1 GBP = 93.00 INR                       

BREAKING NEWS

മരണശേഷം എന്റെ ശരീരം മെഡിക്കല്‍ കോളേജിന് തന്നെ; ഇനി പൂര്‍ത്തിയാക്കാനുള്ളത് ചില നടപടി ക്രമങ്ങള്‍ മാത്രം; മെഡിക്കല്‍ കോളേജിനു നല്‍കില്ലെന്ന തരത്തില്‍ നടക്കുന്നത് വ്യാജപ്രചരണം; എന്റെ ശരീരം എങ്ങിനെയും മറ്റുള്ളവര്‍ക്ക് ഉപകാരമായിത്തീരണം; കന്യാസ്ത്രീകള്‍ ഏഴായിരം പേരുണ്ടെങ്കില്‍ മരണശേഷം കണ്ണുകള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ചാല്‍ അത് പ്രയോജനം ചെയ്യുന്നത് 14000 പേര്‍ക്കാണ്; 'കര്‍ത്താവിന്റെ നാമത്തില്‍' പുറത്തുവന്നതിന് പിന്നാലെ തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ തള്ളി സിസ്റ്റര്‍ ലൂസി കളപ്പുര മറുനാടനോട്

Britishmalayali
എം മനോജ് കുമാര്‍

തിരുവനന്തപുരം: ക്രൈസ്തവ സഭയ്ക്കുള്ളില്‍ വിവാദം സൃഷ്ടിക്കുന്നവയാണ് സിസ്റ്റര്‍ ലൂസി കളപ്പുരയുടെ പോരാട്ടങ്ങളും അഭിപ്രായങ്ങളും. ആത്മകഥയായ കര്‍ത്താവിന്റെ നാമത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടതോടെ ലൂസി കളപ്പുര സഭയ്ക്കുള്ളിലെ വിവാദ നായികയായി ചിത്രീകരിക്കപ്പെട്ടു. 'കര്‍ത്താവിന്റെ നാമത്തില്‍ എന്ന പുസ്തകരൂപത്തില്‍ കുത്തിക്കെട്ടിയ സാധനം തികഞ്ഞ അശ്ലീലമാണെന്നും വൈദികരെയും സന്യസ്തരെയും കുറിച്ച് അതിലെഴുതിയിരിക്കുന്നതെല്ലാം വെറും വ്യക്തിപരമായ ഭാവനയാണെന്നുവരെ പുസ്തകത്തിന്നെതിരെ ഹൈക്കോടതിയില്‍ വരെ സഭയുമായി ബന്ധപ്പെട്ടവര്‍ ആരോപണങ്ങള്‍ ചൊരിഞ്ഞു. വിവാദ പരാമര്‍ശങ്ങളും സഭയ്ക്കുള്ളില്‍ അനുഭവിക്കേണ്ടി വരുന്ന ലൈംഗിക പീഡനങ്ങള്‍ അടക്കം തുറന്നെഴുതിയ ആത്മകഥ 'കര്‍ത്താവിന്റെ നാമത്തില്‍' ചൂടപ്പം പോലെയാണ് വിറ്റുപോയത്. എഡിഷനുകളില്‍ നിന്ന് എഡിഷനുകളിലേക്കാണ് പുസ്തകത്തിന്റെ സഞ്ചാരം പുരോഗമിക്കുന്നത്.

പുസ്തകം ഉയര്‍ത്തിയ വിവാദങ്ങളുടെ പൊടിപടലങ്ങള്‍ അടങ്ങാതിരിക്കുമ്പോള്‍ തന്നെയാണ് മരണശേഷം ശരീരം പള്ളിയില്‍ അടക്കം ചെയ്യാതെ മെഡിക്കല്‍ കോളെജിനു വിട്ട് നല്‍കുമെന്നുള്ള സിസ്റ്റര്‍ ലൂസി കളപ്പുരയുടെ തീരുമാനം ക്രൈസ്തവ സഭയ്ക്കുള്ളില്‍ വിവാദം സൃഷ്ടിക്കുന്നത്. സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ജീവിച്ചെന്ന് ചൂണ്ടിക്കാട്ടി ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ മഠത്തില്‍ നിന്നും സിസ്റ്റര്‍ ലൂസിയെ പുറത്താക്കിയിരുന്നു. സഭാ നടപടി റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ച് സിസ്റ്റര്‍ ലൂസികളപ്പുര നല്‍കിയ അപ്പീല്‍ വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘം തള്ളുകയും ചെയ്തിരുന്നു. കന്യാസ്ത്രീകള്‍ മരണശേഷം ശരീരം മെഡിക്കല്‍ കോളെജിനു വിട്ട് നല്‍കിയ ചരിത്രമില്ല. ഈ ചരിത്രം കൂടി തിരുത്താനാണ് ലൂസിയുടെ തീരുമാനം എന്ന് വന്നപ്പോള്‍ സിസ്റ്ററുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് എരിവ് കൂടുകയും ചെയ്തു. ഇതോടെ സഭയുമായി ബന്ധപ്പെട്ടവര്‍ ഈ പരാമര്‍ശം ലൂസിയുടെതല്ല ചിലര്‍ സിസ്റ്റര്‍ ലൂസിയുടെ പേരില്‍ വ്യാജമായി പ്രചരിപ്പിക്കുന്നതാണ് എന്ന് ആരോപിച്ചു. എന്റെ ശരീരം തെമ്മാടിക്കുഴിയിലെ മണ്ണിനു നല്‍കാനുള്ളതല്ല. ഈ ശരീരം മെഡിക്കല്‍ കോളെജിനു നല്‍കാനുള്ള സമ്മതിപത്രം ഞാന്‍ തയ്യാറാക്കിവെച്ചിട്ടുണ്ട് എന്നാണ് സിസ്റ്റര്‍ പറഞ്ഞിരുന്നത്. ഇത് സിസ്റ്റര്‍ ലൂസിയുടെതല്ല വ്യാജ ആരോപണമാണ് എന്ന് വന്നതോടെയാണ് ഈ വ്യാജ പ്രചരണം നിഷേധിച്ചു കൊണ്ട് സിസ്റ്റര്‍ ലൂസി രംഗത്ത് വന്നത്.

