1 GBP = 94.20 INR                       

BREAKING NEWS

ഓരോ സെക്കന്‍ഡിലും ജലപ്രവാഹം ഏറി വരുന്നു; ജലാതിര്‍ത്തികള്‍ എല്ലാം കടന്ന് അനേകം ടൗണുകളെ വിഴുങ്ങാന്‍ വെമ്പി സെവേണ്‍ നദി; ഷ്രോപ്സ്ഹയറും ടെല്‍ഫോറും അടങ്ങിയ ടൗണുകള്‍ എല്ലാം വെള്ളപ്പൊക്ക ഭീഷണിയില്‍; കൊടുങ്കാറ്റിന് പിന്നാലെ മഴയും എത്തിയ ബ്രിട്ടന്റെ അവസ്ഥ ഇങ്ങനെ

Britishmalayali
kz´wteJI³

ബ്രിട്ടനെ കശക്കിയെറിഞ്ഞ ഡെന്നീസ് കൊടുങ്കാറ്റിന് പിന്നാലെ ശക്തമായ മഴയും അകമ്പടിയായെത്തിയതോടെ രാജ്യത്തെ നിരവധി പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം രൂക്ഷമായെന്ന് റിപ്പോര്‍ട്ട്. അപ്രതീക്ഷിതമായ മഴയില്‍ നിരവധി നദികളും ജലാശയങ്ങളുമാണ് കരകവിഞ്ഞിരിക്കുന്നത്. നിരവധി ഇടങ്ങളില്‍ ഓരോ സെക്കന്‍ഡിലും ജലപ്രവാഹം ഏറി വരുന്ന അവസ്ഥയാണുള്ളത്. ജലാതിര്‍ത്തികള്‍ എല്ലാം കടന്ന് അനേകം ടൗണുകളെ വിഴുങ്ങാന്‍ വെമ്പി സെവേണ്‍ നദി സംഹാരരൂപം പൂണ്ടിരിക്കുകയാണ്. ഷ്രോപ്സ്ഹയറും ടെല്‍ഫോറും അടങ്ങിയ ടൗണുകള്‍ എല്ലാം വെള്ളപ്പൊക്ക ഭീഷണിയിലാണ്. കൊടുങ്കാറ്റിന് പിന്നാലെ മഴയും എത്തിയ ബ്രിട്ടന്റെ അവസ്ഥ ഇത്തരത്തില്‍ പരിതാപകരമായിട്ടുണ്ട്.

ഫ്ലഡ് ബാരിയറുകളെയെല്ലാം മറി കടന്നാണ് സെവേണ്‍ നദി കരകവിഞ്ഞ് കൊണ്ട് തീരങ്ങളെ വിഴുങ്ങുന്നത്.ഈ നദിയിലൂടെ സെക്കന്‍ഡില്‍ 470 ടണ്‍ ജലമാണ് ഇപ്പോള്‍ കുത്തിയൊലിച്ച് കൊണ്ടിരിക്കുന്നത്. ഡെന്നീസ് കൊടുങ്കാറ്റ് 48 മണിക്കൂര്‍ നേരം വിവിധയിടങ്ങളില്‍ വീശിയടിച്ചതിനെ തുടര്‍ന്ന് കടുത്ത മഴയാണ് അകമ്പടിയായെത്തിയിരുന്നത്. തല്‍ഫലമായി രാജ്യത്തെ ഡസന്‍ കണക്കിന് ടൗണുകളും ഗ്രാമങ്ങളുമാണ് വെള്ളപ്പൊക്ക കെടുതി അനുഭവിച്ച് കൊണ്ടിരിക്കുന്നത്. മണിക്കൂറില്‍ 90 മൈല്‍ വേഗതയിലുള്ള കാറ്റായിരുന്നു രാജ്യത്തെ പിടിച്ചുലച്ചിരുന്നത്.

