1 GBP = 94.00 INR                       

BREAKING NEWS

മലയാളി ഡിപ്പെന്റന്റ് വിസക്കാരുടെ ജോലി കവരുന്ന പോളീഷുകാര്‍ക്കും റൊമാനിയക്കാര്‍ക്കും ഇനി ഇങ്ങോട്ടു വരാന്‍ വഴികളില്ല; നഴ്സുമാര്‍ക്കും ടെക്കികള്‍ക്കും ടീച്ചര്‍മാര്‍ക്കും അവസരം ഉയരുമെന്നതിനാല്‍ ആശ്രിത വിസക്കാരടക്കം മലയാളികള്‍ക്ക് സുവര്‍ണാവസരം; പുതിയ ഇമിഗ്രേഷന്‍ നിയമത്തെ അറിയാം

Britishmalayali
kz´wteJI³

ന്നരപ്പതിറ്റാണ്ട് മുന്‍പ് വരെ യുകെയില്‍ എത്തുന്ന സകല മലയാളികള്‍ക്കും വന്നിറങ്ങുന്ന ദിവസം തന്നെ ഇവിടെ ജോലി ആയിരുന്നു. ഡിപ്പെന്റന്റ് വിസയില്‍ എത്തുന്നവര്‍ക്ക് ആരോടും ഒരു കണക്കും പറയാതെ ഇഷ്ടം പോലെ ജോലി ചെയ്യാമായിരുന്നു. സ്റ്റുഡന്റ് വിസക്കാര്‍ക്കു പോലും സുഖമായിരുന്നു സ്ഥിതി. എന്നാല്‍ പൊടുന്നനെ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ യൂറോപ്യന്‍ യൂണിയന്റെ ഭാഗമായതോടെ ആ അവസരങ്ങള്‍ എല്ലാം അവര്‍ കവര്‍ന്നെടുത്തു. പൊളീഷുകാരും ചെക്ക് റിപ്പബ്ലിക്കുകാരും ലാത്വിയക്കാരും മലയാളി ഡിപ്പെന്റന്റ് വിസക്കാരുടെ മുഴുവന്‍ തൊഴിലും കവര്‍ന്നെടുത്തതിന്റെ ഷോക്കില്‍ മലയാളികളില്‍ പലരും ഓസ്‌ട്രേലിയയ്ക്ക് കുടിയേറി. 

അതൊക്കെ ഇനി പഴയ കാര്യങ്ങളായി മാറും. ഇന്നലെ ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ പുറത്തു വിട്ട പുതിയ ഇമിഗ്രേഷന്‍ നിയമം അനുസരിച്ച് ഇത്തരക്കാര്‍ക്കാര്‍ക്കും ഇനി യുകെയിലേക്ക് വരാന്‍ കഴിയില്ല. യുകെയില്‍ ജോലി ചെയ്യാന്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ പൗരന്മാര്‍ക്കും മലയാളികള്‍ക്കും ഒരേ നിയമം. അവരുടെ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുമ്പോള്‍ നമ്മുടേത് ഇളവ് ചെയ്തു തന്നിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ ബ്രക്‌സിറ്റിനെ കൊണ്ടു നേട്ടം ഉണ്ടാവുമെന്നു ബ്രിട്ടീഷ് മലയാളി പറഞ്ഞു കൊണ്ടിരുന്നത് ഇതു മാത്രമാണ്.

പുതിയ മാനദണ്ഡം അനുസരിച്ചു നഴ്‌സുമാരും ടെക്കികളും ടീച്ചര്‍മാരും അടങ്ങുന്ന മലയാളികള്‍ക്കു മുന്‍പത്തേക്കാള്‍ എളുപ്പത്തില്‍ യുകെയില്‍ എത്താം. മാത്രമല്ല, ഇവരുടെ ഒക്കെ ആശ്രിതര്‍ക്കും ഇവിടെത്തി തടസ്സങ്ങള്‍ ഇല്ലാതെ ജോലി ചെയ്യാം. എന്നാല്‍ പൊളീഷുകാര്‍ക്കും ഇംഗ്ലീഷ് അറിയാത്തതിനാലും നഴ്‌സിംഗ് അടക്കമുള്ള പ്രൊഫഷണലുകള്‍ കുറവായതിനാലും ഇതു പണിയാകും.

