1 GBP = 92.00INR                       

BREAKING NEWS

സര്‍വ്വീസിന് വലിയ വിമാനം കിട്ടാത്തതിനാല്‍ ഇന്‍ഡിഗോ തല്‍ക്കാലം ലണ്ടനിലേക്ക് വരുന്നില്ല; ചുരുങ്ങിയത് ഇനിയും മൂന്നുവര്‍ഷമെങ്കിലും കാത്തിരിക്കേണ്ടി വരും; കുറഞ്ഞ ചിലവില്‍ നാട്ടിലേക്കു പറക്കാം എന്ന മലയാളി മോഹത്തിന്റെയും ചിറക് കരിയുന്നു

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: രണ്ടര വര്‍ഷമായി യുകെയിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ നോക്കിയിരുന്ന വിമാനം തല്‍ക്കാലം ലണ്ടനിലേക്ക് വരുന്നില്ല. ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായതും ചെലവ് കുറഞ്ഞതുമായ സര്‍വീസുകളില്‍ ഒന്നായ ഇന്‍ഡിഗോയാണ് തങ്ങളുടെ പ്രവര്‍ത്തന മേഖല വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ദീര്‍ഘ ദൂര സര്‍വീസുകള്‍ 2017 സെപ്റ്റംബറില്‍ പ്രഖ്യാപിച്ചത്. അന്ന് ഇന്‍ഡിഗോയോടൊപ്പം സ്‌പൈസ്. സ്‌കൂട് ജെറ്റ് എന്നീ കമ്പനികളും ലണ്ടന്‍ റൂട്ടിനെ കുറിച്ച് സൂചന നല്‍കിയിരുന്നെങ്കിലും പിന്നീട് മൂവരുടെയും പ്രഖ്യാപനത്തെക്കുറിച്ചു വിവരം ഒന്നും ഇല്ലാതിരിക്കുക ആയിരുന്നു.

എന്നാല്‍ ദീര്‍ഘ ദൂര സര്‍വീസിന് ലാഭകരമായി പറത്താന്‍ ആവശ്യമായ വിശാലമായ 2-3-2 രീതിയില്‍ സീറ്റിംഗ് സംവിധാനമുള്ള വിമാനങ്ങള്‍ കൈവശം ഇല്ലാത്തതാണ് ഇന്‍ഡിഗോയുടെ പ്ലാനുകള്‍ക്കു തടസമായി നില്‍ക്കുന്നത് എന്നതാണ് ഏറ്റവും പുതിയ വിവരം. ഒരു നിരയില്‍ ആറു സീറ്റുകള്‍ വരെ മാത്രമുള്ള സ്ലിം സ്റ്റൈല്‍ വിമാനങ്ങളാണ് ഇപ്പോള്‍ ഇന്‍ഡിഗോ പറത്തുന്നത്. ഈ വിമാനങ്ങള്‍ ഉപയോഗിച്ച് ലണ്ടന്‍ റൂട്ട് പറത്താന്‍ കഴിയുമോ എന്ന കാര്യമാണ് ഏറ്റവും ഒടുവില്‍ കമ്പനി പരിഗണിക്കുന്നത്.

തങ്ങളുടെ ഇമേജ് വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയില്‍ പ്രധാന റൂട്ടുകളില്‍ ആധിപത്യമുള്ള സ്വകാര്യ ജെറ്റ് കമ്പനി പ്രസ്റ്റീജ് റൂട്ടായ ഡല്‍ഹി - ലണ്ടന്‍ പാതയില്‍ ആഗ്രഹം പ്രകടിപ്പിച്ചത്. മാത്രമല്ല നിലവില്‍ മറ്റു കമ്പനികള്‍ പറക്കുന്ന നിരക്കിനേക്കാള്‍ കുറഞ്ഞ ചിലവില്‍ തങ്ങള്‍ക്കു വിമാനം പറത്താനാകും എന്ന വിശ്വാസവും കമ്പനി പ്രകടിപ്പിച്ചിരുന്നു.

