1 GBP = 93.50 INR                       

BREAKING NEWS

വഴിവിട്ട ബന്ധം മറയ്ക്കാന്‍ മക്കളേയും അച്ഛനേയും അമ്മയേയും കൊലപ്പെടുത്തിയ പിണറായി സൗമ്യ; കാമുകനൊപ്പം ആഡംബര ജീവിതത്തിനായി കാരണവരെ ഇല്ലായ്മ ചെയ്ത ഷെറിന്‍; ഭര്‍തൃമാതാവിനെയും മകളെയും ഇല്ലായ്മ ചെയ്ത ടെക്കി അനുശാന്തി; ഭര്‍ത്താവ് ഉള്‍പ്പെടെ ആറ് പേരെ കൊന്ന് തള്ളിയ സയനൈയ്ഡ് ജോളി; കാമുകന്റെ ഭാര്യയെ സര്‍ജിക്കല്‍ ബ്ലൈഡിന് വെട്ടി നുറുക്കിയ നഴ്‌സ് സുനിത; തയ്യിലില്‍ പിഞ്ചു കുഞ്ഞിനെ പാറക്കല്ലില്‍ എറിഞ്ഞു കൊന്ന് ശരണ്യ; കേരളത്തെ നടുക്കിയ വനിതാ കുറ്റവാളികളുടെ ലിസ്റ്റ് നീളുമ്പോള്‍..

Britishmalayali
kz´wteJI³

തിരുവനന്തപുരം: കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടി കണ്ണൂര്‍ തയ്യിലില്‍ സ്വന്തം കുഞ്ഞിനെ പാറക്കല്ലില്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശരണ്യ എന്ന യുവതിക്കെതിരെയാണ് മലയാളികളുടെ രോഷം മുഴുവന്‍. അവള്‍ക്ക് കാമുകനൊപ്പം കഴിയണം എങ്കില്‍ അങ്ങനെ ചെയ്യാമായിരുന്നില്ലേ.. എന്തിനാണ് ആ പൊന്നു കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്ന ചോദ്യമാണ് മലയാല്‍ള്‍ ഉന്നയിക്കുന്നത്. അവിഹിത ബന്ധത്തിന് വേണ്ടി മക്കളെ കൊലപ്പെടുത്തുന്ന സംഭവങ്ങള്‍ അടുത്തിടെ കേരളത്തില്‍ വര്‍ദ്ധിച്ചു വരികയാണ്. മകനെ കൊന്ന അമ്മയാണെങ്കിലും അതിന്റെ യാതൊരു കൂസലും ഇല്ലാതെയാണ് ഇന്ന് ശരണ്യ തെളിവെടുപ്പിന് എത്തിയതും.

തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് ശരണ്യ ഒരു വയസ്മാത്രം പ്രായമുള്ള വിയാനെ കൊലപ്പെടുത്തിയത്. ഇരുളിന്റെ മറവില്‍ കുഞ്ഞുമായി കടല്‍ത്തിരത്ത് എത്തിയ ശരണ്യ പരിസരം വീക്ഷിച്ച ശേഷം കടല്‍ ഭിത്തിയിലെ പാറക്കെട്ടുകളിലേയ്ക്ക് കുട്ടിയെ വലിച്ചെറിഞ്ഞു. കുഞ്ഞ് കരഞ്ഞതോടെ താഴെയിറങ്ങി ഒരിക്കല്‍ കൂടി പാറയിലേയ്ക്ക് എറിഞ്ഞ് മരണം ഉറപ്പാക്കിയാണ് ശരണ്യ വീട്ടിലേയ്ക്ക് മടങ്ങിയത്. വിവാഹശേഷം ഭര്‍ത്താവിന്റെ വീട്ടില്‍ വച്ചാണ് പ്രണവിന്റെ സുഹൃത്തുമായി ശരണ്യ പരിചയത്തിലാകുന്നത്. ഈ പരിചയം പിന്നീട് പ്രണയമായി.

ഇയാള്‍ക്കൊപ്പം ജീവിക്കാനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. കൊലപാതകം ഭര്‍ത്താവിന്റെ തലയില്‍ കെട്ടിവയ്ക്കുന്നതിനും ശരണ്യ ശ്രമം നടത്തി. ഇതിന്റെ ഭാഗമായാണ് കുടുംബകലഹത്തെ തുടര്‍ന്ന് മാസങ്ങളായി അകന്നു കഴിഞ്ഞിരുന്ന പ്രണവിനെ ഞായറാഴ്ച രാത്രി ശരണ്യ തന്നെ നിര്‍ബന്ധിച്ച് വീട്ടില്‍ നിര്‍ത്തിയത്. ശാസ്ത്രീയമായ തെളിവുകളുടെ പിന്‍ബലത്തിലാണ് ശരണ്യയുടെ അറസ്റ്റ് അന്വേഷണസംഘം രേഖപ്പെടുത്തിയത്. ഇവരുടെ വസ്ത്രങ്ങളില്‍ നിന്ന് കടല്‍ വെള്ളത്തിന്റെ സാന്നിധ്യം ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയത് വഴിത്തിരിവായി മാറുകയായിരുന്നു.