എന്റ ശരീരം മരണ ശേഷം മെഡിക്കല്‍ കോളെജിനു തന്നെ നല്‍കും. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപകാരപ്രദമായി ശരീരം മാറട്ടെ. ശരീരം മെഡിക്കല്‍ കോളെജിനു നല്‍കുന്നതുമായി ബന്ധപ്പെട്ട് ചില നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ട്. തനിക്കെതിരെ ഉയരുന്ന വ്യാജ ആരോപണങ്ങള്‍ നിഷേധിച്ചു കൊണ്ട് സിസ്റ്റര്‍ ലൂസി മറുനാടനോട് പറഞ്ഞു. വ്യാജ ആരോപണങ്ങള്‍ ശക്തമായി സോഷ്യല്‍ മീഡിയകളില്‍ ഉയര്‍ന്നതോടെയാണ് ആരോപണങ്ങള്‍ തള്ളി സിസ്റ്റര്‍ രംഗത്ത് വന്നത്. മരണശേഷം ശരീരം മെഡിക്കല്‍ കോളെജിനു തന്നെ നല്‍കും എന്നുള്ളത് എന്റെ തീരുമാനമാണ്. അത് വ്യാജമല്ല. കുറച്ച് നടപടിക്രമങ്ങള്‍ ഇനിയും അതിനു ബാക്കിയുണ്ട്. എന്റെ മനസ്സില്‍ നിന്നും വന്ന തീരുമാനമാണത്. ഞാന്‍ ഇപ്പോഴും കന്യാസ്ത്രീ തന്നെയാണ്.

ആ രീതികളില്‍ നിന്നും ഞാനിപ്പോഴും വ്യതിചലിച്ചില്ല. മരണശേഷം ശരീരം മെഡിക്കല്‍ കോളെജിനു ദാനം ചെയ്യില്ല എന്ന് പറഞ്ഞു നടക്കുന്നത് വ്യാജ പ്രചാരണമാണ്. ശരീരം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കും എന്നുള്ളത് എന്റെ തീരുമാനമാണ്. എന്റെ ശരീരം എങ്ങിനെയും മറ്റുള്ളവര്‍ക്ക് ഉപകാരമായിത്തീരണം. ചെറുപ്പം മുതലുള്ള ആഗ്രഹമാണിത്. കിഡ്നി ആരെക്കെങ്കിലും നല്‍കണം എന്നുള്ളത് മുന്‍പ് തീരുമാനിച്ചിരുന്നു. പക്ഷെ ചില കാരണങ്ങളാല്‍ അത് നടപ്പാക്കപ്പെട്ടില്ല. ഞങ്ങള്‍ കന്യാസ്ത്രീകള്‍ ഏഴായിരം പേരുണ്ടെങ്കില്‍ മരണശേഷം കണ്ണുകള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ചാല്‍ അത് പ്രയോജനം ചെയ്യുന്നത് 14000 പേര്‍ക്കാണ്. എല്ലാവരും പറയുമ്പോള്‍ പറയും. പ്രസംഗിക്കുമ്പോള്‍ പ്രസംഗിക്കും. അല്ലാതെ പ്രാക്ടിക്കല്‍ ആയി ഒന്നുമില്ല. പക്ഷെ മരണാനന്തര ചടങ്ങില്‍ പ്രാര്‍ത്ഥന വേണ്ടാ എന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. സഭയുടെ നടപടിക്രമങ്ങള്‍ വേണ്ടാ എന്നൊന്നും ഞാന്‍ പറഞ്ഞില്ല-സിസ്റ്റര്‍ ലൂസി പറയുന്നു.

