1 GBP = 93.00 INR                       

BREAKING NEWS

കള്ളനോട്ടടിക്കാരെ വെള്ളം കുടിപ്പിച്ചുകൊണ്ട് 20 പൗണ്ടിന്റെ പുതിയ നോട്ട് ഇന്ന് പുറത്തിറങ്ങും; ബ്രിട്ടന്‍ ഇതുവരെ പുറത്തിറക്കിയ നോട്ടുകളില്‍ ഏറ്റവും സുരക്ഷിതമായത് നിര്‍മ്മിച്ചിരിക്കുന്നത് പോളിമര്‍ ഉപയോഗിച്ച്

Britishmalayali
kz´wteJI³

ള്ളനോട്ടടിക്കാര്‍ക്ക് ഒരു പഴുതും അനുവദിക്കാതെ അത്യന്താധുനിക സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള പുതിയ 20 പൗണ്ടിന്റെ നോട്ട് ഇന്ന് ബ്രിട്ടനില്‍ പ്രാബല്യത്തില്‍വരും. പോളിമറില്‍ നിര്‍മിച്ചിട്ടുള്ള നോട്ടില്‍ വിഖ്യാത കലാകാരന്‍ ജെഎംഡബ്ല്യു ടേണറുടെ ചിത്രമാണ് ആലേഖനം ചെയ്തിട്ടുള്ളത്. ഇന്നേവരെ പുറത്തിറക്കിയിട്ടുള്ളതില്‍ ഏറ്റവും സുരക്ഷിതമായ കറന്‍സി നോട്ടെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് അധികൃതര്‍ ഈ നോട്ടിനെ വിശേഷിപ്പിക്കുന്നത്.

സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്ന ആദം സ്മിത്തിന്റെ ചിത്രമുള്ള 20 പൗണ്ട് നോട്ട് പിന്‍വലിച്ചുകൊണ്ടാണ് പുതിയ നോട്ട് രംഗപ്രവേശം ചെയ്യുന്നത്. ബ്രിട്ടനില്‍ ഏറ്റവും കൂടുതല്‍ കള്ളനോട്ടുണ്ടായത് ഈ 20 പൗണ്ട് നോട്ടിന്റെ മാതൃകയിലായിരുന്നു. ചെറിയ തുകയ്ക്കുള്ള നോട്ടായതിനാല്‍, പ്രചാരത്തില്‍ കൂടുതലുണ്ടെന്നതും ഇതിന്റെ കള്ളനോട്ടുകള്‍ വ്യാപകമാകാന്‍ കാരണമായി.

20 പൗണ്ടിന്റെ 200 കോടി നോട്ടുകളാണ് പ്രചാരത്തിലുണ്ടായിരുന്നത്. പുതിയ നോട്ട് പ്രചാരത്തില്‍ വരുന്നുണ്ടെങ്കിലും പഴയ നോട്ടുകള്‍ തല്‍ക്കാലം ഉപയോഗിക്കാനാകും. നോട്ട് അസാധുവായെങ്കിലും പ്രചാരത്തിലുള്ള പഴയ നോട്ടുകള്‍ തിരിച്ചെത്തുന്നതിനായി ആറുമാസംകൂടി അനുവദിക്കുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് വ്യക്തമാക്കിയിട്ടുണ്ട്. ഒറ്റയടിക്ക് പിന്‍വലിക്കുന്നത് വലിയ പ്രതിസന്ധി തീര്‍ക്കുമെന്നതിനാലാണിത്.

പുതിയ നോട്ടുകളുടെ നിര്‍മാണത്തില്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടുണ്ടെന്ന ആശങ്കയില്‍ മൃഗസ്‌നേഹികളുടെ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. എന്നാല്‍, ഈ പ്രചാരണം അടിസ്ഥാനമില്ലാത്തതാണെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തെ എ.ടി.എമ്മുകളില്‍ പാതിയിലും പുതിയ 20 പൗണ്ട് പോളിമര്‍ നോട്ടുകള്‍ രണ്ടാഴ്ചയ്ക്കുള്ളിലെത്തുമെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു.

പ്രമുഖരുടെ ചിത്രങ്ങളുള്ള കറന്‍സി നോട്ടുകളുടെ പരമ്പരയിലേക്കാണ് പുതിയ 20 പൗണ്ട് നോട്ടും വരുന്നത്. വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ ചിത്രമുള്ള അഞ്ച് പൗണ്ട് നോട്ട്, ജയിന്‍ ഓസ്റ്റിന്റെ ചിത്രമുള്ള പത്ത് പൗണ്ട് നോട്ട് എന്നിവയും ബ്രിട്ടനില്‍ ഏറ്റവും പ്രചാരത്തിലുള്ള നോട്ടുകളാണ്. അലന്‍ ട്യൂറിങ്ങിന്റെ ചിത്രത്തോടുകൂടിയ പുതിയ 50 പൗണ്ട് നോട്ട് അടുത്തവര്‍ഷവും വിപണിയിലെത്തും.

ഇരുപുറവും കാണാവുന്ന രണ്ട് വിന്‍ഡോകളും മെറ്റാലിക് ഹോളോഗ്രാമും അള്‍ട്ര വയലറ്റ് ലൈറ്റില്‍ ചുവപ്പും പച്ചയും നിറത്തില്‍ തെളിയുന്ന അക്കങ്ങളുമാണ് പുതിയ നോട്ടിലുള്ളത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പുറത്തിറക്കിയ നോട്ടുകളില്‍ ഏറ്റവും പ്രചാരത്തിലുള്ളതാണ് 20 പൗണ്ട് നോട്ടുകള്‍. അതുകൊണ്ടുതന്നെ കള്ളനോട്ടുകളും വ്യാപകമാണ്. ഇക്കൊല്ലം ആദ്യപകുതിയില്‍ കണ്ടെത്തിയ കള്ളനോട്ടുകളില്‍ 88 ശതമാനവും 20 പൗണ്ട് നോട്ടുകളുടേതായിരുന്നു. കള്ളനോട്ടടിക്കാര്‍ക്ക് അത്രപെട്ടെന്ന് പകര്‍ത്താന്‍ കഴിയാത്ത സുരക്ഷാ മുന്‍കരുതലുകള്‍ പുതിയ നോട്ടില്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category