1 GBP = 93.00 INR                       

BREAKING NEWS

ഫെയ്‌സ് ബുക്കില്‍ പ്രണവിനെ പ്രണയിക്കുന്നത് പ്രായപൂര്‍ത്തിയാകും മുമ്പ്; പതിനെട്ട് തികഞ്ഞ അന്ന് എതിര്‍പ്പുകള്‍ അവഗണിച്ച് വ്യത്യസ്ത ജാതിയിലുള്ളവരുടെ വിവാഹം; കല്യാണ ശേഷം പ്രണയത്തിന് അവധി കൊടുത്ത് കലഹവും; ഗര്‍ഭിണിയായപ്പോള്‍ ഭര്‍ത്താവ് ഗള്‍ഫില്‍ പോയത് മുതലെടുത്ത് കാമുകനെ കണ്ടെത്തി വീണ്ടും എഫ് ബിയില്‍ സജീവം; പിന്നെ കാമുകന്റെ രാത്രി സഞ്ചാരം; പ്രൊഫൈല്‍ പിക്ചറുകളില്‍ മകന്റെ കുസൃതി നിറഞ്ഞ മുഖമിട്ടത് ക്രൂരയായ അമ്മ; മലയാളിക്ക് കളങ്കമായി തയ്യില്‍ ശരണ്യ

Britishmalayali
kz´wteJI³

കണ്ണൂര്‍: വിയാനെ കൊന്ന ശേഷം ഭര്‍ത്താവു പ്രണവാണ് തന്റെ കുഞ്ഞിനെ കൊന്നതെന്ന് എല്ലാവരെയും സമര്‍ത്ഥമായി വിശ്വസിപ്പിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തില്‍ കൃത്യമായ പദ്ധതിയുമായാണ് ശരണ്യ തന്ത്രങ്ങള്‍ ഒരുക്കിയത്. പൊലീസിന്റെ ചോദ്യങ്ങളെ നേരിട്ടതും അങ്ങനെ തന്നെ. തന്നെയും കുഞ്ഞിനെയും നോക്കാത്ത ഭര്‍ത്താവു തന്നെയാണു കൊലപാതകിയെന്ന് കുട്ടിയെ കാണാതായത് മുതല്‍ പൊലീസിനോട് പറഞ്ഞത് ശരണ്യയായിരുന്നു. പിന്നീട് അതെല്ലാം ശരണ്യയ്ക്ക് തന്നെ മാറ്റി പറയേണ്ടി വന്നു. അങ്ങനെ തയ്യില്‍ എന്ന കടലോരഗ്രാമത്തെ ഞെട്ടിച്ച ക്രൂരതയിലെ വില്ലത്തിയായി ഈ അമ്മ മാറി,


കുഞ്ഞിനെ നഷ്ടപ്പെട്ട ഒരമ്മയോടുള്ള സഹതാപത്തോടെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ആദ്യഘട്ടത്തില്‍ ശരണ്യയോട് ഇടപെട്ടിരുന്നത്. അച്ഛനെ സംശയിക്കാന്‍ കാരണവും ഉണ്ടായിരുന്നു. ഭര്‍ത്താവ് സ്വമേധയാ വീട്ടില്‍ ചെല്ലുകയും നിര്‍ബന്ധം ചെലുത്തി അവിടെ താമസിക്കുകയും ചെയ്തതിലെ അസ്വാഭാവികതയും ശരണ്യ ചോദ്യം ചെയ്തു. ശരണ്യയ്ക്കു പതിനെട്ടു വയസ്സു പൂര്‍ത്തിയായതിനു പിന്നാലെ ദിവസങ്ങള്‍ക്കുള്ളിലായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പ്രണവിനെ ശരണ്യ വിവാഹം കഴിച്ചത്. വ്യത്യസ്ത ജാതിയിലുള്ളവരായതിനാല്‍ വിവാഹത്തിന് വീട്ടുകാര്‍ എതിര്‍ത്തുവെങ്കിലും ശരണ്യ പിടിവാശിയിലായിരുന്നു. വിവാഹം നടന്നു.