അടുത്തകാലത്തായി കേരളത്തില്‍ വനിതാ കുറ്റവാളികളുടെ എണ്ണം കൂടി വരികയാണ്. കോഴിക്കോട് കൂടത്തായിയില്‍ ആറ് കൊലപാതകങ്ങള്‍ നടത്തിയ ജോളി കേരളക്കരയെ ശരിക്കും ഞെട്ടിച്ചു. എന്നാല്‍ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയത് സ്വന്തം മാതാവെനന്ന സംഭവം ശരിക്കും കേരളത്തെ ഞെട്ടിക്കുന്നുണ്ട. ജോളി സ്വത്തു തട്ടാന്‍ വേണ്ടിയും അവിഹിത ബന്ധത്തിനുമായി ആറ് പേരെയാണ് കൊലപ്പെടുത്തിയത് എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. വെറുമൊരു മാനസിക വിഭ്രാന്തിക്ക് അപ്പുറത്തേക്ക് കൃത്യമായ പ്ലാനിംഗോടെ കാത്തിരുന്നു നടത്തിയ കൊലപാതകങ്ങളാണ് ഇതെല്ലാമെന്നാണ് വ്യക്തമാകുന്ന കാര്യം. ആറു പേരെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന ജോളിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതോടെ കേരളം കണ്ട ഏറ്റവും വലിയ വനിതാ കുറ്റവാളിയുടെ നിലയിലേക്കാണ് കൂടത്തായിക്കാരി ജോളി മാറുന്നത്. കാരണവര്‍ വധക്കേസിലെ ഷെറിനും അവിഹിത ബന്ധം തുടരാന്‍ ഭര്‍തൃമാതാവിനെയും മകളെയും കാമുകനെ കൊണ്ട് കൊലപ്പെടുത്തിയ ടെക്കി അനുശാന്തിക്കും ശേഷം കേരളം ശ്രദ്ധിക്കുന്ന മറ്റൊരു കുറ്റവാളിയായി ജോളി മാറുകയായിരുന്നു. ജോളിയുടെയും അനുശാന്തിയുടെയും ശ്രേണിയിലേക്കാണ് ശരണ്യയും പടി ചവിട്ടുന്നത്.

ആറ് പേരെ തീര്‍ത്ത സയനൈഡ് കൊലയാളി ജോളി
പിണറായിയിലെ കൂട്ടക്കൊലപാതകങ്ങളുമായി കൂടത്തായിയിലെ കൊലപാതകങ്ങള്‍ക്ക് സാമ്യതകള്‍ ഏറെയാണ്. പിണറായിയില്‍ സൗമ്യ തന്റെ മക്കളെയും സ്വന്തം അച്ഛനെയും അമ്മയെയുമാണ് പലപ്പോഴായി വിഷം കൊടുത്തുകൊന്നത്. വഴി വിട്ട ബന്ധങ്ങള്‍ ചോദ്യം ചെയ്യുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയായിരുന്നു സൗമ്യ അരുംകൊലയ്ക്ക് മുതിര്‍ന്നത്. കൂടത്തായിയിലും അടുത്ത ബന്ധുവായ ജോളി തന്നെ പ്രതിസ്ഥാനത്തെത്തുന്നു. കൊല്ലപ്പെട്ട ടോം തോമസിന്റെ മകന്‍ റോയിയുടെ ഭാര്യ ജോളിയാണ് കൊലയ്ക്ക് പിന്നില്‍.

റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നമറ്റം ടോം തോമസ്(66), ഭാര്യ റിട്ട അദ്ധ്യാപിക അന്നമ്മ തോമസ്(57), മകന്‍ റോയ് തോമസ്(40), ടോം തോമസിന്റെ സഹോദരന്‍ എം എം മാത്യു(68), ടോം തോമസിന്റെ സഹോദരന്റെ മകന്റെ മകളായ ആല്‍ഫൈന്‍(2), ഷാജു സ്‌കറിയയുടെ ഭാര്യ സിലി(44) എന്നിവരാണ് ജോളി കൊലപ്പെടുത്തിയത്. ഈ കേസുകളില്‍ കുറ്റപത്രം തയ്യാറാക്കിയിട്ടുണ്ട്.

മക്കളെയും മാതാപിതാക്കളെയും തീര്‍ത്ത പിണറായി സൗമ്യ
കൂടത്തായി കൊലപാതകത്തിന് സമാനമാണ് പിറണായിയിലെ കൊലപാതകവും. കൂടത്തായിയില്‍ സംഭവിച്ചതു പോലെ ഒരു വീട്ടില്‍ നാലു മാസത്തിനിടെ മൂന്നു മരണങ്ങള്‍ സംഭവിച്ചു. എല്ലാവരും മരിച്ചത് ഛര്‍ദിയെത്തുടര്‍ന്ന്. വീട്ടില്‍ അവശേഷിച്ച യുവതിയും ഛര്‍ദിച്ച് ആശുപത്രിയിലായതോടെ നാട്ടുകാരുടെ പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസാണ് സംഭവത്തിലെ ഗൂഢാലോചന വെളിയില്‍ കൊണ്ടുവന്നത്. കേസില്‍ അറസ്റ്റിലായി ജയിലിലായ സൗമ്യ വിചാരണ നടക്കുന്നതിനിടെ, ജയില്‍വളപ്പിലെ കശുമാവില്‍ സാരിത്തുമ്പില്‍ തൂങ്ങി ജീവനൊടുക്കുകയും ചെയ്തു.

