1 GBP = 93.00 INR                       

BREAKING NEWS

ഡയമണ്ട് പ്രിന്‍സസ് കപ്പലില്‍ രോഗം പടര്‍ന്നവരുടെ എണ്ണം 600 പിന്നിട്ടതോടെ സകലതും പിഴച്ചതായി അധികൃതര്‍; എബോളയെയും സാര്‍സിനെയും പോടിക്കാത്ത ഡോക്ടര്‍പോലും ഐസലേഷനില്‍; ഏഴാഴ്ചകൊണ്ട് രോഗമെത്തിയത് 26 രാജ്യങ്ങളില്‍; ചൈനയെ ആശ്രയിച്ചു കഴിയുന്ന രാജ്യങ്ങളെല്ലാം പ്രതിസന്ധിയില്‍; മാസങ്ങള്‍ക്കുള്ളില്‍ മാറുമെന്ന് ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി

Britishmalayali
kz´wteJI³

ഗോള തലത്തില്‍ ആശങ്ക വിതച്ച് കൊറോണ രോഗബാധ തുടരുന്നു. കോവിഡ് 19 വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ചൈനയില്‍ മാത്രം 2100 കവിഞ്ഞു. ചൈന കഴിഞ്ഞാല്‍ ലോകത്തേറ്റവും കൂടുതല്‍ പേരെ വൈറസ് ബാധിച്ചത് ഡയമണ്ട് പ്രിന്‍സസ് എന്ന ക്രൂസ് കപ്പലിലെ യാത്രക്കാരെയാണ്. ഇതിനകം 621 പേര്‍ക്കാണ് കപ്പലില്‍ മാത്രം രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ ഏഴ് ഇന്ത്യക്കാരുമുണ്ട്.

ഡയമണ്ട് പ്രിന്‍സസ്, വെസ്റ്റര്‍ഡാം എന്നീ കപ്പലുകളാണ് വിവിധ തുറമുഖങ്ങളില്‍ പിടിച്ചിട്ടിരുന്നത്. ഈ കപ്പലുകളിലുള്ള രോഗബാധയില്ലാത്തവരെ കഴിഞ്ഞദിവസം പോകാന്‍ അനുവദിച്ചിരുന്നു. രണ്ടുകപ്പലുകളിലായി മലയാളികളടക്കം 150-ഓളം ഇന്ത്യക്കാരുണ്ട്. രണ്ടാഴ്ചത്തെ നിരീക്ഷണത്തിനുശേഷമാണ് വൈറസ് ബാധയേറ്റിട്ടില്ലാത്തവരെ കരയിലിറങ്ങാന്‍ അനുവദിച്ചത്.

ജപ്പാനിലെ യോക്കോഹോമ തീരത്താണ് 3700-ലേറെ യാത്രക്കാരുള്ള ഡയമണ്ട് പ്രിന്‍സസ് നങ്കൂരമിട്ടിരിക്കുന്നത്. ഫെബ്രുവരി അഞ്ചുമുതല്‍ കപ്പല്‍ ഇവിടെ പിടിച്ചിട്ടിരിക്കുകയാണ്. വൈറസ് ബാധ സ്ഥിരീകരിച്ചവരെ കപ്പലില്‍നിന്നിറക്കി വിവിധ ആശുപത്രികൡ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗബാധയില്ലാത്തവരെ ഇന്നലെ കരയിലേക്ക് പോകാന്‍ അനുവദിക്കുമെന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതനുസരിച്ചാണ് അവരെ വിട്ടതും.

ഡയമണ്ട് പ്രിന്‍സസ് കപ്പലില്‍ 138 ഇന്ത്യക്കാരാണ്. വൈറസ് ബാധയുള്ള ഇന്ത്യക്കാരെല്ലാം ചികിത്സയോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ജപ്പാനിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു. ഇവരെ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നാട്ടിലെത്തിച്ചേക്കും. കപ്പലിലെ സ്വന്തം പൗരന്മാരെ യു.എ്‌സ്. നേരത്തെ കൊണ്ടുപോയിരുന്നു. ബ്രിട്ടന്‍, ഹോങ്കോങ്, കാനഡ, ദക്ഷിണ കൊറിയ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളും പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള നീക്കത്തിലാണ്.

