1 GBP = 92.00INR                       

BREAKING NEWS

കാറിന്റെ വിന്‍ഡ് സ്‌ക്രീ നുകളില്‍ ബേബി ഓണ്‍ ബോര്‍ഡോ ഫുട്ബോള്‍ ക്ലബ് ലോഗോ സ്റ്റിക്കറുകളോ ഒട്ടിക്കരുത്; കീശയില്‍ നിന്നും 5000 പൗണ്ട് വരെ ചോര്‍ന്നേക്കാം

Britishmalayali
kz´wteJI³

കാറിന്റെ വിന്‍ഡ്സ്‌ക്രീനിലോ അല്ലെങ്കില്‍ റിയര്‍ വിന്‍ഡോയിലോ 'ബേബി ഓണ്‍ ബോര്‍ഡ്' എന്ന സ്റ്റിക്കര്‍ പലരും പതിക്കാറുണ്ട്. എന്നാല്‍ ഇത് പോലീസിന്റെ കണ്ണില്‍ പെട്ടാല്‍ 5000 പൗണ്ട് വരെ പിഴയീടാക്കാന്‍ വകുപ്പുണ്ടെന്ന് ഏവരും ഓര്‍ത്താല്‍ നന്നായിരിക്കും. ഇതിന് പുറമെ നിങ്ങളുടെ ഫുട്ബോള്‍ ക്ലബിന്റെ ലോഗോ ഇത്തരത്തില്‍ കാറിന്റെ മേല്‍പ്പറഞ്ഞ ഭാഗങ്ങളില്‍ പതിപ്പിച്ചാലും നിങ്ങള്‍ പിഴയടക്കാന്‍ ബാധ്യസ്ഥരാണെന്നറിയുക. റോഡില്‍ നിന്നും നിങ്ങളുടെ കാഴ്ചയെ മറയ്ക്കാന്‍ ഇത്തരം സ്റ്റിക്കറുകള്‍ കാരണമാകുമെന്നതിനാലാണ് ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ക്ക് മേല്‍ പിഴ ചുമത്തുന്നത്.

നിങ്ങളുടെ വിന്‍ഡ് സ്‌ക്രീനിന് മുകളില്‍ ഏതെങ്കിലും തരത്തിലുള്ള തടസങ്ങളോട് കൂടി വണ്ടിയോടിച്ചാല്‍ അത്  അപകടത്തിന് കൂടുതല്‍ സാധ്യതയുണ്ടാക്കുന്നവെന്നതാണ് ഇതിന് കാരണം.ഇത്തരത്തില്‍ കാറുകളുടെ പ്രസ്തുത ഭാഗങ്ങളില്‍ സ്റ്റിക്കറുകള്‍ ഒട്ടിക്കുന്നത് കടുത്ത നിയമം മൂലം വിലക്കിയിട്ടൊന്നുമില്ലെങ്കിലും ഇതിന്റെ പേരില്‍ പിഴ ചുമത്താന്‍ പോലീസിന് സാധിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.  ഡ്രൈവറുടെ കാഴ്ചയെ മറയ്ക്കുന്ന വിധത്തിലുള്ള തടസങ്ങളൊന്നുമില്ലാത്ത വിധത്തില്‍ വിന്‍ഡ് സ്‌ക്രീന്‍ ക്ലീനാക്കി വയ്ക്കണമെന്നാണ് ഹൈവേ കോഡ് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. ഇത്തരത്തില്‍ കാഴ്ചയെ മറയ്ക്കുന്ന യാതൊന്നും വിന്‍ഡ് സ്‌ക്രീനില്‍ വച്ച് വണ്ടിയോടിക്കരുതെന്നാണ് ദി റോഡ് ട്രാഫിക്ക് ആക്ടും ഓര്‍മിപ്പിക്കുന്നത്.

അതായത് നമുക്ക് മുന്നിലെ റോഡിനെ വ്യക്തമായി കാണുന്ന അവസ്ഥയില്‍ മാത്രമേ ഡ്രൈവ് ചെയ്യാവൂ എന്നത് നിര്‍ബന്ധമുള്ള കാര്യമാണ്. ഇതേ നിയമങ്ങള്‍ കാറിന്റെ റിയര്‍വ്യൂ വിന്‍ഡ്സ്‌ക്രീനിനും വിന്‍ഡോകള്‍ക്കും ബാധകമാണ്.ഇത്തരം നിയമലംഘനം ദൃഷ്ടിയില്‍ പെട്ടാല്‍ പോലീസിന് തത്സമയം 100 പൗണ്ട് പിഴ ചുമത്താനാവും. ഇതിന് പുറമെ ലൈന്‍സിന് മേല്‍ മൂന്ന് പെനാല്‍റ്റി പോയിന്റുകളും ചുമത്തുന്നതായിരിക്കും. ഇത്തരം നിയമലംഘനങ്ങളുടെ ഗുരുതരാവസ്ഥക്ക് അനുസൃതമായി നിങ്ങളില്‍ നിന്നും 5000 പൗണ്ട് വരെ പിഴ ചുമത്താന്‍ സാധിക്കും. കൂടാതെ ലൈസന്‍സിന് മേല്‍ ഒമ്പത് പെനാല്‍റ്റി പോയിന്റുകളും ചുമത്താനാവും.

വിന്‍ഡ് സ്‌ക്രീന്‍  വൈപ്പറുകളുടെ വഴിയില്‍ ഇത്തരം സ്റ്റിക്കറുകള്‍ പതിക്കുന്ന ഡ്രൈവര്‍മാര്‍ തങ്ങളുടെ എംഒടി യില്‍ പരാജയപ്പെടുകയും ചെയ്യുമെന്നോര്‍ക്കുക. വിന്‍ഡ് സ്‌ക്രീനുകളുടെ പുറകിലേക്കും മുമ്പിലേക്കുമുള്ള റോഡിലെ കാഴ്ചകളെ ഡ്രൈവ് ചെയ്യുന്ന ആളില്‍ നിന്നും മറയ്ക്കുന്ന വിധത്തിലുള്ള തടസങ്ങളൊന്നുമുണ്ടാക്കില്ലെന്ന് കാറിന് മേല്‍ ഇത്തരം സ്റ്റിക്കറുകള്‍ പതിക്കുമ്പോള്‍ ഉറപ്പാക്കേണ്ടതാണെന്ന് ചുരുക്കം. റിയര്‍ വ്യൂ മിററിന് മേല്‍ രണ്ട് എയര്‍ ഫ്രഷ്നറുകള്‍ തൂക്കിയിട്ടതിനെ തുടര്‍ന്ന് കാര്‍ ഒരു കാല്‍നടയാത്രക്കാരനെ ഇടിച്ചിട്ട സംഭവം 2008ല്‍ ഉണ്ടായതിന് ശേഷം ഇത്തരത്തില്‍ സ്റ്റിക്കറുകളെ നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങള്‍ കര്‍ക്കശമാണ്. തങ്ങളുടെ ക്ലബിന്റെ ലോഗോ കാറിന് മേല്‍ പതിക്കുന്ന ഫുട്ബോള്‍ ഭ്രാന്തന്മാരുടെ ഇന്‍ഷൂറന്‍സ് അസാധുവാക്കാനും വകുപ്പുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category