യന്‍ കോഫീ ഹൗസും, തൊട്ടടുത്തുള്ള എംഎല്‍എ ഹോസ്റ്റലില്‍ മറ്റൊരു ഇന്ത്യന്‍ കോഫീ ഹൗസും കുടുംബ ശ്രീ പ്രവര്‍ത്തകര്‍ നടത്തുന്ന ക്യാന്റീനും ഉള്ളപ്പോഴാണ് റാവീസിലെ പഞ്ചനക്ഷത്ര ഭക്ഷണം പൊന്നുംവില നല്‍കി പ്രതിനിധികള്‍ക്ക് വിളമ്പിയത്. ഇതൊന്നും പുറംനാട്ടില്‍ നിന്നെത്തിയ പ്രതിനിധികള്‍ക്ക് പിടിക്കില്ലെങ്കില്‍ നിയമസഭയുടെ തൊട്ടടുത്തുള്ള മാസ്‌കറ്റ് ഹോട്ടലില്‍ നിന്നും ഭക്ഷണം ഏര്‍പ്പാടാക്കിയിരുന്നെങ്കിലും ഇത്രയും പണം ആകുമായിരുന്നില്ല.

ജനുവരി ഒന്നു മുതല്‍ മൂന്നുവരെയാണ് തിരുവനന്തപുരത്ത് ലോക കേരള സഭ നടന്നത്. വിദേശത്തുനിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും എത്തിയ പ്രതിനിധികളാണ് പരിപാടിയില്‍ പങ്കെടുത്തത്. ഇവരുടെ താമസത്തിന്റെയും ഒരുക്കിയ ഭക്ഷണത്തിന്റെയും ചിലവു സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പരിപാടി നടന്നത് ജനുവരി ഒന്നു മുതല്‍ മൂന്നുവരെയാണെങ്കിലും ഡിസംബര്‍ 31 മുതല്‍ ജനുവരി നാലുവരെ താമസിക്കാനുള്ള സൗകര്യം പ്രതിനിധികള്‍ക്ക് ഒരുക്കിയിരുന്നു. ഡ്രൈവര്‍മാരുടെയും സെക്യൂരിറ്റി ജീവനക്കാരുടെയും ചിലവു സംബന്ധിച്ച നാലരലക്ഷത്തോളം രൂപയുടെ ബില്ലും പാസാക്കിയിട്ടുണ്ട്.

എംഎ യൂസഫലി മുതല്‍ ആട് ജീവിതത്തിലെ നജീബ് വരെ പങ്കെടുക്കുന്ന പരിപാടിയാണിത് എന്നായിരുന്നു സര്‍ക്കാരിന്റെ വാദം. പ്രവാസ ജീവിതം നയിക്കുന്ന നാനാതുറകളില്‍ പെട്ടവര്‍ക്കുള്ള പൊതുവേദി എന്ന നിലയിലാണ് പുറത്ത പറഞ്ഞിരുന്നതെങ്കിലും സിപിഎമ്മിന്റെയും സിപിഐയുടെയും പ്രവാസി സംഘടനകളുടെ നേതാക്കന്മാരായിരുന്നു വന്നവരില്‍ അധികവും. നിയമസഭക്ക് തൊട്ടടുത്ത് തന്നെ സര്‍ക്കാര്‍ സംവിധാനങ്ങളും എംഎല്‍എ ഹോസ്റ്റലും ഉള്‍പ്പെടെയുള്ള താമസ സൗകര്യങ്ങള്‍ ഉണ്ടായിരുന്നിട്ടും നഗരത്തിലെ വന്‍കിട ഹോട്ടലുകളും പ്രതിനിധികള്‍ക്കായി ബുക്ക് ചെയ്യുകയായിരുന്നു.

ടൂറിസം വകുപ്പിന് കീഴിലുള്ള മാസ്‌കറ്റ് ഹോട്ടലില്‍ 50 മുറികളാണ് പ്രതിനിധികള്‍ക്കായി ഒരുക്കിയത്. ഇതിന് 3,88,660 രൂപയാണ് ചെലവായത്. അപ്പോളോ ഡിമോറയിലെ 75 മുറികള്‍ക്കായി 5,49,914 രൂപയും ഹില്‍ട്ടണ്‍ ഗാര്‍ഡനിലെ 60 മുറികള്‍ക്കായി 7,60,620 രൂപയും ചെലവായി. ഹൈസിന്തിലെ 30 മുറികള്‍ക്കായി 2,31,400 രൂപയും എസ്പി ഗ്രാന്‍ഡ് ഡേയ്‌സില്‍ 15 മുറികള്‍ക്കായി 45,808 രൂപയും, സെന്‍ട്രല്‍ റെസിഡന്‍സിയിലെ 25 മുറികള്‍ക്കായി ചെലവാക്കിയത് 1,45,600 രൂപയുമാണ്. റസിഡന്‍സി ടവറിലെ 40 മുറികള്‍ക്കായി വാടകയിനത്തില്‍ നല്‍കിയത് 1,96,000 രൂപയാണ്. ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസിലെ 13 മുറികള്‍ക്കായി 21,123 രൂപയും റസ്റ്റ് ഹൗസിലെ 4 മുറികള്‍ക്കായി 3,600 രൂപയുമാണ് ചെലവാക്കിയത്.

ഭക്ഷണം എത്ര പേര്‍ക്ക് കരുതണം, എത്ര അളവ് വേണം എന്നതില്‍ അന്തിമ തീരുമാനം ആകാത്തതിനാല്‍ ഇവന്റ് മാനേജ്മെന്റ് ഏജന്‍സി തന്നെ ഇക്കാര്യം തീരുമാനിക്കട്ടെ എന്നായിരുന്നു ഡിസംബര്‍ 20ന് ചേര്‍ന്ന് ഉന്നതാധികാര സമിതി തീരുമാനിച്ചത്. എന്നാല്‍, അവര്‍ അസൗകര്യം അറിയിച്ചതോടെ അവസാനനിമിഷം കോവളം റാവിസ് ഹോട്ടലിനെ ഭക്ഷ വിതരണ ചുമതല ഏല്‍പിച്ചു. ഭക്ഷണ ബില്ലിലെ തുക കൂടുതലാണെന്ന് സമിതി കഴിഞ്ഞ മാസം 28ന് വിലയിരുത്തി. തുടര്‍ന്ന് ഹോട്ടലധികൃതരുമായി ചര്‍ച്ച നടത്തി ഓരോ നേരത്തേയും ഭക്ഷണത്തിനുള്ള തുകയും എണ്ണവും നിജപ്പെടുത്തി അന്തിമ ബില്ല് തയ്യാറാക്കി. ഇതനുസരിച്ച് 59,82,600 രൂപ ഭക്ഷണ ബില്ലായി അംഗീകരിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category