1 GBP = 94.20 INR                       

BREAKING NEWS

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ദുരന്തനിവാരണ പദ്ധതിയുമായി സര്‍ക്കാര്‍; ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും 20 പേരടങ്ങുന്ന ലോക്കല്‍ റിസോഴ്സ് ഗ്രൂപ്പ്; എല്ലാ ഗ്രാമപഞ്ചായത്തുകളും ദുരന്തനിവാരണ പദ്ധതികളും തയ്യാറാക്കി 25നകം നല്‍കാന്‍ നിര്‍ദ്ദേശം; ജനപങ്കാളിത്തത്തോടെയുള്ള ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും പദ്ധതി വഴി നീക്കം; പ്രളയത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ഒരുപടി മുന്നില്‍ കുതിക്കാന്‍ സര്‍ക്കാര്‍

Britishmalayali
ഗീവര്‍ഗീസ് എം.തോമസ്

തിരുവനന്തപുരം: കേരളത്തില്‍ പ്രകൃതിക്ഷോഭങ്ങളും കാലാവസ്ഥ വ്യതിയാനവും വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു ദുരന്ത നിവാരണ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിരിക്കുന്നത്. ദുരന്ത നിവാരണ പദ്ധതി ആവിഷ്‌കരിക്കുന്നതോടൊപ്പം ജനപങ്കാളിത്തതോടെയുള്ള ദുരന്ത പ്രതിരോധത്തിനുള്ള തയ്യാറെടുപ്പുകള്‍, ബോധവല്‍കരണ സെമിനാറുകള്‍ തുടങ്ങിയവയും നടത്തണമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്.

ഇതിനായി എമര്‍ജന്‍സി റെസ്പോണ്‍സ് ടീമിനെയും ലോക്കല്‍ റിസോഴ്‌സ് ഗ്രൂപ്പിനെയും രൂപീകരിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട സ്ഥിതിവിവര കണക്കുകള്‍ ശേഖരിക്കുന്നതിനായി 20 അംഗങ്ങള്‍ അടങ്ങുന്ന ലോക്കല്‍ റിസോഴ്‌സ് ഗ്രൂപ്പ് കളും രൂപീകരിക്കും.

ഇവര്‍ക്ക് കില അഥവാ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷനും ദുരന്ത നിവാരണ അഥോറിറ്റിയും സംയുകതമായി പരിശീലനം നല്‍കും. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പൊതുവിവരങ്ങള്‍, അപകട സാധ്യത നിറഞ്ഞതും ദുരന്ത ദുര്‍ബല സ്ഥിതി സ്ഥലങ്ങളുടേതുമായ രൂപരേഖ, ക്ഷമതയും വിഭവങ്ങളും, ദുരന്ത പ്രതികരണ ആസൂത്രണ രേഖ, ദുരന്ത അതിജീവന തയ്യാറെടുപ്പുകള്‍, ദുരന്ത ലഘൂകരണം, സാമൂഹിക ശാക്തീകരണ പദ്ധതി തുടങ്ങിയവ ദുരന്ത നിവാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും ഉത്തരവിലുണ്ട്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ദുരന്ത നിവാരണ പദ്ധതി വാര്‍ഷിക പദ്ധതിയുമായി ഏകോപിപ്പിക്കണം. പ്രാദേശികമായി ലഭിച്ച സ്ഥിതിവിവര കണക്കുകള്‍ ശേഖരിച്ച് അവസ്ഥാ പഠനങ്ങള്‍ നടത്തുകയും കരട് ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കുകയും വേണം. അന്തിമ ദുരന്ത നിവാരണ പദ്ധതി പ്രത്യേക വികസന സെമിനാറുകളില്‍ ചര്‍ച്ചയ്ക്കുവച്ച് തദ്ദേശ സ്വയംഭരണ സമിതിയുടെ അംഗീകാരത്തിനു വിധേയമാക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. 2020-2021 വാര്‍ഷിക പദ്ധതിയോടൊപ്പം എല്ലാ ഗ്രാമപഞ്ചായത്തുകളും ദുരന്ത നിവാരണ പദ്ധതികളും തയ്യാറാക്കി ഈ മാസം 25നകം സമര്‍പ്പിക്കണമെന്നാണ് സര്‍ക്കാരിന്റെ ഈ ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്