2012 സെപ്റ്റംബറിലാണ് പിണറായി പടന്നക്കരയില്‍ കുഞ്ഞിക്കണ്ണന്റെ വീട്ടില്‍ ആദ്യ മരണം സംഭവിക്കുന്നത്. കുഞ്ഞിക്കണ്ണന്റെ മകള്‍ സൗമ്യയുടെ മകളായ ഒരു വയസുള്ള കീര്‍ത്തന ഛര്‍ദിയെത്തുടര്‍ന്ന് മരിച്ചു. സംശയമില്ലാത്തതിനാല്‍ പോസ്റ്റുമോര്‍ട്ടം നടത്തിയില്ല. 2018 ജനുവരി 21ന് സൗമ്യയുടെ മൂത്ത മകള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഐശ്വര്യയും ഛര്‍ദിയെത്തുടര്‍ന്നു മരിച്ചു. പരാതിയില്ലാത്തതിനാല്‍ ഐശ്വര്യയെയും പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കിയില്ല.

കുഞ്ഞിക്കണ്ണന്റെ ഭാര്യ കമല (68) മാര്‍ച്ച് ഏഴിനും കുഞ്ഞിക്കണ്ണന്‍(76) ഏപ്രില്‍ 13നും ഛര്‍ദിയെത്തുടര്‍ന്നു മരിച്ചു. ഛര്‍ദിയെത്തുടര്‍ന്നാണ് എല്ലാ മരണങ്ങളും എന്നു മനസിലായതോടെ നാട്ടുകാരും ആശങ്കാകുലരായി. ഇതോടെ കിണറിലെ വെള്ളത്തില്‍ വിഷമുണ്ടെന്നായിരുന്നു സൗമ്യയുടെ പ്രചരണം. വീട്ടിലെയും പ്രദേശത്തെ കിണറുകളിലെയും വെള്ളം പരിശോധിച്ചെങ്കിലും അസ്വഭാവികമായി ഒന്നും കണ്ടെത്താനായില്ല. മരണങ്ങള്‍ക്കു പിന്നില്‍ അസ്വഭാവികതയുണ്ടെന്ന നിലപാടിലായിരുന്നു അയല്‍ക്കാരും നാട്ടുകാരും.

മരണത്തില്‍ സംശയമുണ്ടെന്നു ബന്ധു പരാതി നല്‍കിയതിനെത്തുടര്‍ന്ന് സൗമ്യയുടെ മകള്‍ ഐശ്വര്യയുടെ (9) മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തി. പരിയാരം മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് സര്‍ജന്‍ ഡോ. ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്മോര്‍ട്ടം. ഇതിനു ദിവസങ്ങള്‍ക്ക് മുന്‍പ് സൗമ്യയുടെ അമ്മ കമലമ്മയുടേയും അച്ഛന്‍ കുഞ്ഞിക്കണ്ണന്റെയും പോസ്റ്റുമോര്‍ട്ടവും നടത്തിയിരുന്നു. ശരീരത്തില്‍ അലുമിനീയം ഫോസ്ഫേറ്റിന്റെ സാന്നിധ്യം കണ്ടെത്തിയത് പൊലീസില്‍ കൂടുതല്‍ സംശയം ഉണ്ടാക്കി.

എലിവിഷത്തില്‍ ഉപയോഗിക്കുന്ന രാസവസ്തുവായ അലൂമിനിയം ഫോസ്ഫേറ്റ് ചെറിയ അളവില്‍ ശരീരത്തില്‍ പ്രവേശിച്ചാലും അപകടകരമാണ്. ഏപ്രില്‍ 17ന് ഛര്‍ദിയെത്തുടര്‍ന്ന് സൗമ്യയെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിച്ചതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടാകുന്നത്. പരിശോധനയില്‍ സൗമ്യയ്ക്ക് ശാരീരിക പ്രശ്നങ്ങളൊന്നുമില്ലെന്നു തെളിഞ്ഞു. സൗമ്യയുടെ ജീവിതത്തെക്കുറിച്ച് അന്വേഷിച്ച പൊലീസ്, ഭര്‍ത്താവുമായി അകന്നു കഴിയുന്ന സൗമ്യയ്ക്ക് പല പുരുഷന്മാരുമായും ബന്ധമുണ്ടെന്നു മനസിലാക്കി. സൗമ്യയുടെ മൊബൈലില്‍നിന്നും ഇതിനുള്ള തെളിവുകള്‍ ലഭിച്ചു. ആശുപത്രിയില്‍ നിന്നു തലശ്ശേരി റെസ്റ്റ്ഹൗസിലേക്ക് കൊണ്ടു പോയ സൗമ്യ ചോദ്യം ചെയ്യലില്‍ ആദ്യം പിടിച്ചു നിന്നെങ്കിലും പൊലീസ് തെളിവുകള്‍ നിരത്തിയതോടെ കുറ്റസമ്മതം നടത്തി.