കുറഞ്ഞ കൂലിക്ക് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നും യുകെയിലേക്ക് തൊഴിലാളികളെ കൊണ്ടു വരുന്ന അനാരോഗ്യ പ്രവണതയ്ക്ക് അന്ത്യം കുറിയ്ക്കുന്നതാണ് ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ ഇന്നലെ ഔദ്യോഗികമായി പുറത്ത് വിട്ടിരിക്കുന്നതും ബ്രക്സിറ്റിനെ തുടര്‍ന്ന് നടപ്പിലാക്കാനിരിക്കുന്നതുമായ യുകെയിലെ പുതിയ കുടിയേറ്റ നിയമങ്ങള്‍. ഇതു പ്രകാരം യുകെയില്‍ ജോലി തേടുന്ന യൂറോപ്യന്‍മാര്‍ക്ക് സാധുതയുള്ള ജോബ് ഓഫറും ഇംഗ്ലീഷ് കൈകാര്യം ചെയ്യാനുള്ള കഴിവുമുണ്ടായിരിക്കണം. ചുരുങ്ങിയത് 25,600 പൗണ്ടെങ്കിലും ശമ്പളമുള്ള ജോലിയുള്ളവരെ മാത്രമേ ഇവിടേക്ക് കുടിയേറാന്‍ സമ്മതിക്കുകയുള്ളൂ. ആളുകളെ ലഭിക്കാന്‍ വളരെ പ്രയാസമുള്ള നഴ്സിംഗ് പോലുള്ള ജോലിക്കായെത്തുന്നവര്‍ക്ക് ഇളവ് അനുവദിക്കും.

യുകെ 1973ല്‍ യൂറോപ്യന്‍ യൂണിയന്റെ കോമണ്‍ മാര്‍ക്കറ്റില്‍ അംഗമായതിന് ശേഷം നടത്തുന്ന ഏറ്റവും വലിയ ബോര്‍ഡര്‍ നിയമമാറ്റങ്ങളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ കുടിയേറ്റ വ്യവസ്ഥ ഓസ്ട്രേലിയന്‍ ശൈലിയിലുള്ള പോയിന്റ് അധിഷ്ഠിത വ്യവസ്ഥയാണ്. ഇത് പ്രകാരം കുറഞ്ഞ ശമ്പളം ലഭിക്കുന്നവര്‍ക്ക് യുകെയിലേക്ക് കുടിയേറാന്‍ സാധിക്കുകയില്ല. യൂറോപ്യന്‍മാര്‍ക്ക് യുകെയില്‍ വര്‍ക്ക് വിസ ലഭിക്കുന്നതിനുള്ള സാധ്യത ലോകത്തിലെ മറ്റിടങ്ങളിലുള്ളവര്‍ക്ക് സമാനമായിത്തീര്‍ക്കുന്ന സിസ്റ്റമാണിത്. പുതിയ നിയമങ്ങള്‍ അനുസരിച്ച് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ചുരുങ്ങിയത് 70 പോയിന്റുകളെങ്കിലും നേടിയാല്‍ മാത്രമേ ബ്രിട്ടനില്‍ ജോലി ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഇംഗ്ലീഷില്‍ സംസാരിക്കാനുള്ള കഴിവ്, തുടങ്ങിയ നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ പോയിന്റുകള്‍ നിശ്ചയിക്കുന്നത്.

സയന്റിസ്റ്റുമാരെ പോലുള്ള ഉയര്‍ന്ന കഴിവുകളുള്ള കുടിയേറ്റക്കാര്‍ക്ക് യുകെയിലേക്ക് വരുന്നതിന് ജോബ് ഓഫറില്ലെങ്കിലും പ്രശ്നമില്ല. ലോകത്തിലെ ഏറ്റവും കഴിവുറ്റവരെയും മികച്ചവരെയും യുകെയിലേക്ക് എത്തിക്കുന്നതിന് ഇവിടുത്തെ ഇമിഗ്രേഷന്‍ വ്യവസ്ഥയില്‍ കാര്യമായ അഴിച്ച് പണി സര്‍ക്കാര്‍ നടത്തുന്നതിന്റെ ഭാഗമായിട്ടാണ് ഏറ്റവും കഴിവുറ്റവര്‍ക്ക് ഇവിടേക്ക് കുടിയേറുന്നതിന് നിരവധി ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ കുറഞ്ഞ കഴിവുകളുള്ള കുടിയേറ്റക്കാര്‍ക്ക് ജനറല്‍ വിസകള്‍ അനുവദിക്കുന്നതായിരിക്കില്ല.

