1 GBP = 93.50 INR                       

BREAKING NEWS

അപസ്മാര രോഗിക്ക് താക്കോല്‍ നല്‍കിയ ഡ്രൈവര്‍; വണ്ടി കണ്ടക്ടര്‍ ബെല്ലടിച്ച് വിട്ടത് ആശുപത്രിയിലേക്ക്; അഡ്മിറ്റ് ചെയ്യാന്‍ കാശ് എടുത്തു കൊടുത്തതും ടിക്കറ്റ് റാക്കില്‍ നിന്ന്; കൂട്ടിരിപ്പുകാരനായി കണ്ടക്ടര്‍ മാറിയപ്പോള്‍ ആശ്വാസം കിട്ടിയത് യാത്രക്കാരിക്ക്; തച്ചങ്കരിയുടെ അഭിനന്ദന കത്ത് നല്‍കിയത് ആനവണ്ടിയിലെ ഹീറോ പരിവേഷം; പ്രളയകാലത്ത് രക്ഷാ ദൗത്യവും; ബെര്‍ത്ത് ഡേ ദിനത്തില്‍ കെഎസ്ആര്‍ടിസിയെ വിട്ടകന്നത് കവിതാ വാര്യര്‍ക്ക് നന്മയുടെ കരം നീട്ടിയ ഗിരീഷേട്ടനും ബൈജുവേട്ടനും; പൊട്ടിക്കരഞ്ഞ് സോഷ്യല്‍ മീഡിയ

Britishmalayali
kz´wteJI³

കോഴിക്കോട്: ആനവണ്ടിയിലെ അപൂര്‍വ്വ സൗഹൃദമാണ് അവിനാശിയില്‍ ഒരുമിച്ച് അവസാനിച്ചത്. കെ.എസ്.ആര്‍.ടി.സി ബസ് ജീവനക്കാരായ ഡ്രൈവര്‍ ടി.ഡി. ഗിരീഷ്, കണ്ടക്ടര്‍ ബൈജുവും സ്നേഹത്തിന്റെ സ്പര്‍ശവുമായി ബസ് യാത്രികരെ കൊണ്ടു പോയവരാണ്. ഇരുവരും മികച്ച സേവനത്തിലുള്ള അംഗീകാരം നേടിയവര്‍. എറണാകുളം -ബാംഗ്ലൂര്‍ സ്ഥിരയാത്രക്കാര്‍ക്ക് പരിചിതരാണ് ഇരുവരും. കെ.എസ്.ആര്‍.ടി.സിയുടെ നന്മമരങ്ങള്‍ ഇനിയില്ല എന്നു സോഷ്യല്‍ മീഡിയ പറയുമ്പോള്‍ മലയാളിയുടെ കണ്ണ് നനയുകയാണ്.

കെ എസ് ആര്‍ ടിസിക്ക് ഇന്ന് പിറന്നാള്‍ ദിനമാണ്. കടം കൊണ്ട് നട്ടം തിരിയുമ്പോഴും ഇത്തരം ജീവനക്കാരായിരുന്നു കെ എസ് ആര്‍ ടി സിയുടെ കരുത്ത്. ഇവരെ വിശ്വസിച്ചാണ് യാത്രക്കാര്‍ ഇതിലേക്ക് കയറുന്നത്. കേരളത്തിന്റെ ഔദ്യോഗിക യാത്രമാര്‍ഗ്ഗമായ കെ എസ് ആര്‍ടി സി 82 വര്‍ക്ക് മുമ്പാണ് തുടങ്ങുന്നത്. 1938 ഫെബ്രുവരി 20-ന് തിരുവനന്തപുരത്ത് നടന്ന ആ വാഹനഘോഷയാത്ര. അതോടെ തിരുവിതാംകൂര്‍ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ടുമെന്റ് എന്ന ജനകീയ വണ്ടിപ്രസ്ഥാനം ഉരുണ്ടുതുടങ്ങി. ഈ ഓര്‍മ്മ ദിനത്തിലാണ് കെ എസ് ആര്‍ ടി സിയിലെ രണ്ട് നന്മ മരങ്ങള്‍ നമ്മെ വിട്ട് അകലുന്നത്. സോഷ്യല്‍ മീഡിയയുടെ പ്രിയങ്കരരായ ഈ കണ്ടക്ടറും ഡ്രൈവറും വേദനയാണ് ഓരോ മലയാളിക്കും നല്‍കുന്നത്.