മനസാസ്ത്രപരമായി പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സൗമ്യ കുറ്റസമ്മതം നടത്തിയത്. ജീവിതപശ്ചാത്തലം മനസിലാക്കി സൗമ്യയുമായി അടുപ്പം സ്ഥാപിച്ച് മനഃശാസ്ത്രപരമായി കാര്യങ്ങള്‍ പുറത്തുകൊണ്ടുവരുന്ന രീതിയാണ് കേസില്‍ പൊലീസ് സ്വീകരിച്ചത്. 'ഭര്‍ത്താവ് വല്ലാതെ ഉപദ്രവിക്കുമായിരുന്നല്ലേ' എന്ന ഡിവൈഎസ്പി പി പി സദാനന്ദന്റെ ചോദ്യമാണ് കുറ്റസമ്മതത്തിലേക്ക് സൗമ്യയെ നയിച്ചത്. പ്രേമിച്ച് കല്യാണം കഴിച്ച ഭര്‍ത്താവിന്റെ ക്രൂരതകള്‍ വിവരിച്ച സൗമ്യ, കൊലയിലേക്ക് നയിച്ച കാരങ്ങളും വിശദീകരിച്ചു. 'ഭര്‍ത്താവ് ഒരുപാട് ഉപദ്രവിക്കുമായിരുന്നു. സ്നേഹിച്ചാണു വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ നാള്‍മുതല്‍ സംശയമായിരുന്നു. ഇളയ മകള്‍ തന്റേതല്ലെന്ന് ഒരിക്കല്‍ അയാള്‍ പറഞ്ഞു. വിഷം കുടിച്ചു മരിക്കാന്‍ തീരുമാനിച്ചതാണ്. അയാള്‍ കുടിച്ചില്ല. താന്‍ കുടിച്ചു. ആശുപത്രിയിലായി.'

'ഭര്‍ത്താവില്ലാതായതോടെ വരുമാനം നിലച്ചു. അച്ഛന് ജോലിക്ക് പോകാന്‍ ശാരീരിക പ്രശ്നങ്ങളുണ്ടായിരുന്നു. അമ്മ ജോലിക്കുപോയെങ്കിലും വീട്ടിലെ സ്ഥിതി മാറിയില്ല. പിന്നീട് താന്‍ ജോലിക്ക് പോയി തുടങ്ങി. ജോലിസ്ഥലത്തെ ഒരു സ്ത്രീയാണ് ചില പുരുഷന്മാരെ പരിചയപ്പെടുത്തിയത്. വരുമാനം കിട്ടിയതോടെ കൂടുതല്‍ പുരുഷ സുഹൃത്തുക്കളുണ്ടായി. ഒരിക്കല്‍ തന്റെ വീട്ടിലെത്തിയ പുരുഷ സുഹൃത്തിനെ മകള്‍ കണ്ടു. അവള്‍ തന്റെ അമ്മയോട് കാര്യങ്ങള്‍ പറഞ്ഞതോടെ അവളോടും അമ്മയോടും ദേഷ്യമായി.' സൗമ്യ പറഞ്ഞു.

'മകളെ ഒഴിവാക്കിയാല്‍ പ്രശ്നം തീരുമെന്ന് കരുതി അല്ലേ?' എന്ന ചോദ്യത്തിന് 'അതേ'യെന്ന് സൗമ്യ മറുപടി നല്‍കി. ഇളയ മകളെയും കൊല്ലുകയായിരുന്നോയെന്ന ചോദ്യത്തിന് ഇല്ലെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് മറുപടി നല്‍കി. അച്ഛനേയും അമ്മയേയും മകളേയും എങ്ങനെ വിഷം കൊടുത്തു കൊന്നു എന്ന് വിവരിച്ചു. കുടുംബത്തെ ഇല്ലാതാക്കിയാല്‍ കാമുകനോടൊപ്പം താമസിക്കാമെന്നായിരുന്നു സൗമ്യ ചിന്തിച്ചത്. ഇളയ കുട്ടിയെ കൊന്നത് സൗമ്യ അല്ലെന്നും അസുഖബാധിതയായാണു കുട്ടി മരിച്ചതെന്നും പൊലീസ് കണ്ടെത്തി. രണ്ടു കേസുകളില്‍ കുറ്റപത്രം സമര്‍പിക്കാനിരിക്കേ 2018 ഓഗസ്റ്റ് 24നാണ് കണ്ണൂര്‍ വനിതാ ജയില്‍ വളപ്പിലെ കശുമാവില്‍ സാരി ഉപയോഗിച്ച് സൗമ്യ തൂങ്ങി മരിക്കുന്നത്.

