1 GBP = 92.00INR                       

BREAKING NEWS

എല്ലാവരും ഉറക്കത്തിലായിരുന്നു; അപകടത്തിന്റെ ആഘാതത്തില്‍ ഒന്നും ഓര്‍മയില്ല; വലിയ ശബ്ദത്തോടെയുള്ള ഇടി മാത്രമാണ് ഓര്‍മയിലുള്ളത്; പിന്നീട് എല്ലാം ഛിന്നഭിന്നമായി കിടക്കുന്നതാണ് കാണുന്നത്; എന്റെ സീറ്റിന് മുന്‍ഭാഗത്തിരുന്ന കണ്ടക്ടറും മരിച്ചെന്ന് പിന്നീട് അറിഞ്ഞു; അവിനാശി അപകടത്തിന്റെ നടുക്കം മാറാതെ യാത്രക്കാരി ശ്രീലക്ഷ്മി പറയുന്നു; ഉറ്റവരെ കാണാനുള്ള യാത്രക്കിടെ ഒന്നു മയങ്ങിയവരെ കാത്തിരുന്നത് ദാരുണ മരണം; ഛിന്നഭിന്നമായി മൃതദേഹങ്ങളും അപകടം ഭീതിതമാക്കുന്നു

Britishmalayali
kz´wteJI³

കോയമ്പത്തൂര്‍: 48 യാത്രക്കാരുമായി തിരിച്ച കെഎസ്ആര്‍ടിസി ബസാണ് ഇന്ന് പുലര്‍ച്ചെ കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിച്ച് അപകടത്തില്‍ പെട്ടത്. എല്ലാവരും ഉറക്കത്തിലായിരിക്കുമ്പോഴാണ് അപകടം ഉണ്ടായത്. അതുകൊണ്ട് തന്നെ രക്ഷപെട്ടവര്‍ക്ക് എന്താണ് സംഭവിച്ചതെന്ന് പോലും അറിയാന്‍ സാധിച്ചില്ല. അപകടം നടക്കുമ്പോള്‍ എല്ലവരും ഉറക്കത്തിലായിരുന്നെന്ന് അപകടത്തില്‍ നിന്നും രക്ഷപെട്ട ശ്രീലക്ഷ്മി പറഞ്ഞു. ബെംഗളൂരുവില്‍നിന്ന് തൃശൂരിലേക്ക് ഒറ്റയ്ക്കായിരുന്നു യാത്ര, മുന്‍ഭാഗത്ത് കണ്ടക്ടര്‍ സീറ്റിന് സമീപമാണ് ഇരുന്നത്. ഉറങ്ങുന്നത് വരെ കണ്ടക്ടറും ആ സീറ്റിലുണ്ടായിരുന്നു. പിന്നെ സീറ്റ് മാറിയിരുന്നോയെന്ന് അറിയില്ല. അപകടത്തില്‍ കണ്ടക്ടര്‍ മരിച്ചതായി ഇപ്പോള്‍ വാര്‍ത്തകളിലൂടെയാണ് അറിഞ്ഞതെന്നും ശ്രീലക്ഷ്മി പറഞ്ഞു.

അപകടത്തിന്റെ ആഘാതത്തില്‍ ഒന്നും ഓര്‍മയില്ല. വലിയ ശബ്ദത്തോടെയുള്ള ഇടി മാത്രമാണ് ഓര്‍മയിലുള്ളത്. പിന്നീട് എല്ലാം ഛിന്നഭിന്നമായി കിടക്കുന്നതാണ് കാണുന്നത്. അപകടം നടന്ന ഉടന്‍ തന്നെ നാട്ടുകാരും മറ്റും രക്ഷാപ്രവര്‍ത്തനത്തിനെത്തിയിരുന്നു. ആംബുലന്‍സില്‍ പരിക്കേറ്റവരെയെല്ലാം ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിക്ക് ഗുരുതരമല്ലാത്തവര്‍ക്ക് സംഭവസ്ഥലത്തുവെച്ച് തന്നെ പ്രഥമ ശ്രുശ്രൂഷകള്‍ നല്‍കിയിരുന്നുവെന്നും ശ്രീലക്ഷ്മി വ്യക്തമാക്കി. ഒപ്പമുണ്ടായിരുന്ന യാത്രക്കാരെക്കുറിച്ചുള്ള കാര്യങ്ങളൊന്നും അറിയില്ല. ബസിന്റെ വലതുഭാഗത്തിരുന്ന യാത്രക്കാര്‍ക്കാണ് കൂടുതലും പരിക്കേറ്റതെന്നും ശ്രീലക്ഷ്മി പറഞ്ഞു. കാലിന് ചെറിയ പരിക്ക് മാത്രമുള്ള ശ്രീലക്ഷ്മിയെ തൊട്ടടുത്തുള്ള രേവതി ആശുപത്രിയിലേക്കാണ് ആദ്യം കൊണ്ടുപോയത്. പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ ഡിസ്ചാര്‍ജ് ചെയ്ത ശ്രീലക്ഷ്മി തിരുപ്പൂരിലുള്ള സുഹൃത്തിന്റെ വീട്ടിലാണിപ്പോള്‍. രക്ഷിതാക്കളെത്തിയ ശേഷം അവര്‍ക്കൊപ്പം നാട്ടിലേക്ക് മടങ്ങുമെന്നും ശ്രീലക്ഷ്മി പറഞ്ഞു.

