1 GBP = 94.20 INR                       

BREAKING NEWS

പ്രണയ വിവാഹ ശേഷം ഭര്‍ത്താവിന്റെ കൂട്ടുകാരനില്‍ ആകൃഷ്ടയായി; ഫെയ്സ് ബുക്ക് സൗഹൃദം പ്രണയമായി വളര്‍ന്നപ്പോള്‍ ശല്യമായി കണ്ടത് ഒന്നര വയസ്സുകാരനെ; നിധിനുമായുള്ള ബന്ധം കലഹമായപ്പോള്‍ വീട്ടിലെത്തിയത് എങ്ങനേയും ഭര്‍ത്താവിനേയും കുട്ടിയേയും ഒഴിവാക്കാന്‍ ദൃഢ നിശ്ചയമെടുത്ത്; പിണക്കത്തിനിടെയിലും ഭര്‍ത്താവിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത് ഗൂഢാലോചന; വഴക്കിനിടയിലും സ്നേഹം നടിച്ച് പ്രണവിനെ കുട്ടിക്കൊപ്പം കിടത്തിയതും കുതന്ത്രം; വിയാന്റെ ജീവനെടുത്തത് അമ്മയുടെ അവിഹിതം

Britishmalayali
kz´wteJI³

കണ്ണൂര്‍: പ്രണയ വിവാഹ ശേഷം പരിചയപ്പെട്ട ഭര്‍ത്താവ് പ്രണവിന്റെ സുഹൃത്തായ യുവാവുമായി ജീവിക്കാന്‍ ആണ് ശരണ്യ കുഞ്ഞിനെ ഇല്ലാതാക്കിയത്. ഭര്‍ത്താവിന്റെ വീട്ടില്‍ വച്ചാണ് ഇയാളെ ശരണ്യ പരിചയ പെടുന്നത്. ഫെയ്‌സ് ബുക്കിലൂടെയായിരുന്നു അടുപ്പം തുടങ്ങിയത്. പിന്നീട് ഈ സൗഹൃദം പ്രണയം ആയി മാറി. ഇയാള്‍ക്ക് ഒപ്പം പോകാന്‍ വിയാന്‍ തടസം ആകും എന്ന് കരുതി ആണ് ശരണ്യ കുട്ടിയെ കൊന്നത്. കൊല ഭര്‍ത്താവ് ചെയ്തതാണെന്ന് വരുത്താനും ശ്രമിച്ചു. പ്രണവിന്റെ സുഹൃത്തും ആയുള്ള ശരണ്യയുടെ അടുപ്പത്തിന്റെ പേരില്‍ വഴക്കും സ്ഥിരമായിരുന്നു. ഇതാണ് കുടുംബ കലഹമായി മാറിയത്. തുടര്‍ന്ന് പ്രണവ് ശരണ്യയും അകന്ന് കഴിയുക ആയിരുന്നു. സംഭവ ദിവസം പ്രണവിനെ ശരണ്യ നിര്‍ബന്ധിച്ച് വീട്ടില്‍ നിര്‍ത്തി. കുട്ടിയെ ഇല്ലാതാക്കിയത് പിതാവ് പ്രണവ് ആണെന്നായിരുന്നു ശരണ്യയുടെ ബന്ധുക്കള്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നത്.

എന്നാല്‍ കഞ്ഞിനെ കൊന്ന കുറ്റം ഭര്‍ത്താവിന്റെ തലയിലാക്കാന്‍ പദ്ധതി ആസൂത്രണം ചെയ്ത അമ്മയ്ക്ക് പൊലീസിന്റെ അന്വേഷണമികവിനുമുന്നില്‍ അടിതെറ്റി. രണ്ടുദിവസം നീണ്ട ചോദ്യം ചെയ്യലിലാണ് കുഞ്ഞിനെ കൊന്നതെങ്ങനെയെന്ന് ശരണ്യയെക്കൊണ്ട് പൊലീസ് പറയിപ്പിച്ചത്. പൊലീസിനെ വഴിതെറ്റിക്കാന്‍ അടവു പയറ്റിയ പ്രതി ഒടുവില്‍ കുറ്റസമ്മതത്തിലേക്കെത്തി. കുട്ടിയുടേതു കൊലപാതകം തന്നെ ആണെന്ന് ഇന്നലെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞിരുന്നു. തലക്ക് ഏറ്റ ക്ഷതമാണ് മരണകാരണം. ശരണ്യ കുട്ടിയെ കടലിലേക്ക് വലിച്ചെറിഞ്ഞ സമയത്ത് തല കടല്‍ഭിത്തിയില്‍ ഇടിച്ചതാകാമെന്നാണ് കരുതുന്നത്. അച്ഛന്‍ പ്രണവിനൊപ്പമാണ് ശരണ്യ കുട്ടിയെ കിടത്തിയിരുന്നത്. രാവിലെ എഴുന്നേറ്റ് കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് ബഹളം വെക്കുകയായിരുന്നു. ഇതിന് പിന്നാലെ പ്രണവ് കുട്ടിയെ ഇല്ലാതാക്കി എന്ന് ആരോപിച്ച് ശരണ്യയുടെ ബന്ധുക്കളും രംഗത്തു വന്നിരുന്നു.

