1 GBP = 94.00 INR                       

BREAKING NEWS

നിറഞ്ഞ യൗവ്വനത്തില്‍ സമപ്രായക്കാരനായ യുവാവുമൊ ത്തുള്ള പ്രണയവിവാഹം; ഭര്‍തൃ ഗൃഹത്തില്‍ നേരിട്ടത് കടുത്ത അവഗണകളും പീഡനങ്ങളും; ഗര്‍ഭിണിയായ ശേഷം വീടുവിട്ടിറങ്ങേണ്ടി വന്നു; അദ്ദേഹത്തോടൊത്ത് വീണ്ടും താമസിച്ചപ്പോള്‍ രണ്ടാമതും ഗര്‍ഭിണി; രണ്ട് കുട്ടികളുമായി പ്രാരാബ്ധത്തില്‍ കഴിയുമ്പോള്‍ ഒരിക്കല്‍ പോലും അയാള്‍ തിരിഞ്ഞ് നോക്കിയില്ല; തന്റെ ഭര്‍ത്താവിനാല്‍ അനന്തരവള്‍ ഗര്‍ഭിണിയെന്ന് അറിഞ്ഞപ്പോള്‍ ഹൃദയം തകര്‍ന്നു; വൈറല്‍ കുറിപ്പ്

Britishmalayali
kz´wteJI³

മുംബൈ: നിറഞ്ഞ യൗവ്വനത്തില്‍ സമപ്രായക്കാരനെ പ്രണയിച്ച് വിവാഹം ചെയ്തു. പ്രതീക്ഷകളോടെ ഭര്‍തൃ വീട്ടിലെത്തിയ 22കാരി നേരിടേണ്ടി വന്നത് കടുത്ത പീഡനങ്ങളായിരുന്നു. പലപ്പോഴും ഭര്‍ത്താവില്‍ നിന്ന് പോലും പരിഗണന ലഭിച്ചില്ല. ഗര്‍ഭിണിയായ അവര്‍ക്ക് വീടുവിട്ടിറങ്ങി പോകേണ്ട അവസ്ഥ വരെയെത്തി. വീണ്ടും ഭര്‍ത്താവുമായി ജീവിക്കുന്നു. വീണ്ടും ഗര്‍ഭിണിയാകുന്നു. പക്ഷേ ഭര്‍ത്താവിന്റെ സ്വഭാവത്തില്‍ മാറ്റമൊന്നുമില്ല. അതിനിടയില്‍ മറ്റൊരു ദുരന്തം. തുടര്‍ന്ന് അവര്‍ അനുഭവിക്കുന്ന യാതനകള്‍, പോരാട്ടം, അതിജീവനത്തിന്റെ പാതയിലാണ് അവര്‍. ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിലാണ് ആ ജീവിതാനുഭവം പങ്കുവച്ചിരിക്കുന്നത്.

ഹ്യൂമന്‍സ് ഓഫ് ബോംബെയില്‍ പങ്കുവച്ച കുറിപ്പ്:

ഞങ്ങളുടേത് പ്രണയ വിവാഹമായിരുന്നു. എനിക്കും ഭര്‍ത്താവിനും അന്ന് 22 വയസ്. ഭര്‍തൃവീട്ടിലേക്കു മാറുന്നതു വരെ എല്ലാം സുഗമമായിരുന്നു. പക്ഷേ അവിടെ അവര്‍ എന്നെ നിരന്തരം ഉപദ്രവിച്ചുകൊണ്ടിരുന്നു. വെറുതെ ഇരിക്കാന്‍ അനുവദിച്ചിരുന്നില്ല. ഞാന്‍ നന്നായി പാചകം ചെയ്യും. പക്ഷേ അവര്‍ എപ്പോഴും ഭക്ഷണത്തെക്കുറിച്ച് പരാതിപ്പെടുകയും എന്നെ തരം താഴ്ത്തുകയും ചെയ്യും.