ആ ബന്ധം മുന്നോട്ടു പോകാനാകാത്ത വിധം തകര്‍ന്നത് ഭര്‍ത്താവിന്റെ ഗള്‍ഫില്‍ പോക്കിന് ശേഷമാണ്. അപ്പോഴായിരുന്നു പുതിയ കാമുകനെ കിട്ടിയത്. ഇതെല്ലാം മറച്ചുവച്ച് പ്രണവിനെ കുറ്റക്കാരനായി ചിത്രീകരിക്കാന്‍ ശരണ്യയ്ക്കായി. 3000 രൂപ മാസം കുഞ്ഞിനും ശരണ്യയ്ക്കുമായി ചെലവിനു നല്‍കാന്‍ വ്യവസ്ഥയുണ്ടായിരുന്നു. ഉത്തരവാദിത്തമില്ലാതെ തന്നെയും കുഞ്ഞിനെയും വെറുക്കുന്ന പ്രണവ് ഒന്നരവയസ്സുകാരനെ അപായപ്പെടുത്തിയെന്ന കഥയ്ക്ക ഈ പശ്ചാത്തലവും സമര്‍ത്ഥമായി വിനിയോഗിക്കപ്പെട്ടു. കുട്ടിയെ കൊന്ന ശേഷം കാമുകനൊപ്പം ജീവിക്കാമെന്ന സ്വപ്നം കണ്ട ശരണ്യയ്ക്ക് കാമുകന് മറ്റൊരു കാമുകിയുണ്ടെന്നും ഇരുവരും വിവാഹം കഴിക്കാന്‍ പോകുന്നവെന്ന കാര്യവും അറിഞ്ഞിരുന്നില്ല.

അവസാനം പിടിക്കപ്പെട്ടു. മൂന്നു മാസത്തിനുശേഷമാണു കഴിഞ്ഞ ശനിയാഴ്ച പ്രണവ് വീട്ടില്‍ വന്നതെന്ന് ആദ്യം പറഞ്ഞ ശരണ്യ ഭര്‍ത്താവു ഞായറാഴ്ച രാത്രി വീട്ടില്‍ തങ്ങുമെന്ന് ഉറപ്പായതോടെ കുഞ്ഞിന്റെ കൊലപാതകവും താന്‍ ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് സമ്മതിച്ചു. ശനിയാഴ്ച വീട്ടില്‍ തങ്ങണമെന്നു പ്രണവ് നിര്‍ബന്ധം പിടിച്ചുവെന്നും അച്ഛന് ഇഷ്ടമല്ലാത്തതിനാല്‍, അച്ഛന്‍ മീന്‍പിടിക്കാന്‍ കടലില്‍ പോകുന്ന ഞായറാഴ്ച വരാന്‍ ആവശ്യപ്പെട്ടതായും ആദ്യ മണിക്കൂറില്‍ പറഞ്ഞ ശരണ്യ ഭര്‍ത്താവു ഞായറാഴ്ച രാത്രി വീട്ടില്‍ തങ്ങുമെന്ന് ഉറപ്പായതോടെ കുഞ്ഞിന്റെ കൊലപാതകവും താന്‍ ആസൂത്രണം ചെയ്തായി ഗത്യന്തരമില്ലാതെ സമ്മതിച്ചു.

പുലര്‍ച്ചെ മൂന്നിന് കുഞ്ഞുമായി ഹാളിലെത്തിയതുകൊല്ലാന്‍ തന്നെയെന്ന് ഒടുവില്‍ തുറന്നു പറഞ്ഞു. ഹാളിലെ കസേരയില്‍ കുറച്ചുനേരം ഇരുന്നശേഷം പിന്‍വാതില്‍ തുറന്നു കുഞ്ഞുമായി പുറത്തേക്ക് പോയി കൃത്യം നിര്‍വഹിച്ച ശേഷം തിരിച്ചുവീട്ടിലെത്തി അടുക്കളവാതില്‍ വഴി അകത്തു കയറി ഹാളില്‍ ഇരുന്നുവെന്നും കുറച്ചു നേരം കഴിഞ്ഞ് കിടന്ന് ഉറങ്ങിയെന്നു സമ്മതിച്ചു.

കൊലപാതകങ്ങള്‍ നടപ്പാക്കുന്നതിനോ ആസൂത്രണം ചെയ്യുന്നതിനോ ആരുടെയും സഹായം ഇവര്‍ക്കു ലഭിച്ചിരുന്നില്ല. ഭര്‍ത്താവിനോ കാമുകനോ െകാലപാതകത്തെ കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നും സിറ്റി സിഎ പി.ആര്‍. സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇരുവരെയും ചോദ്യം ചെയ്തശേഷം വിട്ടയച്ചെന്നും പൊലീസ് അറിയിച്ചു. കൊലപാതകത്തിനുശേഷം വീട്ടിലെ ഹാളില്‍ കിടന്നുറങ്ങിയ ശരണ്യ മറ്റുള്ളവര്‍ക്കൊപ്പം കുഞ്ഞിനെ തിരയാനും ഇറങ്ങി. കുഞ്ഞിനെ എറിഞ്ഞ സ്ഥലത്തെ തിരച്ചില്‍ ശരണ്യ സ്വയം ഏറ്റെടുക്കുകയായിരുന്നുവെന്നു ദൃക്സാക്ഷികള്‍ പൊലീസിനു മൊഴി നല്‍കിയിരുന്നു.

