1 GBP = 93.00 INR                       

BREAKING NEWS

കൊറോണ തകര്‍ത്തതോടെ പിടിവാശികള്‍ ഓരോന്നായി കൈവിട്ടു ചൈന; യു.എസില്‍ നിന്നുള്ള മെഡിക്കല്‍ ഉപകരണങ്ങളുടെ ഇറക്കുമതി തീരുവ ഒഴിവാക്കി തുടക്കം; ട്രംപുമായുള്ള വ്യാപാരയുദ്ധം ഏറെ വൈകാതെ അവസാനിപ്പിച്ചേക്കും; ചൈനീസ് സമ്പത്ത് വ്യവസ്ഥയ്ക്ക് ഏറ്റത് തീര്‍ത്താല്‍ തീരാത്ത തിരിച്ചടി

Britishmalayali
kz´wteJI³

ബെയ്ജിങ്: കൊറോണ ചൈനയുടെ സാമ്പത്തിക നില അമ്പാടെ തകര്‍ത്തു കളഞ്ഞ അവസ്ഥയിലാണ്. ഇതോടെ ചൈന പല പിടിവാശികളും ഉപേക്ഷിച്ച അവസ്ഥയിലാണ്. ഇതിന്റെ തെളിവായി യു.എസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ക്കുള്ള തീരുവ റദ്ദാക്കാന്‍ ചൈനയുടെ തീരുമാനം. മാര്‍ച്ച് രണ്ടുമുതല്‍ തിരഞ്ഞെടുക്കപ്പെട്ട മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് തീരുവയിളവ് നല്‍കുമെന്ന് ചൈനീസ് ഭരണകൂടം ചൊവ്വാഴ്ച പറഞ്ഞു. കൊറോണ വൈറസ് ഭീതിയൊഴിയാത്ത സാഹചര്യത്തിലാണിത്. വൈറസ് ബാധിതര്‍ ചൈനീസ് ആശുപത്രികളില്‍ നിറഞ്ഞുകവിഞ്ഞതോടെ മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് കടുത്ത ക്ഷാമം നേരിടുന്നുണ്ട്. പേഷ്യന്റ് മോണിറ്റര്‍, രക്തദാനത്തിനുള്ള ഉപകരണങ്ങള്‍, രക്തസമ്മര്‍ദം അളക്കാനുള്ള ഉപകരണം എന്നിവയുള്‍പ്പെടെയുള്ളവയ്ക്കാണ് ഇളവു നല്‍കുക.

ചൈന ഇക്കാലമത്രയും പടുത്തുയര്‍ത്തിയതെല്ലാം ചീട്ടുകൊട്ടാരം പോലെയാണ് കൊറോണ മൂലം തകര്‍ന്നടിഞ്ഞത്. ഇതിനിടെ ഗൂഗിള്‍ ചൈനയിലെ എല്ലാ ഓഫീസുകളും അടിയന്തരമായി അടച്ചുപൂട്ടി. ഹോംങ്കോംങിലേയും തായ്വാനിലേയും ഓഫീസുകളും ഇതിനൊപ്പം അടച്ചിട്ടുണ്ട്. കൊറോണ വൈറസ് ചൈനയുടെ സാമ്പത്തിക മേഖലയേയും ബാധിക്കുന്നതിന്റെ സൂചനയാണിത്. മക് ഡൊണാള്‍ഡിന്റേതടക്കമുള്ള നിരവധി റെസ്റ്റോറന്റുകളും ഇതിനോടകം അടച്ചുപൂട്ടിയിട്ടുണ്ട്. അമേരിക്കയുമായി വ്യാപാര യുദ്ധം പ്രഖ്യാപിച്ച ചൈന ഇപ്പോള്‍ അതിന് നില്‍ക്കാതെ അനുരജ്ഞന പാതയിലേക്ക് പോകുന്ന അവസ്ഥയാണ് ഇപ്പോള്‍.

ബ്രിട്ടീഷ് എയര്‍വേസ്, യുണൈറ്റഡ് എയര്‍ലൈന്‍സ്, കാത്തേ പസഫിക്, ലയണ്‍ എയര്‍ എന്നീ അന്താരാഷ്ട്ര വിമാനസര്‍വീസ് കമ്പനികള്‍ ചൈനയിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ അനിശ്ചിതകാലത്തേക്ക് റദ്ദാക്കി. യു.എസ്, ജപ്പാന്‍, ഫ്രാന്‍സ്, ദക്ഷിണകൊറിയ, മൊറോക്കോ, ജര്‍മനി, കസാഖ്‌സ്താന്‍, ബ്രിട്ടന്‍, കാനഡ, റഷ്യ, നെതര്‍ലന്‍ഡ്‌സ്, മ്യാന്മാര്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ വുഹാനില്‍ കുടുങ്ങിയ തങ്ങളുടെ പൗരന്മാരെ വിമാനത്തില്‍ തിരിച്ച് നാട്ടിലെത്തിച്ചു. ഇവരെ നിരീക്ഷണത്തിനായി താത്കാലിക കേന്ദ്രങ്ങളിലേക്കാണയച്ചത്.

ലോകം മുഴുവന്‍ ചൈനക്കാര്‍ക്ക് വിലക്കു വരികയും ചൈനീസ് ഉല്‍പ്പന്നങ്ങള്‍പോലും ഭീതിയോടെ കാണുന്ന അവസ്ഥ വന്നു. ചൈനീസ് സാമ്പത്തിക രംഗത്ത് കോടികളുടെ നഷ്ടമാണ് ഇതോടെ ഉണ്ടായത്. ടൂറിസം- ഐ.ടി തുടങ്ങിയ വ്യവസായങ്ങളിലെടക്കം മൊത്തം പതിനയ്യായിരം കോടി ഡോളറിന്റെ പ്രത്യക്ഷ നഷ്ടമാണ് ഉണ്ടായത്. ഇതില്‍നിന്ന് കരകയറാന്‍ മിനിമം മൂന്നുവര്‍ഷം എടുക്കുമെന്നാണ് സാമ്പത്തിക വിദഗധര്‍ പറയുന്നത്. ആഗോള സാമ്പത്തിക മാന്ദ്യത്തിന് ഇത് ആക്കംകൂട്ടുമെന്നും ആശങ്കയുണ്ട്.

വെറസ് പൊട്ടിപ്പുറപ്പെട്ട വുഹാന്‍ ഗതാഗത, വ്യവസായ കേന്ദ്രമായതിനാല്‍ സാമ്പത്തിക പ്രത്യാഘാതം വലുതായിരിക്കും. ഇതു ബാധിച്ച രാജ്യങ്ങളിലെ ആരോഗ്യ മേഖലയുടെ ചെലവ് വര്‍ധിക്കും. എസ്.ബി.ഐ.യുടെ ഗവേഷണ വിഭാഗമായ ഇക്കോറാപ്പും സമാന നിരീക്ഷണം നടത്തി.വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാന്‍ ഗതാഗത, വ്യവസായ കേന്ദ്രമായതിനാല്‍ സാമ്പത്തിക പ്രത്യാഘാതം വലുതായിരിക്കും. ഇതിനായി തുക വന്‍തോതില്‍ വകയിരുത്തേണ്ടതിനാല്‍ ചൈനയുടെയും ലോകത്തിന്റെയും സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുമെന്നും എസ്.ബി.ഐ. ഇക്കോറാപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.'കൊറോണ' വൈറസ് 'സാര്‍സ്' പകര്‍ച്ചവ്യാധി പോലെ സാമ്പത്തിക രംഗത്ത് വന്‍ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസ്. കൊറോണ ബാധിച്ച രാജ്യങ്ങളില്‍ പകര്‍ച്ചവ്യാധി ഭീതി കാരണം ഉപഭോക്തൃ ആവശ്യകത കുറയുമെന്നും ടൂറിസം, യാത്ര, വ്യാപാരം, സേവനം എന്നീ മേഖലകളെ ബാധിക്കുമെന്നും മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസ് ക്രെഡിറ്റ് സ്ട്രാറ്റജി മാനേജിങ് ഡയറക്ടര്‍ അറ്റ്സി സേത്ത് പറഞ്ഞു.

