1 GBP = 92.50 INR                       

BREAKING NEWS

സത്യന്‍ തമ്പി പ്രസിഡന്റ്, ജിമ്മി ലോനപ്പന്‍ സെക്രട്ടറി, മനോജ് ജോണ്‍ ട്രഷറര്‍; പത്തംഗ കമ്മിറ്റി അംഗങ്ങളുമായി സര്‍ഗ്ഗം സ്റ്റീവനേജി ന് പുതിയ അമരക്കാര്‍ ചുമതലയേറ്റു

Britishmalayali
kz´wteJI³

യുകെയിലെ ചരിത്രമുറങ്ങുന്ന നഗരമാകുന്ന സ്റ്റീവനേജില്‍ കലയും സംസ്‌കാരവും സഹോദര്യവും നെഞ്ചേറ്റി നന്മയും സ്നേഹവും സൗഹൃദവും ഊട്ടിയുറപ്പിക്കുന്ന സര്‍ഗം എന്ന സംഘടനയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ മുന്‍പില്‍ നിന്ന് നയിക്കുവാന്‍ പുതു നേതൃത്വ നിര ചുമതലയേറ്റു. വിശാലമായ കാഴ്ചപ്പാടുകളോടെയും നിരവധിയും വിവിധങ്ങളുമായ പ്രവര്‍ത്തനങ്ങളും മുന്‍പില്‍ കണ്ട് കൊണ്ട് നല്ല ഒരു വര്‍ഷം ഇവിടുത്തെ മലയാളി സമൂഹത്തിന് സമര്‍പ്പിക്കണമെന്ന ആത്മവിശ്വാസത്തോടെയും അതിനായി ഈ സംഘടനയുടെ നല്ലവരായ ഓരോ അംഗങ്ങളുടെയും നിസ്വാര്‍ത്ഥമായ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ടുമാണ് പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റിരിക്കുന്നത്.

സത്യന്‍ തമ്പി പ്രസിഡന്റ്, ജിമ്മി ലോനപ്പന്‍ സെക്രട്ടറി, മനോജ് ജോണ്‍ ട്രഷറര്‍, സിസിലി സാജു വൈസ് പ്രസിഡന്റ്, ടെറീനാ കുര്യാക്കോസ് ജോയന്റ് സെക്രട്ടറി എന്നിവരായും യൂത്ത് കോര്‍ഡിനേറ്റര്‍മാരായി വിജോ ജെഫേഴ്‌സണ്‍, ആതിര ഹരിദാസ് എന്നിവരെയും കൂടാതെ, കമ്മിറ്റി അംഗങ്ങളായി ജിമ്മി ജോര്‍ജ്ജ്, സജീവ് ദിവാകരന്‍, നിഷാ ബെന്നി എന്നിവരെയും തെരഞ്ഞെടുത്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category