1 GBP = 94.20 INR                       

BREAKING NEWS

മിടുമിടുക്കനായി മൂവാറ്റുപുഴയില്‍ നിന്നും ജയിച്ചുകൊണ്ടിരിക്കെ ജോസഫിനെ വിട്ട് ജേക്കബിനൊപ്പം പോയതോടെ കണ്ടകശനി തുടങ്ങി; ജേക്കബിന്റെ മരണത്തിന് ശേഷം ഒരു സീറ്റില്‍ പാര്‍ട്ടി ഒതുങ്ങിയപ്പോള്‍ സീറ്റ് നിഷേധിക്കപ്പെട്ടു; യു.ഡി.എഫ് ആശിര്‍വാദത്തോടെ ജോസഫില്‍ ലയിച്ച് സീറ്റ് ഉറപ്പിക്കാനുള്ള നീക്കം അനൂപ് ജേക്കബ് മുടക്കിയതോടെ ജോസഫില്‍ ചേര്‍ന്നാലും ഗുണമുണ്ടാകില്ല; ജോണി നെല്ലൂര്‍ എന്ന മിടുക്കനും സ്വീകാര്യനുമായ നേതാവിനെ വിടാതെ പിന്തുടര്‍ന്ന് കണ്ടകശനി

Britishmalayali
kz´wteJI³

മൂവാറ്റുപുഴ: രാഷ്ട്രീയഗോദയില്‍ കളം അറിഞ്ഞ് കളിക്കുമ്പോഴാണ് ജോസഫ് ഗ്രൂപ്പ് വിട്ട് ജേക്കബ് പക്ഷത്തേക്കുള്ള ജോണി നെല്ലൂരിന്റെ ചുവടുമാറ്റം. മിടുമിടുക്കനായി മൂവാറ്റുപുഴയില്‍ നിന്ന് ജയിച്ച് കയറുമ്പോഴാണ് കൂട് വിട്ട് കൂടുമാറ്റം നടത്തിയത്. ജേക്കബ് വിഭാഗത്തിലേക്ക് പോയെങ്കിലും ജോണിനെല്ലൂരിന് കളംപിടിക്കാന്‍ പറ്റാത്തതോടെ കണ്ടകശനി അവിടെ തുടങ്ങുകയായിരുന്നു. ടി.എം ജേക്കബിന്റെ മരണത്തോടെ പാര്‍ട്ടിയുടെ സീറ്റ് വീതം ഒന്നായി ചുരുങ്ങിയപ്പോള്‍ ജോണി നെല്ലൂരിന്റെ പ്രതീക്ഷകളും അവിടെ മങ്ങി.

ഇപ്പോള്‍ ജേക്കബില്‍ നിന്ന് ജോസഫിലേക്കുള്ള പരകായ പ്രവേശനമാണ് അദ്ദേഹത്തിന്റെ മുന്നിലുള്ള പോം വഴി. യു.ഡി.എഫ് ആശിര്‍വാദത്തോടെ ജോസഫ് ഗ്രൂപ്പിലേക്ക് ലയിച്ച് കേരളാ കോണ്‍ഗ്രസ് ഇതു ടീമുകളേയും ഒരുമിപ്പിക്കാനുള്ള ശ്രമമാണ് ജോണി നെല്ലൂര്‍ ശ്രമിക്കുന്നത്. എന്നാല്‍ അനൂപ് ജേക്കബ് കടയ്ക്കല്‍ കത്തിവച്ചതോടെ ഈ നീക്കത്തിനും തിരിച്ചടി കിട്ടിയിരിക്കുകയാണ്.

കേരള കോണ്‍ഗ്രസുകള്‍ ഒരുമിച്ചു പോകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍ പറഞ്ഞു. രണ്ട് ദിവസം മുന്‍പ് നടന്ന ലയന ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് അദ്ദേഹം ഈ രീതിയില്‍ പ്രതികരിച്ചത്. കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് എറണാകുളം ജില്ലാ സ്പെഷ്യല്‍ കണ്‍വെന്‍ഷന്‍ മൂവാറ്റുപുഴ വൈസ്‌മെന്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം വേളയിലാണ് ജോണിയുടെ പ്രസംഗം.

