1 GBP = 93.50 INR                       

BREAKING NEWS

മുന്‍ മന്ത്രി വി എസ് ശിവകുമാറിന്റെ വീട്ടിലേക്ക് ഇരച്ച് കയറി വിജിലന്‍സ് സംഘം; എംഎല്‍എയുടെ ശാസ്തമംഗലത്തെ വസതിയില്‍ അന്വേഷണ സംഘം എത്തിയത് എട്ട് മണിയോടെ; നടപടി അനധികൃത സ്വത്തു സമ്പാദന കേസില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ; വീട്ടിലെ പരിശോധനയിലൂടെ ലക്ഷ്യമിടുന്നത് ബിനാമി ബന്ധങ്ങളുടെ രേഖ കണ്ടെത്തല്‍; കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാനും സാധ്യത; പ്രതിപക്ഷത്തെ അഴിമതിയില്‍ തളയ്ക്കാന്‍ പിണറായി സര്‍ക്കാര്‍

Britishmalayali
പ്രവീണ്‍ സുകുമാരന്‍

തിരുവനന്തപുരം: അനധികൃത സ്വത്തു സമ്പാദന കേസില്‍ മുന്‍ മന്ത്രി വി എസ്. ശിവകുമാറിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. ഒന്നാം പ്രതി വി എസ്.ശിവകുമാറടക്കം നാല് പേരാണ് പ്രതിപ്പട്ടികയിലുള്ളത്. എഫ്.ഐ.ആര്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് റെയ്ഡ്. ഇന്ന് രാവിലെ എട്ടരയോടെയാണ് റെയ്ഡ് തുടങ്ങിയത്. ശിവകുമാറിന്റെ എല്ലാ വീടുകളും വിജിലന്‍സ് പരിശോധിക്കും. തിരുവനന്തപുരത്ത് ശാസ്ത മംഗലത്തുള്ള വീട്ടിലാണ് ഇപ്പോള്‍ റെയ്ഡ് തുടങ്ങിയത്. വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇത്. രേഖകള്‍ പിടിച്ചെടുക്കുകയാണ് ലക്ഷ്യം.

2011 2016 കാലയളവിലെ യുഡിഎഫ് സര്‍ക്കാരില്‍ ആരോഗ്യ-ദേവസ്വം മന്ത്രിയായിരുന്ന വി എസ്.ശിവകുമാര്‍ പേഴ്സണല്‍ സ്റ്റാഫിനേയും സുഹൃത്തുകളേയും ബിനാമികളാക്കി സ്വത്തുകള്‍ സമ്പാദിച്ചെന്ന് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച എഫ്ഐആറില്‍ പറയുന്നു. ശിവകുമാറിനെ കൂടാതെ സുഹൃത്തുകളും പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുമായ മൂന്നു പേര്‍ കൂടി പ്രതിപ്പട്ടികയിലുണ്ട്. ഡ്രൈവറായ ഷൈജു ഹരന്‍, എന്‍എസ് ഹരികുമാര്‍, എം.രാജേന്ദ്രന്‍ എന്നിവരെയാണ് ശിവകുമാറിനെ കൂടാതെ പ്രതി ചേര്‍ക്കപ്പെട്ടത്. അതേ സമയം കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും അന്വേഷണത്തോട് സഹകരിക്കുമെന്നും ശിവകുമാര്‍ പ്രതികരിച്ചിരുന്നു. പേഴ്സണല്‍ സ്റ്റാഫിലൊരാള്‍ ബേക്കറി ജംഗ്ഷന് സമീപം വാങ്ങിയ ഒന്നരയേക്കര്‍ ഭൂമി ശിവകുമാറിന് വേണ്ടിയാണെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. കൂടാതെ ചില മരുന്ന് കമ്പനികളുമായും ആശുപത്രികളുമായും ശിവകുമാറിന് ബന്ധമുണ്ടെന്നും വിജിലന്‍സിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

ശിവകുമാറിന്റെയും പേഴ്സണല്‍ സ്റ്റാഫിലെ ചിലരുടെയും വിമാനയാത്രകളുടെ വിവരങ്ങളും വിജിലന്‍സ് ശേഖരിച്ചിരുന്നു. തിരുവനന്തപുരം സ്പെഷ്യല്‍ സെല്‍ എസ്പി വി എസ് അജിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. 2016-ല്‍ ജേക്കബ് തോമസ് വിജിലന്‍സ് മേധാവിയായിരുന്ന സമയത്ത് ശിവകുമാറിനെതിരെ വിജിലന്‍സിന്റെ ഇന്റലിജന്‍സ് വിഭാഗം രഹസ്യമായി അന്വേഷണം നടത്തിയിരുന്നു. അനധികൃത സ്വത്ത് സമ്പാദനത്തിന് ശിവകുമാറിനെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ഇന്റലിജന്‍സ് വിഭാഗം വിജിലന്‍സ് ഡയറക്ടര്‍ക്ക് ശുപാര്‍ശ ചെയ്തത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പുതിയ നടപടി.

