1 GBP = 93.50 INR                       

BREAKING NEWS

മോദിയുടെ ഹൃദയത്തില്‍ ആഘാതമേല്‍പ്പിച്ച് ട്രംപ്; ഇന്ത്യ-യു.എസ് വ്യാപാര കരാര്‍ ഇപ്പോഴില്ലെന്ന് ട്രംപിന്റെ നിലപാട് ; വ്യാപാരക്കരാറില്‍ ഇന്ത്യ അമേരിക്കയെ വേണ്ടരീതിയില്‍ പരിഗണിക്കുന്നില്ലെന്നും പരിഭവം; ഇന്ത്യാ സന്ദര്‍ശനത്തിനായി മോദി 'മോദി'പിടിപ്പിക്കവെ ട്രംപിന്റെ പ്രസ്തവനയില്‍ ആശങ്ക; അഹമ്മദാബാദില്‍ കൂറ്റന്‍ വേദി തയ്യാറാകുമ്പോള്‍ യമുനാനദി ശുദ്ധീകരിച്ചും ചേരികള്‍ മറച്ചും അതിവേഗ നടപടിയുമായി സര്‍ക്കാര്‍

Britishmalayali
kz´wteJI³

വാഷിങ്ടണ്‍: സന്ദര്‍ശനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇന്ത്യ-യു.എസ് വ്യാപാര കരാര്‍ ഇപ്പോഴില്ലെന്ന് വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ്വ്യാപാര ഇടപാടില്‍ അമേരിക്കയെ ഇന്ത്യ വേണ്ട രീതിയില്‍ പരിഗണിക്കുന്നില്ലെന്നും അദ്ദേഹം പരാതിപ്പെട്ടു. ഇന്ത്യ-യു.എസ് വ്യാപാരകരാര്‍ തല്‍ക്കാലത്തേക്ക് ഇല്ല.

വലിയ പ്രഖ്യാപനങ്ങള്‍ പിന്നീടുണ്ടാകുമെന്നും ജോയിന്റ് ബേസ് ആന്‍ഡ്രൂസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. ഇന്ത്യ സന്ദര്‍ശനം നിലവിലെ വ്യാപാര ബന്ധത്തില്‍ മാറ്റം കൊണ്ടുവരുമെന്ന പ്രതീക്ഷയും ട്രംപ് പങ്കുവെച്ചു. വ്യാപാര ഇടപാടിലെ അതൃപ്തി പ്രകടിപ്പിച്ചെങ്കിലും ഇന്ത്യന്‍ സന്ദര്‍ശനത്തിനായി കാത്തിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നരേന്ദ്ര മോദിയെ ഒരുപാടിഷ്ടമാണ്.

ഗുജറാത്തില്‍ 70 ലക്ഷത്തോളം ആളുകള്‍ തന്നെ സ്വീകരിക്കാനുണ്ടാവുമെന്ന് മോദി പറഞ്ഞതായും അതില്‍ താന്‍ അവേശഭരിതനാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരി 24, 25 തീയതികളിലാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനം.

ട്രംപിന്റെ സന്ദര്‍ശനത്തിനു മുന്നോടിയായി ഉത്തര്‍പ്രദേശ് ജലസേചന വകുപ്പ് യമുന നദിയിലേക്ക് 500 ക്യുസെക് വെള്ളം തുറന്നുവിട്ടു. നദിയുടെ പാരിസ്ഥിതിക അവസ്ഥ മെച്ചപ്പെടുത്തുന്നതിനാണു ബുലന്ദ്ഷഹറിലെ ഗംഗനഹറില്‍നിന്ന് യമുന നദിയില്‍ വെള്ളം നിറച്ചതെന്ന് അധികൃതര്‍ അറിയിച്ചിരുന്നത്.

രണ്ടു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി ഫെബ്രുവരി 24ന് ഇന്ത്യയിലെത്തുന്ന ട്രംപിന്റെ, സന്ദര്‍ശനത്തിന്റെ പ്രധാനകാര്യങ്ങള്‍ ഡല്‍ഹിയിലാണ്. ഇതിനു പുറമെ ഉത്തര്‍പ്രദേശിലെ ആഗ്രയോ ഗുജറാത്തിലെ അഹമ്മദാബാദോ സന്ദര്‍ശിക്കുമെന്നു പ്രതീക്ഷിക്കുന്നത്.

അടുത്തുന്നതിനായി 500 ക്യുസെക് വെള്ളം ഗംഗനഹറില്‍ നിന്ന് തുറന്നുവിട്ടിട്ടുണ്ട്. ഈ വെള്ളം ഫെബ്രുവരി 20 ഓടെ മഥുരയിലെ യമുനയിലും ഫെബ്രുവരി 21 ഉച്ചയോടെ ആഗ്രയിലും എത്തും' ജലസേചന വകുപ്പ് സൂപ്രണ്ടിങ് എന്‍ജിനീയര്‍ ധര്‍മേന്ദര്‍ സിങ് ഫോഗാട്ട് പറഞ്ഞു. ഫെബ്രുവരി 24 വരെ യമുനയില്‍ ഒരു നിശ്ചിത അളവില്‍ വെള്ളം നിലനിര്‍ത്താനാണ് വകുപ്പ് ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കിയത്.

അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി അഹമ്മദാബാദിലെ മതില്‍ കെട്ടിയ നടപടിക്കു പിന്നാലെ ചേരിപ്രദേശം ഒഴിപ്പിക്കാന്‍ നീക്കം. ഏഴുദിവസത്തിനകം ചേരി നിവസികളോട് വീടൊഴിയണമെന്ന് അറിയിച്ച് നോട്ടീസ്. അഹമ്മദാബാദിലെ അഞ്ച് കോളനികളിലുള്ള 4000ത്തോളം പേരോടാണ് വീടൊഴിയാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുള്ളത്. മുംബൈ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ചേരികളുള്ള പ്രദേശമാണ് ഗുജറാത്ത്.

അനധികൃതമായാണ് ചേരി നിവാസികള്‍ ഇവിടെ താമസിക്കുന്നതെന്നാണ് ചേരികളൊഴിയാനുള്ള കാരണമായി നഗരസഭ കാണിക്കുന്നത്. അതുകൊണ്ടു തന്നെ നമസ്‌തേ ട്രംപ് പരിപാടിയുമായി ഇതിന് ബന്ധമില്ലെന്നാണ് നഗരസഭയുടെ മറുപടി.

എന്നാല്‍ ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കുന്ന റോഡ് ഷോ കടന്നു പോകാന്‍ സാധ്യതയുള്ള ചേരി പ്രദേശങ്ങള്‍ മറയ്ക്കുന്നതിനായാണ് നഗരസഭ മതില്‍ കെട്ടിതുടങ്ങിയത്. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തെ ഇന്ദിരാ ബ്രിഡ്ജുമായി ബന്ധിപ്പിക്കുന്ന റോഡിനരികിലാണ് മതില്‍ പണിഞ്ഞത്. ഈ നടപടിയും വിവാദത്തില്‍ ഇടംപിടിച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category