kz´wteJI³
യുകെയിലെ കാര്‍ തിയറി ടെസ്റ്റുകളില്‍ ഈ വരുന്ന ഏപ്രില്‍ മുതല്‍ കാര്യമായ മാറ്റങ്ങള്‍ വരുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത് പ്രകാരം ഡിവിഎസ്എ ഡ്രൈവിംഗ് ലൈസന്‍സിനുള്ള തിയറി പരീക്ഷ ആകപ്പാടെ പരിഷ്കരിക്കാന്‍ പോവുകയാണ്. ലേണേര്സ് ലൈസന്‍സിനുള്ള രീതികള്‍ എങ്ങനെ മാറുന്നു എന്നറിയാം.ഇത് സംബന്ധിച്ച ടെസ്റ്റ് കൂടുതല്‍ റിയലിസ്റ്റിക്കാക്കാനാണ് ഒരുങ്ങുന്നതെന്നാണ് ഡിവിഎസ്എ പറയുന്നത്.
ഡ്രൈവ് ചെയ്യുന്നതിനുള്ള കഴിവ് ആര്‍ജിച്ചെടുക്കുകയും ലൈസന്‍സ് നേടുകയും ചെയ്യുകയെന്നത് ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കുന്ന കാര്യമാണെന്നും സുരക്ഷിതമാ ഡ്രൈവിംഗിനുള്ള അവസരം ഏവര്‍ക്കും ലഭ്യമാക്കുന്നതിന് ഡിവിഎസ് ബാധ്യസ്ഥമാണെന്നുമാണ് ഡിവിഎസ്എ ചീഫ് ഡ്രൈവിംഗ് എക്സാമിനറായ മാര്‍ക്ക് വിന് പറയുന്നത്.
ടെസ്റ്റില്‍ ആവശ്യമായ മാറ്റങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനായി തങ്ങള്‍ റോഡ് സേഫ്റ്റി എക്സ്പര്‍ട്ടുകള്‍, ലേണര്‍മാര്‍ എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. റോഡിലെ നിയമങ്ങളെക്കുറിച്ച് ഒരാള്‍ക്കുള്ള അറിവുകളെ പൂര്‍ണമായും പരീക്ഷിക്കുന്ന വിധത്തിലുള്ളതും കൂടുതല്‍ ആക്സസിബിളായതുമായ ടെസ്റ്റായിരിക്കും പുതിയ രീതിയിലുള്ളതെന്നും അദ്ദേഹം ഉറപ്പേകുന്നു. പുതിയ രീതിയനുസരിച്ച് ഈ ടെസ്റ്റിനായി സാമ്പ്രദായിക ചോദ്യങ്ങള്‍ക്ക് പകരം ഒരു വീഡിയോ ക്ലിപ്പ് പ്ലേ ചെയ്യുകയും അതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിക്കുകയുമായിരിക്കും ചെയ്യുന്നത്.
ഡ്രൈവിംഗ് നിര്‍വഹിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അഭിമുഖീകരിക്കേണ്ടി വരുന്ന അപകടസാധ്യതകളെക്കുറിച്ചുള്ള മനസ്സിലാക്കാന്‍ സഹായിക്കുന്ന ക്ലിപ്പിംഗായിരിക്കും ഇതെന്നും ഡിവിഎസ്എ പറയുന്നു. ഇതിലൂടെ ടെസ്റ്റിന് വിധേയമാകുന്ന ഓരോരുത്തര്‍ക്കും ഡ്രൈവിംഗ് കഴിവുകള്‍ വികസിപ്പിക്കാന്‍ സാധിക്കുമെന്നും സൂചനയുണ്ട്. ഇത്തരം ടെസ്റ്റുകള്‍ മോട്ടോറിസ്റ്റുകള്‍ക്ക് കൂടുതല്‍ ആക്സസിബിള്‍ ആക്കുകയെന്ന ലക്ഷ്യത്തോടെ ഡിവിഎസ്എ സമീപകാലത്ത് നടത്തി വരുന്ന പരിഷ്കാരങ്ങളില്‍ ഏറ്റവും പുതിയ നീക്കമാണ് ഡിവിഎസ്എ ഇപ്പോള്‍ നടത്തിയിരിക്കുന്നത്.
പ്രീ റെക്കോര്‍ഡഡ് വോയ്സ് ഓവറിന്റെ അല്ലെങ്കില്‍ പ്രത്യേകമായി പരിശീലനം നേടിയ ഡിവിഎസ്എ സ്റ്റാഫ് ടെസ്റ്റിന് വിധേയമാകുന്നവര്‍ക്ക് ചോദ്യങ്ങള്‍ വായിച്ച് കൊടുത്ത് ടെസ്റ്റില്‍ പങ്കെടുക്കുന്നതിനുള്ള അവസരമൊരുക്കിക്കൊണ്ടുളള പരിഷ്കാരമായിരുന്നു കുറച്ച് മുമ്പ് ഡിവിഎസ്എ നടപ്പിലാക്കിയിരുന്നത്. റോഡ് യൂസര്‍മാര്‍ക്ക് വ്യാപകമായ മെച്ചങ്ങളുണ്ടാക്കുന്നതിനായി ഡിവിഎസ്എ മൂന്ന് പ്രധാനപ്പെട്ട ഗ്രൂപ്പുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ദി നാഷണല്‍ ഓട്ടിസ്റ്റിക് സൊസൈറ്റി, ബ്രിട്ടീഷ് ഡൈസ്ലെക്സിക് അസോസിയേഷന്, ബ്രിട്ടീഷ ്ഡെഫ് അസോസിയേഷന് എന്നിവയാണിവ.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam