1 GBP = 93.50 INR                       

BREAKING NEWS

അമിതമായ കഞ്ചാവിന്റെ ഉപയോഗവും ദുര്‍നടപ്പും വര്‍ധിച്ചപ്പോള്‍ മൂത്തമകനെ കൊലപ്പെടുത്താന്‍ പദ്ധതി തയ്യാറാക്കിയത് പെറ്റമ്മയും ഇളയ സഹോദരനും; പാപനാശം സിനിമ പലതവണ കണ്ട് അതീവ രഹസ്യമായുള്ള കൊലനടത്താന്‍ ആസൂത്രണം; ചോറില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ ശേഷം ശരീരം പലഭാഗങ്ങളായി ചാക്കില്‍ കെട്ടി മുല്ലപ്പെരിയാര്‍ ആറില്‍ കളയാനും ശ്രമം; ദുര്‍നടപ്പുകാരനായ മകനെ കൊന്ന അമ്മയും ഇളയസഹോദരനേയും കുരുക്കിയത് സമീപത്ത് നിന്ന് ചൂണ്ടയിട്ടവര്‍; കമ്പത്തെ അരുംകൊലയില്‍ അമ്പരന്ന് പൊലീസും

Britishmalayali
kz´wteJI³

കുമളി: കമ്പത്ത് മകനെ വെട്ടിനുറുക്കി കൊലചെയ്ത സംഭവത്തില്‍ അമ്മയും ഇളയമകനും അറസ്റ്റില്‍. ദൃശ്യം സിനിമയുടെ മോഡലിലാണ് തിരക്കഥ തയ്യാറാക്കി കൊല ആസുത്രണം ചെയ്തത്. എന്നാല്‍ സിനിമയെ വെല്ലുന്ന തിരക്കഥ പൊളിച്ചത് സമീപത്തിരുന്ന മീന്‍പിടിച്ച യുവാക്കളാണ്. 

കമ്പം നാട്ടുക്കല്‍തെരുവില്‍ വിഘ്നേശ്വരന്‍ എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ അമ്മ സെല്‍വി (49), സഹോദരന്‍ വിജയഭാരത് (25) എന്നിവരാണ് അറസ്റ്റിലായത്.ഞായര്‍ രാത്രിയിലാണു തലയും കൈകാലുകളും വെട്ടിമാറ്റിയ ഉടല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നു വൈഗയിലേക്കു വെള്ളം കൊണ്ടുപോകുന്ന കനാലില്‍ കണ്ടെത്തിയത്. ഇത് വിഘ്നേശ്വരന്റേതാണെന്നു തിരിച്ചറിഞ്ഞു. ദൃശ്യം എന്ന മലയാള ചിത്രത്തിന്റെ തമിഴ് റീമേക്കായ 'പാപനാശം', കൊല നടത്തുന്നതിനു മുന്‍പു പല തവണ കണ്ടിരുന്നതായി വിജയഭാരത് പൊലീസിനു മൊഴി നല്‍കി.

കൊലപാതകത്തിന് ശേഷം മൃതദേഹം മറവ് ചെയ്തിട്ട് ഒന്നും സംഭവിക്കാത്ത പോലെ കടന്നു കളയാനായിരുന്നു ഇരുവരുടേയും ശ്രമം. എന്നാല്‍ ഇത് പൊളിച്ചത് മീന്‍പിടുത്തക്കാരായിരുന്നു. കഞ്ചാവ് ഉപയോഗവും ദുര്‍മാര്‍ഗമുള്ള നടത്തിപ്പും കാരണമായിരുന്നു കൊലപാതകം എന്നാണ് പൊലീസിന് മൊഴി നല്‍കിയത്. മൂത്തമകനായ വിഘ്നേശിനെ കൊണ്ട് പൊറുതി മുട്ടിയതോടെ കൊല്ലാന്‍ പദ്ധതി തയ്യറാക്കുകയായിരുന്നു. കൊലപാതകത്തിനു ശേഷം മൃതദേഹം മറവു ചെയ്തിട്ട് ഒന്നും സംഭവിക്കാത്ത വിധത്തില്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകാനായിരുന്നു അമ്മയുടെയും ഇളയ മകനായ വിജയഭാരതിന്റെയും പദ്ധതി.

ഞായര്‍ രാത്രി പത്തരയോടെ കമ്പം ചുരുളിപ്പെട്ടില്‍ റോഡില്‍ വിഘ്നേശ്വരന്റെ മൃതദേഹത്തിന്റെ ഉടല്‍ ഉപേക്ഷിക്കാന്‍ എത്തിയപ്പോഴാണ് ഇവിടെ മീന്‍ പിടിക്കാന്‍ പുഴയോരത്ത് കാത്തിരുന്ന രണ്ടു പേര്‍ ഇവരെ കണ്ടത്.രാത്രി വൈകിയ വേളയില്‍ ഒരു സ്ത്രീയും പുരുഷനും ബൈക്കില്‍ എത്തി ചാക്കുകെട്ട് വെള്ളത്തില്‍ ഉപേക്ഷിക്കുന്നതില്‍ സംശയം തോന്നിയ ഇവര്‍ ബൈക്കിന്റെ നമ്പര്‍ ശ്രദ്ധിക്കുകയും വിവരങ്ങള്‍ ചോദിക്കുകയും ചെയ്തിരുന്നു. ഭര്‍ത്താവ് മരിച്ചതിനു വീട്ടില്‍ നടത്തിയ പൂജകളുടെ അവശിഷ്ടങ്ങളാണ് ഇതെന്നായിരുന്നു മറുപടി. ചാക്കുകെട്ട് ഇവര്‍ വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞെങ്കിലും വെള്ളമൊഴുക്ക് കുറവായിരുന്നു.

