1 GBP = 94.20 INR                       

BREAKING NEWS

ലക്ഷങ്ങള്‍ മുടക്കി സസെക്സ് റോയല്‍ ബ്രാന്‍ഡ് രജിസ്റ്റര്‍ ചെയ്തതും വെബ്സൈറ്റ് ഉണ്ടാക്കിയതും കാശുണ്ടാക്കാന്‍ പദ്ധതിയിട്ടതും വെറുതെയായി; ഹാരിക്കും മേഗനും സസെക്സ് റോയല്‍ എന്ന് ഉപയോഗിക്കാന്‍ വിലക്കേര്‍പ്പെടുത്തി രാജ്ഞി

Britishmalayali
kz´wteJI³

രാജകീയ പാരമ്പര്യം ബ്രാന്‍ഡ് നെയിമാക്കി ബിസിനസ് വിജയിപ്പിക്കാനുള്ള ഹാരി രാജകുമാരന്റെയും പത്നി മേഗന്‍ മാര്‍കിളിന്റെയും പദ്ധതി പൊളിച്ച് സാക്ഷാല്‍ എലിസബത്ത് രാജ്ഞി രംഗത്തെത്തി. സ്വതന്ത്രമായി ജീവിക്കുന്നതിന് രാജപദവി വേണ്ടെന്ന് വച്ചെങ്കിലും 'സസെക്സ് റോയല്‍' എന്ന രാജമുദ്ര ധ്വനിപ്പിക്കുന്ന പേര് തങ്ങളുടെ ബ്രാന്‍ഡിനിട്ട് ബിസിനസ് വിജയിപ്പിക്കാനായിരുന്നു ഇരുവരും ആസൂത്രണം ചെയ്തിരുന്നത്. ഇതിനായി ലക്ഷങ്ങള്‍ മുടക്കി ഇവര്‍ ഈ പേരില്‍ ബ്രാന്‍ഡ് രജിസ്ട്രര്‍ ചെയ്യുകയും വെബ്സൈറ്റ് ഉണ്ടാക്കുകയും ചെയ്തിരുന്നു. സസെക്സ് റോയല്‍ ഉപയോഗിക്കുന്നതിന് ഹാരിക്കും മേഗനും വിലക്കേര്‍പ്പെടുത്തിയാണ് ഇപ്പോള്‍ രാജ്ഞി രംഗത്തെത്തിയിരിക്കുന്നത്.

ഇവര്‍ക്ക് സ്വയം റോയല്‍ എന്ന പദവി വില്‍ക്കാന്‍ സാധിക്കില്ലെന്ന കടുത്ത നിലപാടാണ് രാജ്ഞി എടുത്തിരിക്കുന്നത്. തങ്ങള്‍ വിപണനം ചെയ്യാനൊരുങ്ങുന്ന നിരവധി ഉല്‍പന്നങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും സസെക്സ് റോയല്‍ എന്ന പേരില്‍  ഗ്ലോബല്‍ ട്രേഡ് മാര്‍ക്ക് ഇവര്‍ രജിസ്ട്രര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതില്‍ ക്ലോത്തിംഗ്, സ്റ്റേഷനറി, ബുക്കുകള്‍, സോഷ്യല്‍ കെയര്‍ സര്‍വീസുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നുണ്ട്. ഇതിന് പുറമെ സസെക്സ് റോയല്‍ എന്ന പേരില്‍ തങ്ങളുടെ ഫൗണ്ടേഷനായി ചാരിറ്റബിള്‍ സംഘടന രൂപീകരിക്കാനും ഇവര്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ഇതിനെതിരെയാണിപ്പോള്‍ രാജ്ഞിയും മറ്റ് മുതിര്‍ന്ന ഒഫീഷ്യലുകളും മുന്നോട്ട് വന്നിരിക്കുന്നത്.

ഇത് സംബന്ധിച്ച് ഇരുപക്ഷവും നടത്തിയ ദീര്‍ഘമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് രാജ്ഞി ഈ കടുത്ത നിലപാടെടുത്തിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് തങ്ങള്‍ തുടങ്ങാനിരിക്കുന്ന ബിസിനസ് സാമ്രാജ്യത്തിന് പുതിയ പേരിടാന്‍ ഇരുവരും നിര്‍ബന്ധിതരായിരിക്കുകയാണ്. രാജപദവി വിട്ട് കാനഡയില്‍ പോയി ജീവിക്കുന്ന ദമ്പതികളെ സംബന്ധിച്ചിടത്തോളം ഇത് വളരെ വെല്ലുവിളി നിറഞ്ഞ അവസരമാണെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഈ പേര് തങ്ങള്‍ക്ക് നിലവിലെ സാഹചര്യത്തില്‍ ഉപയോഗിക്കാന്‍ അര്‍ഹതയില്ലെന്ന് ദമ്പതികള്‍ തിരിച്ചറിയുകയും രാജ്ഞിയുടെ തീരുമാനം സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

പുതിയ നീക്കത്തെ തുടര്‍ന്ന് തങ്ങളുടെ വെബ്സൈററ് മുതല്‍ ചാരിറ്റി വരെ പുതിയ ലേബലില്‍ വീണ്ടും രജിസ്ട്രര്‍ ചെയ്യുകയെന്ന വെല്ലുവിളിയാണ് ഹാരിയും മേഗനും നേരിടാന്‍ പോകുന്നത്. കഴിഞ്ഞ വര്‍ഷം അവസാനമായിരുന്നു സസെക്സ് റോയല്‍ എന്ന പേര് ബ്രാന്‍ഡ് നെയിമായി ഇവര്‍ ആദ്യമായി ഉപയോഗിക്കാന്‍ തുടങ്ങിയിരുന്നത്. സസെക്സ് ഇന്‍സ്റ്റാഗ്രാം പേജിന് 11.2 മില്യണ്‍ ഫോളോവേഴ്സാണുള്ളത്. അതായത് വില്യം രാജകുമാരിയുടെയും കേയ്റ്റിന്റെയും പേജിനുള്ളയത്ര ഫോളോവേഴ്സ് ഇതിനുമുണ്ട്. ഈ പേരിന് കീഴില്‍ ഡസന്‍ കണക്കിന് ഉല്‍പന്നങ്ങള്‍ക്കായിരുന്നു ഇവര്‍ ട്രേഡ് മാര്‍ക്ക് അപേക്ഷകള് നല്‍കിയിരുന്നത്. എന്നാല്‍ അവയെല്ലാം പുതിയ ബ്രാന്‍ഡ് നെയിമിന് കീഴിലാക്കാന്‍ ഇവര്‍ ഇപ്പോള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category