അയേണ്‍ബ്രിഡ്ജില്‍ ഏതാണ്ട് 30 വീടുകളില്‍ നിന്നാണ് വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ആളുകളെ ഇന്നലെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. കൂടാതെ  21 കാറുകളും വെള്ളപ്പൊക്കഭീഷണിയാല്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു. ഇവിടെ വെള്ളപ്പൊക്കത്തെ തടയുന്നതിനായി ട്രാക്ടറുകള്‍ നൂറ് കണക്കിന് സാന്‍ഡ് ബാഗുകള്‍ ഇന്നലെ ഉച്ചയ്ക്ക് ശേഷം കൊണ്ടു വന്നിരുന്നു. ഇവിടെ നദിയില്‍ വെള്ളം രാത്രിയില്‍ 6.7 മീറ്ററിനടുത്തെത്തിയെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് വളരെ അപകടരമായ നിലയായാണ് പരിഗണിക്കുന്നത്. ഇത്തരത്തില്‍ കടുത്ത വെള്ളപ്പൊക്ക സാധ്യതയുണ്ടായതിനെ തുടര്‍ന്ന് തീരത്ത് താമസിക്കുന്ന നിരവധി കുടുംബങ്ങളോടാണ് വീടൊഴിയാന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നത്.

കടുത്ത കാറ്റ് സമീപത്തെ ഗ്രാമമായ ജാക്ക്ഫീല്‍ഡിലും കടുത്ത നാശനഷ്ടങ്ങളാണുണ്ടാക്കിയിരിക്കുന്നത്. ഇവിടെ സെവേണ്‍ നദി കരകവിഞ്ഞതിനെ തുടര്‍ന്ന് നിരവധി വീടുകള്‍ വെള്ളത്തിനടിയിലായിരുന്നു. കടുത്ത കാറ്റില്‍ 1500ഓളം പ്രോപ്പര്‍ട്ടികള്‍ക്ക് രാജ്യമാകമാനം നാശനഷ്ടങ്ങളുണ്ടായെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇത്തരത്തില്‍ തകര്‍ന്ന വീടുകളില്‍ നിന്നും ആളുകളെ രക്ഷിക്കുന്നതിനായി റെസ്‌ക്യൂ ടീമുകള്‍ ഇപ്പോഴും കിണഞ്ഞ് പരിശ്രമിക്കുകയാണ്. അപകടാവസ്ഥ മൂലം ആയിരക്കണക്കിന് പ്രോപ്പര്‍ട്ടികളില്‍ നിന്നാണ് ആളുകളെ ഒഴിപ്പിച്ചിരിക്കുന്നത്.

ഇപ്പോള്‍ പ്രതികൂലമായ കാലാവസ്ഥ മൂലമുണ്ടായിരിക്കുന്ന പ്രതിസന്ധിയുടെ അനുപാതം കണക്കാക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണുള്ളതെന്നാണ് അധികൃതര്‍ സമ്മതിക്കുന്നത്. ഇതിന് മുമ്പത്തെ ആഴ്ചയിലും ഡെന്നീസ്, സിയാറ എന്നീ കാറ്റുകള്‍ വീശിയടിച്ചതിനെ തുടര്‍ന്ന് നിരവധി ഇടങ്ങളില്‍ കടുത്ത കെടുതികളും വെള്ളപ്പൊക്കവും സംജാതമായിരുന്നു. അതില്‍ നിന്നും കരകയറുന്നതിന് മുമ്പാണ് ഇക്കഴിഞ്ഞ ദിവസങ്ങളിലും കാറ്റും മഴയും രാജ്യത്തെ പിടിച്ചുലച്ചിരിക്കുന്നത്. ഇനിയും കാറ്റും മഴയും ഉണ്ടാകാന്‍ സാധ്യതയുളളതിനാല്‍ ഇനിയും അപകട ഭീഷണി ഒഴിവായിട്ടില്ലെന്നാണ് ഹെല്‍ഫോര്‍ഡ്ഷെയര്‍, വൂസ്റ്റര്‍ഷെയര്‍ എന്നിവിടങ്ങളിലേക്കുള്ള എന്‍വയോണ്‍മെന്റ് ഏജന്‍സി മാനേജരായ ഡേവ് ത്രൂപ് പറയുന്നത്. ഇത് സാധാരണ വെള്ളപ്പൊക്കമല്ലെന്നും നാശനഷ്ടം കണക്കാക്കാന്‍ പോലും സാധിക്കാത്തതാണെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category