ആഡംബര ജീവിതത്തിനായി സ്വത്തുതട്ടാന്‍ ആസൂത്രിത കൊലപാതകം നടത്തിയ ഷെറിന്‍
കേരളത്തില്‍ കൊലപാതക കേസില്‍ ഷെറിന്‍ പ്രതിയായ ഭാസ്‌ക്കര കാരണവര്‍ കേസ് ഏറെ ശ്രദ്ദിക്കപ്പെട്ടിരുന്നു. 2009 നവംബര്‍ ഒന്‍പതിനാണ് ഭാസ്‌കര കാരണവര്‍ കിടപ്പുമുറിയില്‍ കൊല ചെയ്യപ്പെട്ടത്. മോഷണത്തിനിടെ നടന്ന കൊലപാതകമെന്നു വരുത്തിത്തീര്‍ക്കാനായിരുന്നു ശ്രമം. എന്നാല്‍ കേസ് അന്വേഷിച്ച പൊലീസ് അടുത്ത ബന്ധുക്കളുടെ സഹായം കൊലപാതകത്തിന് പിന്നിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. അമേരിക്കയില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്ന കാരണവര്‍ വിശ്രമജീവിതത്തിനായാണ് കുടുംബ ഓഹരി കിട്ടിയ വസ്തുവില്‍ വീട് വച്ചത്. ഇളയ മകന്‍ ബിനു, മരുമകള്‍ ഷെറിന്‍ എന്നിവരോടൊപ്പമായിരുന്നു താമസം. ഷെറിന്റെ അവിഹിത ബന്ധങ്ങളാണ് കൊലപാതകത്തിന് കാരണമായത്. കൊലപാതകത്തിനു ശേഷം ഇവിടെ ആരും താമസിച്ചിരുന്നില്ല. വീടിനോടൊപ്പമുള്ള ഔട്ട്ഹൗസ് വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്.

കേരളം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കൊലക്കേസില്‍ കാരണവറുടെ മരുമകളായ ഷെറിന്‍, കോട്ടയം കുറിച്ചി സജീവോത്തമപുരം കോളനിയില്‍ കാലായില്‍ വീട്ടില്‍ ബിബീഷ്ബാബു എന്ന ബാസിത് അലി, എറണാകുളം കളമശേരി ബിനാമിപുരം കുറ്റിക്കാട്ടുകര നിധിന്‍ നിലയത്തില്‍ ഉണ്ണി എന്ന നിധിന്‍, എറണാകുളം ഏലൂര്‍ പാതാളം പാലത്തിങ്കല്‍ വീട്ടില്‍ ഷാനുറഷീദ് എന്നിവരായിരുന്നു പ്രതികള്‍. പ്രതികളെല്ലാം ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലിലാണ്. ഈ കൊലപാതകം ആസൂത്രണം ചെയ്തതിനാണ് ഷെറിന് പിടിയിലാകുന്നത്.

ഷെറിനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന പ്രതികള്‍ പണത്തിനു വേണ്ടിയാണ് കൊലപാതകം നടത്തിയത് . കാരണവരുടെ സ്വത്തുക്കള്‍ ഷെറിന്റെയും ഭര്‍ത്താവിന്റെയും പേരില്‍ എഴുതിവെക്കാത്തതിലുള്ള പ്രതികാരമായിരുന്നു അത്. ഷെറിന് ക്വട്ടേഷന്‍ സംഘാംഗങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ ത്തുടര്‍ന്നാണ് കാരണവര്‍ സ്വത്തുക്കള്‍ നല്‍കുന്നതില്‍നിന്ന് പിന്മാറിയത്. മകന്‍ ബിനു, മരുമകള്‍ ഷെറിന്‍, കൊച്ചുമകള്‍ ഐശ്വര്യ എന്നിവരുടെ പേരില്‍ കാരണവര്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത ആധാരം റദ്ദുചെയ്തതിനെ തുടര്‍ന്ന് മരുമകള്‍ ഷെറിന്‍ കാമുകനുമായി ഗൂഢാലോചന നടത്തി കൊലപാതകം നടത്തുകയായിരുന്നു.

അമേരിക്കയില്‍ നിന്നെത്തി നാട്ടില്‍ വിശ്രമജീവിതം നയിച്ചിരുന്ന ഭാസ്‌കര കാരണവരെ ഉറക്കത്തിനിടെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. മരണം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പൊലീസ് കാരണവരുടെ മകന്‍ ബിനു പീറ്ററുടെ ഭാര്യ ഷെറിനെ അറസ്റ്റു ചെയ്തിരുന്നു. നിര്‍ദ്ധന കുടുംബത്തിലെ അംഗമായ ഷെറിനെ ഭാസ്‌കര കാരണവര്‍ മരുമകളാക്കിയത് ബുദ്ധിമാന്ദ്യമുള്ള മകനെ ശുശ്രൂഷിക്കുമെന്നോര്‍ത്താണ്. 2001ല്‍ വിവാഹത്തെ തുടര്‍ന്ന് ഷെറിനെയും ബിനുവിനെയും കാരണവര്‍ ന്യൂയോര്‍ക്കിലേക്ക് കൊണ്ടുപോയെങ്കിലും മരുമകളുടെ സ്വഭാവദൂഷ്യം കാരണം കൊലപാതകം നടക്കുന്നതിനു മൂന്നു വര്‍ഷം മുമ്പ് നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു.