ഒരു വിഭാഗത്തിന് ലയനത്തില്‍ താല്‍പര്യമുണ്ടെങ്കിലും അനൂപ് അമ്പിനും വില്ലിനും അടുക്കാത്ത സാഹചര്യമാണ്. പാര്‍ട്ടിയിലെ മഹാ ഭൂരിപക്ഷം നേതാക്കളും പ്രവര്‍ത്തകരും കേരള കോണ്‍ഗ്രസ്-എമ്മുമായി ലയിച്ചു മുന്നോട്ടുപോകണമെന്ന് ആഗ്രഹിക്കുന്നവരാണെന്ന് ജോണി നെല്ലൂര്‍ പറയുന്നത് കേരള കോണ്‍ഗ്രസ് (എം) നേതാവ് പി.ജെ. ജോസഫുമായി ഒന്നിലേറെ തവണ ചര്‍ച്ച ചെയ്തത് അനൂപ് ജേക്കബ് ആണ്. അദ്ദേഹമാണ് ലയന കാര്യവുമായി മുന്നോട്ടുവന്നത്. എന്നിട്ടിപ്പോള്‍ ചിലരുടെ ഇംഗിതത്തിനു വഴങ്ങി ലയന ചര്‍ച്ചകളില്‍ നിന്ന് പിന്നോട്ടുപോവുകയാണെന്നും ജോണി നെല്ലൂര്‍ പ്രതികരണം രേഖപ്പെടുത്തിയത്.

പാര്‍ട്ടിയുടെ ഭരണഘടനയ്ക്ക് അനുസൃതമായി ഉന്നതാധികാര സമിതിയും സംസ്ഥാന കമ്മിറ്റിയും 21-ന് കോട്ടയത്ത് കൂടുകയാണ്. അതിന് ബദലായി, യോഗം വിളിക്കാന്‍ അധികാരമില്ലാത്ത ആളുകള്‍ ഫോണില്‍ വിളിച്ച് തന്റെ അനുയായികളെ ചേര്‍ത്ത് ലയനത്തിനില്ലെന്നു പറഞ്ഞു നടക്കുകയാണ്. സംസ്ഥാനത്ത് എട്ട് ജില്ലാ കമ്മിറ്റികളും ഭൂരിപക്ഷം സംസ്ഥാന ഭാരവാഹികളും തന്നോടൊപ്പമാണെന്നും ജോണി നെല്ലൂര്‍ പ്രതികരിച്ചത്. ഇതോടെ അനൂപിന് ബദലായി പാളയത്തില്‍ പടക്കോപ്പ് സജ്ജമെന്നാണ് നീരീക്ഷണങ്ങള്‍.

വിന്‍െസന്റ് ജോസഫ് അദ്ധ്യക്ഷത വഹിച്ചയോഗത്തില്‍ 143 അംഗ ജില്ലാ കമ്മിറ്റിയില്‍ 110 പേര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തുവെന്നാണ് ജോണി നെല്ലൂരും കൂട്ടരും അവകാശപ്പെടുന്നത്. ജില്ലയില്‍ തദ്ദേശ സ്വയംഭരണ സഹകരണ സ്ഥാപനങ്ങളുടെ 41 ജനപ്രതിനിധികളില്‍ 28 പേര്‍ പങ്കെടുത്തതായും ജില്ലയിലെ 90 ശതമാനം പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും ലയനത്തെ അനുകൂലിക്കുന്നുവെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. ഴിഞ്ഞദിവസം ചേര്‍ന്ന ഹൈപവര്‍ കമ്മിറ്റി യോഗത്തില്‍ ലയനം വേണ്ടെന്നു തീരുമാനിച്ചിരുന്നു. പാര്‍ട്ടി ചെയര്‍മാനെ അറിയിച്ച ശേഷം നടത്തിയ യോഗത്തില്‍ ഉയര്‍ന്നുവന്ന വികാരം ജോണി നെല്ലൂര്‍ മനസ്സിലാക്കുമെന്നാണ് കരുതുന്നതെന്നാണ് അനൂപ് ജേക്കബ് പ്രതികരിച്ചത്.

