1 GBP = 93.50 INR                       

BREAKING NEWS

ബ്രക്സിറ്റ് മലയാളികള്‍ക്ക് ഗുണം ചെയ്യുമെന്ന് അന്ന് ഞങ്ങള്‍ പറഞ്ഞപ്പോള്‍ നെറ്റി ചുളിച്ചവര്‍ അറിയുക; പുതിയ കുടിയേറ്റ നയം നമുക്ക് വേണ്ടിയാണ്; നഴ്സുമാര്‍ക്കും ടെക്കികള്‍ക്കും സയന്‍സിലും എഞ്ചിനീയറിങ്ങിലും പിഎച്ച്ഡി ഉള്ളവര്‍ക്കും ബ്രിട്ടനിലേക്ക് പറക്കാം

Britishmalayali
ഷാജി ലൂക്കോസ് ബെല്‍ഫാസ്റ്റ്

ബ്രക്സിറ്റ് റഫറണ്ടം പ്രഖ്യാപിച്ചപ്പോള്‍ യുകെയിലെ മലയാളികള്‍ രണ്ടു പക്ഷത്തായിരുന്നു. തികച്ചും കുടിയേറ്റ വിരുദ്ധമെന്നു കരുതി എത്തിയവരാണ് ലെഫ്റ്റ് ലിബറല്‍ ചിന്താഗതിക്കാരായ മലയാളികള്‍. വലിഞ്ഞു കേറി എത്തുന്നവര്‍ ഇനി ഇവിടെ വേണ്ട എന്ന നിലപാടുമായി മറുവശത്തുള്ളവരും അണി നിരന്നു. ലെഫ്റ്റ് ലിബറല്‍ ചിന്താഗതിയെ തള്ളി പറയുമ്പോഴും മലയാളികള്‍ക്ക് ഇതു ഗുണകരമാവും എന്നതിനാല്‍ ബ്രക്സിറ്റിനെ അനുകൂലിക്കുന്ന നിലപാടായിരുന്നു ബ്രിട്ടീഷ് മലയാളിയുടേത്.

എന്തുകൊണ്ടാണ് ബ്രിട്ടീഷ് മലയാളി ഇങ്ങനെ ഒരു നിലപാട് എടുത്തത് സെക്രട്ടറി പുറത്തു വിട്ട പുതിയ കുടിയേറ്റ നിയമത്തില്‍ അടങ്ങിയിരിക്കുന്നു.

രണ്ടായിരത്തിന്റെ ആദ്യ കുടിയേറ്റ വേളകളില്‍ യൂറോപ്പിന് പുറത്ത് നിന്നുള്ള നഴ്‌സുമാരടക്കമുള്ളവര്‍ക്ക് അഡാപ്‌റ്റേഷനും ഇംഗ്ലീഷ് ഭാഷയുമൊക്കെ നിര്‍ബന്ധമാക്കിയതും അതെ സമയം ഇതേ ജോലിക്ക് ഇംഗ്ലീഷ് ഭാഷ ജീവിതത്തിലൊരിക്കല്‍ പോലും ഉപയോഗിച്ചിട്ടില്ലാത്തവരടക്കമുള്ള യൂറോപ്യന്‍സിന് നിര്‍ബന്ധമല്ലാതിരുന്നതുമൊക്കെ ബ്രക്സിറ്റിന് അനുകൂലമായി ചിന്തിക്കുവാന്‍ പലരെയും പ്രേരിപ്പിച്ചിരുന്നൂ. കൂടാതെ, താരതമ്യേന വിദഗ്ദ്ധ ജോലി നൈപുണ്യം കുറഞ്ഞ ആശ്രിത വിസയില്‍ വരുന്നവര്‍ക്കാകട്ടെ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ളവരുടെ കുടിയേറ്റം മൂലം തങ്ങളുടെ ജോലി സാധ്യതകള്‍ക്ക് മങ്ങലേല്‍ക്കുകയും വളരെ ചെറിയ ശമ്പളത്തില്‍ കിട്ടുന്ന ജോലി ചെയ്യേണ്ട അവസ്ഥയും സംജാതമാവുകയും ചെയ്തിരുന്നു.

