1 GBP = 93.00 INR                       

BREAKING NEWS

ആവേശത്തോടെ പങ്കെടുക്കുവാന്‍ എത്തിയത് നൂറിലേറെ കുട്ടികളും യുവ വിദ്യാര്‍ത്ഥികളും; സമീക്ഷ സ്റ്റെപ്‌സ് 2020 യ്ക്ക് മാഞ്ചസ്റ്ററില്‍ ഉജ്ജ്വല തുടക്കമായത് ഇങ്ങനെ

Britishmalayali
ബിജു ഗോപിനാഥ്

ളര്‍ന്നുവരുന്ന തലമുറയെ ലക്ഷ്യമാക്കി സമീക്ഷ യുകെ രൂപകല്‍പന ചെയ്ത *സമീക്ഷ സ്റ്റെപ്‌സ് 2020* എന്ന പരിപാടിയുടെ ഉദ്ഘാടനവും ആദ്യ അവതരണവും ഞായറാഴ്ച മാഞ്ചസ്റ്ററില്‍ നടന്നു. എട്ടു വയസ്സിനും 18 വയസ്സിനും ഇടയിലുള്ള നൂറിലേറെ കുട്ടികളും യുവവിദ്യാര്‍ത്ഥികളും അവരുടെ മാതാപിതാക്കളും പങ്കെടുത്ത പരിപാടി പങ്കാളിത്തം കൊണ്ട് വന്‍വിജയം ആയിരുന്നു.

ജിജു സൈമണ്‍, സീമ സൈമണ്‍, ആഷിക് എന്നിവര്‍ നേതൃത്വം നല്‍കിയ പരിപാടിയില്‍ യുകെയിലെ അറിയപ്പെടുന്ന ട്രെയിനറും ഇംഗ്ലണ്ട് ഹോക്കി ടീമിന്റെ മനഃശാസ്ത്ര പരിശീലകനുമായ പോള്‍ കൊണോലി, കുട്ടികളുടെ മനഃശാസ്ത്ര വിഷയത്തില്‍ പണ്ഡിതയും എഴുത്തുകാരിയുമായ ഡോ. സീന പ്രവീണ്‍ എന്നിവര്‍ ക്ലാസുകള്‍ എടുക്കുകയും സംശയങ്ങള്‍ക്കു മറുപടി പറയുകയും ചെയ്തു. പങ്കെടുത്തവരെ വിവിധ ഗ്രൂപ്പുകളാക്കി ടീം ബില്‍ഡിംഗ്, ലീഡര്‍ഷിപ്പ് എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ഗെയിംസ് വളരെ ആകര്‍ഷകവും വിജ്ഞാനപ്രദവും ആയിരുന്നു.

ടീം ഡയനാമിക്‌സ്, മോട്ടിവേഷന്‍, പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ് എന്നിവയെ ആസ്പദമാക്കി പോള്‍ കൊണോലിയും, ചൈല്‍ഡ് സൈക്കോളജി, മെന്റല്‍ ഹെല്‍ത്ത്, സ്‌ട്രെസ് തുടങ്ങിയ വിഷയങ്ങളെ കുറിച്ച് ഡോ. സീനയും സംസാരിച്ചു.

വിവിധങ്ങളായ മേഖലകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്നതിനും അവരുടെ ആശയങ്ങളും അനുഭവങ്ങളും മറ്റുള്ളവരുമായി പങ്കുവെയ്ക്കുന്നതിനുമുള്ള മീറ്റ് ദി സ്റ്റാര്‍സ് എന്ന പരിപാടി മറ്റൊരു മുഖ്യ ആകര്‍ഷണമായിരുന്നു. നടാഷ സേത്, ഐബിന്‍ ബേബി, ആര്യ ജോഷി, ജെറോണ്‍ ജിജു സൈമണ്‍, തെരേസ വര്‍ഗീസ്, മാനുവല്‍ വര്‍ഗീസ് എന്നിവര്‍ തങ്ങളുടെ വിജയ രഹസ്യങ്ങള്‍ പങ്കുവെച്ചു. അതിനു ശേഷം നടന്ന കരിയര്‍ ഗൈഡന്‍സ് സെഷന്‍ വളരെ ഉപകാരപ്രദമായിരുന്നു എന്ന് പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

പരിപാടിയുടെ ആമുഖമായി സമീക്ഷ നാഷണല്‍ പ്രസിഡന്റ് സ്വപ്ന പ്രവീണ്‍ ജാതി മത രാഷ്ട്രീയ ഭേദമന്യേ പുരോഗമന ചിന്തകള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന സമീക്ഷയെകുറിച്ചും സമീക്ഷ നടത്താന്‍ ഉദ്ദേശിക്കുന്ന പരിപാടികളെക്കുറിച്ചും വിശദീകരിക്കുകയും സ്റ്റെപ്‌സ് 2020യുടെ ഭാഗമാകാന്‍ എത്തിചേര്‍ന്ന എല്ലാവര്‍ക്കും സമീക്ഷ നാഷണല്‍ കമ്മിറ്റിയുടെ പേരില്‍ നന്ദി പറയുകയും ചെയ്തു. സമീക്ഷ ദേശിയ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി, ജോ.സെക്രട്ടറി ജയന്‍ എടപ്പാള്‍, നാഷണല്‍ കമ്മിറ്റി അംഗം പ്രവീണ്‍ രാമചന്ദ്രന്‍, സമീക്ഷ മാഞ്ചസ്റ്റര്‍ ബ്രാഞ്ച് പ്രസിഡന്റ് കെ ഡി ഷാജിമോന്‍, ബ്രാഞ്ച് സെക്രട്ടറി ജോസഫ് ഇടിക്കുള, എഐസി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം വിനോദ് പണിക്കര്‍ തുടങ്ങിയവര്‍ പരിപാടിയുടെ വിജയത്തിന് മേല്‍നോട്ടം വഹിച്ചു.

സമീക്ഷ സ്റ്റെപ്‌സ് 2020 യെ കുറിച്ചു വളരെ നല്ല ഫീഡ്ബാക്ക് ആണ് പരിപാടിയില്‍ പങ്കെടുത്ത കുട്ടികളും മാതാപിതാക്കളും നല്‍കിയത്. ഇത് സംഘടനയുടെ ഭാവി പരിപാടികള്‍ക്ക് ഉത്തേജനം പകരുമെന്ന് സമീക്ഷ നേതാക്കള്‍ പറഞ്ഞു. സ്റ്റെപ്‌സ് 2020 പ്രോഗ്രാം യുകെയുടെ വിവിധ പ്രദേശങ്ങളില്‍ നടത്താന്‍ സമീക്ഷ തീരുമാനിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category