''പെട്ടെന്ന് വലിയൊരു ശബ്ദം കേട്ടു. ആര്‍ക്കും ഒന്നും മനസ്സിലായിട്ടുണ്ടാകില്ല. ഒറ്റ സെക്കന്‍ഡില്‍ എല്ലാം കഴിഞ്ഞു. കസേരകള്‍ എല്ലാം മുന്നോട്ട് മറിഞ്ഞുപോയി. ആളുകളുടെ ബഹളവും കരച്ചിലുമാണ് പിന്നെ കേട്ടത്. എഴുന്നേറ്റ് നോക്കിയപ്പോള്‍ മുഖം മുഴുവന്‍ ചോര. പുറത്തുനിന്നവരാണ് ചില്ലുതകര്‍ക്കാന്‍ പറഞ്ഞത്. മുന്നിലിരുന്ന പെണ്‍കുട്ടി റോഡില്‍ തെറിച്ചുവീണ് കിടക്കുന്നത് കണ്ടു. ബസിന്റെ പിന്‍വശത്തായി ഇരുന്നതുകൊണ്ടാകാം കാര്യമായ പരുക്കുകളില്ല- മറ്റൊരു യാത്രക്കാരന്‍ ഇതേക്കുറിച്ചു പറഞ്ഞത് ഇങ്ങനെയാണ്.

അപകടത്തില്‍ 19 പേര്‍ മരിച്ചെന്നാണ് ഇതുവരെയുള്ള കണക്കുകള്‍. 11 പേരെ തിരിച്ചിറഞ്ഞിട്ടുണ്ട്. 23 പേര്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പുറമേ ആകെ 48 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളില്‍ നിന്നുള്ളവരാണ് യാത്രക്കാരില്‍ ഏറെയും. ഒന്നുറങ്ങി എണീക്കുമ്പോഴേക്കും വീട്ടിലെത്താം, ഉറ്റവരെ കാണാം എന്ന പ്രതീക്ഷയുമായി കഴിഞ്ഞവരാണ് അപകടത്തില്‍ പെട്ടത്. എന്നാല്‍ യാത്ര മുഴുവിക്കും മുമ്പ് അതില്‍ പലരും യാത്രയായി.

ഡ്രൈവറും ഡ്രൈവര്‍ കം കണ്ടക്ടറും ഉള്‍പ്പെടെ ഇരുപതു പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇവരില്‍ പത്തു പേര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. 23 പേര്‍ ആശുപത്രിയിലാണ്. കോയമ്പത്തൂരിനടുത്ത് തിരുപ്പൂരിലേക്ക് പ്രവേശിക്കുന്ന അവിനാശിയില്‍വെച്ച് പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അപകടം. ടൈല്‍സുമായി കേരളത്തില്‍നിന്നു പോയ കണ്ടെയ്‌നര്‍ ലോറിയാണ് ബസില്‍ ഇടിച്ചത്. കേരള രജിസ്‌ട്രേഷനിലുള്ളതാണ് ഈ ലോറി. കണ്ടെയ്‌നര്‍ ലോറി നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിനു പിന്നാലെ ലോറിയിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. ആകെ 48 പേരാണ് ബസിലുണ്ടായിരുന്നത്.