ഒരു വര്‍ഷത്തിനുശേഷം ഞാന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ കാര്യങ്ങള്‍ ശരിക്കും വഷളായി. ഞാന്‍ സന്തോഷത്തോടെ കണ്ണുകള്‍ നിറഞ്ഞാണ് ആ വിവരം ഭര്‍ത്താവിനോട് പറഞ്ഞത്. പക്ഷേ അയാള്‍ ശരി എന്ന ഒറ്റവാക്ക് പറഞ്ഞ് നടന്നുപോയി. ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കും അതേ ഭാവം തന്നെ. എന്നെ അവര്‍ ശ്രദ്ധിച്ചതേയില്ല. അവര്‍ എന്നെ വെറുക്കുന്നുവെന്ന തോന്നല്‍ എന്നില്‍ ഒറ്റപ്പെടല്‍ ഉണ്ടാക്കി. അതിനാല്‍ ഞാന്‍ അടുത്ത ദിവസം അവിടെ നിന്നും പോകാന്‍ തീരുമാനിച്ചു, ഒരു കുടുംബസുഹൃത്തിനൊപ്പം താമസിക്കാന്‍ തുടങ്ങി.

താമസിയാതെ, എനിക്ക് എന്റെ മകനുണ്ടായി. പക്ഷേ അവന്‍ മാസം തികയാതെയാണ് ജനിച്ചത്. 6 മാസം പ്രായമുള്ളപ്പോള്‍ അവന് ഫിക്സ് ഉണ്ടായി. ഞാന്‍ അവനെ എന്റെ ഭര്‍ത്താവിന്റെ വീട്ടിലേക്കു കൊണ്ടുപോയി, പക്ഷേ അദ്ദേഹം ചെയ്തത് അവനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുക മാത്രമാണ്. അദ്ദേഹം സാമ്പത്തിക സഹായമൊന്നും നല്‍കിയിട്ടില്ല, അപൂര്‍വ്വമായി സന്ദര്‍ശനത്തിനെത്തി. അദ്ദേഹത്തിന് പണമുണ്ടായിരുന്നുവെങ്കിലും എല്ലാം സ്വയം ചെലവഴിച്ചു.

പ്രശ്നങ്ങള്‍ പരിഹരിച്ച് വീണ്ടും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചിരുന്നു. അങ്ങനെ ഞാന്‍ വീണ്ടും ഗര്‍ഭിണിയായി. മകളുണ്ടായി. എന്നാല്‍ കാര്യങ്ങള്‍ മെച്ചപ്പെടുമ്പോള്‍, അയാള്‍ പഴയ രീതികളിലേക്ക് മടങ്ങും, ഞാന്‍ വീണ്ടും പോകും. അങ്ങനെ ആ ശ്രമങ്ങള്‍ അവസാനിപ്പിച്ചു. സാമ്പത്തികമായി, ഞാന്‍ വളരെയധികം കഷ്ടപ്പെട്ടു. കടത്തിലേക്കു പോകുമ്പോള്‍ ഞാന്‍ ചെറിയ വീടുകളിലേക്ക് മാറിക്കൊണ്ടിരുന്നു.

എന്റെ ഭര്‍ത്താവ് തന്റെ മക്കളെ കാണാനായി എല്ലായ്പ്പോഴും വരും. പക്ഷേ, ഞങ്ങള്‍ക്ക് ഒരു പൈസ പോലും തന്നിരുന്നില്ല. ഒരു ദിവസം കാര്യങ്ങള്‍ പൂര്‍ണ്ണമായും കൈവിട്ടുപോയി. എന്റെ അനന്തരവള്‍ ഏഴ് മാസം ഗര്‍ഭിണിയാണെന്ന് അറിഞ്ഞു. പക്ഷേ അവള്‍ അത് ആരോടും പറഞ്ഞിരുന്നില്ല. പക്ഷേ പിന്നീട് എന്റെ ഭര്‍ത്താവാണ് അവളെ ഗര്‍ഭിണിയാക്കിയതെന്ന് സമ്മതിച്ചു. അവള്‍ക്ക് 17 വയസ്സുള്ളപ്പോള്‍ അയാള്‍ അവളെ ബലാത്സംഗം ചെയ്തു. ഞാന്‍ ഉടന്‍ തന്നെ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തു, അയാള്‍ 17 മാസം ജയിലില്‍ കിടന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category