1 GBP = 92.00INR                       

BREAKING NEWS

എണ്‍പത്തിയെട്ട് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ കപ്പലില്‍ വൈറസ് ബാധിച്ചവരുടെ എണ്ണം ഇതോടെ 542 ആയി; ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്കു രോഗം ബാധിത പ്രദേശമായി 'ഡയമണ്ട് പ്രിന്‍സസ്'; പൗരന്മാരെ ഒഴിപ്പിക്കല്‍ നടപടിയുമായി രാജ്യങ്ങള്‍ മുന്നോട്ട്

Britishmalayali
kz´wteJI³

ടോക്കിയോ: കൊറോണ വൈറസ് കണ്ടെത്തിയതിനെ തുടര്‍ന്ന് ജപ്പാനിലെ യോകോഹാമയില്‍ നങ്കൂരമിട്ട ഡയമണ്ട് പ്രിന്‍സസ് ക്രൂയിസ് ലൈനര്‍ കപ്പലിലെ യാത്രക്കാരില്‍ ബുധനാഴ്ച 88 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കപ്പലില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 542 ആയി. 2020 ഫെബ്രുവരി മൂന്നിന് കപ്പലില്‍ കയറിയ 3,700 പേരില്‍ 2,404 പേരാണ് നിരീക്ഷണത്തിന് വിധേയരായത്. യാത്രക്കാരെ കപ്പലില്‍ നിന്ന് മോചിപ്പിക്കാന്‍ ജപ്പാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ഏറ്റവും പുതിയ പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയത്.

കൂടുതല്‍ രോഗബാധ കണ്ടതോടെ ഇവരെ മോചിപ്പിക്കുമോ എന്ന കാര്യത്തില്‍ സംശയമാണ് ഇപ്പോള്‍. എന്നാല്‍, ഇപ്പോഴും നങ്കുരമിട്ടിരിക്കുന്ന കപ്പലില്‍ മൂവായിരത്തിലധികം ആളുകള്‍ ഇപ്പോഴും അകപ്പെട്ടിരിക്കുകയാണ്. കപ്പല്‍ ഇപ്പോള്‍ ഒരു സുരക്ഷിത താവളത്തിലാണെങ്കിലും 'അണുബാധയുടെ ഉറവിട'മായി മാറിയെന്നും എല്ലാ യാത്രക്കാരെയും അതില്‍ നിര്‍ത്തുന്നത് രോഗം തടയുന്നതിനേക്കാള്‍ കൂടുതല്‍ പടര്‍ന്നിട്ടുണ്ടെന്നും വിദഗ്ദ്ധര്‍ പറഞ്ഞു. പുതിയ കേസുകളില്‍ ബ്രിട്ടീഷ് ദമ്പതികളായ ഡേവിഡ്, സാലി ആബെല്‍ എന്നിവര്‍ ഉള്‍പ്പെടുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നാളെ മുതല്‍ വൈറസ് ബാധിക്കാത്തവരെ ഇനിയും കൃത്യമായി പരിശോധിച്ചതിന് ശേഷം മാത്രമേ കപ്പല്‍ വിടാന്‍ അനുവദിക്കൂ എന്ന് അധികൃതര്‍ പറഞ്ഞു. 340 ഓളം യുഎസ് പൗരന്മാരെ ഇതിനകം ഡയമണ്ട് പ്രിന്‍സസില്‍ നിന്ന് ഒഴിപ്പിച്ചു, രണ്ട് വിമാനങ്ങള്‍ സമീപത്തുള്ള ടോക്കിയോയില്‍ നിന്ന് വാരാന്ത്യത്തില്‍ അവരെ കൊണ്ടുപോയിരുന്നു. വിമാനത്താവളത്തിലേക്കുള്ള ബസ് യാത്രയ്ക്കിടെ 14 പേര്‍ക്ക് കൊറോണ വൈറസ് ഉണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കാലിഫോര്‍ണിയയിലെയും ടെക്സസിലെയും സൈനിക താവളങ്ങളില്‍ അവര്‍ രണ്ടാഴ്ചയായി പരിചരണത്തിലാണ്.

വൈറസ് ബാധയുണ്ടായതിനെ തുടര്‍ന്ന് മാനസികമായി തകര്‍ന്ന കപ്പലിലെ യാത്രക്കാര്‍ക്ക് മനഃശാസ്ത്രജ്ഞരുമായി ബന്ധപ്പെടുന്നതിനായി ജപ്പാന്‍ സര്‍ക്കാര്‍ രണ്ടായിരത്തോളം സൗജന്യ ഐ ഫോണുകള്‍ വിതരണം ചെയ്തിട്ടുണ്ട്. കപ്പലിലെ ഓരോ കാബിനിലും ഒരു ഐഫോണ്‍ എന്ന തോതിലാണ് വിതരണം ചെയ്തതെന്ന് ജപ്പാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതിനിടെ, കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2004 ആയി. ഔദ്യോഗിക കണക്കനുസരിച്ച് 73,335 പേര്‍ക്കാണ് നിലവില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചൈനയില്‍ മാത്രം 72,438 പേരിലാണ് രോഗം കണ്ടെത്തിയത്. തിങ്കളാഴ്ച മാത്രം 2048 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 1933 പേരും ഹുബെ പ്രവിശ്യയിലാണെന്നും റിപ്പോര്‍ട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category