2016ലെ യൂറോപ്യന്‍ യൂണിയന്‍ റഫറണ്ടം, 2019ലെ പൊതുതെരഞ്ഞെടുപ്പ് എന്നിവയിലെ ജനവികാരത്തിന് അനുസരിച്ചാണ് ഇപ്പോള്‍ പുതിയ കുടിയേറ്റ നിയമങ്ങളുണ്ടാക്കിയിരിക്കുന്നതെന്നാണ് ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ വിശദീകരിച്ചിരിക്കുന്നത്. അതായത് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നും യുകെയിലേക്കുള്ള ലോ സ്‌കില്‍ഡ് ഇമിഗ്രേഷന്‍ ഓരോ വര്‍ഷവും വര്‍ധിച്ച് വരുന്നതിനാല്‍ അത് വെട്ടിക്കുറയ്ക്കണമെന്ന് ജനം നിരന്തരമായി ആവശ്യപ്പെട്ടിരുന്നുവെന്നും പുതിയ പോയിന്റ് അധിഷ്ഠിത കുടിയേറ്റ വ്യവസ്ഥയിലൂടെ അത് സാധ്യമാകുമെന്നും പ്രീതി പട്ടേല്‍ ഉറപ്പേകുന്നു.

യുകെയുടെ അതിര്‍ത്തികളുടെ നിയന്ത്രണം തിരിച്ച് പിടിക്കുന്നതിനുള്ള ചരിത്രപ്രാധാന്യമേറിയ ബ്ലൂപ്രിന്റാണ് ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്നതെന്നും പ്രീതി വിശദീകരിക്കുന്നു. ഒരു തലമുറയ്ക്കിടയിലെ ഏറ്റവും വിപ്ലവകരമായ ഇമിഗ്രേഷന്‍ നിയമ പരിഷ്‌കാരങ്ങളാണിതെന്നും ഇതിനായി പൊതുജനം നിരന്തരം ആവശ്യപ്പെട്ടിരുന്നുവെന്നും അവര്‍ എടുത്ത് കാട്ടുന്നു. പുതിയ നിയമങ്ങള്‍ പ്രാവര്‍ത്തികമാകുന്നതിനെ തുടര്‍ന്ന് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നും കുറഞ്ഞ കൂലിക്ക് തൊഴിലാളികളെ കൊണ്ടു വന്ന് നിയമിക്കുന്നത് യുകെയിലെ തൊഴിലുടമകള്‍ അവസാനിപ്പിക്കണമെന്നാണ് ഹോം ഓഫീസ് ഒഫീഷ്യലുകള്‍ മുന്നറിയിപ്പേകുന്നത്.

ഇതിന് പകരമായി ബ്രിട്ടനിലെ 1.3 മില്യണ്‍ വരുന്ന തൊഴില്‍ രഹിതരില്‍ നിന്നും ജോലിക്ക് ആളെയെടുക്കാന്‍ യുകെയിലെ തൊഴിലുടമകളെ പ്രേരിപ്പിക്കുന്ന നിയമങ്ങളാണിവ. അല്ലെങ്കില്‍ നിലവിലുള്ള തൊഴിലാളികളെ നിലനിര്‍ത്തുന്നതിന് പുതിയ നിയമത്തില്‍ നിര്‍ദേശിച്ചിരിക്കുന്ന ഉയര്‍ന്ന ശമ്പളം നല്‍കേണ്ടി വരും. എന്നാല്‍ പുതിയ പരിഷ്‌കാരത്തിനെതിരെ യുകെയിലെ നിരവധി ഇന്റസ്ട്രി ലീഡര്‍മാരാണ് കടുത്ത പ്രതിഷേധവും മുന്നറിയിപ്പുകളുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഇത്തരത്തിലുള്ള റിക്രട്ടിംഗ് നിബന്ധനകള്‍ കെയര്‍ സിസ്റ്റം പോലുള്ള മേഖലകളില്‍ കടുത്ത ദുരന്തമുണ്ടാക്കുമെന്നാണ് അവര്‍ മുന്നറിയിപ്പേകുന്നത്.

ഇതിന് പുറമെ കാര്‍ഷിക മേഖല, ബില്‍ഡര്‍മാര്‍, ഹോസ്പിറ്റാലിറ്റി മേഖല തുടങ്ങിയവയിലെ റിക്രൂട്ടിംഗിലും ഈ നിയമങ്ങള്‍ പ്രതിസന്ധികളുണ്ടാക്കുമെന്ന് അവര്‍ ആശങ്കപ്പെടുന്നുണ്ട്.