ചാക്കുകെട്ട് തള്ളിയവര്‍ മടങ്ങിയപ്പോള്‍ സംശയം തോന്നിയ മീന്‍പിടിത്തക്കാര്‍ ഇത് അഴിച്ചു പരിശോധിച്ചു. ഒരു പുരുഷന്റെ ഉടലാണെന്നു കണ്ടതോടെ പൊലീസില്‍ വിവരം അറിയിച്ചു. ഇവരില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കമ്പത്ത് സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറകള്‍ പരിശോധിച്ചപ്പോള്‍ ഇവരുടെ ദൃശ്യങ്ങളും ലഭിച്ചു. തുടര്‍ന്ന് സെല്‍വിയെയും വിജയഭാരതിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. വിഘ്നേശ്വരനെ കൊലപ്പെടുത്തിയ ശേഷം തലയും കൈകാലുകളും വെട്ടിമാറ്റാന്‍ ഉപയോഗിച്ചത് ഇറച്ചി വെട്ടുന്ന കത്തി.

കൈകാലുകളും തലയും അറുത്തുമാറ്റി വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിച്ചത് പിടിക്കപ്പെടാതിരിക്കാനാണെന്ന് പ്രതികള്‍ പറഞ്ഞു. ഭക്ഷണത്തില്‍ വിഷം ചേര്‍ത്തു കൊലപ്പെടുത്തിയ ശേഷമായിരുന്നു ഈ ക്രൂരപ്രവൃത്തി. തല, കൈകള്‍, കാലുകള്‍ എന്നിവ അറുത്തു മാറ്റിയ ശേഷം ആന്തരികാവയവങ്ങളും നീക്കം ചെയ്തു.

ഉടല്‍ വെള്ളത്തില്‍ ഉപേക്ഷിക്കുമ്പോള്‍ പൊന്തി വരാതിരിക്കാനാണ് ഇങ്ങനെ ചെയ്തത്. ഉടല്‍ പൊന്തിവന്നാലും ആളെ തിരിച്ചറിയാതിരിക്കാനാണ് മറ്റ് അവയവങ്ങള്‍ പല സ്ഥലങ്ങളിലായി ഉപേക്ഷിച്ചത്. മൃതദേഹത്തിന്റെ ഭാഗങ്ങള്‍ ചാക്കിലാക്കിയ ശേഷം മൂന്നു തവണയായിട്ടാണു മൂന്നു ദിശകളില്‍ കൊണ്ടിട്ടത്. മൃതദേഹം കഷണങ്ങളാക്കിയ കുളിമുറി കഴുകി വൃത്തിയാക്കി. കൊലപാതകം ആസൂത്രണം ചെയ്തത് യൂട്യൂബില്‍ വിവിധ ദൃശ്യങ്ങള്‍ കണ്ടതിനു ശേഷമെന്നും കണ്ടെത്തി. കൊലപാതകം എങ്ങനെയാവണം, അവയവങ്ങള്‍ എങ്ങനെ മുറിച്ചുമാറ്റാം, വെള്ളത്തില്‍ നിന്ന് ഉടല്‍ പൊന്തിവരാതിരിക്കാന്‍ എന്തു ചെയ്യണം തുടങ്ങി എല്ലാ കാര്യങ്ങള്‍ക്കും വിജയഭാരത് ആശ്രയിച്ചത് യൂട്യൂബിലെ വിവിധ കാഴ്ചകളെയാണെന്ന് പൊലീസ് പറഞ്ഞു.

കൊലപാതകത്തിനു കാരണമായത് വിഘ്നേശ്വരന്റെ കുത്തഴിഞ്ഞ ജീവിതം. എന്‍ജിനീയറിങ് ബിരുദധാരിയായ വിഘ്നേശ്വരനും സഹോദരന്‍ വിജയഭാരതും കോയമ്പത്തൂരിലാണ് ജോലി ചെയ്തിരുന്നത്. കുത്തഴിഞ്ഞ ജീവിതം നയിച്ചിരുന്നു വിഘ്നേശ്വരന്റെ സ്വഭാവം വിവാഹം കഴിഞ്ഞാല്‍ ശരിയാകും എന്ന പ്രതീക്ഷയില്‍ വീട്ടുകാര്‍ പല ആലോചനകളും നടത്തിയെങ്കിലും ഒന്നും ശരിയായില്ല.

പണത്തിനായി പല വഴികളും ഇയാള്‍ തിരഞ്ഞെടുത്തതോടെ വീട്ടുകാര്‍ക്കും വിഘ്നേശ്വരന്‍ ബാധ്യതയായി. ഇതിനിടെയാണ് രണ്ടാഴ്ച മുന്‍പ് വിജയഭാരതിന്റെ വിവാഹവുമായി ബന്ധപ്പെട്ടു വിഘ്നേശ്വരന്‍ നാട്ടില്‍ എത്തിയത്. ഇവിടെയും ഇയാളുടെ രീതികള്‍ വീട്ടുകാര്‍ക്ക് അസഹ്യമായതോടെ കൊലപ്പെടുത്താന്‍ അമ്മ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നു മകന്‍ വിജയഭാരതുമായി വിവരം പങ്കു വച്ചു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് പദ്ധതി തയ്യാറാക്കുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category