വി എസ് ശിവകുമാറിനൊപ്പം പ്രതിചേര്‍ത്തവര്‍ ശിവകുമാറിന്റെ ബിനാമികളെന്ന് വിജിലന്‍സിന്റെ എഫ്‌ഐആര്‍ പറയുന്നു. ശിവകുമാര്‍ മന്ത്രിയായിരിക്കെ മൂന്നു പേരും ലക്ഷങ്ങളുടെ അനധികൃത വരുമാനമുണ്ടാക്കി. സ്വത്ത് സമ്പാദനത്തിനായി ശിവകുമാര്‍ ഇവരുമായി ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. വരവുമായി യോജിക്കാത്ത ചെലവാണ് പ്രതിയായ ഹരികുമാറിന്റേതെന്നും എഫ്‌ഐആറിലുണ്ട്.

മന്ത്രിയായിരിക്കെ വി എസ് ശിവകുമാറും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളും വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ശിവകുമാറിന്റെ ബിനാമി ഇടപാട് കണ്ടെത്തയതെന്ന് എഫ്‌ഐആറില്‍ പറയുന്നു. പരാതിയിലുള്ളവര്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചതിനു തെളിവില്ല. എന്നാല്‍ ശിവകുമാറുമായി അടുത്ത ബന്ധമുള്ള എം.രാജേന്ദ്രന്‍, ഷൈജു ഹരന്‍, അഡ്വ.എന്‍.എസ്.ഹരികുമാര്‍ എന്നിവര്‍ വന്‍തോതില്‍ സ്വത്ത് സമ്പാദിച്ചതായി വിജിലന്‍സ് കണ്ടെത്തി. വി എസ് ശിവകുമാര്‍ മന്ത്രിയായിരുന്ന 2011 മെയ് 18 മുതല്‍ 2016 മെയ് 20 വരെയുള്ള കാലയളവിലാണിത്. 2.34 ലക്ഷം രൂപ സമ്പാദ്യം മാത്രമുണ്ടാകേണ്ടിയിരുന്ന എം.രാജേന്ദ്രന്‍ 33 ലക്ഷം രൂപയുടെ സമ്പാദ്യമാണുണ്ടാക്കിയത്.

ഷൈജു ഹരന് കണക്കുപ്രകാരം 4.67 ലക്ഷം രൂപയുടെ സമ്പാദ്യമാണ് ഉണ്ടാകേണ്ടത്. എന്നാല്‍ 26.5 ലക്ഷം രൂപയുടെ സമ്പാദ്യമാണുള്ളത്. അഡ്വ.ഹരികുമാറിനു 25.53 ലക്ഷം രൂപയുടെ അനധികൃത സമ്പാദ്യമുണ്ട്. 36.95 ലക്ഷം വരുമാനമുണ്ടായിരുന്ന ഹരികുമാര്‍ 79.51 ലക്ഷം ചെലവഴിച്ചതായും കണ്ടെത്തി. ഇതിന് പുറമെ ഹരികുമാറിന്റെ ഭാര്യയുടെ പേരില്‍ വഞ്ചിയൂരില്‍ ഫല്‍റ്റും അഞ്ചര സെന്റും കെട്ടിടവുമുണ്ട്. ഹരികുമാറിന്റെ പേരില്‍ വഞ്ചിയൂരില്‍ രണ്ടുനില കെട്ടിടമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വരവിനേക്കാള്‍ പത്തിരട്ടിയിലധികം സമ്പാദ്യമാണ് ഇവര്‍ക്കുള്ളത്. വി എസ് ശിവകുമാര്‍ ഇവരുടെ ബിനാമി പേരില്‍ സ്വത്ത് സമ്പാദിച്ചതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അഴിമതി നിരോധന നിയമ പ്രകാരമാണു കേസ് രജിസ്റ്റര്‍ ചെയ്തിട്ടിള്ളുത്. വികെ ഇബ്രാഹിം കുഞ്ഞിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ശിവകുമാറിനെതിരെയും കേസ് വന്നതോടെ യുഡിഎഫിന് രാഷ്ട്രീയമായി നേരിടേണ്ട് ബാധ്യതയേറി. ഗവര്‍ണര്‍ അനുമതി നല്‍കിയതോടെ ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറിയാണ് ശിവകുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവിറക്കിയത്. പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ അനുമതി നല്‍കണമെന്നു വിജിലന്‍സ് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഇക്കാര്യം പരിശോധിച്ച സര്‍ക്കാര്‍ 1988ലെ അഴിമതി നിരോധന നിയമം അനുസരിച്ചാണ് അനുമതി നല്‍കിയത്. എംപി, എംഎല്‍എ, മന്ത്രി പദവികള്‍ ദുരുപയോഗം ചെയ്തു ശിവകുമാര്‍ അനധികൃതമായി സ്വത്തു സമ്പാദിച്ചെന്നാണു വിജിലന്‍സിനു ലഭിച്ച പരാതി. ജനപ്രതിനിധികള്‍ക്കെതിരെ അന്വേഷണത്തിനു സര്‍ക്കാര്‍ അനുമതി വേണമെന്ന അഴിമതി നിരോധന നിയമം 17 (എ) വകുപ്പു പ്രകാരമാണു വിജിലന്‍സ് സര്‍ക്കാരിനോട് അനുമതി തേടിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category