ശരണ്യ സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു. ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലുമുള്ള അക്കൗണ്ടുകളിലെ പ്രൊഫൈല്‍ പിക്ചറില്‍ ഒരു വയസുള്ള വിയാന്റെ കുസൃതി നിറഞ്ഞ മുഖമാണ് നിറയുന്നത്. സോഷ്യല്‍ മീഡിയയില്‍ കുട്ടിയോട് കാണിക്കുന്ന സ്നേഹം ജീവിതത്തില്‍ ഒരിക്കലും ശരണ്യയ്ക്ക് ആ കുഞ്ഞിനോട് ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു പിന്നീട് വന്ന കുറ്റസമ്മതം. കാമുകനൊപ്പം ജീവിക്കുമ്പോള്‍ കുട്ടി തടസമാകരുതെന്നു മാത്രമായിരുന്നു ചിന്ത. ഫേസ്ബുക്കിലൂടെയായണ് ശരണ്യയും പ്രണവും പരിചയപ്പെടുന്നത്. വ്യത്യസ്ത ജാതിയിലുള്ളവരായതിനാല്‍ ഇരുകുടുംബങ്ങളും ഈ ബന്ധം എതിര്‍ത്തു. എന്നാല്‍ ശരണ്യയ്ക്ക് പതിനെട്ട് വയസ് പൂര്‍ത്തിയായതോടെ ഇരുവരും വിവാഹിതരായി. വിവാഹശേഷം ജീവിതത്തില്‍ പ്രണയമുണ്ടായിരുന്നില്ല.

സ്വന്തം വീട്ടില്‍ തന്നെയായിരുന്നു കൂടുതല്‍ ദിവസവും ശരണ്യ. ഭാര്യ ഗര്‍ഭിണിയായതോടെ പ്രണവ് ജോലി തേടി ഗള്‍ഫിലേയ്ക്ക് പോയി. ഒരു വര്‍ഷത്തിന് ശേഷം തിരിച്ചെത്തി. അപ്പോഴേക്കും ശരണ്യ തയ്യില്‍ കടപ്പുറത്തെ സ്വന്തം വീട്ടില്‍ സ്ഥിരതാമസമാക്കിയിരുന്നു. പ്രണവ് ഗള്‍ഫില്‍ പോയ സമയത്താണ് ഭര്‍ത്താവിന്റെ സുഹൃത്തായ യുവാവുമായി ശരണ്യ പ്രണയത്തിലാകുന്നത്. ഇതും ഫേസ്ബുക്ക് വഴിയായിരുന്നു. ശരണ്യയും പ്രണവും തമ്മിലുള്ള കുടുംബകലഹം മുതലാക്കി കാമുകന്‍ മുമ്പോട്ടു പോയി.

പ്രണവ് തയ്യിലിലെ വീട്ടിലെത്തിയ അന്ന് രാത്രിയും കാമുകന്‍ ശരണ്യയുടെ വീടിന്റെ പരിസരങ്ങളില്‍ എത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇരുവരും തമ്മില്‍ ഇടയ്ക്കിടെ കാണാറുണ്ടെന്നും അന്വേഷണസംഘത്തിന് വ്യക്തമായി. എന്നാല്‍ ശരണ്യയ്ക്ക് വിവാഹ വാഗ്ദാനം നല്‍കിയതിനോ കുഞ്ഞിനെ കൊലപ്പെടുത്താന്‍ ആസൂത്രണം നടത്തിയതിനോ കാമുകനെതിരെ തെളിവുകള്‍ ലഭിച്ചില്ല. ഇതോടെയാണ് കാമുകന് കൃത്യത്തില്‍ പങ്കില്ലെന്ന് പൊലീസ് ഉറപ്പിച്ചത്.

മൊബൈല്‍ ഫോണിന്റെയും നിലാവിന്റെയും വെളിച്ചത്തിലാണു ശരണ്യ കുഞ്ഞുമായി കടല്‍തീരത്തെത്തിയത്. ഉറക്കത്തിലായിരുന്ന കുഞ്ഞിനെ കടല്‍ഭിത്തിയില്‍ കിടത്തിയശേഷം ശരണ്യ താഴെയിറങ്ങി ഭിത്തിയില്‍നിന്നു കുഞ്ഞിനെ താഴേക്കു വലിച്ചെറിഞ്ഞു. ഉറക്കമെണീറ്റ കുഞ്ഞ് വേദന കൊണ്ടു കരഞ്ഞു. അവിടേക്ക് ഓടിയെത്തിയ ശരണ്യ, കരച്ചില്‍ ആരും കേള്‍ക്കാതിരിക്കാന്‍ കുഞ്ഞിന്റെ മുഖം അമര്‍ത്തിപ്പിടിച്ചു. പരിസരം വീക്ഷിച്ച ശേഷം കരിങ്കല്ലുകള്‍ക്കിടയിലേക്കു കുഞ്ഞിനെ രണ്ടാമതും എടുത്തെറിഞ്ഞു. അങ്ങനെ മരണം ഉറപ്പിച്ചു. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category