ഇതോടെ എയര്‍ ഇന്ത്യ പറന്നു തുടങ്ങിയിട്ടും കുറയാത്ത ടിക്കറ്റ് നിരക്ക് ഒടുവില്‍ ഇന്‍ഡിഗോ കൂടി എത്തുമ്പോള്‍ കുറഞ്ഞേക്കും എന്ന പ്രതീക്ഷയായിരുന്നു ബ്രിട്ടനിലെ സാധാരണക്കാരായ ഇന്ത്യക്കാര്‍ക്ക്. നിലവില്‍ ഗാട്വിക്കില്‍ നിന്നും അധികം സര്‍വീസുകള്‍ ഇന്ത്യയിലേക്ക് ഇല്ലാത്തതും ഇന്‍ഡിഗോയുടെ വരവ് ആഘോഷമായി മാറും എന്ന് കരുതാന്‍ ഉള്ള ന്യായം കൂടിയായിരുന്നു.
നിലവിലെ പ്ലാന്‍ അനുസരിച്ചു ലണ്ടന്‍ റൂട്ടില്‍ പറക്കാന്‍  മൂന്നു വര്‍ഷം എങ്കിലും കാത്തിരുന്നേ മതിയാകൂ എന്ന സൂചനയാണ് കമ്പനി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്നത്. ലണ്ടന്‍ റൂട്ടിനൊപ്പം പാരിസിലേക്കും പറക്കാന്‍ ഇന്‍ഡിഗോ മുന്‍പ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇപ്പോള്‍ ഈ രണ്ടു റൂട്ടിലും കാലതാമസം ഉണ്ടാകും എന്നാണ് വ്യക്തമാകുന്നത്.

ഒരു വരിയില്‍ ഏഴു സീറ്റുള്ള വിമാനം ദീര്‍ഘ ദൂര സര്‍വീസില്‍ ലാഭകരമായി പറത്താം എന്നത് അലിഖിത നിയമം ഒന്നും അല്ലെന്നാണ് ഇതുസംബന്ധിച്ചു ഒടുവില്‍ കമ്പനി പറയുന്നത്. ഇത്തരം വിമാനം ഉണ്ടെങ്കില്‍ പോലും ലണ്ടന്‍ റൂട്ട് ലാഭകരമാക്കാം എന്ന വിശ്വാസം ഒന്നുമില്ല. അതിനാല്‍ വീതി കുറഞ്ഞ ആറു വരി സീറ്റുള്ള വിമാനമാകും കമ്പനി ലണ്ടന്‍ റൂട്ടിലേക്കു നിശ്ചയിക്കുക.
നിലവില്‍ ഇന്‍ഡിഗോക്ക് ഇത്തരം 20 വിമാനങ്ങള്‍ ഉണ്ടെന്നാണ് സൂചന. കമ്പനി ടോക്കിയോ, ലണ്ടന്‍ റൂട്ടുകള്‍ മുന്നില്‍ കാണുന്നത് ഈ വിമാനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ്. ഇക്കഴിഞ്ഞ ഒക്ടോബറില്‍ ഇന്‍ഡിഗോ 300 വിമാനങ്ങള്‍ക്കു ഓര്‍ഡര്‍ നല്‍കിയതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇക്കൂട്ടത്തില്‍ ഏഴു സീറ്റുകള്‍ ഒരു വരിയില്‍ ഉള്ള വലിയ വിമാനങ്ങളും ഉള്‍പ്പെട്ടിരുന്നു.

ലണ്ടനു പുറമെ ആഫ്രിക്കന്‍ രാജ്യങ്ങളും ചൈനയും ഉള്‍പ്പെടുന്ന യാത്ര റൂട്ടുകള്‍ കമ്പനി കണ്ണുവയ്ക്കുന്നതിനാലാണ് കൂടുതല്‍ പുതിയ വിമാനങ്ങള്‍ വാങ്ങുന്നത് എന്നും വിവരം പുറത്തു വന്നിരുന്നു. ലണ്ടനീലേക്കു ഉള്ള വരവ് മാറ്റിയാലും ഏഷ്യന്‍ വന്‍നഗരങ്ങളായ തായ്‌ലന്‍ഡ്, സിംഗപ്പൂര്‍, ഹോങ്കോങ് എന്നിവിടങ്ങള്‍ ഉള്‍പ്പെടെയുള്ള സര്‍വീസുകള്‍ കമ്പനി ഉടന്‍ ആരംഭിക്കും. ഇക്കഴിഞ്ഞ ഒക്ടോബറില്‍ കമ്പനി വിയറ്റ്നാമിലേക്കു സര്‍വീസ് തുടങ്ങിയിരുന്നു. കടുത്ത മത്സരം ഇല്ലാത്ത റൂട്ടുകളാണ് ഇന്‍ഡിഗോയുടെ മനസ്സില്‍ എന്ന് വ്യക്തം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category