1 GBP = 93.00 INR                       

BREAKING NEWS

അവിനാശിയിലെ കെ.എസ്.ആര്‍.ടി.സി അപകടത്തില്‍ കൊല്ലപ്പെട്ടവരില്‍ 12 മലയാളികള്‍; 20 സര്‍ക്കാര്‍ ആംബുലന്‍സുകള്‍ തിരുപ്പൂരിലേക്ക് തിരിച്ചതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ; പരിക്കേറ്റവരുടെ മുഴുവന്‍ ചികിത്സാ ചിലവുകളും സര്‍ക്കാര്‍ ഏറ്റെടുക്കും; എട്ട് പേരുടെ മൃതദേഹം കൂടി തിരിച്ചറിയേണ്ടതുണ്ടെന്നും വിശദീകരണം; അപകടത്തെപ്പറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ട് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍; എല്ലാ സഹായത്തിനും സര്‍ക്കാര്‍ ഒപ്പമെന്ന് മുഖ്യമന്ത്രി പിണറായി

Britishmalayali
kz´wteJI³

കോയമ്പത്തൂര്‍: തിരുപ്പൂര്‍ അവിനാശിക്ക് സമീപം നടന്ന കെ.എസ്.ആര്‍.ടി.സി ബസ് അപകടത്തില്‍ മരിച്ചവരില്‍ തിരിച്ചറിഞ്ഞവര്‍ എല്ലാവരും മലയാളികള്‍ എന്നു റിപ്പോര്‍ട്ട്. അപകടത്തില്‍ 20 പേരാണ് മരിച്ചത്. ഇതില്‍ തിരിച്ചറിഞ്ഞവരില്‍ 12 പേരും മലയാളികളാണെന്നാണ് വിവരം. കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ കം കണ്ടക്ടര്‍മാരായ ടി ഡി ഗിരീഷ്, ബൈജു എന്നിവരും അപകടത്തില്‍ മരിച്ചു. പരിക്കേറ്റവില്‍ ചിലരുടെ നില ഗുരുതരമാണ്. തമിഴ്നാട്ടിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ഇവരുടെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു.

തൃശ്ശൂര്‍, പാലക്കാട്, എറണാകുളം എന്നിവിടങ്ങളിലേയ്ക്ക് ടിക്കറ്റ് എടുത്തവരായിരുന്നു ബസില്‍ ഉണ്ടായിരുന്നവര്‍ എന്നാണ് ബുക്കിങ് വിവരങ്ങള്‍. പാലക്കാട് സ്വദേശി രാജേഷ് (35), തുറവൂര്‍ സ്വദേശി ജിസ്‌മോന്‍ ഷാജു (24), തൃശ്ശൂര്‍ സ്വദേശി നസീഫ് മുഹമ്മദ് (24), ശിവകുമാര്‍ (35), അറക്കുന്നം സ്വദേശി ബൈജു (47), ഐശ്വര്യ (28), തൃശ്ശൂര്‍ സ്വദേശി ഇഗ്നി റാഫേല്‍ (39), കിരണ്‍ കുമാര്‍ (33), തൃശ്ശൂര്‍ സ്വദേശി ഹനീഷ് (25), എറണാകുളം സ്വദേശി ഗിരീഷ് (29), റോസ്ലി എന്നിവരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്.

ഇവരുടെ ബന്ധുക്കളെ ബന്ധപ്പെട്ടു വരികയാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. അവിനാശിയിലെയും തിരുപ്പൂരിലെയും ആശുപത്രികളില്‍ മൃതദേഹങ്ങള്‍ അതിവേഗം പോസ്റ്റ്മോര്‍ട്ടം ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മൃതദേഹങ്ങള്‍ തിരിച്ചെത്തിക്കാനായി 20ലധികം ആംബുലന്‍സുകള്‍ തിരുപ്പൂരിലേയ്ക്ക് പുറപ്പെട്ടതായി ആരോഗ്യമന്ത്രി അറിയിച്ചു. ആരോഗ്യവകുപ്പിന്റെ പത്ത് ആംബുലന്‍സുകളും പത്ത് 108 ആംബുലന്‍സുകളുമാണ് പുറപ്പെട്ടിട്ടുള്ളത്. മൃതദേഹങ്ങള്‍ കഴിവതും വേഗം തിരിച്ചെത്തിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. 8 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനുണ്ട്.

ദരുണമായ സംഭവമാണ് നടന്നതെന്നും അപകടത്തെപ്പറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. കെഎസ്ആര്‍ടിസി എംഡി ഉള്‍പ്പെട്ട ഉന്നതതല സംഘം തിരുപ്പൂരിലേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്. കെഎസ്ആര്‍ടിസി എംഡി സംഭവത്തെപ്പറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കും. ബസില്‍ 42 മലയാളികളാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. പരിക്കേറ്റവരുടെ ചികിത്സ തമിഴ്നാട്ടിലെ ആശുപത്രികളില്‍ തന്നെ നടത്തുമെന്നും സംസ്ഥാന സര്‍ക്കാര്‍ ചികിത്സാച്ചെലവ് പൂര്‍ണ്ണമായും വഹിക്കുമെന്നും അറിയിച്ചിട്ടുണ്ട്. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്നും പരിക്കേറ്റ 23 പേരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്നുമാണ് ആശുപത്രിവൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആവശ്യമെങ്കില്‍ അപകടസ്ഥലത്തേയ്ക്ക് മെഡിക്കല്‍ സംഘത്തെ അയയ്ക്കുമെന്ന് കേരള സര്‍ക്കാര്‍ അറിയിച്ചെങ്കിലും പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്ന സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ആവശ്യത്തിനുള്ള സൗകര്യങ്ങളുണ്ടെന്ന് തിരുപ്പൂര്‍ ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ ആംബുലന്‍സുകള്‍ അടക്കമുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കാമെന്നും തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. തിരുപ്പൂര്‍ ജില്ലാ ഭരണകൂടമാണ് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അപകടമുണ്ടായത്. ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേയ്ക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി വോള്‍വോ ബസിനു നേര്‍ക്ക് കണ്ടെയ്നര്‍ ലോറി ഇടിച്ചു കയറുകയായിരുന്നു. എതിര്‍വശത്തു കൂടി വരികയായിരുന്ന കേരള രജിസ്ട്രേഷന്‍ ലോറിയുടെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ടതോടെ ഡിവൈഡര്‍ തകര്‍ത്ത് ബസിനു നേര്‍ക്ക് പാഞ്ഞു കയറുകയായിരുന്നു. എല്‍ 15 എ 282 നമ്പര്‍ കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്. ടൈല്‍സുമായി പോകുകയായിരുന്ന ലോറിയില്‍ അമിത ലോഡ് ഉണ്ടായിരുന്നുവെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category