1 GBP = 94.20 INR                       

BREAKING NEWS

ഭര്‍ത്താവിനൊപ്പം ഉറങ്ങിയ കുട്ടിയെ സാവധാനം കൈയിലെടുത്ത് മാതൃ ക്രൂരത; കുഞ്ഞിന്റെ കരച്ചിലില്‍ ഭര്‍ത്താവ് ഉണര്‍ന്നപ്പോള്‍ പാലു കൊടുക്കാനെന്ന പോലെ കസേരയില്‍ ഇരുന്ന് മനസ്സിലെടുത്തത് കുട്ടിയെ വകവരുത്താനുള്ള തീരുമാനം; ഭര്‍ത്താവ് ഉറങ്ങിയപ്പോള്‍ പിന്‍ വാതില്‍ പതിയെ തുറന്ന് മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ തീരത്തേക്ക്; കടലില്‍ കുട്ടിയെ എറിഞ്ഞത് മൃതദേഹം ഒരിക്കലും കിട്ടില്ലെന്ന പ്രതീക്ഷയില്‍; അതിരാവിലെ ഒന്നും അറിയാതെ തട്ടിക്കൊണ്ട് പോകല്‍ കഥയാക്കി; കാമുകന് വേണ്ടി ശരണ്യ ആ രാത്രി ചെയ്തു കൂട്ടിയത്

Britishmalayali
kz´wteJI³

കൊച്ചി: സ്വന്തം മകനെ കടലില്‍ എറിഞ്ഞ് കൊന്ന അമ്മ ശരണ്യയുടെ ക്രൂരതയുടെ വിശദാംശങ്ങള്‍ പുറത്ത്. ഭര്‍ത്താവിനൊപ്പം കിടന്ന ഒന്നരവയസ്സുകാരനെ തന്ത്രത്തില്‍ കൈക്കലാക്കി കടലില്‍ എറിയുകയായിരുന്നു കാമുകന് വേണ്ട ദാഹിച്ച അമ്മയുടെ ക്രൂര മനസ്സ്. തെളിവുകള്‍ എല്ലാം കിട്ടിയതു കൊണ്ട് തന്നെ അതിവേഗ വിചാരണയിലേക്ക് കാര്യങ്ങളെത്തിക്കുന്ന തരത്തില്‍ പൊലീസ് കുറ്റപത്രം തയ്യാറാക്കും. ശരണ്യയുടെ കാമുകനെ കൊലപാതകവുമായി ബന്ധപ്പിക്കാനുള്ള തെളിവും പൊലീസിന് കിട്ടിയിട്ടില്ല.

കുട്ടിയെ വകവരുത്താനാണ് പിണങ്ങിയ ഭര്‍ത്താവിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. രാത്രി രണ്ടുമണി കഴിഞ്ഞപ്പോഴാണ് ഭര്‍ത്താവിന്റെ കൂടെയുറങ്ങുന്ന കുഞ്ഞിനെ ശരണ്യ സാവധാനം എടുത്തത്. പെട്ടെന്നുതന്നെ കുഞ്ഞുണര്‍ന്നു. ഭര്‍ത്താവും ഉണര്‍ന്നു. ഭര്‍ത്താവും ഉണര്‍ന്നതോടെ ശരണ്യ തന്ത്രം പ്രയോഗിച്ചു. ഉടന്‍ കുട്ടിക്ക് പാല്‍കൊടുക്കാനെന്നപോലെ കസേരയില്‍ കുറെ സമയം ഇരുന്നു. ഭര്‍ത്താവ് ഉറങ്ങിയെന്ന് മനസ്സിലായപ്പോള്‍ പിന്‍വശത്തെ വാതില്‍ തുറന്ന് മതിലിനടുത്തുള്ള ഇടുങ്ങിയ ഇടവഴിയിലൂടെ മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ കടല്‍ത്തീരത്തേക്ക് പോയി.