2018-ല്‍ എറണാകുളം-ബാംഗ്‌ളൂര്‍ യാത്രക്കിടയില്‍ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും ബന്ധുക്കള്‍ വരുന്നതുവരെ അവര്‍ക്കൊപ്പം നില്‍ക്കുകയും ചെയ്ത മനുഷ്യ സ്നേഹികള്‍. അന്ന് കെ.എസ്.ആര്‍.ടി.സി ചെയര്‍മാനും എംഡിയുമായിരുന്ന ടോമിന്‍ തച്ചങ്കരിയുടെ കൈയില്‍ നിന്ന് അഭിനന്ദന കത്ത് ഏറ്റുവാങ്ങിയ സുഹൃത്തുക്കള്‍. രണ്ടും പേര്‍ക്കും ഒരേ മനസ്സായിരുന്നു. അടുത്ത സുഹൃത്തുക്കള്‍.

2018 ജൂണിലാണ് സംഭവം. യാത്രക്കിടെ ഒരു യാത്രക്കാരന്‍ മുന്നിലേക്ക് വന്ന് സാര്‍ താക്കോല്‍ ഉണ്ടൊ എന്ന് ബസ് ജീവനക്കാരോട് ചോദിച്ചു എന്താണ് കാര്യമെന്ന അന്വേഷിച്ചപ്പോഴാണ് തൃശ്ശൂരില്‍ നിന്ന് കയറിയ കവിത വാര്യര്‍ എന്ന യാത്രക്കാരിക്ക് അപസ്മാരം വന്നതായി അയാള്‍ അറിയിക്കുന്നത്. താക്കോല്‍ നല്‍കിയെങ്കിലും കുറവൊന്നും കാണാതായതോടെ ഹോസ്പിറ്റലിലേക്ക് പോകേണ്ടി വരുമെന്ന് യാത്രക്കാര്‍ ബസ് ജീവനക്കാരെ അറിയിച്ചു. ഹൊസൂരെത്തിയ ബസ് പിന്നെ ഓടിയത് ജനനി ഹോസ്പിറ്റലിലേക്കാണ്. കവിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അഡ്മിറ്റ് ചെയ്യുന്നതിന് മുമ്പ് പണം മുന്‍കൂറായി കെട്ടിവെക്കണമായിരുന്നു. ജീവനാണ് വലുതെന്ന് മനസ്സിലാക്കിയ ഇരുവരും മേല്‍ഉദ്യോഗസ്ഥന്റെ അനുവാദം വാങ്ങി പണം കെട്ടിവെച്ചു. രോഗിയുടെ അവസ്ഥ ഗുരുതരമായതിനാല്‍ കൂടെ ഒരാള്‍ നില്‍ക്കണമെന്ന ആശുപത്രി അധികൃതരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ബൈജുവാണ് ബന്ധുക്കളെത്തും വരെ കവിതക്ക് കൂട്ടുനിന്നത്. ബസിലെ മറ്റു യാത്രക്കാരുമായി ഗിരീഷ് ബാഗ്ലൂരേക്ക് പുറപ്പെടുകയും ചെയ്തു. പിറ്റേന്ന് രാവിലെയാണ് കവിതയുടെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തുന്നതും ഡിസ്ചാര്‍ജ് വാങ്ങുന്നതും. അങ്ങനെ കണ്ടക്ടറില്ലാതെ മനുഷ്യ സ്നേഹത്തിന്റെ പര്യായമായി ആ ബസ് ലക്ഷ്യത്തിലെത്തി.

