1 GBP = 93.00 INR                       

BREAKING NEWS

യുക്മ ദേശീയ വാര്‍ഷിക പൊതുയോഗവും പ്രതിനിധി സമ്മേളനവും ഈമാസം 22ന് ശനിയാഴ്ച ബര്‍മിങാമില്‍; ഇരുന്നൂറോളം പ്രതിനിധികള്‍ പങ്കെടുക്കും

Britishmalayali
സജീഷ് ടോം

യുക്മ ദേശീയ സമിതിയുടെ വാര്‍ഷിക പൊതുയോഗം ഈമാസം 22നു ശനിയാഴ്ച ബര്‍മിംഗ്ഹാമില്‍ നടക്കും. രണ്ടുവര്‍ഷം പ്രവര്‍ത്തന കാലയളവുള്ള ദേശീയ കമ്മറ്റിയുടെ ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന സമ്മേളനമാണ് പ്രവര്‍ത്തന വര്‍ഷത്തിന് ഇടക്കെത്തുന്ന വാര്‍ഷിക പൊതുയോഗവും പ്രതിനിധി സമ്മേളനവും.

ബര്‍മിംഗ്ഹാമിലെ വാല്‍സാല്‍ റോയല്‍ ഹോട്ടലില്‍ രാവിലെ പതിനൊന്ന് മണിമുതല്‍ വൈകുന്നേരം നാല് മണിവരെ ആയിരിക്കും ദേശീയ പൊതുയോഗം നടക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് അറിയിച്ചു. യുക്മയുടെ നൂറ്റി ഇരുപതില്‍പരം അംഗ അസോസിയേഷനുകളില്‍ നിന്നായി ഇരുന്നൂറോളം പ്രതിനിധികള്‍ യോഗത്തിനെത്തുമെന്ന് വിലയിരുത്തപ്പെടുന്നു.

യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ്, ട്രഷറര്‍ അനീഷ് ജോണ്‍, വൈസ് പ്രസിഡണ്ട്മാരായ അഡ്വ.എബി സെബാസ്‌ററ്യന്‍, ലിറ്റി ജിജോ, ജോയിന്റ് സെക്രട്ടറിമാരായ സാജന്‍ സത്യന്‍, സെലിന സജീവ്, ജോയിന്റ് ട്രഷറര്‍ ടിറ്റോ തോമസ്, റീജിയണുകളില്‍ നിന്നുള്ള ദേശീയ കമ്മറ്റി അംഗങ്ങള്‍, റീജിയണല്‍ പ്രസിഡന്റുമാര്‍ മറ്റു ഭാരവാഹികള്‍ തുടങ്ങിയ യുക്മ മുന്‍നിര പ്രവര്‍ത്തകര്‍ ദേശീയ പൊതുയോഗം വിജയിപ്പിക്കുവാനുള്ള ഒരുക്കത്തിലാണ്.

ദേശീയ പൊതുയോഗത്തില്‍ പങ്കെടുക്കുവാന്‍ അര്‍ഹരായവരുടെ പരിഷ്‌ക്കരിച്ച പ്രതിനിധി പട്ടിക യുക്മ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. പങ്കെടുക്കുന്നവര്‍ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡ് കരുതേണ്ടതാണ്. പൊതുയോഗത്തിന് മുന്നോടിയായി രാവിലെ ഒന്‍പതുമണി മുതല്‍ പതിനൊന്ന് മണിവരെ ദേശീയ നിര്‍വാഹക സമിതി യോഗവും ചേരുന്നതാണ്.
സ്ഥലത്തിന്റെ മേല്‍വിലാസം
The Royal Hotel Walsall, Ablewell Street - WS1 2EL

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category