1 GBP = 94.20 INR                       

BREAKING NEWS

മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുവാനുള്ള നടപടി ക്രമങ്ങള്‍ അവസാനഘട്ടത്തില്‍; ഷീജാ ശ്രീനിവാസന് അന്ത്യാഞ്ജലികളര്‍പ്പിച്ച് യുകെ മലയാളി സമൂഹം

Britishmalayali
kz´wteJI³

കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് ബര്‍മിങാമിലെ ഹാര്‍ബോണില്‍ മരണമടഞ്ഞ ശ്രീജ ശ്രീനിവാസന്റെ മൃതദേഹം ഉടന്‍ നാട്ടിലേക്ക്. ഇതിനുള്ള നടപടി ക്രമങ്ങളെല്ലാം അവസാന ഘട്ടത്തിലാണ്. ഇന്നോ നാളെയോ ആയി മൃതദേഹം എപ്പോള്‍ നാട്ടിലേക്കു കൊണ്ടുപോകാന്‍ സാധിക്കും എന്നറിയാന്‍ കഴിയുമെന്നാണ് വിവരം ലഭിക്കുന്നത്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഡെത്ത് ഓഫീസിലെ നടപടിക്രമങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ പൂര്‍ത്തിയായിരുന്നു. ഫ്യൂണറല്‍ ഡയറക്ടേഴ്‌സ് ഏറ്റുവാങ്ങിയ മൃതദേഹം ഇനി ആര്‍ക്കെങ്കിലും കാണണമെങ്കില്‍ അപ്പോയിന്മെന്റ് എടുത്തു കാണാനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

കഴിഞ്ഞ ഒന്നര വര്‍ഷമായി ക്യാന്‍സര്‍ രോഗ ബാധിതയായിരുന്നു ഷീജ ശ്രീനിവാസ്. 47 വയസ് മാത്രമായിരുന്നു പ്രായം. ബര്‍മിങാമിലെ ക്യൂന്‍ എലിസബത്ത് ഹോസ്പിറ്റലില്‍ ആയിരുന്നു ചികിത്സ. പലതവണ കീമോതെറാപ്പിക്ക് വിധേയയായ ഷീജയ്ക്ക് അണുബാധ ഉണ്ടായതിനെ തുടര്‍ന്ന് വീണ്ടും കീമോതെറാപ്പി ചെയ്യുവാന്‍ കഴിഞ്ഞിരുന്നില്ല. മറ്റു ചികിത്സകള്‍ സാധ്യമല്ലാത്തതിനെ തുടര്‍ന്ന് ഈമാസം നാലിനു ഷീജയെ ഹോസ്പിറ്റലില്‍ നിന്ന് സെന്റ് മേരീസ് ഹോസ് പീസ്സിലേയ്ക്ക് മാറ്റിയിരുന്നു. അവിടെ വച്ച് ഭര്‍ത്താവായ സന്തോഷിന്റെ (അനില്‍കുമാര്‍) സാന്നിദ്ധ്യത്തിലാണ് മരണമടഞ്ഞത്. തിരുവല്ല വല്ലന വടക്കേതില്‍ ശ്രീനിവാസന്റയും സരളയുടെയും മകളാണ്.

ഷീജയ്ക്ക് അസുഖം കൂടുതലായ സമയത്തും സാധിക്കുന്ന പോലെ പരിചരണവും സാന്ത്വനവും നല്‍കാന്‍ സമീപവാസികളായ മലയാളി സുഹൃത്തുക്കള്‍ക്ക് കഴിഞ്ഞിരുന്നു. പ്രാര്‍ത്ഥന ഗ്രൂപ്പുകളും മറ്റും ഇക്കാര്യത്തില്‍ ഏറെ ശ്രദ്ധ നല്‍കിയിരുന്നു എന്നാണ് അടുത്തറിയുന്നവര്‍ പറയുന്നത്. ജീവിതത്തില്‍ പ്രയാസങ്ങളും കഷ്ടപ്പാടുകളും മുന്നില്‍ വന്നു വെല്ലുവിളിച്ചപ്പോളാണ് ഷീജ യുകെയിലേക്കു വിമാനം കയറുന്നത്. ഉറ്റവരെയും ഉടയവരെയും പിറന്ന നാട്ടില്‍ ഉപേക്ഷിച്ചു പറക്കുന്ന മുഴുവന്‍ പ്രവാസികളുടെയും നിസ്സഹായത ഷീജക്കൊപ്പവും ഉണ്ടായിരുന്നു. ഏതൊരു സാധാരണ പ്രവാസിയും ചിന്തിക്കുന്ന പോലെ കുറച്ചു നാള്‍ നിന്നശേഷം പ്രയാസങ്ങള്‍ ഒക്കെ മാറുമ്പോള്‍ തിരികെ മടങ്ങാം എന്ന ചിന്തയോടെയാണ് ബര്‍മിങ്ഹാമിലെ മലയാളി ഡോക്ടര്‍മാരുടെ വസതിയില്‍ അവര്‍ ജോലിക്കു എത്തുന്നത്.