കംബോഡിയയിലാണ് വെസ്റ്റര്‍ഡാം കപ്പല്‍ നങ്കൂരമിട്ടിരിക്കുന്നത്. ഈ കപ്പലിലെ ആര്‍ക്കും വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ഇതോടെ, കപ്പലിലുള്ളവരെ നാട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കുകയും ചെയ്തു. കോട്ടയം സ്വദേശി ബീറ്റാ കുരുവിള, കൊല്ലം സ്വദേശി മണിലാല്‍, തൊടുപുഴ സ്വദേശി സിജോ, വൈക്കം സ്വദേശി അനൂപ് എന്നീ മലയാളികളും കപ്പലിലുണ്ട്. ഇവരും അടുത്ത ദിവസങ്ങളില്‍ നാട്ടില്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത്. 13 ദിവസം നടുക്കടലില്‍ കഴിഞ്ഞശേഷമാണ് കംബോഡിയ കപ്പലിന് തീരംതൊടാന്‍ അനുമതി നല്‍കിയത്.

രോഗം പടര്‍ന്നത് 26 രാജ്യങ്ങളിലേക്ക്
ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധ അതിവേഗമാണ് ലോകത്ത് വലിയ ആശങ്കയായി മാറിയത്. ഇതിനകം 26 രാജ്യങ്ങളില്‍ രോഗം പടര്‍ന്നിട്ടുണ്ട്. മുക്കാല്‍ലക്ഷത്തോളം പേര്‍ക്ക് രോഗബാധയുണ്ടായതായും സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം ബാധിച്ച അഞ്ചില്‍ നാലുപേരുടെയും ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ടെങ്കിലും രോഗം പടരുന്നത് ഇനിയും നിയന്ത്രിക്കാനാകാത്തത് കടുത്ത ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

ഇറാനിലാണ് ഏറ്റവുമൊടുവില്‍ രോഗബാധ സ്ഥിരീകരിച്ചത്. ടെഹ്‌റാന് തെക്ക് ക്വോം നഗരത്തിലുള്ള രണ്ടുപേര്‍ക്കാണ് രോഗം ബാധിച്ചത്. ഇരുവരും ചികിത്സയിലാണെന്ന് അധികൃതര്‍ പറഞ്ഞു. ദക്ഷിണ കൊറിയയില്‍ രോഗം ബാധിച്ചവരുടെ എണ്ണം ഒറ്റദിവസം കൊണ്ട് ഇരട്ടിയോളമായി. കഴിഞ്ഞദിവസം 31 പേര്‍ക്കായിരുന്നു രോഗബാധ സ്ഥിരീകരിച്ചത്. ഇപ്പോഴത് 51 പേര്‍ക്കായി. ആഗോള വിപണിയിലെ ശക്തമായ സാന്നിധ്യമായ ചൈനയില്‍ വ്യവസായ-വാണിജ്യ ആവശ്യങ്ങള്‍ക്കായി പല രാജ്യത്തുനിന്നും ആളുകള്‍ യാത്ര ചെയ്യുന്നതും ചൈനയില്‍നിന്നുള്ള കുടിയേറ്റം വ്യാപകമായതുമാണ് രോഗബാധ വ്യാപകമാകാന്‍ കാരണം.

ചൈനയെ ആശ്രയിച്ചുനില്‍ക്കുന്ന രാജ്യങ്ങളിലേക്കുള്ള കയറ്റുമതി, ഇറക്കുമതിയെല്ലാം കൊറോണ വൈറസ് ബാധയോടെ പ്രതിസന്ധിയിലായിട്ടുണ്ട്. ആഗോള സമ്പദ്‌വ്യവസ്ഥയെയും കൊറോണ ബാധിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്. രോഗബാധ തുടര്‍ന്നാല്‍, ആഗോള തലത്തില്‍ സമസ്ത മേഖലകളിലും അത് വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തുന്നത്.