ഒന്നര വയസ്സുകാരന്‍ വിയാനെ കാണാനില്ലെന്ന പരാതി തിങ്കളാഴ്ച രാവിലെ എത്തിയതു മുതല്‍ സിറ്റി പൊലീസ് ശരണ്യയെയും ഭര്‍ത്താവ് പ്രണവിനെയും നിരീക്ഷണത്തിലാക്കിയിരുന്നു. പുലര്‍ച്ചെ രണ്ടേമുക്കാലിന് പാലു കൊടുത്തശേഷം കുഞ്ഞിനെ ഭര്‍ത്താവിനടുത്തു കിടത്തിയിരുന്നുവെന്നും അതിനുശേഷമാണ് കാണാതായതെന്നുമാണ് ശരണ്യ ആദ്യം പറഞ്ഞത്. ഇതില്‍തന്നെ പൊലീസ് സംശയിച്ചുതുടങ്ങിയിരുന്നു. കുട്ടിയെ ആരോ തട്ടിക്കൊണ്ടുപോയെന്നായിരുന്നു പ്രണവിന്റെ മൊഴി. പെരുമാറ്റത്തിലും സംശയം തോന്നിയതോടെ ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യിലും ഇരുവരും പരസ്പരം കുറ്റപ്പെടുത്തുകയായിരുന്നു. ചോദ്യം ചെയ്യലിലെ സൂചനയെത്തുടര്‍ന്നാണ് കടലിലെ കരിങ്കല്‍ ഭിത്തിയില്‍ പൊലീസ് തെരച്ചിലിനെത്തിയത്. കരിങ്കല്‍ ഭിത്തിയില്‍ കുരുങ്ങിയ നിലയില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. തൊട്ടുപിന്നാലെ, ശരണ്യയുടെ സഹോദരനെയും അമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിനുശേഷം വൈകിട്ടോടെ ഇരുവരെയും വിട്ടയച്ചു.

തിങ്കളാഴ്ച വൈകിട്ടോടെ തന്നെ ശരണ്യയാണ് കൊലപാതകം നടത്തിയതെന്ന നിഗമനത്തില്‍ പൊലീസ് എത്തിയിരുന്നു. ഫോറന്‍സിക് പരിശോധനാഫലംകൂടി പരിശോധിച്ചശേഷം പഴുതുകള്‍ അടച്ച് അറസ്റ്റു മതിയെന്നായിരുന്നു അന്വേഷക സംഘത്തിന്റെ തീരുമാനം. വീട്ടില്‍ കുഞ്ഞിനെ കിടത്തിയ ഷീറ്റും പാല്‍ക്കുപ്പിയും ശരണ്യയുടെയും പ്രണവിന്റെയും വസ്ത്രങ്ങളും ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കിയിരുന്നു. ഇതാണ് നിര്‍ണ്ണായകമായത്. അമ്മയുടെ വസ്ത്രത്തില്‍ കടതല്‍ തരികളും ഉപ്പിന്റെ അംശവും കണ്ടെത്തി. ഇതോടെ കടല്‍ തീരത്ത് പോയത് അമ്മയാണെന്ന് പൊലീസ് ഉറപ്പിച്ചു. ഇതോടെ ശരണ്യ കുറ്റസമ്മതം നടത്തി. അങ്ങനെ മലയാളിയെ ഞെട്ടിച്ച കൈക്കുഞ്ഞിന്റെ കൊലപാതകത്തിലെ വില്ലത്തി അമ്മയാണെന്ന് പുറംലോകം അറിഞ്ഞു.