ബുധനാഴ്ച വൈകിട്ടോടെയാണ് ബസ് ബെംഗളൂരുവില്‍നിന്ന് തിരിച്ചത്. ബസ്സിലുണ്ടായിരുന്നവരില്‍ ഭൂരിഭാഗവും മലയാളികളായിരുന്നുവെന്നാണ് സൂചന. ശിവരാത്രി അവധി കണക്കാക്കിയും തൊഴില്‍ ആവശ്യത്തിനായുമൊക്കെ യാത്ര തിരിച്ചവരായിരിക്കണം ഇവരെന്നാണ് സൂചന. കണ്ടെയ്‌നറിന്റെ ഇടിയുടെ ആഘാതത്തില്‍ ബസ് പൂര്‍ണമായും തകര്‍ന്നു. ബസ്സിന്റെ വലതുഭാഗത്ത് ഡ്രൈവറും പിന്‍നിരയിലെ സീറ്റിലിരുന്നവരുമാണ് മരിച്ചത്. ഈ ഭാഗത്തേക്ക് കണ്ടെയ്‌നര്‍ ഇടിച്ചു കയറുകയായിരുന്നു. പാലക്കാട്, തൃശ്ശൂര്‍, എറണാകുളം എന്നിവിടങ്ങളിലേക്ക് റിസര്‍വ് ചെയ്ത യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്. 25പേര്‍ എറണാകുളത്തേക്കും 19 പേര്‍ തൃശ്ശൂരിലേക്കും പാലക്കാട്ടേക്ക് നാലുപേരുമാണ് സീറ്റ് റിസര്‍വ് ചെയ്തിരുന്നത്.

അപകടത്തിന്റെ ഭീകരത വ്യക്തമാക്കുന്നതായിരുന്നു സംഭവസ്ഥലത്തുനിന്നുള്ള ദൃശ്യങ്ങള്‍. യാത്രക്കാരില്‍ പലരുടെയും ശരീരഭാഗങ്ങള്‍ ഛിന്നഭിന്നമായി പോയിരുന്നു. മൃതദേഹാവശിഷ്ടങ്ങള്‍ സമീപത്തേക്കു പോലും തെറിച്ചു. ബസിലും കണ്ടെയ്‌നര്‍ ലോറിയിലുമായി ചിതറിക്കിടന്ന ശരീരഭാഗങ്ങള്‍ പൊലീസും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് മാറ്റുകയായിരുന്നു. അപകടത്തില്‍ തകര്‍ന്ന ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. അപകടം നടന്നത് നഗരത്തില്‍നിന്ന് വളരെ ദൂരെ ആയിരുന്നതിനാലും പുലര്‍ച്ചെ ആയിരുന്നതിനാലും രക്ഷാപ്രവര്‍ത്തനത്തില്‍ കാലതാമസമുണ്ടായി. പ്രദേശവാസികളാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്. പിന്നീട് പൊലീസും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സംഘവും സ്ഥലത്തെത്തി.

മരിച്ചവരില്‍ 11 പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. റോസ്ലി (തൃശ്ശൂര്‍), ഗിരീഷ് (എറണാകുളം, ഇഗ്നി റാഫേല്‍ (ഒല്ലൂര്‍,തൃശ്ശൂര്‍), കിരണ്‍ കുമാര്‍, ഹനീഷ് (തൃശ്ശൂര്‍), ശിവകുമാര്‍ (ഒറ്റപ്പാലം), രാജേഷ്. കെ (പാലക്കാട്), ജിസ്മോന്‍ ഷാജു (തുറവൂര്‍), നസീബ് മുഹമ്മദ് അലി (തൃശ്ശൂര്‍), കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ബൈജു, ഐശ്വര്യ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. 19 മൃതദേഹങ്ങളും അവിനാശി ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കെ.എസ്.ആര്‍.ടി.സി. ബസിലെ ഡ്രൈവര്‍ കം കണ്ടക്ടറായ ടി.ഡി. ഗിരീഷ് മരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. ബസില്‍ ഇടിച്ചതുകൊച്ചിയില്‍ നിന്ന് സേലത്തേക്കു പോയ ലോറി. ടൈലുകളുമായി പുറപ്പെട്ടത് ഇന്നലെ രാത്രിയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category