1 GBP = 93.00 INR                       

BREAKING NEWS

പൊന്നോമനയുടെ പിറന്നാള്‍ മധുരം മാറുംമുന്‍പേ ജിജു യാത്രയായി: അപകടത്തില്‍ നിന്നു രക്ഷപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ മറ്റൊരപകടത്തില്‍ യുവാക്കള്‍ക്ക് ദാരുണാന്ത്യം; അപകടത്തില്‍പ്പെട്ട കാര്‍ കെട്ടിവലിക്കുന്നതിനിടെ അമിത വേഗതയിലെത്തിയ ബസിടിച്ച് രണ്ടു മലയാളികളടക്കം മൂന്നുപേര്‍ മരിച്ചു

Britishmalayali
kz´wteJI³

തെന്മല: പൊന്നോമനയുടെ പിറന്നാള്‍ മധുരം മാറുംമുന്‍പേയാണ് ജിജു യാത്രയായത്. ഏകമകളുടെ പിറന്നാള്‍ ആഘോഷിക്കാനാണ് ജിജു നാട്ടിലെത്തിയത്. വ്യാഴാഴ്ച തിരിച്ച് ദുബായിലെ ജോലിസ്ഥലത്തേക്ക് പോകാനിരിക്കെയാണ് തമിഴ്നാട്ടില്‍ വാഹനാപകടത്തില്‍ ജീവന്‍ പൊലിയുന്നതും. ഒന്‍പതിനായിരുന്നു ജോഅന്നയുടെ ഒന്നാം പിറന്നാള്‍. ആഘോഷം കഴിഞ്ഞ് പൊന്നോമനയ്ക്കുള്ള നേര്‍ച്ച സമര്‍പ്പിക്കാനായിരുന്നു വേളാങ്കണ്ണിയിലേക്കുള്ള യാത്ര. ശനിയാഴ്ച രാത്രി ഏട്ടുമണിയോടെ അടുതലയിലെ വീട്ടില്‍നിന്ന് അമ്മ, ഭാര്യ ജിബിയും മകളുമായി സ്വന്തം കാറില്‍ അഞ്ചലുള്ള സഹോദരി ജിജിയുടെ വീട്ടിലെത്തി.

അഞ്ചലില്‍നിന്ന് സിഞ്ചു നൈനാന്റെ കാറിലാണ് യാത്രചെയ്തത്. സിഞ്ചുവിന്റെ മകള്‍ അബിയയും ജിജുവിന്റെ കുടുംബവും സഹോദരി ജിജിയും ഭര്‍ത്താവ് ജിജോയുമാണ് സംഘത്തിലുണ്ടായിരുന്നത്. രാത്രി 12 മണിയോടെ വേളാങ്കണ്ണിക്ക് തിരിച്ചു. ഞായറാഴ്ച വേളാങ്കണ്ണി പള്ളിയിലെത്തി ജോഅന്നയുടെ തല മൊട്ടയടിച്ച് നേര്‍ച്ച സമര്‍പ്പിച്ചശേഷം ഉച്ചയോടെ അവിടെനിന്ന് തിരിച്ചു. മധുരയിലെത്തി മീനാക്ഷിക്ഷേത്രത്തില്‍ കയറിയശേഷം വീട്ടിലേക്കുവരുന്ന വഴിക്കായിരുന്നു അപകടം.

വസുദേവനല്ലൂരില്‍വച്ച് തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ടയര്‍ പൊട്ടിയതിനെത്തുടര്‍ന്ന് വാഹനം നിയന്ത്രണംവിട്ട് സമീപത്ത് ഡിവൈഡറില്‍ ഇടിച്ചുനിന്നു. അപകടം നടന്നത് അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിരുന്നു. വാഹനം നന്നാക്കാന്‍ സമയമെടുക്കുമെന്നതിനാല്‍ വണ്ടിയില്‍ സ്ത്രീകളെയും കുട്ടികളെയും നാട്ടിലേക്ക് പറഞ്ഞുവിട്ടു. തമിഴ്നാട് സ്വദേശിയായ രാജശേഖറെത്തി അപകടത്തില്‍പെട്ട വാഹനം റിക്കവറി വാന്‍ ഉപയോഗിച്ചു നീക്കാന്‍ ശ്രമിക്കുന്നതിനിടെ കോയമ്പത്തൂരില്‍ നിന്നു ചെങ്കോട്ടയ്ക്കു പോയ ടൂറിസ്റ്റ് ബസ് നിയന്ത്രണംവിട്ട് ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

മൂവരും സംഭവസ്ഥലത്തു മരിച്ചു. ബസ് ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവ സ്ഥലത്ത് വെച്ച് മൂന്നും പേരും മരണമടയുകയായിരുന്നു. ജിജു തോമസിന്റെ അമ്മയുടെ സഹോദരന്റെ മകനാണ് മരിച്ച സിഞ്ചു നൈനാന്‍. ബസ് ഓടിച്ചിരുന്ന കോവില്‍പ്പെട്ടി സ്വദേശിയായ ജയപ്രകാശി(32)നെ വസുദേവനല്ലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category