ഭര്‍ത്താവിന്റെ പണത്തില്‍ ധൂര്‍ത്തടിച്ച് നടക്കാനും ഇഷ്ടമുള്ളവര്‍ക്കൊപ്പം കഴിയാനുമായിരുന്നു ഷെറിനു താത്പര്യം. മകന്റെ കാര്യത്തില്‍ തന്റെ കണക്കു കൂട്ടലുകള്‍ തെറ്റിയെന്ന് മനസിലാക്കിയ കാരണവര്‍ പ്രവാസി ജീവിതം മതിയാക്കി നാട്ടിലെത്തുകയായിരുന്നു. ഇതോടെ സൈ്വര്യവിഹാരം നഷ്ടപ്പെട്ട ഷെറിന്‍ അസ്വസ്ഥയായി. തന്റെ ആവശ്യങ്ങള്‍ക്ക് പണ നിയന്ത്രണം വച്ചപ്പോള്‍ പക കടുത്തു. സ്വത്ത് വിഹിതം വച്ച ആധാരത്തില്‍ നിന്ന് തന്റെ പേര് ഒഴിവാക്കിയെന്ന് അറിഞ്ഞതോടെയാണ് കൊലപാതകം എന്ന രീതിയില്‍ കാര്യങ്ങള്‍ നടത്തിയത്.

സുഹൃത്തും കാമുകനുമായ ബാസിത് അലിയെയും ഒപ്പം കൂട്ടി. മോഷണത്തിനിടെ മരണം നടന്നുവെന്ന് കാണിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തിയെങ്കിലും അതെല്ലാം പാളിപ്പോയി. കൊലപാതകത്തിനിടെ വീട്ടുകാരെ ചോദ്യം ചെയ്യവേ ഷെറിന്‍ നല്‍കിയ മൊഴിയിലെ വൈരുദ്ധ്യമാണ് പ്രതികളെ വേഗം പിടികൂടാന്‍ സഹായകമായത്. ഷെറിന്‍ പിടിയിലാകുമ്പോള്‍ മകള്‍ക്ക് നാലു വയസായിരുന്നു. ഇപ്പോഴവള്‍ ഷെറിന്റെ മാതാപിതാക്കള്‍ക്കൊപ്പമാണ്.

കാമുകനൊപ്പം ജീവിക്കാന്‍ മകളെയും അമ്മായിയമ്മയെയും കൊന്ന അനുശാന്തി
കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടി നാലു വയസുകാരിയായ മകളെയും അമ്മായിഅമ്മയെയും കാമുകനെ ഉപയോഗിച്ചു മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ ടെക്‌നോപാര്‍ക്ക് ജീവനക്കാരിക്ക് ഇരട്ട ജീവപര്യന്തമാണ് ശിക്ഷ ലഭിച്ചത്. അനുശാന്തിക്കും നിനോമാത്യുവിനും ഒരുമിച്ച് ജീവിക്കുന്നതിന് അനുശാന്തിയുടെ ഭര്‍ത്താവായ ലിജിഷിനെയും, മകള്‍ സ്വസ്തികയെയും വകവരുത്താന്‍ പദ്ധതിയിടുകയായിരുന്നു. കൊലപാതകം ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായി വീട്ടിലെ എല്ലാ മുറികളുടെയും അടുക്കളയുടെയും അടുക്കളയിലേക്ക് പ്രവേശിക്കുന്ന വാതിലുകളുടെയും ദൃശ്യങ്ങള്‍ അനുശാന്തി മൊബൈല്‍ ഫോണില്‍ പകര്‍ത്തി നിനോമാത്യുവിന് വാട്സ് ആപ് വഴി കൈമാറി.

കൊലപാതകത്തിന് ശേഷം വീടിന് പിറകിലുള്ള മതില്‍ ചാടി വയലിലൂടെയുള്ള ഊട് വഴിയിലൂടെ ആലംകോട് എത്തുന്നതിനുള്ള വഴിയും രഹസ്യമായി അനുശാന്തി മൊബൈല്‍ ഫോണില്‍ വീഡിയോ ആയും, ഫോട്ടോ ആയും ചിത്രീകരിച്ച് നിനോമാത്യുവിന് കൈമാറി.2014 ഏപ്രില്‍ പതിനാറിനായിരുന്നു ഇരട്ടക്കൊല നടന്നത്. ലിജീഷിന്റെ വീട്ടില്‍ എത്തിയ നിനോമാത്യു ലിജീഷിന്റെ അമ്മ ഓമനയെയും, മകള്‍ സ്വസ്തിക എന്നിവരെയും തലയ്ക്കടിച്ചും വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു.

ടെക്നോപാര്‍ക്കിലെ ഒരേ കമ്പനിയില്‍ ജോലി ചെയ്യുന്നവരാണ് നിനോ മാത്യുവും അനുശാന്തിയും. ബി.ടെക് ബിരുദധാരിയായ നിനോ മാത്യു സിംസണ്‍ കമ്പനയുടെ പ്രോജക്ട് മാനേജരായിരുന്നു. എം.ടെക് കാരിയായ അനുശാന്തി കന്പിനിയിലെ ടീം ലീഡറും. ഇരുവരും എട്ടുവര്‍ഷമായി ഇതേ കമ്പനിയിലാണ്. എന്നാല്‍ എട്ടുമാസത്തിനിടയ്ക്കാണ് അനുവും നിനോയും തമ്മില്‍ പ്രണയത്തിലാകുന്നത്. ഇതോടെ ഇരുവരും തമ്മിലുള്ള വഴിവിട്ട ബന്ധത്തിനും തുടക്കമായിയിരുന്നു. ഒടുവില്‍ ഒരുമിച്ച് താമസിക്കാന്‍ തീരുമാച്ചതോടെയാണ് കൊലപാതകത്തിലേക്ക് കാര്യങ്ങളിലെത്തിയത്.