പാര്‍ട്ടിയില്‍ അനവസരത്തിലുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. യുഡിഎഫിനെ ശക്തിപ്പെടുത്തുകയാണ് ഇപ്പോഴത്തെ ആവശ്യം. തദ്ദേശ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മാര്‍ച്ച് 15ന് ജില്ലാ കമ്മിറ്റികള്‍ വിളിച്ചുകൂട്ടും. മാര്‍ച്ച് 6ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തും. പാര്‍ട്ടിയില്‍ പിളര്‍പ്പില്ല. പാര്‍ട്ടി സമ്പൂര്‍ണ സംസ്ഥാന കമ്മിറ്റി 21ന് ചേരും. ഈ യോഗത്തില്‍ ജോണി നെല്ലൂര്‍ പങ്കെടുക്കുമെന്നാണ് കരുതുന്നതെന്നും അനൂപ് ജേക്കബ് കൂട്ടിച്ചേര്‍ത്തു. ജോണി നെല്ലൂരിനെ അനുകൂലിക്കുന്ന ജില്ലാ നേതാക്കള്‍ ജോസഫ് ഗ്രൂപ്പുമായി ലയനം വേണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അനൂപിന്റെ നേതൃത്വത്തില്‍ കോട്ടയത്ത് യോഗം ചേര്‍ന്നത്.

എന്നാല്‍, അനൂപ് ജേക്കബിന്റെ അഭിപ്രായം വ്യക്തിപരമാണെന്നും ജേക്കബ് ഗ്രൂപ്പുമായി ലയനത്തെക്കുറിച്ച് ഉന്നതാധികാര സമിതിയില്‍ ചര്‍ച്ച ചെയ്തതായും പി ജെ ജോസഫ് പ്രതികരിച്ചു. ആശയപരമായി ഒരുമിച്ചുനില്‍ക്കുന്നവര്‍ ഒന്നിക്കണം. ലയനകാര്യം അവരുടെ പാര്‍ട്ടി ചര്‍ച്ച ചെയ്യണമെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു. കേരള കോണ്‍ഗ്രസ് ലയനവുമായി മുന്നോട്ടുപോവുമെന്ന് ജോണി നെല്ലൂരും പറഞ്ഞിരുന്നു. ജോസഫുമായി ചര്‍ച്ച തുടങ്ങിവച്ച അനൂപ് പിന്നോട്ടുപോയതെന്തിനാണെന്നറിയില്ലെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. ലയനചര്‍ച്ചകളുടെ പേരില്‍ പിളര്‍പ്പ് ആസന്നമായ കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തില്‍ ജോണി നെല്ലൂര്‍ അനൂപ് ജേക്കബ് വിഭാഗങ്ങള്‍ അണികളെ സ്വന്തം ചേരിക്കൊപ്പം പിടിച്ചുനിര്‍ത്താനുള്ള തത്രപ്പാടിലാണ്.

ഇതിന്റെ ഭാഗമായി സംസ്ഥാന, ജില്ലാ കമ്മിറ്റി അംഗങ്ങളെ ഇരു വിഭാഗങ്ങളും നിരന്തരം ബന്ധപ്പെടുന്നുണ്ട്. ലയനചര്‍ച്ചയുമായി ആദ്യം മുന്നിട്ടിറങ്ങിയത് അനൂപ് ജേക്കബാണെന്നാണ് ജോണി നെല്ലൂര്‍ വിഭാഗത്തിന്റെ ആരോപണം. കുട്ടനാട് സീറ്റ് താന്‍പോലും ആവശ്യപ്പെടാതെ തനിക്കായി പി ജെ ജോസഫിനോട് ആവശ്യപ്പെട്ടത് രാഷ്ട്രീയമാന്യതയ്ക്ക് യോജിച്ചതല്ലെന്നാണ് ജോണി നെല്ലൂരിന്റെ നിലപാട്. അതിലൂടെ നടത്തിയ തന്ത്രങ്ങള്‍ പൊളിഞ്ഞതോടെയാണ് അനൂപ് ലയന ചര്‍ച്ചയില്‍നിന്ന് പിന്മാറിയതെന്നും അദ്ദേഹം പറയുന്നു. പാര്‍ട്ടിയെ തകര്‍ത്ത് വിഭാഗീയത ഉണ്ടാക്കാനുള്ള ശ്രമമാണ് ജോണി നെല്ലൂരും കൂട്ടരും നടത്തുന്നതെന്ന് അനൂപ് വിഭാഗവും ആരോപിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category