അതേ സമയം ലോകം തന്നെ ഒരു ഗ്രാമമായി ചുരുങ്ങി ഒന്നിച്ചുപോകേണ്ടതിന് പകരം ബ്രക്സിറ്റ് വഴി ഒറ്റപ്പെട്ടു മാറി സ്വതന്ത്ര മനുഷ്യസഞ്ചാരം തന്നെ നിയന്ത്രിക്കുന്നത് ഈ കാലഘട്ടത്തിലെ അപരിഷ്‌കൃതമായ ഒരു രീതിയാണെന്ന് മലയാളികള്‍ അടക്കമുള്ള മറ്റൊരു കൂട്ടര്‍ വാദിച്ചിരുന്നൂ. ബ്രക്സിറ്റ് വിവാദത്തില്‍ പെട്ട് ആടിയുലഞ്ഞ സര്‍ക്കാരുകളും ബ്രിട്ടന്റെ സാമ്പത്തിക വളര്‍ച്ചയിലുണ്ടായ മാന്ദ്യവുമൊക്കെ ഇതിന് ഉദാഹരണമായി അവര്‍ ചൂണ്ടിക്കാണിക്കുന്നു.
എന്തുകൊണ്ടാണ് ബ്രിട്ടീഷ് മലയാളി അങ്ങനെ ഒരു നിലപാട് എടുത്തത് എന്നതിന്റെ വിശദീകരണം ഇന്നലെ ഹോം സെക്രട്ടറി പുറത്തു വിട്ട പുതിയ കുടിയേറ്റ നിയമത്തില്‍ അടങ്ങിയിരിക്കുന്നു. ഇന്നലെ പ്രഖ്യാപിച്ച പുതിയ പോയിന്റ് ബേസ്ഡ് കുടിയേറ്റ നിയമ പദ്ധതി ഏഷ്യന്‍ ആഫിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പൊതുവെ പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഷോര്‍ട്ടേജ് ഒക്യൂപേഷന്‍ ലിസ്റ്റില് ഉള്‍പ്പെടുത്തി ഇരുപതിനായിരം പൗണ്ട് വരെ സാലറി കുറച്ച് 20 പോയിന്റ് വരെ നേഴ്‌സിംഗ് ജോലിയ്ക്ക് ഏര്‍പ്പെടുത്തിയത് മലയാളികള്‍ അടക്കമുള്ള പുതിയ കുടിയേറ്റക്കാര്‍ക്ക് വളരെ ആശാവഹമാണ്. ഇംഗ്ലീഷിന്റെ 10 പോയിന്റും ജോബ് ഓഫറിന്റെ 20 ഉം സ്‌കില്‍ഡ് ജോബിന്റെ 20 ഉം കൂടിയാവുമ്പോള്‍ ആകെ വേണ്ട 70 പോയിന്റെന്ന കടമ്പ വലിയ ബുദ്ധിമുട്ടില്ലാതെ തന്നെ തരണം ചെയ്യുവാന്‍ സാധിക്കുമെന്ന് കരുതുന്നു. മറ്റ് സ്‌കില്‍ഡ് ജോബിന്റെ കുറഞ്ഞ വരുമാനം 25,600.00 പൗണ്ടാണ് താനും. 