കാമുകനെ വെട്ടിനുറുക്കി സ്യൂട്ട് കെയ്സിലാക്കിയ ഡോക്ടര്‍ ഓമന
കാമുകനെ വെട്ടിനുറുക്കി സ്യൂട്ട് കെയ്സിലാക്കി നാടിന്റെ പല ഭാഗങ്ങളില്‍ ഉപേക്ഷിച്ച കൊടും കുറ്റവാളിയാണ് ഡോക്ടര്‍ ഓമന. ഇവര്‍ കേരളത്തെ ശരിക്കും ഞെട്ടിച്ച വനിതാ കുറ്റവാളിയാണ്. 1996 ജൂലായ് 11 നാണ് കണ്ണൂര്‍ സ്വദേശിനിയായ ഡോക്ടര്‍ ഓമന കാമുകനെ കൊന്ന് നാടിനെ ഞെട്ടിച്ചത് 2001-ല്‍ പരോളിലിറങ്ങിയ ഓമന തിരികെ വന്നില്ല. ഇന്റര്‍പോള്‍ തിരയുന്ന പിടികിട്ടാപ്പുള്ളിയാണിവര്‍.

നാലു വയസുള്ള സ്വന്തം കുഞ്ഞിനെ കാമുകനെ ഉപയോഗിച്ചു കൊന്ന തിരുവാണിയൂരിലെ റാണി
തിരുവാണിയൂരില്‍ 2013 ഒക്ടോബറിലായിരുന്നു നാല് വയസ്സുള്ള മകളെ കൊല്ലാന്‍ റാണി കാമുകന്മാര്‍ക്കു കൂട്ടുനിന്നത്. കാമുകന്മാര്‍ മകളെ ക്രൂരമായി മര്‍ദിച്ചു കൊന്ന് കുഴിച്ചിട്ടു. റാണി ഒന്നുമറിയാത്തവളെ പോലെ കുഞ്ഞിനെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കി. റാണിയുടെ എല്‍.കെ.ജി. വിദ്യാര്‍ത്ഥിയായിരുന്ന മകള്‍ 2013 ഒക്ടോബര്‍ 29-നാണ് കൊല്ലപ്പെട്ടത്. കുട്ടിയെ കാണാനില്ലെന്നുപറഞ്ഞ് പിറ്റേന്ന് റാണി ചോറ്റാനിക്കര പൊലീസിലെത്തുകയായിരുന്നു. ഇവരുടെ മൊഴികളില്‍ സംശയംതോന്നിയ പൊലീസ് വിശദമായി ചോദ്യംചെയ്തപ്പോള്‍ കള്ളി വെളിച്ചത്തായി.

സംഭവം നടക്കുമ്പോള്‍ റാണിയുടെ ഭര്‍ത്താവായ വിനോദ് കഞ്ചാവുകേസില്‍ ജയിലിലായിരുന്നു. റാണിക്ക് രഞ്ജിത്തുമായി വര്‍ഷങ്ങളായി അവിഹിത ബന്ധമുണ്ടായിരുന്നു. അവിഹിത ബന്ധങ്ങള്‍ക്ക് മകള്‍ തടസ്സമാകുമെന്ന് കരുതിയാണ് കൊല നടത്തിയത്. സഹോദരന്‍ എന്ന മട്ടിലാണ് ബേസില്‍ അമ്പാടിമലയിലെ വീട്ടില്‍ റാണിക്കൊപ്പം കഴിഞ്ഞിരുന്നത്. സ്‌കൂള്‍വിട്ട് വീട്ടിലേക്ക് കുട്ടി വരുമ്പോള്‍ റാണിയും ബേസിലും സ്ഥലത്തില്ലായിരുന്നു. രഞ്ജിത്ത് കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചു. ഉച്ചത്തില്‍ കരഞ്ഞപ്പോള്‍ മുഖം പൊത്തിപ്പിടിച്ചു. ചെറുത്ത കുട്ടിയെ ഇയാള്‍ കഴുത്തില്‍ കൈമുറുക്കി എറിഞ്ഞു. തലയുടെ പിന്‍വശം ഇടിച്ച് വീണു. തുടര്‍ന്ന് ടെറസിന്റെ മുകളില്‍ ഒളിപ്പിച്ചു. അപ്പോഴേക്കും ബേസിലും റാണിയും എത്തി. ആദ്യം തിരച്ചില്‍ നടത്തിയെങ്കിലും പിന്നീട് യഥാര്‍ഥവിവരം രഞ്ജിത്ത് അറിയിച്ചു. എവിടെ മറവുചെയ്യണമെന്ന് റാണി തന്നെയാണ് നിര്‍ദേശിച്ചത്. ബിഗ്ഷോപ്പറില്‍ പൊതിഞ്ഞാണ് മൃതദേഹം കൊണ്ടുപോയത്.

