1 GBP = 93.50 INR                       

BREAKING NEWS

മൂന്നും ആറും വയസ്സുള്ള കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് പ്രവാസിയുടെ ഭാര്യ കാമുകനൊപ്പം നാടുവിട്ടു; വിവരം അറിഞ്ഞ ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നും മക്കള്‍ക്കരികിലേക്ക് പറന്നെത്തി; ഭര്‍ത്താവ് നാട്ടിലെത്തിയപ്പോള്‍ ഇതാണ് സമയം എന്നു കണ്ട് കാമുകനൊപ്പം വിദേശത്തേക്ക് പറന്ന് ഭാര്യയും! കുട്ടികളെ ഉപേക്ഷിച്ച് നാടുവിട്ട യുവതിക്കെതിരേ ജുവനൈല്‍ ആക്ട് പ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി പൊലീസ്

Britishmalayali
kz´wteJI³

പഴയങ്ങാടി: കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകന്മാര്‍ക്കൊപ്പം പോയി എട്ടിന്റെ പണി വാങ്ങി ജയിലില്‍ കിടക്കുന്ന വിവാഹിത യുവതിമാരുടെ കഥകള്‍ അടുത്തിടെ നിരവധി പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ വാര്‍ത്തകളൊന്നും ഒളിച്ചോട്ടത്തിന് യാതൊരു കുറവും വരുത്തുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം. മൂന്നൂം ആറും വയസുള്ള കുട്ടികളെ ഉപേക്ഷിച്ചു കാമുകനൊപ്പം മുങ്ങിയ പ്രവാസിയുടെ ഭാര്യയുടെ കഥകൂടി പുറത്തുവന്നു. പഴയങ്ങാടിയാണ് ഈ സംഭവം നടന്നത്.

യുവതി കാമുകനൊപ്പം വിദേശത്ത് കടന്നതായാണ് സൂചന. ഭാര്യ പോയതറിഞ്ഞ് വിദേശത്തുള്ള ഭര്‍ത്താവ് നാട്ടിലെത്തിയിട്ടുണ്ട്. കുഞ്ഞുങ്ങളുടെ അടുത്തേക്കാണ് ഭര്‍ത്താവ് പറന്നിറങ്ങിയത്. അതേസമയം പ്രാദേശികമായി ഒരു പാര്‍ട്ടി നേതൃത്വം ഇടപെട്ട് കേസ് ഒതുക്കി തീര്‍ക്കാന്‍ നീക്കം നടത്തുന്നതായും ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ആരോപിച്ചു.

തങ്ങള്‍ക്ക് അച്ഛനൊപ്പം താമസിച്ചാല്‍ മതിയെന്ന് കുട്ടികള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പഴയങ്ങാടി പൊലീസ് കുട്ടികളെ അച്ഛനൊപ്പം വിട്ടു. കുട്ടികളെ ഉപേക്ഷിച്ച് നാടുവിട്ട യുവതിക്കെതിരേ ജുവനൈല്‍ ആക്ട് പ്രകാരം കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് ചുമത്തിയതിനാല്‍ നാട്ടിലെത്തിയാല്‍ യുവതിയെ അറസ്റ്റു ചെയ്യുന്ന സാഹചര്യം ഉണ്ടാകും.

സമാനമായ മറ്റൊരു കേസില്‍ ഹരിപ്പാട് ഭാര്യയെ അറസ്റ്റു ചെയ്തു ചെയ്തിരുന്നു. ആറ് വയസ്സുള്ള മകളെ ഉപേക്ഷിച്ചാണ് കാമുകനായ യുവാവിനൊപ്പം വീട്ടമ്മ ഇറങ്ങി പോയത്. കാര്‍ത്തികപ്പള്ളി മഹാദേവികാട് സ്വദേശിനിയായ 30 വയസ്സുള്ള യുവതിാണ് കാമുകനായ മനു എന്ന യുവാവിനൊപ്പം ഇറങ്ങി പോയത്. കഴിഞ്ഞ ഒക്ടോബര്‍ 31ന് ആയിരുന്നു യുവതി കാമുകനൊപ്പം ഇറങ്ങി പോയത്. തുടര്‍ന്ന് നവംബര്‍ മൂന്നാം തീയതി ഇവര്‍ വിവാഹിതരാകുകയും ചെയ്തു.

ഒന്നര വര്‍ഷമായി ഗള്‍ഫില്‍ ജോലി ചെയ്ത് വരികയായിരുന്നു യുവതിയുടെ ഭര്‍ത്താവ്. ഈ സമത്തിനിടെയാണ് യുവതി മറ്റൊരു യുവാവുമായി അടുത്തത്. യുവതി കാമുകനൊപ്പം മുങ്ങിയതിന് ശേഷമാണ് സംഭവത്തെ കുറിച്ച് ഭര്‍ത്താവ് അറിയുന്നത് പോലും. ഇതോടെ ഭര്‍ത്താവ് നാട്ടിലെത്തി തൃക്കുന്നപ്പുഴ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കാമുകന്റെ വീട്ടില്‍ നിന്നും യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category