കപ്പലില്‍ അധികൃതര്‍ കാട്ടിയത് ക്രൂരമായ വീഴ്ച
ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം പിടിപെട്ടത് ഡയമണ്ട് പ്രിന്‍സസ് കപ്പലിലാണ്. ഇത്തരമൊരു സാഹചര്യമുണ്ടായത് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചമൂലമാണെന്ന വിമര്‍ശനം ശക്തമാണ്. കപ്പലിനുള്ളിലെ ക്വാറന്റൈന്‍ നടപടികള്‍ കാര്യക്ഷമമല്ലെന്ന് ആദ്യം മുതലേ വിമര്‍ശനമുയര്‍ന്നിരുന്നു. അത് ശരിവെക്കുന്ന തരത്തിലാണ് രോഗബാധയെന്ന് യു.എസ്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അടക്കുമുള്ള സംഘടനകള്‍ ആരോപിച്ചു.

കൊറോണ വൈറസ് ബാധ ആശങ്കപ്പെടുത്തുന്ന തരത്തിലാണെന്ന് ജപ്പാനീസ് ഡോക്ടറും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വിദഗ്ധനുമായ കെന്റാരോ ഇവാറ്റ പറഞ്ഞു. ആഫ്രിക്കയിലെ ഇബോള ബാധയെയും 2003-ല്‍ ചൈനയിലുണ്ടായ സാര്‍സ് ബാധയെയും പ്രതിരോധിക്കുന്നതില്‍ പ്രവര്‍ത്തിച്ചിട്ടുള്ള കെന്റാരോ, ഡയമണ്ട് പ്രിന്‍സസിലെ രോഗബാധയ്ക്ക് കാരണം അധികൃതരുടെ വീഴചയാണെന്ന് പറഞ്ഞു. കപ്പലില്‍ സന്ദര്‍ശനം നടത്തിയതിനാല്‍, 14 ദിവസത്തെ ഐസലേഷനില്‍ കഴിയുകയാണ് കെന്റാരോയും ഇപ്പോള്‍.

വാക്‌സിന്‍ ഏതാനും മാസത്തിനുള്ളില്‍
കൊറോണ വൈറസ് ബാധയ്‌ക്കെതിരായ വാക്‌സിന്‍ ഏതാനും മാസത്തിനുള്ളില്‍ വികസിപ്പിക്കാനാകുമെന്ന് ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞന്‍ അവകാശപ്പെട്ടു. സര്‍വകലാശാലയ്ക്ക് കീഴിലുള്ള ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസ്സര്‍ സാറ ഗില്‍ബര്‍ട്ടും സംഘവുമാണ് ഇതിനുള്ള ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. കോവിഡ് 19 എന്ന വൈറസിനെ പ്രതിരോധിക്കാനുള്ള വാക്‌സിന്റെ നിര്‍മാണം പ്രതീക്ഷാ നിര്‍ഭരമായി മുന്നേറുകയാണെന്ന് അവര്‍ പറഞ്ഞു.

വാക്‌സിന്റെ ക്ലിനിക്കല്‍ ട്രയല്‍ വൈകാതെ നടക്കുമെന്നാണ് ഇവര്‍ പറയുന്നത്. ഇതിനായി 1000 ഡോസ് മരുന്ന് നിര്‍മിക്കുകയാണിപ്പോള്‍. വാക്‌സിന്‍ നിര്‍മാണത്തിന് ഒന്നരവര്‍ഷം വേണ്ടിവരുമെന്നാണ് നേരത്തെ ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നത്. എന്നാല്‍, അത്രയൊന്നും വൈകില്ലെന്ന സൂചനയാണ് സാറ ഗില്‍ബര്‍ട്ട് നല്‍കുന്നത്. രോഗബാധ ഏറെക്കുറെ നിയന്ത്രണത്തിലായിട്ടുണ്ടെന്ന പ്രതീക്ഷയും ആരോഗ്യപ്രവര്‍ത്തകര്‍ പങ്കുവെക്കുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category