എന്നാല്‍ ലോകത്തെവിടെ ആയാലും സാധാരണ പ്രവാസിക്ക് കിട്ടുന്ന വേതനത്തില്‍ സമ്പാദിക്കാന്‍ കാര്യമായി ഒന്നും കാണില്ല എന്ന യാഥാര്‍ഥ്യമാണ് ഷീജയെ ഭര്‍ത്താവു പോലും അരികില്‍ ഇല്ലാതെ യുകെയില്‍ ഏകയായി കഴിയാന്‍ പ്രേരിപ്പിച്ചത്. ഏതാനും വര്‍ഷം മുന്‍പ് യുകെയില്‍ എത്താന്‍ കാരണമായ വീട്ടുകാര്‍ തൊഴില്‍ തേടി അമേരിക്കയില്‍ പോകുമ്പോള്‍ പോലും ഒറ്റയ്ക്കാണെന്നു അറിയാമായിരുന്നിട്ടും നാട്ടിലേക്കു മടങ്ങാതെ യുകെയില്‍ പിടിച്ചു നില്‍ക്കാന്‍ ആയിരുന്നു ആ സാധു സ്ത്രീയുടെ തീരുമാനം.

കഴിയുമെങ്കില്‍ ഭര്‍ത്താവിനെ എങ്ങനെയെങ്കിലും യുകെയില്‍ എത്തിക്കുക എന്നതായിരുന്നു അവരുടെ അവസാന മോഹവും. ഇതിനായി ഏറെ കഷ്ടപ്പെട്ടും ജോലികള്‍ ചെയ്യാന്‍ തയ്യാറായി. മറ്റൊരു വീട്ടില്‍ കൂടി ജോലി ചെയ്തതും ഭര്‍ത്താവിന് കൂടി യുകെയില്‍ എത്താന്‍ ഉള്ള വരുമാനം വിസ ആപ്ലിക്കേഷനില്‍ കാണിക്കുന്നതിന് വേണ്ടി ആയിരുന്നു. ഇതിനായി ഒന്നിലേറെ തവണ അപേക്ഷ നല്‍കിയപ്പോഴും വിസ നിരസിക്കപ്പെടുക ആയിരുന്നു. ഇതിനിടയിലാണ് വില്ലനായി അസുഖം പിടികൂടുന്നത്. ഇതിനകം ബ്രിട്ടീഷ് പൗരത്വവും ഷീജയ്ക്ക് നേടാനായി. എന്നാല്‍ അസുഖം കരുതിയത് പോലെ കുറയുവാന്‍ തയ്യാറായില്ല. ഒടുവില്‍ ഒന്നര വര്‍ഷം മുന്‍പ് തുടര്‍ ചികിത്സകളും ആവശ്യമായി വന്നു. ഈ സമയം ഒക്കെയും പരിചയക്കാരായ മലയാളികള്‍ ആണ് കൂട്ടിനു ഉണ്ടായിരുന്നത്. 

ഒടുവില്‍ യാത്ര പറയാന്‍ നേരമെങ്കിലും ഭര്‍ത്താവിനെ കൂടെ കിട്ടിയ സമാധാനത്തോടെയാണ് ഷീജ വെള്ളിയാഴ്ച വൈകുന്നേരത്തോടെ കണ്ണടയ്ക്കുന്നത്. ഒരാഴ്ച മുന്‍പ് അരികില്‍ എത്തിയ ഭര്‍ത്താവിനോട് ഇത്രകാലവും പറയാന്‍ ബാക്കിവച്ച സങ്കടവും സന്തോഷവും ഒക്കെ പറഞ്ഞു തീര്‍ത്ത ആശ്വാസത്തോടെ മരിക്കാനായി എന്നത് അവരുടെ മനസിന്റെ നന്മകൊണ്ടാണെന്നു അടുത്തറിയുന്നവരും പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category