അതെ സമയം കേന്ദ്ര ദുരന്ത നിവാരണ നിയമത്തിന്റെ ഭാഗമായി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരു ദുരന്ത ലഘൂകരണ പദ്ധതി ഉണ്ടായിരിക്കണമെന്ന് നിര്‍ബന്ധമാണ്. ഇതിനനുസരിച്ചാണ് കേരളത്തിന്റെ ദുരന്ത ലഘൂകരണ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. കേരളത്തില്‍ ഉണ്ടാകുവാന്‍ സാധ്യതയുള്ള 39വിവിധ ദുരന്ത സാഹചര്യങ്ങളാണ് ഈ പദ്ധതി രേഖയില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്. മാറിവരുന്ന കാലാവസ്ഥ വ്യതിയാനം കേരളത്തിന്റെ പ്രകൃതി ദുരന്ത സാഹചര്യങ്ങളുടെ തീവ്രത വര്‍ധിപ്പിക്കുന്നതാണ്.

ഇന്ത്യയുള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ 2015-ല്‍ ജപ്പാനില്‍'സെന്‍ഡായി'യില്‍ ഒപ്പുവെച്ച കരാറില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളെ കുറിച്ചു നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രസ്തുത കരാറിന് അനുസൃതമായി കേരളത്തിന്റെ പൊതു പദ്ധതി നിര്‍വഹണത്തില്‍ ദുരന്ത ലഘൂകരണത്തിന് ഉതകുന്ന ഘടകങ്ങളും ഉണ്ടായിരിക്കണം. പൊതുവെ കേരളത്തില്‍ ഉണ്ടാകുവാന്‍ സാധ്യതയുള്ള ദുരന്തങ്ങള്‍ക്ക് തയ്യാറെടുപ്പ് നടത്തേണ്ടുന്ന വകുപ്പുകളേത്, പ്രതികരണ നടപടികള്‍ സ്വീകരിക്കേണ്ട വകുപ്പുകളേത്, പുനര്‍നിര്‍മ്മാണ നടപടികള്‍ സ്വീകരിക്കേണ്ട വകുപ്പുകളേത്, ലഘൂകരണ നടപടികള്‍ സ്വീകരിക്കേണ്ട വകുപ്പുകളേത്, എന്നത് ഗൗരവമായി പരിശോധിക്കപ്പെടുകയും അതാതിന്റെ ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വചിക്കുകയും വേണം.

പതിമൂന്നാം പഞ്ചവത്സര പദ്ധതിയില്‍ കേരളത്തിലെ ദുരന്തലഘൂകരണ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന ഏഴു പ്രധാനപ്പെട്ട മേഖലകളായി കരുതുന്നത് സാമൂഹ്യാധിഷ്ഠിത ദുരന്തനിവാരണം, സംസ്ഥാന ദുരന്തപ്രതികരണ സേനയുടെ ശാക്തീകരണം,അഗ്നിശമന സേനയുടെ ശാക്തീകരണം,അടിയന്തിരഘട്ട കാര്യനിര്‍വഹണ കേന്ദ്രങ്ങളുടെ ശാക്തീകരണം, ദുരന്ത ലഘൂകരണത്തിനുതകുന്ന ശാസ്ത്ര സാങ്കേതിക വിദ്യകളുടെ വികസനം,പൊതു വികസനപദ്ധതിയില്‍ ദുരന്ത ലഘൂകരണത്തിനുള്ള പ്രാധാന്യം ഉറപ്പാക്കല്‍,ദുരന്തസാധ്യത അപഗ്രഥനത്തിന്റെയും ജില്ലാ-സംസ്ഥാന ദുരന്ത ലഘൂകരണ പദ്ധതികളുടെയും പുതുക്കല്‍ തുടങ്ങിയവയാണ്. അതിനാല്‍ പ്രകൃതി ദുരന്തം ഉണ്ടായതിനു ശേഷമുള്ള പ്രതികരണ പ്രവര്‍ത്തനങ്ങളോടൊപ്പം ദുരന്ത ലഘൂകരണത്തില്‍ ഊന്നിയുള്ള ഒരു പ്രവര്‍ത്തനമാണ് കാലത്തിനു അനിവാര്യം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category