1 GBP = 93.00 INR                       

BREAKING NEWS

ബ്രിട്ടീഷ് എം.പി.യെ പുറത്താക്കിയപ്പോള്‍ പൊട്ടിത്തെറിച്ചവര്‍ അറിയുക; ഡെബ്ബി എബ്രഹാം ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനത്തിന് പാക് ചാര സംഘടനയുടെ ഫണ്ട് ലഭിക്കുന്ന വ്യക്തി; പദ്ധതിയിട്ടത് പാക് അധിനിവേശ കാശ്മീരിലേക്ക് യാത്ര ചെയ്യാന്‍; എംപി ദുബായില്‍നിന്നും നേരെ പോയത് പാക്കിസ്ഥാനിലേക്ക്

Britishmalayali
kz´wteJI³

പൗരത്വ നിയമഭേഗതിക്കെതിരേ പ്രസ്താവന നടത്തിയ ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടി എം.പി. ഡെബ്ബി എബ്രഹാമിന് ഇന്ത്യയില്‍ പ്രവേശനാനുമതി നിഷേധിച്ചപ്പോള്‍ അതിനെതിരേ തിരിഞ്ഞവരേറെയാണ്. എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ പിന്നീട് കോണ്‍ഗ്രസ്സും അനുകൂലിച്ചപ്പോള്‍, കേന്ദ്ര നടപടിയില്‍ കാര്യമുണ്ടെന്ന് എല്ലാവര്‍ക്കും ബോധ്യമായി. ഡെബ്ബി എബ്രഹാമിന് പാക്കിസ്ഥാാന്‍ ചാര സംഘടനയായ ഐഎസ്‌ഐയുമായി ബന്ധമുണ്ടെന്ന കാര്യമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ഐഎസ്‌ഐയുമായി ബന്ധമുള്ള നജാവത്ത് ഹുസൈനുമായി ഡെബ്ബി ബന്ധപ്പെട്ടിരുന്നതായും സ്വതന്ത്ര കാശ്മീര്‍ വാദത്തെ പിന്തുണച്ചിരുന്നുവെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ജമ്മു കാശ്മീര്‍ സെല്‍ഫ് ഡിറ്റര്‍മിനേഷന്‍ ഇന്റര്‍നാഷണല്‍ മൂവ്‌മെന്റെന്ന സംഘടനയുടെ നേതാവാണ് നജാവത്ത് ഹുസൈന്‍. ഇന്ത്യയിലെത്തിയശേഷം നേരെ പാക് അധിനിവേശ കാശ്മീര്‍ സന്ദര്‍ശിക്കുകയായിരുന്നു ഡെബ്ബിയുടെ ലക്ഷ്യമെന്നും ഇതിനകം വ്യക്തമായിട്ടുണ്ട്.

കാശ്മീര്‍ വിഘടനവാദികളായ ഹുറിയത്ത് നേതാക്കളുമായും ഡെബ്ബി ബന്ധപ്പെട്ടിരുന്നുവെന്ന സൂചനകളുണ്ട്. ജമ്മു കാശ്മീരിനുള്ള പ്രത്യേകാധികാരങ്ങള്‍ നീക്കിയതിനെയും 370-ാം വകുപ്പ് പിന്‍വലിച്ചതിനെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ച ഡെബ്ബി, കടുത്ത ഇന്ത്യാ വിരുദ്ധയായിരുന്നു. ഡെബ്ബിയുടെ സമീപകാല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവര്‍ക്കുള്ള ഇ-വിസ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയത്. വിസ റദ്ദാക്കിയ കാര്യം അറിയിച്ചിട്ടും അവര്‍ ഇന്ത്യയിലേക്ക് വരികയായിരുന്നു. ഇതോടെയാണ് ഡല്‍ഹി വിമാനത്താവളത്തില്‍നിന്നുതന്നെ ഇവരെ മടക്കിയയച്ചത്.

ഡല്‍ഹിയില്‍നിന്ന് ദുബായിലേക്ക് മടങ്ങിയ ഡെബ്ബി ഇപ്പോഴുള്ളത് പാക്കിസ്ഥാനിലാണ്. ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിലെ മുതിര്‍ന്ന അംഗങ്ങളുമായി അവര്‍ കൂടിക്കാഴ്ച നടത്തുകയും പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷിക്കൊപ്പം വാര്‍ത്താസമ്മേളനം നടത്തുകയും ചെയ്തു. ഇന്ത്യ കൈകാര്യം ചെയ്ത പോലെ പാക്കിസ്ഥാന്‍ ഒരിക്കലും ചെയ്യില്ലെന്ന് മന്ത്രി പറഞ്ഞു. കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയതിനെ തുടര്‍ന്ന് ഡെബ്ബി എബ്രഹാം ഇന്ത്യന്‍ സര്‍ക്കാറിനെതിരെയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു.

ഡെബ്ബി എബ്രഹാം പാക് അനുകൂലയാണെന്നും അവര്‍ക്ക് വിസ നിഷേധിച്ചതില്‍ പ്രശ്‌നമില്ലെന്നും കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്‌വി ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന പ്രസ്താവന ഡെബ്ബി മുമ്പും നടത്തിയിട്ടുണ്ടെന്നും പാക്കിസ്ഥാനുമായും ഐഎസ്‌ഐയുമായും ഇവര്‍ക്ക് ബന്ധമുണ്ടെന്നും സിങ്‌വി വ്യക്തമാക്കി. ഡെബ്ബി എബ്രഹാം, അവരുടെ സഹായി എന്നിവരെയാണ് ഡല്‍ഹി ഇന്ദിരഗാന്ധി വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം തടഞ്ഞുവെച്ചത്. കശ്മീര്‍ തര്‍ക്കത്തില്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് രൂപീകരിച്ച സമിതിയുടെ അധ്യക്ഷയായിരുന്നു അവര്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category