1 GBP = 93.00 INR                       

BREAKING NEWS

കമല്‍ ഹാസന്‍ നായകനായ ഷങ്കര്‍ സിനിമയുടെ ഷൂട്ടിംഗില്‍ ക്രെയിന്‍ മറിഞ്ഞ് സഹസംവിധായകന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു; ഒന്‍പത് പേരെ പരുക്കുകളോടെ ആശുപത്രിയിലാക്കി; കൊറോണ ബാധയെ തുടര്‍ന്ന് ചൈനയിലെ ഷൂട്ടിങ് രംഗം ഒഴിവാക്കിയ ഇന്ത്യന്‍ 2-വിന്റെ സെറ്റിലെ അപകടത്തില്‍ നടുങ്ങി കോളിവുഡ്; ചെന്നൈയിലെ ഫിലിംസിറ്റിയിലെ ദുരന്തത്തില്‍ രക്ഷാ ദൗത്യം ഏറ്റെടുത്ത് നായകന്‍

Britishmalayali
kz´wteJI³

ചെന്നൈ: കമല്‍ ഹാസന്‍ നായകനായ ഷങ്കര്‍ സിനിമയുടെ ഷൂട്ടിംഗില്‍ ക്രെയിന്‍ മറിഞ്ഞ് സഹസംവിധായകന്‍ അടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ പരക്കേറ്റ ഒമ്പത് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷങ്കര്‍ സിനിമയായ ഇന്ത്യന്‍ 2-വിന്റെ സെറ്റിലാണ് ക്രെയിന്‍ മറിഞ്ഞ് അപകടം ഉണ്ടായത്. സഹസംവിധായകന്‍ കൃഷ്ണ (34), സെറ്റില്‍ ഭക്ഷണം വിതരണം ചെയ്യുന്ന സംഘത്തിലെ മധു (29) ചന്ദ്രന്‍ (60) എന്നിവരാണ് മരിച്ചത്. മന്‍ചാങ്(37), വാസു(35), റംസാന്‍(43), അരുണ്‍ പ്രശാന്ത്(24), കുമാര്‍(52), കലൈചിത്ര, ഗുണബാലന്‍, തിരുനാവക്കരശു(45), മുരുഗദോസ്(40) എന്നിവര്‍ക്കാണ് പരുക്കേറ്റത്.

പൂനമല്ലി നസറത്ത് പേട്ടയിലെ ഇവിപി ഫിലിം സിറ്റിയില്‍ ആണ് അപകടം നടന്നത്. ഒരു ഗാനരംഗം ചിത്രീകരിക്കാനുള്ള തയ്യാറെടുപ്പിന് മുന്നോടിയായി ഇന്നലെ വൈകിട്ടു മുതല്‍ സെറ്റ് ഇടുന്ന ജോലി നടന്നുവരികയായിരുന്നു. ഇതിനിടെ ക്രെയിനിന്റെ മുകളില്‍ കെട്ടിയിരുന്ന ഭാരമേറിയ വലിയ ലൈറ്റുകള്‍ ചെരിഞ്ഞു വീണതാണ് അപകടത്തിനിടയാക്കിയത്. ക്രെയിനിന്റെ അടിയില്‍പ്പെട്ട മൂന്നുപേര്‍ തല്‍ക്ഷണം മരിക്കുക ആയിരുന്നു. 150 അടിയിലേറെ ഉയരമുള്ള ക്രെയിന്‍ സംവിധായകന്‍ ഉള്‍പ്പെടെ ഉള്ളവര്‍ ഇരുന്ന ടെന്റിനു മുകളിലേക്കു മറിയുകയായിരുന്നു. ഹെവി ഡ്യൂട്ടി ലൈറ്റുകള്‍ ഘടിപ്പിച്ച ക്രെയിനാണ് മറിഞ്ഞത്.

സംവിധായകന്‍ ഷങ്കറിന് കാലിനു പരുക്കേറ്റതായി ആദ്യം വാര്‍ത്തകളുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് പരുക്കില്ലെന്ന് സിനിമാ വൃത്തങ്ങള്‍ അറിയിച്ചു. പരുക്കേറ്റവരെ സവിത ആശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നത്. ഇവിപി ഫിലിം സിറ്റിയിലെ ഷൂട്ടിങ് ലൊക്കേഷനില്‍ ബുധനാഴ്ച രാത്രി 9.30 ഓടെയാണ് അപകടമുണ്ടായത്. അപകടത്തെത്തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തിവെച്ചു. സംഭവ സമയത്ത് നടന്‍ കമല്‍ഹാസനും സെറ്റില്‍ ഉണ്ടായിരുന്നു. പൂനമല്ലി പൊലീസ് അപകടസ്ഥലത്തെത്തി.

അപകടസമയം ലൊക്കേഷനില്‍ ഉണ്ടായിരുന്ന കമല്‍ഹാസന്റെ നേതൃത്വത്തിലാണ് പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റിയതെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍പ്പെട്ട മൂന്നു പേരുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതിനായി സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. നസാറത്പേട്ട് പൊലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി കമല്‍ഹാസന്‍ സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി. പരുക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചതായും അദ്ദേഹം സൂചിപ്പിച്ചു.

1996 ല്‍ ഷങ്കര്‍ തന്നെ സംവിധാനം ചെയ്ത 'ഇന്ത്യന്‍' എന്ന ചിത്രത്തിന്റെ തുടര്‍ഭാഗമായാണ് 'ഇന്ത്യന്‍ 2' ചിത്രീകരണം തുടങ്ങിയത്. ഒരു വര്‍ഷം മുന്‍പാണ് ചിത്രം പ്രഖ്യാപിച്ചത്. ഏറെ കാലതാമസത്തിനു ശേഷം ഈ മാസം ആദ്യമാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കാനായത്. ഒരു ശസ്ത്രക്രിയയ്ക്കു ശേഷം കമല്‍ഹാസന്‍ വിശ്രമത്തിലായതാണ് ഷൂട്ടിങ് തുടങ്ങാന്‍ കാലതാമസമുണ്ടാക്കിയത്. ചൈനയില്‍ ചിത്രീകരിക്കാന്‍ നിശ്ചയിച്ച ചിത്രത്തിന്റെ ഒരു ഭാഗം കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇറ്റലിയിലേക്കു മാറ്റിയിരുന്നു. ഇതിനിടെയാണ് ക്രെയിന്‍ മറിഞ്ഞ് സെറ്റില്‍ അപകടമുണ്ടായത്. സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.അപകട വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ അഗ്‌നിസുരക്ഷാ സേനയും സംഭവ സ്ഥലത്ത് എത്തിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category