തുടര്‍ന്ന് കല്‍ക്കെട്ടില്‍ ഇറങ്ങി കുട്ടിയെ കടലില്‍ ഇട്ടു. ഉറക്കത്തില്‍ വെള്ളത്തില്‍വീണ കുട്ടി കരഞ്ഞപ്പോള്‍ വീണ്ടും എടുത്തു. വീണ്ടും ആര്‍ത്തലയ്ക്കുന്ന തിരയില്‍ കടലിലിട്ടു. തിരയില്‍ മുങ്ങിയെന്ന് മനസ്സിലായപ്പോള്‍ വീട്ടിലേക്ക് മടങ്ങി. ഒന്നുമറിയാത്തതുപോലെ വീട്ടില്‍ വന്നുകിടന്ന ശരണ്യ പുലര്‍ച്ചെയാണ് കുഞ്ഞിനെ കാണുന്നില്ലെന്നും ആരോ തട്ടിക്കൊണ്ടുപോയതാണെന്നും വിളിച്ചുപറയുന്നത്. ഭര്‍ത്താവിനോട് പൊലീസില്‍ പരാതിപറയാനും പറഞ്ഞു. കടലില്‍ അകപ്പെട്ട കുട്ടിയുടെ മൃതദേഹം കിട്ടില്ലെന്നാണ് കരുതിയത്.

തിരയില്‍ മൃതദേഹം തിരിച്ചെത്തി കല്‍ക്കെട്ടില്‍ കുടുങ്ങി. മൃതദേഹം കണ്ടെത്തിയതോടെ കുറ്റം ഭര്‍ത്താവിന്റെ തലയില്‍ വച്ചുകെട്ടാന്‍ ശ്രമിച്ചു. ഭര്‍ത്താവിനെ പ്രതിക്കൂട്ടിലാക്കി. ഇത് എല്ലാവരും വിശ്വസിച്ചു. അയാള്‍ ഏറെക്കാലത്തിനുശേഷമാണ് ശരണ്യയുടെ വീട്ടില്‍ വന്നത്. കുടുംബ കലഹവും നാട്ടുകാര്‍ക്ക് അറിയാമായിരുന്നു. ഇത് മനസ്സിലാക്കി കുറ്റം തലയില്‍ വച്ച് കെട്ടാന്‍ ശരണ്യ ഭര്‍ത്താവിനെ വിളിച്ചുവരുത്തുകയായിരുന്നു. കുഞ്ഞിനെ കാണാതായതിന്റെ ഉത്തരവാദിത്തം ഭര്‍ത്താവില്‍ ആരോപിക്കാനായിരുന്നു ഇത്.

മൃതദേഹം കിട്ടിയത് നിര്‍ണ്ണായകമായി. ഇതോടെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ച ശരണ്യയെയും പ്രണവിനെയും രണ്ടുദിവസത്തോളം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ചോദ്യംചെയ്തു. കുഞ്ഞിനെ കൊലപ്പെടുത്തിയത് ശരണ്യയാണെന്ന് തിങ്കളാഴ്ചതന്നെ വ്യക്തമായിരുന്നുവെങ്കിലും ശാസ്ത്രീയമായ തെളിവുകളുടെ അഭാവത്തിലാണ് അറസ്റ്റ് രേഖപ്പെടുത്താതിരുന്നത്.

ഭര്‍ത്താവിന്റെ നാട്ടുകാരനും സുഹൃത്തുമായ യുവാവുമായി കുറച്ചുനാളായി ശരണ്യ പ്രണയത്തിലായിരുന്നു. വ്യത്യസ്ത ജാതിയില്‍പ്പെട്ട പ്രണവിന്റെയും ശരണ്യയുടെയും പ്രണയവിവാഹമായിരുന്നു. ഇതിന് ശേഷമാണ് പുതിയ കാമുകനുമായി അടുക്കുന്നത്. ഭര്‍ത്താവ് ഗള്‍ഫില്‍ ജോലിക്ക് പോയപ്പോഴായിരുന്നു അത്. ഗര്‍ഭിണിയായ സമയത്തെ അടുപ്പം പല തലത്തിലെത്തി. ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തിയ പ്രണവ് ഇക്കാര്യം മനസ്സിലാക്കി. ഇതോടെ കുടുംബത്തില്‍ പ്രശ്നവും തുടങ്ങി. എല്ലാം സംശയമാണെന്ന് വീട്ടുകാരെ ശരണ്യം വിശ്വസിപ്പിച്ചു. ഇതോടെ വീട്ടുകാര്‍ തമ്മിലും പ്രശ്നമായി.