നഴ്സുമാര്‍, അദ്ധ്യാപകര്‍, ടെക്കികള്‍ എന്നിവര്‍ക്കെല്ലാം വലിയ അവസരമാണ് ഇതു തുറന്നിടുന്നത്. കാലാകാലങ്ങളില്‍ ഹോം ഓഫീസ് പുറത്തിറക്കുന്ന ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റില്‍ നിന്നും ഒരിക്കലും പുറത്താകാത്ത ഏക തൊഴില്‍ നഴ്സുമാരുടേതാണ്. കെയറര്‍മാര്‍ ആ ലിസ്റ്റില്‍ ഇല്ലെങ്കിലും പുതിയ നിയമ മാറ്റത്തെ തുടര്‍ന്ന് യൂറോപ്പില്‍ നിന്നുള്ളവരുടെ നിയമനം നടക്കാതെ വരുമ്പോള്‍ ഭാവിയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഏറ്റവും ശ്രദ്ധേയമായത് സാധാരണ വിഷയങ്ങളില്‍ പിഎച്ച്ഡി ഉള്ളവര്‍ക്ക് 10 പോയിന്റും സയന്‍സ് - എഞ്ചിനീയറിങ്ങ് വിഷയങ്ങളില്‍ പിഎച്ച്ഡി ഉള്ളവര്‍ക്ക് 20 പോയിന്റും ലഭിക്കും എന്നതാണ്. ഇത് മലയാളികളുടെ യുകെയിലേക്കുള്ള പ്രവാഹം വര്‍ദ്ധിപ്പിക്കും.

ജനുവരി 2021ന് പുതിയ നിയമം പ്രാബല്യത്തില്‍ വരുമ്പോള്‍ ഇപ്പൊള്‍ പാസ്‌പോര്‍ട്ട് കരസ്ഥമാക്കി യുകെയില്‍ സ്ഥിരതാമസമാക്കിയ വിദഗ്ധമല്ലാത്ത മേഖലകളില്‍ ജോലി ചെയ്യുന്ന മലയാളികളടക്കമുള്ളവര്‍ക്കും സന്തോഷിക്കുവാനുള്ള വകയുണ്ട്താനും. പോളണ്ട്, ലിത്ത്വേനിയ, റോമേനിയ, ബള്‍ഗേറിയ തുടങ്ങിയ കിഴക്കന്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള അവിദഗ്ധ തൊഴിലാളികളുടെ വരവ് യുകെയിലെ ജോലിസാധ്യതകള്‍ കുറയ്ക്കുകയും ഉള്ള ജോലികള്‍ക്ക് ശമ്പളത്തകര്‍ച്ച സംഭവിക്കുകയും ചെയ്തിരുന്നു. കെട്ടിട നിര്‍മ്മാണം, ഹോട്ടല്‍/റെസ്റ്റോറന്റ്, കൃഷിയിടങ്ങള്‍, കെയര്‍ വ്യവസായം തുടങ്ങിയവയ്ക്ക് തൊഴിലാളികളെ സുലഭമായി ലഭിക്കുകയും ഈ മേഖലകള്‍ വളരെ സുഗമമായി പ്രവര്‍ത്തിക്കുകയും ചെയ്തുപോന്നു.
തൊഴിലാളികളുടെ അനിയന്ത്രിതമായ ലഭ്യത ശമ്പളത്തിന്റെ തോത് കുറയ്ക്കുകയും ഒട്ട് മിക്ക ജോലികളുടെയും വേതനം മിനിമം വേജസ്സിലെയ്ക്ക് ചുരുങ്ങുകയും ചെയ്തു. ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാരുള്ള നിര്‍മ്മാണ, ഹോട്ടല്‍/റെസ്റ്റോറന്റ് മേഖലകളില്‍ ഭൂരിപക്ഷവും യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ളവര്‍ ജോലിചെയ്യുമ്പോള്‍ ഏകദേശം 10 ശതമാനം കുടിയേറ്റക്കാരുള്ള കെയര്‍/ഹോസ്പിറ്റല്‍ സെക്ടറില്‍ അഞ്ചു ശ്തമാനം വീതം യൂറോപ്യന്‍സും ഇതര കുടിയേറ്റക്കാരുമാണ് ഉള്ളത്. പുതിയ നിയമമനുസരിച്ച് യുകെയുടെ പുറത്തുള്ള എല്ലാ രാജ്യക്കാര്‍ക്കും ഒരേ കുടിയേറ്റ നിയമമായിരിക്കും. 