പുതിയ നിയമങ്ങള്‍ എന്താണ്? എന്നാണ് പ്രാബല്യത്തില്‍ വരുന്നത്?
പുതിയ നീക്കമനുസരിച്ച് ന്യൂ ഇയര്‍ ഈവിന് യുകെയിലുണ്ടാവുന്ന ഏത് യൂറോപ്യന്‍ പൗരന്‍മാര്‍ക്കും ഇവിടെ നിലവിലെ നിയമങ്ങള്‍ പ്രകാരം ജോലി ചെയ്യാനും ജീവിക്കാനും അവകാശമുണ്ടായിരിക്കും. അടുത്ത ജനുവരി മുതലാണിവ നിലവില്‍ വരുന്നത്. പുതിയ നിയമങ്ങള്‍ പ്രകാരം യൂറോപ്യന്‍ യൂണിയന്‍കാര്‍ക്ക് വിസയില്ലാതെ യുകെയില്‍ പരമാവധി ആറ് മാസങ്ങള്‍ മാത്രമേ നിലനില്‍ക്കാനാവുകയുള്ളൂ. വരുമാനവുമായി ബന്ധപ്പെട്ട ബെനഫിറ്റുകള്‍ ക്ലെയിം ചെയ്യുന്നതില്‍ നിന്നും  യൂറോപ്യന്‍മാര്‍ അടക്കമുള്ള എല്ലാ പുതിയ കുടിയേറ്റക്കാരെയും വിലക്കുന്നതായിരിക്കും.

യൂറോപ്യന്‍ ട്രാവലര്‍മാര്‍ക്ക് നിലവിലെ യുകെ ആന്‍ഡ് ഇയു ഇ ഗേറ്റുകള്‍ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും ഉപയോഗിക്കാം. എന്നാല്‍ ഇത് കര്‍ക്കശമായ റിവ്യൂവിന്റെ കീഴില്‍ മാത്രമേ ഉപയോഗിക്കാനാവൂ.യൂറോപ്യന്‍ യൂണിയനില്‍ നിന്നടക്കമുള്ള എല്ലാ കുടിയേറ്റക്കാരും ഇവിടെ ജോലി ചെയ്യാന്‍ വരുന്നവരാണെങ്കില്‍ വര്‍ഷത്തില്‍ 400 പൗണ്ട് ഹെല്‍ത്ത് സര്‍ചാര്‍ജ് നിര്‍ബന്ധമായും നല്‍കണം. ക്രിമിനല്‍ പശ്ചാത്തലമുള്ള യൂറോപ്യന്‍മാരെ ഇവിടേക്ക് പ്രവേശിപ്പിക്കില്ല. സുരക്ഷിതമല്ലാത്ത യൂറോപ്യന്‍ യൂണിയന്‍ ഐഡന്റിറ്റി കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് വിലക്കും.

പുതിയ പോയിന്റ് സിസ്റ്റം
പുതിയ പോയിന്റ് സിസ്റ്റം അനുസരിച്ച് യുകെയിലേക്ക് ജോലിക്കെത്തുന്ന വിദേശികള്‍ക്ക് പരമാവധി 70 പോയിന്റുകളാണ് ലഭിക്കുക. ഇംഗ്ലീഷില്‍ സംസാരിക്കാനുള്ള കഴിവിന് 10 പോയിന്റുകളും തൊഴിലുടമ അംഗീകരിച്ച ജോബ് ഓഫറിന് 20 പോയിന്റുകളും ലഭിക്കും. 23,040 പൗണ്ടിനും 25,599 പൗണ്ടിനും ഇടയില്‍ ശമ്പളമുള്ളവര്‍ക്ക് 10 പോയിന്റുകളും 25,600 പൗണ്ടിന് മേല്‍ ശമ്പളമുള്ളവര്‍ക്ക് 20പോയിന്റുകളും ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റിലുള്ളവര്‍ക്കും ശരിയായി സ്‌കില്‍ ലെവലുകളുള്ള ജോലികള്‍ക്കായെത്തുന്നവര്‍ക്കും 20 പോയിന്റുകളും ലഭിക്കും. പിഎച്ച്ഡിയോടു കൂടി അപേക്ഷിക്കുന്നവര്‍ക്ക് പത്തും സയന്‍സ്, ടെക്നോളജി, മാത്തമാറ്റിക്സ്, എന്‍ജിനീയറിംഗ് എന്നിവയില്‍ പിഎച്ച്ഡിയോട് കൂടി അപേക്ഷിക്കുന്നവര്‍ക്ക് 20 പോയിന്റുകളും ലഭിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category