കാമുകന്റെ ഭാര്യയെ സര്‍ജിക്കല്‍ ബ്ലൈഡിന് വെട്ടി നുറുക്കിയ നഴ്‌സ് സുനിത
ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാ പ്രേംകുമാറിനൊപ്പം സഹ കുറ്റവാളിയാണ് സുനിത എന്ന കാമുകി. സര്‍ജിക്കല്‍ ബ്ലേഡുകൊണ്ട് വിദ്യയുടെ മൃതദേഹം മുറിച്ചപ്പോള്‍ രക്തം വന്നതിനെ തുടര്‍ന്ന് പ്രേകുമാര്‍ പഴയ സഹപാഠി കൂടിയായ കൂട്ടുകാരന്റെ സഹായം തേടിയിരുന്നതായും അന്വേഷണത്തില്‍ തെളിയുകയായിരുന്നു. ചേര്‍ത്തല കഞ്ഞിക്കുഴി പുതിയാപറമ്പില്‍ വിദ്യ (48)യെയാണ് കൊലപ്പെടുത്തിയത്. കേസില്‍ പ്രതികളായ ഭര്‍ത്താവ് കോട്ടയം ഇത്തിത്താനം കൊല്ലമറ്റത്തില്‍ പ്രേം നിവാസില്‍ പ്രേംകുമാര്‍ (40), കാമുകി വെള്ളറട അഞ്ചുമരംകാല വാലന്‍വിള സുനിത ബേബി (39) എന്നിവരായിരുന്നു പിടിയിലായത്.

പ്രേംകുമാറും സുനിതയും കഴിഞ്ഞ മെയ് മുതല്‍ രണ്ടു മാസത്തോളം ഈ വില്ലയില്‍ വാടകയ്ക്കു താമസിച്ചിരുന്നു. കൊച്ചി ഉദയംപേരൂരില്‍ താമസിച്ചിരുന്ന വിദ്യയെ ഇവിടെ എത്തിച്ചു പ്രേംകുമാര്‍ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തിയെന്നും നഴ്സ് ആയ സുനിതയാണു മരണം സ്ഥിരീകരിച്ചതെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍. മൃതദേഹം കളയാന്‍ കൂടെ വരാന്‍ ആവശ്യപ്പെട്ടെങ്കിലും അയാള്‍ തയ്യാറായില്ല. പകരം മൃതദേഹം തമിഴ്നാട്ടില്‍ എവിടെയെങ്കിലും കൊണ്ടുപോയി കളയാനും, ആരും അറിയാന്‍ പോകുന്നില്ലെന്നും ഇയാള്‍ ഉപദേശിച്ചു.

കഴിഞ്ഞ സെപ്റ്റംബര്‍ 21 ന് പുലര്‍ച്ചെ നടത്തിയ കൊലപാതകത്തിനു ശേഷം വിദ്യയുടെ മൃതദേഹം സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ചു കഷണങ്ങളാക്കാന്‍ പ്രതികള്‍ ശ്രമിച്ചു. മൃതദേഹം കഷണങ്ങളാക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ശുചിമുറിയില്‍ സൂക്ഷിച്ചു. അന്നു വൈകിട്ടു സുനിതയും പ്രേമും ചേര്‍ന്നു മൃതദേഹം കാറില്‍ കയറ്റി തിരുനെല്‍വേലി ഹൈവേക്കു സമീപം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചെന്നാണു പൊലീസ് കേസ്. മൃതദേഹം കാറില്‍ ഇരുത്തിയാണ് കൊണ്ടുപോയത്. സംശയം തോന്നാതിരിക്കാനും, മറിഞ്ഞു വീഴാതിരിക്കാനുമായി മൃതദേഹത്തിന്റെ തോളില്‍ കയ്യിട്ട് ഇരുന്നാണ് കൂട്ടുപ്രതിയും പ്രേംകുമാറിന്റെ കാമുകിയുമായ സുനിത ബേബി സഞ്ചരിച്ചത്. കൊലപാതക വിവരം അറിഞ്ഞിട്ടും പൊലീസിനെ അറിയിക്കാതെ തെളിവുകള്‍ നശിപ്പിക്കാന്‍ ഉപദേശിച്ച കൂട്ടുകാരനെയും കേസില്‍ പ്രതി ചേര്‍ക്കാനാണ് പൊലീസിന്റെ തീരുമാനം.

ഇയാളെ തേടി പൊലീസ് തിരുവനന്തപുരത്തെ വീട്ടില്‍ എത്തിയെങ്കിലും കുടുംബസമേതം പുറത്തുപോയതിനാല്‍ പിടിയിലായിട്ടില്ല. സെപ്റ്റംബര്‍ 21ന് പുലര്‍ച്ചെ രണ്ടിന് തിരുവനന്തപുരത്ത് പ്രേംകുമാര്‍ കാമുകി സുനിതയ്‌ക്കൊപ്പം താമസിച്ചിരുന്ന വില്ലയിലാണ് വിദ്യ കൊലചെയ്യപ്പെടുന്നത്. വിദ്യയെ പ്രേംകുമാര്‍ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തി. തുടര്‍ന്ന് പ്രംകുമാറും സുനിതയും ചേര്‍ന്ന് മൃതദേഹം തിരുനെല്‍വേലിയില്‍ ഉപേക്ഷിച്ചു എന്നാണ് കേസ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category