കഴിഞ്ഞ കുറെ പതിറ്റാണ്ട്കളായി വര്‍ധിച്ച് വരുന്ന കുടിയെറ്റങ്ങള്‍ ബ്രിട്ടന്റെ ജനകീയ മുഖത്തിന് തന്നെ വലിയ മാറ്റങ്ങള്‍ വരുത്തിത്തുടങ്ങിയിരുന്നൂ. യുകെയുടെ മിക്ക പട്ടണങ്ങളും വൈവിധ്യ സംസ്‌കാരമുള്ള പല രാജ്യങ്ങളില്‍ നിന്നുമുള്ള ജനങ്ങളാല്‍ നിറയുന്നത് പ്രാദേശിക വികാരം ബലപ്പെടുന്നതിന് കാരണമാവുകയും അതുവഴി ബ്രക്സിറ്റിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തുന്നതിനും ഇടയാക്കിയിട്ടുണ്ട്.

അതേസമയം ഇപ്പോള്‍ ഗവണ്മെന്റ് പ്രഖ്യാപിച്ചിരിക്കുന്ന ഈ കരട് നിയമം അടുത്ത വര്‍ഷം നടപ്പിലാക്കുന്നതിന് മുമ്പ് ചെറിയ മാറ്റങ്ങള്‍ വരുത്തുവാനുള്ള സാധ്യതയും ഗവണ്മെന്റ് തള്ളിക്കളയുന്നില്ല. കൂടാതെ അവിദഗ്ധ തൊഴിലാളികളുടെ ക്ഷാമം ഉണ്ടാകാതിരിക്കാന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നുമുള്ള തൊഴിലാളികള്‍ക്ക് രണ്ട് വര്‍ഷത്തേക്കുള്ള താല്‍ക്കാലിക വിസയും നല്‍കുന്ന കാര്യവും പരിഗണനയിലുണ്ട്. നിലവില്‍ യുകെയിലുള്ള കുടിയേറ്റക്കാരെ പുതിയ നിയമം യാതൊരു വിധത്തിലും ബാധിക്കുകയില്ലെനും ഗവണ്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.

പുതിയ നിയമം അനുസരിച്ച് 70 പോയന്റ് നേടുന്നവര്‍ക്കു മാത്രമെ ജോലിക്ക് അപേക്ഷിക്കാന്‍ കഴിയൂ. താഴെ പറയുന്നതു പോലെയാണ് പോയന്റുകള്‍ കണക്കാക്കുന്നത്.
  • സ്‌പോണ്‍സറുടെ ജോലി വാഗ്ദാനം - 20 പോയിന്റ്
  • യോഗ്യതയ്ക്ക് അനുസൃതമായ ജോലി -20
  • ഇംഗ്ലീഷ് സംസാരിക്കാനുള്ള കഴിവ് - 10 ( ഇവ മൂന്നും നിര്‍ബന്ധം)
  • 25,600 പൗണ്ടില്‍ കൂടുതല്‍ - 20 (10% വരെ കുറവെങ്കില്‍ 10 പോയിന്റ്, 10-20 % കുറവെങ്കില്‍ 0 പോയിന്റ്)
  • 23,040 പൗണ്ടിനും 25,599 പൗണ്ടിനും ഇടയില്‍ ശമ്പളമുള്ളവര്‍ക്ക് - 10 പോയിന്റ്
  • ജോലിക്കാരുടെ ക്ഷാമമുള്ള മേഖലകള്‍ - 20
  • ജോലിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പിഎച്ച്ഡി - 10
  • സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിങ്, മാത്തമാറ്റിക്‌സ് പിഎച്ച്ഡി - 20

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category