കാരുണ്യത്തിന്റെ മുഖങ്ങളായ ബൈജുവിനെയും ഗിരീഷിനെയും കുറിച്ച് ആശുപത്രി വിട്ട രോഗി പിന്നീടു ഫേസ്ബുക്കില്‍ കുറിച്ചു: 'നന്മയുടെ കരം നീട്ടിയ ഗിരീഷേട്ടനും ബൈജുവേട്ടനും ഒരായിരം അഭിനന്ദനങ്ങള്‍.' യാത്രക്കാരിയുടെ ജീവന് കരുതലേകിയ കെഎസ്ആര്‍ടിസി ജീവനക്കാരുടെ കഥ വാര്‍ത്തയായി. സോഷ്യല്‍ മീഡിയയുടെ താരങ്ങളാണ് അവര്‍. തുടര്‍ന്ന് ഇവരെ തേടി അന്നത്തെ കെ.എസ്.ആര്‍.ടി.സി ചെയര്‍മാനായിരുന്ന ടോമിന്‍ തച്ചങ്കരിയുടെ അഭിനന്ദനക്കത്തും എത്തി. പ്രളയകാലത്ത് ബെഗംളുരിവിലെ മലയാളികള്‍ക്ക് സഹായമെത്തിക്കാനും പൊതു സമൂഹത്തിനൊപ്പം ചേര്‍ന്ന് കൈയടി നേടി. ഇന്ന് ഈ നന്മ മരങ്ങള്‍ എന്നേയ്ക്കുമായി യാത്രപറഞ്ഞകന്നു.
തമിഴ്നാട്ടില്‍ അവിനാശിയില്‍ ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വന്ന കെ.എസ്.ആര്‍.ടി.സി വോള്‍വോ ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് കാരണം കണ്ടൈനര്‍ ലോറിയുടെ പിഴവാണ്. പുലര്‍ച്ചെ മൂന്നരയ്ക്കാണ് കോയമ്പത്തൂരിനടുത്ത് തിരുപ്പൂരിലേക്ക് പ്രവേശിക്കുന്ന അവിനാശിയില്‍ വെച്ച് കെ.എസ്.ആര്‍.ടി.സി അപകടത്തില്‍ പെട്ടത്. 10 പേര്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. ബസിന്റെ 12 സീറ്റുകളോളം ഇടിച്ചുതകര്‍ന്ന നിലയിലാണ്. ടൈല്‍സുമായി കേരളത്തില്‍ നിന്ന് പോയ കണ്ടെയ്‌നര്‍ ലോറിയാണ് അപകടമുണ്ടാക്കിയത്. കേരള രജിസ്‌ട്രേഷനിലുള്ള ലോറിയാണ് ഇത്. ലോറിയുടെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. 48 പേരായിരുന്നു ബസിലുണ്ടായിരുന്നത്. ബസില്‍ ഏറെയും മലയാളികളായിരുന്നു യാത്രക്കാരെന്നാണ് സൂചന.

കണ്ടെയ്‌നര്‍ ലോറി ഇടിച്ച ഭാഗത്തുണ്ടായിരുന്ന യാത്രക്കാര്‍ മരിച്ചുവെന്നാണ് കരുതുന്നത്. ഇവരില്‍ ചിലരുടെ ശരീരഭാഗങ്ങള്‍ ഇടിയുടെ ആഘാതത്തില്‍ ഛിന്നഭിന്നമായി പോയിട്ടുണ്ട്. ബസിലും കണ്ടെയ്‌നര്‍ ലോറിയിലുമായി ചിതറിക്കിടന്ന ശരീര ഭാഗങ്ങള്‍ പൊലീസും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് മാറ്റി. അപകടം നടന്നത് നഗരത്തില്‍ നിന്ന് വളരെ അകലെ ആയിരുന്നതിനാലും അര്‍ധ രാത്രിയിലായിരുന്നതിനാലും രക്ഷാപ്രവര്‍ത്തനം വൈകിയാണ് തുടങ്ങിയത്. ആദ്യം തദ്ദേശവാസികളാണ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category