അതായത് ലോകത്തെ വിറപ്പിച്ച് കീഴടക്കാന്‍ എത്തിയ ചൈനക്ക് എട്ടിന്റെ പണിയാണ് കിട്ടിയിരിക്കുന്നതെന്ന് ചുരുക്കം. ഇതിന്റെ ഭാഗമായി ചില തിരുത്തല്‍ നടപടികളും ചൈന തുടങ്ങിയിട്ടുണ്ടെന്ന് ബിബിസി അടക്കമുള്ള ലോക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഐടി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, നാനോ ടെക്നോളജി തുടങ്ങിയ വിവിധ മേഖലകളലാണ് ചൈനയുടെ ഇതുവരെയുള്ള ഫോക്കസ്. ആരോഗ്യ-ഗവേഷണ മേഖലയില്‍ ചൈന ഇതുവരെ അത്രകാര്യമായിട്ട് ശ്രദ്ധിച്ചിരുന്നില്ല. പുതിയ രോഗബാധയുടെ പശ്ചാത്തലത്തില്‍ ഈ മേഖലയിലേക്ക് കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്നാണ് ചൈനീസ് പ്രസിഡന്റ് ഷീന്‍ ജിന്‍ പിങ്ങിന്റെ തീരുമാനം. വൈറസിനെ പ്രതിരോധിക്കാന്‍ വാക്‌സിന്‍ കണ്ടെത്താനുള്ള ശ്രമത്തില്‍ ചൈന റഷ്യയുടെ സഹായം തേടിയിട്ടുണ്ട്. വൈറസിന്റെ ജനിതകഘടന ചൈന റഷ്യയ്ക്ക് കൈമാറിയതായി റഷ്യന്‍ ഔദ്യോഗിക മാധ്യമം ബുധനാഴ്ച റിപ്പോര്‍ട്ടുചെയ്തു. വാക്‌സിന്‍ കണ്ടെത്താനുള്ള ശ്രമം തങ്ങളും ആരംഭിച്ചിട്ടുണ്ടെന്നും എന്നാല്‍, അതിന് മൂന്നുമാസത്തോളം വേണ്ടിവരുമെന്നും യു.എസ്. വ്യക്തമാക്കി. തദ്ദേശീയമായ വാക്സിന്‍ വികസിപ്പിക്കാന്‍ ചൈനയും കോടികളുടെ ഫണ്ട് അനുവദിച്ചിട്ടുണ്ട്.

അതുപോലെ തന്നെ ചൈനക്ക് വാര്‍ധക്യമാവുന്നുവെന്ന തരിച്ചറിവും കൂടുതല്‍ യുവജനങ്ങള്‍ രാജ്യത്തിനുവേണമെന്നും ചൈന ആഗ്രഹിക്കുന്നുണ്ട്. നേരത്തെ ചൈന വന്‍തോതില്‍ വിമര്‍ശിക്കപ്പെട്ട ഒറ്റക്കുട്ടി നയം 2015ല്‍ ഭാഗികമായി എടുത്തുകളഞ്ഞിരുന്നു. പുതിയ രോഗബാധയുടെ അടിസ്ഥാനത്തില്‍ ഇത് പൂര്‍ണ്ണമായും മാറ്റുകയാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. യു എന്‍ അടക്കമുള്ള വിവിധ സംഘനകള്‍ ആവശ്യപ്പെട്ടിട്ടും നടപ്പാവാത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ ഒഴിവാക്കാന്‍ ഒരു സൂക്ഷ്മജീവിക്ക് കഴയുന്നുവെന്നാണ് ലോക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കൊറോണ വൈറസ് ബാധ നടക്കുന്ന സമയത്തുതന്നെ ചൈന അതിന്റെ പേരിലും മനുഷ്യാവകാശ ലംഘനം നടത്തിയതായി ആരോപണം ഉയര്‍ന്നിരുന്നു. പലരുടെയും കുടുംബബന്ധങ്ങള്‍ പോലും തകര്‍ത്തെറിയുന്നവിധത്തിലാണ് ഈ രക്ഷാപ്രവര്‍ത്തനത്തില്‍ ചൈന ഇടപെടുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category