1 GBP = 93.00 INR                       

BREAKING NEWS

മലയാള ഭാഷയുടെ മാധുര്യം നുകര്‍ന്ന് കുരുന്നുകള്‍; ആദ്യ ദിനം ക്ലാസില്‍ പങ്കെടുത്തത് 30 പേര്‍; കേറ്ററിങ്ങില്‍ കുട്ടികളുടെ മലയാളം ക്ലാസ് സംരഭത്തിന് തുടക്കമായി

Britishmalayali
kz´wteJI³

കേറ്ററിംങ് മലയാളി വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ച പതിനാലിന് ആരംഭിച്ച കുട്ടികളുടെ മലയാളം ക്ലാസ്സിലേക്ക് കുട്ടികളുടെ വലിയ ഒഴുക്കാണ് അനുഭവപ്പെടുന്നത്. ആരംഭ ദിവസം തന്നെ 30 കുട്ടികളാണ് ക്ലാസ്സില്‍ പങ്കെടുത്തത്. കേരളത്തില്‍നിന്നും യുകെയില്‍ കുടിയേറിയ മലയാളികള്‍ക്ക് തങ്ങളുടെ മക്കള്‍ക്ക് കൈമോശം വന്നുപോകാവുന്ന മലയാള ഭാഷയെ കുട്ടികളില്‍ നിലനിര്‍ത്താനുള്ള ഒരു അവസരം ഒരുക്കുന്നതിനു വേണ്ടിയാണു കേറ്ററിംങ് മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ ഇത്തരം ഒരു സംരഭത്തിനു തുടക്കം കുറിച്ചത്.

ക്ലാസ്സുകള്‍ക്ക് നേതൃത്വം കൊടുക്കുന്നത് മരിയ സജി, ജ്യോതിസ് മനോജ്, ജീന, സിന്‍സി എന്നി ടീച്ചര്‍മാര്‍ മാസത്തില്‍ രണ്ടു ക്ലാസ്സുകളാണ് ഇപ്പോള്‍  ക്രമീകരിച്ചിരിക്കുന്നത്. ഈ വെള്ളിയാഴ്ചയും ക്ലാസ് ഉണ്ടായിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കെഎംഡബ്ല്യുഎസ് എന്ന വാട്ടസ്പ്പ് ഗ്രൂപ്പില്‍ പ്രസിദ്ധീകരിക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category