1 GBP = 92.00INR                       

BREAKING NEWS

കാവിറ്റി വാല്‍വും ലോഫ്റ്റ് ഇന്‍സലേഷനും ബോയ്‌ ലേഴ്‌സ് മെയ്ന്റനന്‍സും നടത്തിയിട്ടുണ്ടോ? എനര്‍ജി ബില്‍ കൂടാതിരി ക്കാന്‍ സര്‍ക്കാര്‍ സഹായത്തോടെ ഉടന്‍ ശരിയാക്കുക

Britishmalayali
kz´wteJI³

ര്‍ധിച്ചു വരുന്ന എനര്‍ജി ബില്‍ തലവേദനയാകുന്നുണ്ടെങ്കില്‍, അതിനെ മറികടക്കാന്‍ സര്‍ക്കാര്‍ തന്നെ ചില പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? എനര്‍ജി കമ്പനി ഒബ്ലിഗേഷന്‍ എന്ന ഏജന്‍സി ഊര്‍ജ പ്രതിസന്ധി പരിഹരിക്കുന്നതിനും കാര്‍ബണ്‍ പുറംതള്ളല്‍ കുറയ്ക്കുന്നതിനും വേണ്ടിയുള്ളതാണ്. 2013 ഏപ്രിലിലാണ് ഈ പദ്ധതി ആരംഭിക്കുന്നത്. പലതവണ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയ ചട്ടങ്ങളില്‍, ഏറ്റവുമൊടുവിലത്തേത് നിലവില്‍ വന്നത് 2018 ഡിസംബറിലാണ്. ഹോം ഹീറ്റിങ് കോസ്റ്റ് റിഡക്ഷന്‍ ഒബ്ലിഗേഷന്‍ എന്നാണ് ഏറ്റവും പുതിയ ചട്ടങ്ങളുടെ പേര്.

വീടുകളിലെ ഹീറ്റിങ് ചെലവ് കുറച്ച് എനര്‍ജി ബില്‍ കുറയ്ക്കാന്‍ ജനങ്ങളെ സഹായിക്കുകയെന്നതാണ് ഈ ചട്ടം കൊണ്ട് ഉദ്ദേശികക്കുന്നത്. ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നതിന് ഉപഭോക്താക്കള്‍ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ട്. അതിനായി ഊര്‍ജോപഭോഗം പരമാവധി കുറയ്ക്കുന്ന രീതിയില്‍ ചെയ്യേണ്ട ചില കാര്യങ്ങളുമുണ്ട്. ഇതിലൂടെ എനര്‍ജി ബില്‍ പരമാവധി കുറയ്ക്കുന്നതിനൊപ്പം ചില ബെനഫിറ്റുകള്‍ നേടാനും ഇതിലൂടെ സാധിക്കും.

സോഷ്യല്‍ ഹൗസിങ്ങില്‍ താമസിക്കുന്നവര്‍ക്കും ഈ പദ്ധതിയുടെ ഭാഗമാകാന്‍ സാധിക്കും. സ്വന്തമായി വീടുള്ളവര്‍ക്കും വീട്ടുടമയില്‍നിന്നോ സോഷ്യല്‍ ഹൗസിങ്ങില്‍നിന്നോ മാനേജ്‌മെന്റ് കമ്പനിയില്‍നിന്നോ അനുമതി വാങ്ങിയിട്ടുള്ളവര്‍ക്കും ഇതിന്റെ ഭാഗമാകാം. പദ്ധതിയുടെ ഭാഗമാുന്നവര്‍ക്ക് സൗജന്യ കാവിറ്റി വാളിനും ലോഫ്റ്റ് ഇന്‍സലേഷനും സബ്‌സിഡിയോടെ ഗ്യാസ് ബോയ്‌ലര്‍ മാറ്റിവെക്കുന്നതിനും അവസരം ലഭിക്കും.

ഇത്തരത്തിലുള്ള ഇന്‍സലേഷനുകള്‍ നടത്തുകയാണെങ്കില്‍ ഉപഭോക്താക്കള്‍ക്ക് വര്‍ഷം മുഴുവന്‍ നൂറുകണക്കിന് പൗണ്ട് ലാഭിക്കാനും അവസരം ലഭിക്കും. പദ്ധതിയില്‍ അംഗമാകുന്നതിന് എനര്‍ജി സ്ഥാപനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടാല്‍ മതി. ഇഡിഎഫ്, എന്‍പവര്‍ തുടങ്ങിയ ഏജന്‍സികളൊക്കെ ഈ പദ്ധതി നടപ്പാക്കുന്നുണ്ട്. പദ്ധതിയില്‍ ചേരുന്നതിനുള്ള അടിസ്ഥാന കാര്യങ്ങളില്‍ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയാല്‍ ഇതില്‍ അംഗമാകാന്‍ സാധിക്കും.

ഇന്‍സലേഷനും ഇന്‍സ്റ്റലേഷനുമായി ഏജന്‍സിയുമായി സംസാരിച്ച് തീയതി നിശ്ചയിക്കാനാകും. വീട്ടിലെത്തി അക്കാര്യങ്ങള്‍ പരിശോധിക്കുന്നതിന് സാങ്കേതിക ജീവനക്കാരെ ഏജന്‍സി തന്നെ നിയോഗിക്കും. വീട്ടിലാവശ്യമുള്ള കാര്യങ്ങളും ചെയ്തിട്ടുള്ള കാര്യങ്ങളും സംബന്ധിച്ച് സാങ്കേതിക ജീവനക്കാര്‍ ഏജന്‍സിക്ക് റിപ്പോര്‍ട്ടു നല്‍കുകയും അതനുസരിച്ച് തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category