കുഞ്ഞിനെ കാണാതായപ്പോള്‍ ശരണ്യ ധരിച്ച വസ്ത്രത്തില്‍ ഉപ്പുവെള്ളത്തിന്റെ സാന്നിധ്യമുണ്ടായിരുന്നതായി ഫൊറന്‍സിക് പരിശോധനയില്‍ സ്ഥിരീകരിച്ചത് തന്നെയാണ് നിര്‍ണ്ണായകമായത്. പ്രണവുമായി അകന്ന് സ്വന്തം മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു ശരണ്യയുടെ താമസം. എന്നാല്‍ ഞായറാഴ്ച പ്രണവിനെ വിളിച്ചുവരുത്തി വീട്ടില്‍ താമസിപ്പിക്കുകയും പിറ്റേന്നു പുലര്‍ച്ചെ മൂന്നരയ്ക്കും നാലരയ്ക്കുമിടയില്‍ കൃത്യം നടത്തുകയുമായിരുന്നുവെന്നു പൊലീസ് പറഞ്ഞു. കല്ലില്‍ ശക്തിയായി തലയിടിച്ചുണ്ടായ പരുക്കാണു കുഞ്ഞിന്റെ മരണകാരണമെന്നു പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. കുറ്റം പ്രണവില്‍ ചുമത്തിയ ശേഷം, കാമുകനൊപ്പം ജീവിക്കാനായിരുന്നു ശരണ്യയുടെ പദ്ധതി. ഫോണ്‍ കോളുകള്‍ പരിശോധിച്ചപ്പോഴാണ് ഫേസ്ബുക് വഴി പരിചയപ്പെട്ട കാമുകനെക്കുറിച്ചു വിവരം ലഭിച്ചത്. എന്നാല്‍ കൊലപാതകത്തില്‍ ഇയാള്‍ക്കു പങ്കുള്ളതായി സംശയിക്കുന്നില്ല.

തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കൊല നടത്തിയത്. ഭര്‍ത്താവിനൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെയെടുത്ത് കടലിലെറിയുകയായിരുന്നു. ഒരു തവണ എറിഞ്ഞപ്പോള്‍ കുഞ്ഞ് കരഞ്ഞു. കടല്‍ ഭിത്തിയിലെ പാറക്കെട്ടുകള്‍ക്കിടയില്‍ നിന്ന് കുഞ്ഞിനെ വീണ്ടും കടലിലേക്കെറിഞ്ഞ് മരണം ഉറപ്പ് വരുത്തിയെന്നും ശരണ്യ മൊഴി നല്‍കി. ഭര്‍ത്താവിന്റെ സുഹൃത്തും കാമുകനുമായ വാരം സ്വദേശി നിധിനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് ശരണ്യ കൊല നടത്തിയതെന്ന് പൊലീസ് പറയുന്നു. ഭര്‍ത്താവിനെ പ്രതിയാക്കാമെന്നായിരുന്നു ശരണ്യയുടെ കണക്കുകൂട്ടല്‍.

രണ്ട് ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്തതിന് ശേഷമാണ് ശരണ്യ കുറ്റം സമ്മതിച്ചത്. ശരണ്യയെയും ഭര്‍ത്താവ് പ്രണവിനെയും പൊലീസ് പല തവണ ചോദ്യം ചെയ്തു. ശരണ്യയുടെ മൊഴികളില്‍ സംശയം തോന്നിയതോടെയാണ് അന്വേഷണം ശരണ്യയിലേക്ക് നീങ്ങിയത്. കുഞ്ഞിനെ കാണാതായപ്പോള്‍ ഇരുവരും ധരിച്ച വസ്ത്രങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കി. ശരണ്യ കടല്‍പ്പുറത്ത് പോയതിന്റെ സൂചനകള്‍ പരിശോധനയില്‍ ലഭിക്കുകയും ചെയ്തു. കാമുകനായ നിധിനെ പൊലീസ് ചോദ്യം ചെയ്തെങ്കിലും പൊലീസിന് ഇയാളെ കുടുക്കാനുള്ള തെളിവൊന്നും കിട്ടിയിട്ടില്ല.

കണ്ണൂര്‍ തയ്യിലെ ശരണ്യ- പ്രണവ് ദമ്പതികളുടെ ഒന്നര വയസുള്ള മകന്‍ വിയാന്റെ മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ കടപ്പുറത്ത് നിന്ന് കണ്ടെത്തിയത്. കടല്‍ ഭിത്തിക്കിടയിലെ പാറക്കൂട്ടത്തിനിടയില്‍ നിന്നായിരുന്നു കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. ഞായറാഴ്ച ശരണ്യയുടെ വീട്ടിലാണ് പ്രണവ് കഴിഞ്ഞിരുന്നത്. പ്രണവിനൊപ്പമായിരുന്നു കുഞ്ഞ് ഉറങ്ങിയിരുന്നത്. പുലര്‍ച്ചെ കുഞ്ഞിനെ കാണാതായതായി ശരണ്യ പൊലീസില്‍ പരാതി നല്‍കി. ഇതിന് പിന്നാലെയാണ് കുഞ്ഞിന്റെ മൃതദേഹം വീടിനടുത്തുള്ള കടപ്പുറത്ത് കണ്ടെത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category