ശരണ്യയുടെ പിതാവുമായി തെറ്റിയ പ്രണവ് പലപ്പോഴും ഭാര്യാവീട്ടില്‍ വരാറില്ലായിരുന്നു. ഭാര്യാപിതാവ് മത്സ്യബന്ധനത്തിന് കടലില്‍പോകുന്ന സമയത്തു മാത്രമാണ് ഇയാള്‍ ഇവിടെ എത്തിയിരുന്നത്. അച്ഛന്‍ മീന്‍ പിടിക്കാന്‍ പോയി എന്ന് അറിയിച്ചാണ് പ്രണവിനെ വീട്ടിലേക്ക് ശരണ്യ വിളിച്ചു വരുത്തിയത്. അച്ഛന്‍ ഇല്ലാത്തതുകൊണ്ട് തന്നെ രാത്രിയില്‍ നിന്നിട്ട് പോകാനും പറഞ്ഞു. ഇത് കേട്ട് വിശ്വസിച്ചാണ് പ്രണവ് വീട്ടില്‍ തങ്ങിയതും.

കടല്‍തീരത്തെ കരിങ്കല്ലുകള്‍ക്കിടയിലെറിഞ്ഞു സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയെന്നു പൊലീസിനു മൊഴി നല്‍കിയ ശരണ്യ തന്നെയാണ് കുഞ്ഞിനെ തിരയാന്‍ കരിങ്കല്ലുകള്‍ക്കിടയില്‍ ഇറങ്ങിയതും. കൊലപാതകത്തിനുശേഷം വീട്ടിലെ ഹാളില്‍ കിടന്നുറങ്ങിയ ശരണ്യയെ അമ്മയാണു രാവിലെ വിളിച്ചുണര്‍ത്തിയത്. ശരണ്യയ്ക്കു കണ്ണൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ പുതിയ ജോലിക്കു കയറേണ്ട ദിവസമായിരുന്നു തിങ്കളാഴ്ച. എഴുന്നേറ്റയുടന്‍ ശരണ്യ ഭര്‍ത്താവിന്റെ അടുത്തെത്തി കുഞ്ഞിനെ തിരക്കി. പിന്നീടു മറ്റുള്ളവര്‍ക്കൊപ്പം കുഞ്ഞിനെ തിരയാനും ഇറങ്ങി. കുഞ്ഞിനെ എറിഞ്ഞ സ്ഥലത്തെ തിരച്ചില്‍ ശരണ്യ സ്വയം ഏറ്റെടുത്തു. ആ ഭാഗത്തു താന്‍ തിരഞ്ഞതാണെന്നു മറ്റുള്ളവരോടു പറയുകയും ചെയ്തു. നാട്ടുകാരും, പിന്നീടു പൊലീസും എത്തിയപ്പോഴൊന്നും ശരണ്യയുടെ മുഖത്തു കാര്യമായ സങ്കടമുണ്ടായില്ല.

ഭാര്യയും കുഞ്ഞുമായുള്ള അകല്‍ച്ച, ഇടയ്ക്കിടെയുള്ള വഴക്ക്, മൂന്നുമാസത്തിനുശേഷം വീട്ടിലേക്കു യാദൃച്ഛികമായുള്ള വരവ്: ഒന്നരവയസ്സുകാരന്‍ വിയാന്റെ കൊലപാതകത്തില്‍ അച്ഛന്‍ പ്രണവിനെ സംശയിക്കാന്‍ ഇത്രയും സാഹചര്യത്തെളിവുകള്‍ ധാരാളമായിരുന്നു പൊലീസിന്. എന്നാല്‍, ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥരുടെ അന്വേഷണ ബുദ്ധിയും ശാസ്ത്രീയ തെളിവുകളും ചേര്‍ന്നു ദുരൂഹതയുടെ ചുരുളഴിച്ചപ്പോള്‍ അമ്മ പ്രതിയായി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category