വിരമിക്കാന്‍ ഇനി ഒരു വര്‍ഷം മാത്രം ബാക്കിനില്‍ക്കുമ്പോള്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണ് സിസ്റ്റര്‍ സഭയ്ക്കുള്ളില്‍ നിന്നും നേരിടുന്നത്. സിസ്റ്ററിന്റെ രീതികള്‍ സഭയ്ക്കുള്ളില്‍ കൊടുങ്കാറ്റ് ഉയര്‍ത്തിയപ്പോള്‍ എല്ലാത്തിനും കൃത്യമായ മറുപടി നല്‍കും സന്യാസ വസ്ത്രത്തില്‍ തന്നെ തുടരുകയായിരുന്നു സിസ്റ്റര്‍ ലൂസി. സിസ്റ്റര്‍ ചെയ്ത തെറ്റുകള്‍ എന്തൊക്കെയാണെന്ന ചോദ്യത്തിന് സിസ്റ്റര്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. .. ''ഞാനൊരു കവിതയെഴുതി, ഭക്തിഗാന സി.ഡി. ഇറക്കി, ഡ്രൈവിങ് ലൈസന്‍സ് എടുത്തു, കാര്‍ വാങ്ങി, ശമ്പളം സഭയ്ക്കു കൈമാറുന്നില്ല, ചുരിദാര്‍ ധരിക്കാനിഷ്ടപ്പെടുന്നു, ബിഷപ്പ് ഫ്രാങ്കോയുടെ പീഡനം ഏറ്റുവാങ്ങിയ കന്യാസ്ത്രീക്ക് പിന്തുണനല്‍കി, എന്റെ പത്രപ്രവര്‍ത്തകരായ പുരുഷസുഹൃത്തുക്കള്‍ കാണാന്‍ വന്നു. ഇതൊക്കെയാണ് എന്നെപ്പറ്റിയുള്ള ആരോപണങ്ങള്‍''. സിസ്റ്റര്‍ പറഞ്ഞിരുന്നു.

ആത്മകഥയിലെ തുറന്നെഴുത്ത് ഉയര്‍ത്തിയ വിവാദത്തിന്റെ പൊടിപടലങ്ങള്‍ ഇപ്പോഴും അടങ്ങിയിട്ടുമില്ല. മഠങ്ങളില്‍ സന്ദര്‍ശകരെന്ന വ്യാജേന എത്തി വൈദികര്‍ ലൈംഗിക ചൂഷണം നടത്താറുണ്ടെന്ന് സിസ്റ്റര്‍ പുസ്തകത്തില്‍ വെളിപ്പെടുത്തിയത്. കന്യാസ്ത്രീയായതിന് ശേഷം തനിക്ക് നേരെ പീഡനശ്രമം ഉണ്ടായെന്നാണ് സിസ്റ്റര്‍ ലൂസി പുസ്തകത്തിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. നാല് തവണ വൈദികര്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് സിസ്റ്റര്‍ ആരോപിക്കുന്നത്. കൊട്ടിയൂര്‍ കേസിലെ പ്രതി ഫാദര്‍ റോബിന് പല കന്യാസ്ത്രീകളുമായും ബന്ധമുണ്ടായിരുന്നുവെന്നും പുസ്തകത്തിലുണ്ട്. മഠത്തില്‍ കഴിഞ്ഞിരുന്ന ഒരു കന്യാസ്ത്രീ പ്രസവിച്ചതായും ഇതില്‍ ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിച്ചു.

ചില മഠങ്ങളില്‍ നിന്ന് യുവതികളായ കന്യാസ്ത്രീകളെ പള്ളിമേടകളിലേക്ക് നിര്‍ബന്ധപൂര്‍വ്വം പറഞ്ഞ് വിടുന്ന പതിവുണ്ട്. അവര്‍ അനുഭവിക്കാറുള്ളത് അസാധാരണ വൈകൃതങ്ങളാണ്. മുതിര്‍ന്ന കന്യാസ്ത്രീകള്‍ യുവതികളായ കന്യാസ്ത്രീകളെ സ്വവര്‍ഗ്ഗഭോഗത്തിന് വിധേയരാക്കാറുണ്ടെന്നും പുസ്തകത്തിലൂടെ സിസ്റ്റര്‍ ലൂസി ആരോപിക്കുന്നു. മഠത്തില്‍നിന്നും പുറത്താക്കിക്കൊണ്ടുള്ള നടപടി റദ്ധാക്കണമെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസികളപ്പുര വത്തിക്കാനിലേക്ക് വീണ്ടും അയച്ച അപ്പീലില്‍ എഫ്സിസി അധികൃതര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനൊപ്പം കേരളത്തില്‍ കത്തോലിക്കാ സഭയ്ക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങളും സഭാ അധികൃതരുള്‍പ്പെട്ട കേസുകളും അക്കമിട്ടു നിരത്തുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category